ഗീതം 146
”എല്ലാം പുതിയതാക്കുന്നു”
-
1. യാഹാം ദൈവത്തിൻ ധന്യമാം വാഴ്ചയായ്;
യാഹിൻ ശ്രേഷ്ഠനാം സുതൻ രാജാവായ്.
സ്വർഗേ നിന്നുമായ് വീണിതാ സാത്താൻ.
നടന്നീടുമീ ഭൂവിൽ ദൈവേഷ്ടം.
(കോറസ്)
ആർപ്പിൻ! അത്യുന്നതനിതാ,
പാർപ്പൂ മനുജരോടൊത്തായ്!
മേലാൽ ദുഃഖങ്ങളില്ല കേഴുവാൻ;
ഇല്ല മരണം ഇനി തേങ്ങുവാൻ;
‘കേൾപ്പിൻ!’ ചൊല്ലുന്നു ദൈവം നമ്മോടായ്:
‘എല്ലാം നവ്യമാക്കും ഞാൻ.’
-
2. യാഹിൻ തേജസ്സിൽ നവയരുശലേം
മേലെ വാനിലായ് വിളങ്ങീടുന്നു.
കുഞ്ഞാടിൻ നവവധുവായ് എന്നും
അവൾ ശോഭിപ്പൂ സൂര്യകാന്തം പോൽ.
(കോറസ്)
ആർപ്പിൻ! അത്യുന്നതനിതാ,
പാർപ്പൂ മനുജരോടൊത്തായ്!
മേലാൽ ദുഃഖങ്ങളില്ല കേഴുവാൻ;
ഇല്ല മരണം ഇനി തേങ്ങുവാൻ;
‘കേൾപ്പിൻ!’ ചൊല്ലുന്നു ദൈവം നമ്മോടായ്:
‘എല്ലാം നവ്യമാക്കും ഞാൻ.’
-
3. ചേതോഹാരിയാം നഗരം പാരിൻമേൽ
യാഹിൻ തേജസ്സിൻ പ്രഭ തൂകുമ്പോൾ,
സുഖം പ്രാപിക്കും ജനലക്ഷങ്ങൾ;
പോകാം നാമെല്ലാം ഈ പ്രകാശത്തിൽ.
(കോറസ്)
ആർപ്പിൻ! അത്യുന്നതനിതാ,
പാർപ്പൂ മനുജരോടൊത്തായ്!
മേലാൽ ദുഃഖങ്ങളില്ല കേഴുവാൻ;
ഇല്ല മരണം ഇനി തേങ്ങുവാൻ;
‘കേൾപ്പിൻ!’ ചൊല്ലുന്നു ദൈവം നമ്മോടായ്:
‘എല്ലാം നവ്യമാക്കും ഞാൻ.’
(മത്താ. 16:3; വെളി. 12:7-9; 21:23-25 കൂടെ കാണുക.)