കുട്ടികളെപ്പോലെയായിരിക്കുക
ഡൗൺലോഡ്:
1. പൈതങ്ങൾപോൽ നമ്മൾ
ഒന്നായ് ചേർന്നുനിന്നിടാം.
ഗർവംനിറഞ്ഞ ലോകത്തിൽ നമ്മൾ
നൽഹൃദയം നാം കാത്തിടും.
ഒന്നായ് കാണും നാം, എല്ലാവരെയും യഹോവ കാണുംപോൽ.
(കോറസ്)
പൈതങ്ങൾപോൽ തമ്മിൽത്തമ്മിൽ സ്നേഹിക്കാം നാം.
കാണാം നാം മറ്റുള്ളവരിൻ നന്മകളും.
പൈതങ്ങൾപോൽ സ്നേഹദയ ചൊരിയും നാം.
മറക്കാം മറ്റുള്ളവരിൻ തിന്മകളും.
2. നാം പ്രായമേറിടുമ്പോൾ
സ്നേഹം മങ്ങും മായും ഭൂവിൽ.
സഹോദരരിൽ കാണും ദോഷങ്ങൾ
പാഴാക്കും സ്നേഹബന്ധങ്ങൾ.
ശ്രേഷ്ഠർ മറ്റുള്ളോർ എന്ന സദ്ചിന്ത ഇന്നേറെ ദൂരെയായ്.
(കോറസ്)
പൈതങ്ങൾപോൽ തമ്മിൽത്തമ്മിൽ സ്നേഹിക്കാം നാം.
കാണാം നാം മറ്റുള്ളവരിൻ നന്മകളും.
പൈതങ്ങൾപോൽ സ്നേഹദയ ചൊരിയും നാം.
മറക്കാം മറ്റുള്ളവരിൻ തിന്മകളും.
പൈതൽപോൽ നമ്മൾ.
(ബ്രിഡ്ജ്)
ആനന്ദമോടെ
യഹോവയെ നാം
സേവിച്ചിടുമ്പോൾ
ഓർക്കാം നാൾ നീളെ
ഗർവ്വം നിറഞ്ഞ
ഈ ലോകത്തിൽ നമ്മൾ
നൽഹൃദയം നേടാം പൈതൽപോൽ.
(കോറസ്)
പൈതങ്ങൾപോൽ തമ്മിൽത്തമ്മിൽ സ്നേഹിക്കാം നാം.
കാണാം നാം മറ്റുള്ളവരിൻ നന്മകളും.
പൈതങ്ങൾപോൽ സ്നേഹദയ ചൊരിയും നാം
മറക്കാം മറ്റുള്ളവരിൻ തിന്മകളും.
പൈതൽപോൽ നമ്മൾ.