വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ ചോദ്യ​ങ്ങ​ളും ഉത്തരങ്ങ​ളും

ബൈബിൾ ചോദ്യ​ങ്ങ​ളും ഉത്തരങ്ങ​ളും

ദാരി​ദ്ര്യം ഇല്ലാത്ത ഒരു ലോകം സാധ്യ​മോ?

ദാരിദ്ര്യമില്ലാത്ത ഒരു ലോകം ദൈവം എങ്ങനെ കൊണ്ടു​വ​രും?—മത്തായി 6:9, 10.

കടുത്ത ദാരി​ദ്ര്യം, വികല​പോ​ഷണം, രോഗം എന്നിവ ദശലക്ഷ​ങ്ങളെ ഓരോ വർഷവും കൊ​ന്നൊ​ടു​ക്കു​ന്നു. ലോക​ത്തി​ന്റെ ചില ഭാഗങ്ങൾ സമ്പദ്‌സ​മൃ​ദ്ധി​യി​ലാ​ണെ​ങ്കി​ലും മനുഷ്യ​വർഗ​ത്തി​ന്റെ ഭൂരി​ഭാ​ഗ​വും കടുത്ത ദാരി​ദ്ര്യ​ത്തി​ലാണ്‌ കഴിയു​ന്നത്‌. ഇത്‌ ഒരു തുടർക്ക​ഥ​യാ​യി​രി​ക്കു​മെന്ന്‌ ബൈബിൾ സൂചി​പ്പി​ക്കു​ന്നു.—യോഹ​ന്നാൻ 12:8 വായി​ക്കുക.

ഒരു ആഗോ​ള​ഗ​വൺമെ​ന്റിന്‌ മാത്രമേ ദാരി​ദ്ര്യ​ത്തിന്‌ അറുതി​വ​രു​ത്താ​നാ​കൂ. അത്തരം ഒരു ഗവൺമെ​ന്റിന്‌ ലോക​ത്തി​ലെ വിഭവങ്ങൾ തുല്യ​മാ​യി വീതി​ക്കാ​നും യുദ്ധങ്ങൾ അവസാ​നി​പ്പി​ക്കാ​നും കഴിയും. ദാരി​ദ്ര്യ​ത്തി​ന്റെ മൂലകാ​രണം ഇതാണ​ല്ലോ. അങ്ങനെ​യുള്ള ഒരു ലോക​ഗ​വൺമെ​ന്റാണ്‌ ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നത്‌.—ദാനീ​യേൽ 2:44 വായി​ക്കുക.

ദാരി​ദ്ര്യം ആർക്ക്‌ തുടച്ചു​നീ​ക്കാ​നാ​കും?

മുഴു​മ​നു​ഷ്യ​വർഗ​ത്തെ​യും ഭരിക്കാൻ ദൈവം തന്റെ പുത്ര​നായ യേശു​വി​നെ നിയോ​ഗി​ച്ചി​രി​ക്കു​ന്നു. (സങ്കീർത്തനം 2:4-8) യേശു ദരി​ദ്രരെ വിടു​വി​ക്കു​ക​യും അക്രമം, അടിച്ച​മർത്തൽ എന്നിവ അവസാ​നി​പ്പി​ക്കു​ക​യും ചെയ്യും.—സങ്കീർത്തനം 72:8, 12-14 വായി​ക്കുക.

മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കുന്ന “സമാധാ​ന​പ്രഭു” ആയ യേശു, ലോകം മുഴുവൻ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും സ്ഥാപി​ക്കും. അന്ന്‌ ഭൂമി​യിൽ ജീവി​ക്കുന്ന എല്ലാവർക്കും സ്വന്തമാ​യി ഭവനവും സംതൃപ്‌തി​ക​ര​മായ ജോലി​യും യഥേഷ്ടം ഭക്ഷണവും ഉണ്ടായി​രി​ക്കും.—യെശയ്യാ​വു 9:6, 7; 65:21-23 വായി​ക്കുക. (w15-E 10/01)