വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഏകഹൃദയവും ഏകമനസ്സും” ഉള്ളവരായി ദൈവത്തെ സേവിക്കുക

“ഏകഹൃദയവും ഏകമനസ്സും” ഉള്ളവരായി ദൈവത്തെ സേവിക്കുക

“ഏകഹൃദയവും ഏകമനസ്സും” ഉള്ളവരായി ദൈവത്തെ സേവിക്കുക

പെന്തെക്കൊസ്‌ത്‌ ഉത്സവത്തിനായി യഹൂദന്മാരും യഹൂദമതാനുസാരികളുമായ അനേകർ യെരൂശലേമിൽ വന്നുചേർന്നു. പടിഞ്ഞാറ്‌ റോംമുതൽ കിഴക്ക്‌ പാർത്ത്യവരെയുള്ള സ്ഥലങ്ങളിൽനിന്നുള്ള ഇവർ യേശുവിന്റെ ശിഷ്യന്മാർക്കു ചുറ്റും കൂടിയിരിക്കുകയാണ്‌. പല ഭാഷകൾ സംസാരിക്കുന്നവരാണ്‌ അവർ. എന്നാൽ അവരോടു സംസാരിക്കുന്ന ശിഷ്യന്മാരാകട്ടെ ഗലീലക്കാരും. ആശ്ചര്യത്തോടെ ജനം പരസ്‌പരം ചോദിച്ചു: “നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്തഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നതു എങ്ങനെ?”—പ്രവൃ. 2:8.

അത്ഭുതകരമായ ഈ സംഗതിയുടെ കാരണം അപ്പൊസ്‌തലനായ പത്രൊസ്‌ വിശദീകരിച്ചുകൊടുക്കുന്നു. ജനം ഉടനടി പ്രതികരിച്ചു, ആയിരങ്ങളാണ്‌ അന്നു സ്‌നാനമേറ്റത്‌! (പ്രവൃ. 2:41) വിശ്വാസികളുടെ എണ്ണം നാൾക്കുനാൾ പെരുകി, എങ്കിലും അവർ ഐക്യത്തിൽ നിലനിന്നു. “വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു” എന്ന്‌ ലൂക്കൊസ്‌ എഴുതി.—പ്രവൃ. 4:32.

എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ സ്‌നാനമേറ്റ ആയിരങ്ങൾ പുതിയ വിശ്വാസത്തെക്കുറിച്ച്‌ കൂടുതൽ പഠിക്കുന്നതിനായി യെരൂശലേമിൽ തുടർന്നു താമസിച്ചു. ഏറെനാൾ താമസിക്കാൻ ഉദ്ദേശിച്ചല്ല അവർ അവിടെ വന്നത്‌. അതുകൊണ്ട്‌ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു താത്‌കാലിക ഫണ്ട്‌ രൂപീകരിച്ചു. ആവശ്യക്കാർക്കു നൽകുന്നതിനായി തങ്ങളുടെ വസ്‌തുവകകൾ വിറ്റുകിട്ടിയ തുക വിശ്വാസികൾ അപ്പൊസ്‌തലന്മാരെ ഏൽപ്പിച്ചു. (പ്രവൃ. 2:42-47) സ്‌നേഹത്തിന്റെയും ഔദാര്യത്തിന്റെയും എത്ര ഉദാത്തമായ മാതൃക!

സത്യക്രിസ്‌ത്യാനികൾ എന്നും ഇതുപോലെ സ്‌നേഹവും ഔദാര്യവും കാണിച്ചുപോന്നിരുന്നു. “ഏകഹൃദയവും ഏകമനസ്സും ഉള്ളവരായി” ക്രിസ്‌ത്യാനികൾ ഇന്നും യഹോവയെ ഐക്യത്തോടെ സേവിക്കുന്നു. സുവാർത്താ പ്രസംഗത്തിനും രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിനുമായി ഓരോ ക്രിസ്‌ത്യാനിയും സമയവും ഊർജവും പണവും ഉദാരമായി സംഭാവന ചെയ്യുന്നു.—“ചിലർ സംഭാവന നൽകുന്ന വിധങ്ങൾ” എന്ന ചതുരം കാണുക.

[6, 7 പേജിലെ ചതുരം]

ചിലർ സംഭാവന നൽകുന്ന വിധങ്ങൾ

ലോകവ്യാപക വേല യ്‌ക്കുള്ള സംഭാവനകൾ

“ലോകവ്യാപക വേല” എന്ന ലേബലുള്ള സംഭാവനപ്പെട്ടിയിൽ ഇടുന്നതിന്‌ അനേകർ ഒരു തുക നീക്കിവെക്കുകയോ ബജറ്റിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നു.

ഓരോ മാസവും സഭകൾ ഈ തുക അതാതു രാജ്യത്തുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസിലേക്ക്‌ അയച്ചുകൊടുക്കുന്നു. സ്വമേധാസംഭാവനകൾ ബ്രാഞ്ചോഫീസുകളിലേക്ക്‌ നേരിട്ടും അയയ്‌ക്കാവുന്നതാണ്‌. ചെക്കുകൾ “Watch Tower”-ന്റെ പേരിലായിരിക്കണം. * കൂടാതെ ആഭരണങ്ങളും വിലയേറിയ മറ്റു വസ്‌തുക്കളും സംഭാവനയായി നൽകാവുന്നതാണ്‌; അവ ഒരു നിരുപാധിക ദാനമാണെന്നു വ്യക്തമായി പ്രസ്‌താവിക്കുന്ന ഹ്രസ്വമായ ഒരു കത്തും ഒപ്പം വെക്കണം.

സോപാധിക ദാന ട്രസ്റ്റ്‌ ക്രമീകരണം *

വാച്ച്‌ടവറിന്‌ പ്രയോജനപ്പെടുന്ന വിധത്തിൽ പണം ട്രസ്റ്റിൽ നിക്ഷേപിക്കാവുന്നതാണ്‌. എന്നാൽ ദാതാവ്‌ ആവശ്യപ്പെടുന്നപക്ഷം അതു തിരികെ നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്‌, പ്രാദേശിക ബ്രാഞ്ചോഫീസുമായി ബന്ധപ്പെടുക.

ആസൂത്രിത കൊടുക്കൽ *

നിരുപാധിക ദാനമായി പണം നൽകുന്നതിനു പുറമേ, നിങ്ങൾ താമസിക്കുന്ന രാജ്യത്തെ ആശ്രയിച്ച്‌, ലോകവ്യാപക രാജ്യസേവനത്തിന്റെ പ്രയോജനത്തിനായി സംഭാവന ചെയ്യുന്നതിനു വേറെയും മാർഗങ്ങളുണ്ട്‌. പിൻവരുന്നവ അതിൽപ്പെടുന്നു:

ഇൻഷ്വറൻസ്‌: ലൈഫ്‌ ഇൻഷ്വറൻസ്‌ പോളിസിയുടെയോ റിട്ടയർമെന്റ്‌/പെൻഷൻ പദ്ധതിയുടെയോ ഗുണഭോക്താവായി വാച്ച്‌ടവറിന്റെ (Watch Tower) പേര്‌ വെക്കാവുന്നതാണ്‌.

ബാങ്ക്‌ അക്കൗണ്ടുകൾ: പ്രാദേശിക ബാങ്ക്‌ വ്യവസ്ഥകൾക്കു ചേർച്ചയിൽ വാച്ച്‌ടവറിനെ ബാങ്ക്‌ അക്കൗണ്ടുകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ, പെൻഷൻ അക്കൗണ്ടുകൾ എന്നിവയുടെ ട്രസ്റ്റിയാക്കാവുന്നതാണ്‌. ചില രാജ്യങ്ങളിൽ വ്യക്തിയുടെ മരണശേഷം അവ വാച്ച്‌ടവറിനു ലഭിക്കുന്നതിനുള്ള ക്രമീകരണവുമുണ്ട്‌.

സ്റ്റോക്കുകളും ബോണ്ടുകളും: സ്റ്റോക്കുകളും ബോണ്ടുകളും വാച്ച്‌ടവറിനു നിരുപാധിക ദാനമായി നൽകാവുന്നതാണ്‌.

സ്ഥാവരവസ്‌തുക്കൾ: വിൽക്കാവുന്ന സ്ഥാവരവസ്‌തുക്കൾ ഒരു നിരുപാധിക ദാനമായിട്ടോ, പുരയിടത്തിന്റെ കാര്യത്തിൽ മരണംവരെ അവിടെ താമസിക്കാൻ കഴിയത്തക്കവിധം ദാതാവിന്‌ ആയുഷ്‌കാല അവകാശം നിലനിറുത്തിക്കൊണ്ടോ ദാനം ചെയ്യാവുന്നതാണ്‌. ഏതെങ്കിലും സ്ഥാവരവസ്‌തു ആധാരം ചെയ്യുന്നതിനുമുമ്പ്‌ നിങ്ങളുടെ രാജ്യത്തെ ബ്രാഞ്ചോഫീസുമായി ബന്ധപ്പെടുക.

ഗിഫ്‌റ്റ്‌ അന്യൂറ്റി: പണമോ സെക്യൂരിറ്റി നിക്ഷേപങ്ങളോ ഒരു വാച്ച്‌ടവർ കോർപ്പറേഷനു കൈമാറുന്ന ക്രമീകരണമാണ്‌ ഗിഫ്‌റ്റ്‌ അന്യൂറ്റി. അതിനു പകരമായി, ദാതാവിനോ അദ്ദേഹം നിർദേശിക്കുന്ന മറ്റാർക്കെങ്കിലുമോ ഒരു നിശ്ചിത തുക വർഷംതോറും ജീവനാംശമായി ലഭിക്കും. ഗിഫ്‌റ്റ്‌ അന്യൂറ്റി പ്രാബല്യത്തിൽവരുന്ന വർഷം ദാതാവിന്‌ ആദായ നികുതിയിൽ ഇളവു ലഭിക്കും.

വിൽപ്പത്രങ്ങളും ട്രസ്റ്റുകളും: നിയമപരമായി തയ്യാറാക്കിയ വിൽപ്പത്രം മുഖാന്തരം വസ്‌തുവകകളോ പണമോ മരണാനന്തര അവകാശമായി Watch Tower-നു നൽകാവുന്നതാണ്‌. * അല്ലെങ്കിൽ, ഒരു ട്രസ്റ്റ്‌ ക്രമീകരണത്തിന്റെ ഗുണഭോക്താവായി വാച്ച്‌ടവറിന്റെ പേര്‌ വെക്കാവുന്നതാണ്‌. ഒരു ട്രസ്റ്റ്‌ ക്രമീകരണത്തിന്റെ ഗുണഭോക്താവ്‌ ഒരു മതസംഘടന ആയിരിക്കുമ്പോൾ ചില രാജ്യങ്ങളിൽ നികുതിയിളവുകൾ ലഭിച്ചേക്കാം.

“ആസൂത്രിത കൊടുക്കൽ” എന്ന പദപ്രയോഗം സൂചിപ്പിക്കുന്നതുപോലെ, ഇത്തരത്തിലുള്ള സംഭാവനകൾ പൊതുവേ ദാതാവിന്റെ ഭാഗത്തുനിന്നു കുറെ ആസൂത്രണം ആവശ്യമാക്കിത്തീർക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ആസൂത്രിത കൊടുക്കലിലൂടെ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക വേലയെ പിന്തുണയ്‌ക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ, ലോകവ്യാപക രാജ്യസേവനത്തെ പിന്തുണയ്‌ക്കുന്ന ആസൂത്രിത കൊടുക്കൽ * (Charitable Planning to Benefit Kingdom Service Worldwide) എന്ന ഒരു ലഘുപത്രിക ഇംഗ്ലീഷിലും സ്‌പാനീഷിലുമായി തയ്യാറാക്കിയിട്ടുണ്ട്‌. ഇപ്പോൾത്തന്നെ അല്ലെങ്കിൽ ഒരു വിൽപ്പത്രം മുഖേന ദാനം നൽകാവുന്ന വിവിധ മാർഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പ്രദാനം ചെയ്യുന്നതിനുവേണ്ടിയാണ്‌ ഈ ലഘുപത്രിക തയ്യാറാക്കിയിട്ടുള്ളത്‌. ഈ ലഘുപത്രിക വായിക്കുകയും സ്വന്തം നിയമ/നികുതി ഉപദേശകരുമായി ചർച്ച നടത്തുകയും ചെയ്‌തശേഷം, ലോകവ്യാപകമായി യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കാനും അതേസമയം, അങ്ങനെ ചെയ്യുന്നതു മുഖാന്തരമുള്ള നികുതിയിളവുകൾ പരമാവധി ഉപയോഗപ്പെടുത്താനും അനേകർക്കു കഴിഞ്ഞിട്ടുണ്ട്‌.

കൂടുതൽ വിവരങ്ങൾക്ക്‌, താഴെക്കൊടുത്തിരിക്കുന്ന മേൽവിലാസത്തിൽ (അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്തെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസുമായി) കത്തുമുഖേനയോ ടെലിഫോണിലൂടെയോ ബന്ധപ്പെടുക.

Jehovah’s Witnesses,

Post Box 6440,

Yelahanka,

Bangalore 560 064,

Karnataka.

Telephone: (080) 28468072

[അടിക്കുറിപ്പുകൾ]

^ ഖ. 10 ഇന്ത്യയിൽ, “The Watch Tower Bible & Tract Society of India”-യുടെ പേരിലായിരിക്കണം ചെക്കുകൾ.

^ ഖ. 11 ഇന്ത്യയിൽ ബാധകമല്ല

^ ഖ. 13 കുറിപ്പ്‌: നികുതിനിയമങ്ങൾ രാജ്യംതോറും വ്യത്യസ്‌തമായിരുന്നേക്കാം. നികുതിനിയമവും നികുതി ആസൂത്രണവും സംബന്ധിച്ച്‌ നിങ്ങളുടെ അക്കൗണ്ടന്റുമായോ വക്കീലുമായോ ചർച്ചചെയ്യുക. അന്തിമ തീരുമാനത്തിനുമുമ്പ്‌ ദയവായി ബ്രാഞ്ചോഫീസുമായും ബന്ധപ്പെടുക.

^ ഖ. 20 ഇന്ത്യയിൽ, “The Watch Tower Bible & Tract Society of India”-യ്‌ക്കു ലഭിക്കുന്ന വിധത്തിലായിരിക്കണം ഇതു തയ്യാറാക്കേണ്ടത്‌.

^ ഖ. 21 ഇന്ത്യയിൽ ലഭ്യമല്ല