വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:

• ചില ക്രിസ്‌ത്യാനികൾ വിവാഹത്തിനുശേഷം ഏതു വെല്ലുവിളി നേരിടുന്നു, എന്നാൽ എന്തു ചെയ്യാൻ അവർ കഠിനശ്രമം ചെയ്യണം?

തങ്ങൾക്കിരുവർക്കും ഒരേപോലെ താത്‌പര്യമുള്ള അധികം കാര്യങ്ങളില്ലെന്ന്‌ അവർ തിരിച്ചറിയുന്നു. എന്നാൽ തിരുവെഴുത്തു വിരുദ്ധമായ വിവാഹമോചനമല്ല ഇതിനുള്ള പരിഹാരം എന്നു മനസ്സിലാക്കിക്കൊണ്ട്‌ വിവാഹബന്ധം കാത്തുസൂക്ഷിക്കാൻ അവർ കഠിനശ്രമം ചെയ്യണം.—4/15, പേജ്‌ 17.

• വൃദ്ധസദനത്തിൽ കഴിയുന്ന ഒരു ക്രിസ്‌ത്യാനി നേരിട്ടേക്കാവുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്‌?

താൻ താമസിക്കുന്ന വൃദ്ധസദനം ഏതു സഭയുടെ പ്രദേശത്താണ്‌ സ്ഥിതിചെയ്യുന്നതെന്ന്‌ അദ്ദേഹത്തിന്‌ അറിയില്ലായിരിക്കാം. വ്യത്യസ്‌ത വിശ്വാസങ്ങൾ ഉള്ളവരായിരിക്കും അവിടുത്തെ അന്തേവാസികളിൽ മിക്കവരും. മതപരമായ ആചാരങ്ങളിലും മറ്റും അദ്ദേഹത്തെ പങ്കെടുപ്പിക്കാൻ അവർ ശ്രമിച്ചെന്നു വരാം. ക്രിസ്‌ത്യാനികളായ ബന്ധുക്കളും പ്രാദേശിക സഭയിലെ അംഗങ്ങളും ഇത്തരം പ്രശ്‌നങ്ങൾ മനസ്സിലാക്കി ആവശ്യമായ പിന്തുണയും സഹായവും നൽകാൻ സന്നദ്ധരായിരിക്കണം.—4/15, പേജ്‌ 25-27.

• പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിവാഹിത ദമ്പതികളെ സഹായിക്കുന്ന നാലു പടികൾ ഏവ?

പ്രശ്‌നത്തെക്കുറിച്ചു സംസാരിക്കാൻ ഒരു സമയം നിശ്ചയിക്കുക. (സഭാ. 3:1, 7) അഭിപ്രായങ്ങൾ സത്യസന്ധതയോടും ആദരവോടുംകൂടെ പറയുക. (എഫെ. 4:25) പങ്കാളി സംസാരിക്കുമ്പോൾ ശ്രദ്ധിക്കുകയും വികാരങ്ങൾ മാനിക്കുകയും ചെയ്യുക. (മത്താ. 7:12) പരസ്‌പരധാരണയിലെത്തുക, ഒരുമിച്ചു പ്രവർത്തിക്കുക. (സഭാ. 4:9, 10)—7/1, പേജ്‌ 10-12.

• “ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ” എന്നു പ്രാർഥിക്കാൻ പഠിപ്പിച്ചപ്പോൾ യേശു ഏതു കടത്തെയാണു പരാമർശിച്ചത്‌?

മത്തായി 6:12-ഉം ലൂക്കൊസ്‌ 11:4-ഉം താരതമ്യം ചെയ്‌താൽ സാമ്പത്തിക കടങ്ങളെയല്ല, “പാപ”ങ്ങളെയാണ്‌ യേശു പരാമർശിച്ചതെന്ന്‌ മനസ്സിലാകും. ക്ഷമിക്കാൻ മനസ്സു കാണിച്ചുകൊണ്ട്‌ നമുക്കു ദൈവത്തെ അനുകരിക്കാം.—5/15, പേജ്‌ 9.

• ഭരണസംഘാംഗങ്ങൾ ഏതൊക്കെ കമ്മിറ്റികളിൽ സേവിക്കുന്നു?

കോർഡിനേറ്റേഴ്‌സ്‌ കമ്മിറ്റി, പേഴ്‌സണൽ കമ്മിറ്റി, പബ്ലിഷിങ്‌ കമ്മിറ്റി, സർവീസ്‌ കമ്മിറ്റി, ടീച്ചിങ്‌ കമ്മിറ്റി, റൈറ്റിങ്‌ കമ്മിറ്റി.—5/15, പേജ്‌ 29.

• നോഹയുടെ നാളിലുണ്ടായത്‌ ഒരു ആഗോള പ്രളയമായിരുന്നുവെന്നതിനു നമുക്ക്‌ എന്ത്‌ ഉറപ്പുണ്ട്‌?

നോഹയുടെ നാളിൽ ആഗോള പ്രളയം ഉണ്ടായി എന്ന്‌ യേശു വിശ്വസിച്ചു. ആഗോള പ്രളയം എന്ന യാഥാർഥ്യത്തിന്മേൽ ബൈബിൾ മുന്നറിയിപ്പുകൾ അടിസ്ഥാനപ്പെട്ടിരിക്കുന്നു.—7/1, പേജ്‌ 17.

റോമർ 1:24-32-ലെ വിവരണം ആരെക്കുറിച്ചുള്ളതായിരുന്നു, യഹൂദന്മാരെയോ അതോ വിജാതീയരെയോ?

രണ്ടുകൂട്ടർക്കും ഈ വിവരണം യോജിക്കുമെങ്കിലും വിശ്വാസത്യാഗികളായ പുരാതന ഇസ്രായേല്യരെയാണ്‌ പൗലൊസ്‌ ഉദ്ദേശിച്ചത്‌. ദൈവത്തിന്റെ നീതിയുള്ള വിധികൾ അവർക്കറിയാമായിരുന്നെങ്കിലും ആ അറിവിനു ചേർച്ചയിൽ അവർ ജീവിച്ചില്ല.—6/15, പേജ്‌ 29.

• ന്യായമായ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നത്‌ നമ്മുടെ സന്തോഷം വർധിപ്പിക്കുന്നത്‌ എങ്ങനെ?

എന്തു വിലകൊടുത്തും അപ്രാപ്യമായ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ ശ്രമിക്കുന്നത്‌ അനാവശ്യ പിരിമുറുക്കങ്ങൾക്കിടയാക്കും. അതേസമയം, ചില കുറവുകളും പരിമിതികളും ഉണ്ടെന്നു ചിന്തിച്ച്‌ ക്രിസ്‌തീയ ശുശ്രൂഷയിൽ മന്ദീഭാവം കാണിക്കാനുള്ള പ്രവണതയും നാം ഒഴിവാക്കണം.—7/15, പേജ്‌ 29.