വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേഖനം

ദൈവ​മു​ണ്ടോ? ഉണ്ടെങ്കിൽ, എനിക്ക് എന്തു നേട്ടം?

ദൈവ​മു​ണ്ടോ? ഉണ്ടെങ്കിൽ, എനിക്ക് എന്തു നേട്ടം?

ദൈവ​മു​ണ്ടോ എന്ന ചോദ്യ​ത്തിന്‌ പലർക്കും ഉത്തരമില്ല. അത്‌ അറിയു​ക​യോ അറിയാ​തി​രി​ക്കു​ക​യോ ചെയ്യു​ന്നത്‌ തങ്ങളെ ഒരുവി​ധ​ത്തി​ലും ബാധി​ക്കു​ന്നില്ല എന്ന ചിന്തയാണ്‌ മറ്റു പലർക്കും. ഫ്രാൻസിൽ വളർന്ന എർവെ ഇങ്ങനെ പറയുന്നു: “ഒരു ദൈവ​മി​ല്ലെ​ന്നോ ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം മനസ്സി​ലാ​ക്കാ​നാ​കി​ല്ലെ​ന്നോ കരുതുന്ന ആൾ അല്ലെങ്കി​ലും ഞാൻ ഒരു ദൈവ​വി​ശ്വാ​സി​യാ​ണെ​ന്നും പറയാൻ കഴിയില്ല. ജീവിതം ഏറ്റവും നന്നായി ആസ്വദി​ക്കാൻ ഒരാൾ ദൈവ​ത്തിൽ വിശ്വ​സി​ക്ക​ണ​മെ​ന്നില്ല, സാമാ​ന്യ​ബു​ദ്ധി മാത്രം മതി.”

മറ്റു ചിലർക്ക് അമേരി​ക്ക​യി​ലെ ജോണി​ന്‍റെ അഭി​പ്രാ​യ​മാ​ണു​ള്ളത്‌. അദ്ദേഹം പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “എന്‍റെ മാതാ​പി​താ​ക്കൾ നിരീ​ശ്വ​ര​വാ​ദി​ക​ളാ​യി​രു​ന്നു. ഞാൻ വളർന്നു​വ​ന്ന​പ്പോൾ, ദൈവം സ്ഥിതി ചെയ്യു​ന്നു​ണ്ടോ എന്ന കാര്യ​ത്തിൽ എനിക്ക് അഭി​പ്രാ​യ​മൊ​ന്നും ഉണ്ടായി​രു​ന്നി​ല്ലെ​ങ്കി​ലും ഇടയ്‌ക്കൊ​ക്കെ ദൈവ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കാ​റു​ണ്ടാ​യി​രു​ന്നു.”

ഒരു ദൈവ​മു​ണ്ടോ എന്ന് നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ? ഒരു ദൈവ​മുണ്ട് എന്ന അറിവു​കൊണ്ട് ജീവി​ത​ത്തിൽ എന്തെങ്കി​ലും പ്രത്യേക നേട്ടമു​ണ്ടോ? ഒരുപക്ഷേ, ഒരു സ്രഷ്ടാ​വു​ണ്ടെന്ന് അംഗീ​ക​രി​ക്കാ​ത്ത​പക്ഷം വിശദീ​ക​രി​ക്കാൻ കഴിയാത്ത ചില കാര്യങ്ങൾ നിങ്ങളു​ടെ ശ്രദ്ധയിൽപ്പെ​ട്ടി​ട്ടു​ണ്ടാ​കാം. ഉദാഹ​ര​ണ​ത്തിന്‌, ഭൂമി​യിൽ ജീവൻ സാധ്യ​മാ​കു​ന്ന​തിന്‌ ആവശ്യ​മായ സകലതും സഹിത​മാണ്‌ നമ്മുടെ ഗ്രഹം നിർമി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്നതി​നുള്ള ശാസ്‌ത്രീയ വസ്‌തു​തകൾ നിങ്ങൾ ശ്രദ്ധി​ച്ചി​രി​ക്കാം. മാത്രമല്ല, ജീവനി​ല്ലാത്ത പദാർഥ​ങ്ങ​ളിൽനിന്ന് ജീവൻ ഉളവാ​കില്ല എന്ന വസ്‌തു​ത​യും നിങ്ങൾ അംഗീ​ക​രി​ക്കു​ന്നു​ണ്ടാ​കാം.—“ തെളി​വു​കൾ പരി​ശോ​ധി​ക്കുക” എന്ന ചതുരം കാണുക.

മേൽപ്ര​സ്‌താ​വിച്ച വസ്‌തു​ത​ക​ളു​ടെ പ്രാധാ​ന്യം എന്താണ്‌? ഇവ വിലതീ​രാത്ത നിക്ഷേ​പ​ങ്ങ​ളി​ലേ​ക്കുള്ള ഒരു ചൂണ്ടു​പലക പോ​ലെ​യാണ്‌. ഒരു ദൈവ​മു​ണ്ടെ​ന്ന​തിന്‌ നിങ്ങൾ ഈടുറ്റ തെളി​വു​കൾ കണ്ടെത്തു​ക​യും ആ ദൈവ​ത്തെ​ക്കു​റിച്ച് വിശ്വാ​സ​യോ​ഗ്യ​മായ മറ്റു വിവരങ്ങൾ മനസ്സി​ലാ​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾക്ക് അനവധി കാര്യങ്ങൾ നേടാ​നാ​കും. ആ നേട്ടങ്ങ​ളിൽപ്പെ​ടുന്ന നാലു കാര്യങ്ങൾ നോക്കൂ.

1. ജീവി​ത​ത്തി​ന്‍റെ അർഥം

ജീവി​ത​ത്തിന്‌ നമ്മൾ കല്‌പി​ക്കു​ന്ന​തി​നെ​ക്കാൾ അർഥവും ഉദ്ദേശ്യ​വും ഉണ്ടെങ്കിൽ അത്‌ എന്താ​ണെന്ന് അറിയു​ന്ന​തും അതിൽ നമ്മുടെ സ്ഥാനം മനസ്സി​ലാ​ക്കു​ന്ന​തും പ്രധാ​ന​മാണ്‌. ഒരു ദൈവ​മു​ണ്ടാ​യി​രു​ന്നി​ട്ടും അത്‌ തിരി​ച്ച​റി​യാ​തി​രി​ക്കു​ന്നെ​ങ്കിൽ പ്രപഞ്ച​ത്തി​ലെ ഒരു സുപ്ര​ധാ​ന​സ​ത്യം മനസ്സി​ലാ​ക്കാ​തെ​യാ​യി​രി​ക്കാം നമ്മൾ ജീവിതം മുന്നോ​ട്ടു കൊണ്ടു​പോ​കു​ന്നത്‌.

ജീവന്‍റെ ഉറവ്‌ ദൈവ​മാ​ണെന്ന് ബൈബിൾ പറയുന്നു. (വെളി​പാട്‌ 4:11) ഈ അറിവ്‌ നമ്മുടെ ജീവി​ത​ത്തിന്‌ അർഥം പകരു​ന്നത്‌ എങ്ങനെ​യാണ്‌? ഈ വിഷയ​ത്തെ​ക്കു​റിച്ച് ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ എന്താ​ണെന്നു നമുക്കു നോക്കാം.

ഭൂമി​യിൽ കാണുന്ന അനവധി​യായ ജീവജാ​ല​ങ്ങ​ളിൽനി​ന്നും മനുഷ്യൻ തികച്ചും വ്യത്യ​സ്‌ത​നാണ്‌. ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്, ദൈവം നമ്മെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌ നമ്മൾ ദൈവ​ത്തെ​പ്പോ​ലെ​യാ​യി​രി​ക്കാൻ അതായത്‌ ദൈവ​ത്തി​ന്‍റെ വ്യക്തി​ത്വം പ്രതി​ഫ​ലി​പ്പി​ക്കാൻ ആണ്‌. (ഉല്‌പത്തി 1:27) കൂടാതെ, മനുഷ്യർക്ക് ദൈവ​ത്തി​ന്‍റെ സ്‌നേ​ഹി​ത​രാ​കാ​നും കഴിയു​മെന്ന് ബൈബിൾ പഠിപ്പി​ക്കു​ന്നു. (യാക്കോബ്‌ 2:23) നമ്മുടെ സ്രഷ്ടാ​വു​മാ​യി അത്തരത്തി​ലുള്ള ഒരു ബന്ധമു​ണ്ടാ​യി​രി​ക്കു​ന്ന​തി​നെ​ക്കാൾ നമ്മുടെ ജീവി​ത​ത്തിന്‌ അർഥം പകരുന്ന മറ്റൊ​ന്നു​മില്ല.

ദൈവ​ത്തി​ന്‍റെ ഒരു സുഹൃ​ത്താ​യി​രി​ക്കുക എന്നാൽ എന്താണ്‌ അർഥം? ഒരു സംഗതി, ദൈവ​ത്തി​ന്‍റെ സുഹൃ​ത്തു​ക്കൾക്ക് ദൈവ​വു​മാ​യി കാര്യങ്ങൾ തുറന്ന് സംസാ​രി​ക്കാ​നാ​കും. അത്തരം സംസാരം ദൈവം ശ്രദ്ധിച്ച് കേൾക്കു​ക​യും അവർക്കു​വേണ്ടി പ്രവർത്തി​ക്കു​ക​യും ചെയ്യും. (സങ്കീർത്തനം 91:15) മാത്രമല്ല, ദൈവ​ത്തി​ന്‍റെ സ്‌നേ​ഹി​തർക്ക് പല കാര്യ​ങ്ങ​ളി​ലും ദൈവ​ത്തി​ന്‍റെ ചിന്താ​രീ​തി മനസ്സി​ലാ​ക്കാ​നാ​കും. അതിലൂ​ടെ, നമ്മുടെ ജീവി​തത്തെ ബാധി​ക്കുന്ന സുപ്ര​ധാ​ന​മായ ചോദ്യ​ങ്ങൾക്ക് ആശ്രയ​യോ​ഗ്യ​മായ ഉത്തരങ്ങൾ ലഭിക്കും.

ഒരു ദൈവ​മു​ണ്ടാ​യി​രു​ന്നി​ട്ടും അത്‌ തിരി​ച്ച​റി​യാ​തി​രി​ക്കു​ന്നെ​ങ്കിൽ ഈ പ്രപഞ്ച​ത്തി​ലെ ഒരു സുപ്ര​ധാ​ന​സ​ത്യം മനസ്സി​ലാ​ക്കാ​തെ​യാ​യി​രി​ക്കും നമ്മൾ ജീവിതം മുന്നോ​ട്ടു കൊണ്ടുപോകുന്നത്‌

2. മനസ്സമാധാനം

ലോക​ത്തെ​മ്പാ​ടു​മുള്ള കഷ്ടപ്പാ​ടു​കൾ കാണു​മ്പോൾ ചിലർക്ക് ദൈവ​ത്തിൽ വിശ്വ​സി​ക്കുക ബുദ്ധി​മു​ട്ടാ​യി​ത്തീ​രു​ന്നു. ‘സർവശ​ക്ത​നായ ഒരു സ്രഷ്ടാ​വു​ണ്ടെ​ങ്കിൽ കഷ്ടപ്പാ​ടും തിന്മയും അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്?’ എന്ന് അവർ ചോദി​ച്ചേ​ക്കാം.

മനുഷ്യർ കഷ്ടപ്പെട്ട് ജീവി​ക്കാൻ ദൈവം ഉദ്ദേശി​ച്ചി​രു​ന്നില്ല എന്നതാണ്‌ ബൈബിൾ നൽകുന്ന ആശ്വാ​സ​ക​ര​മായ ഉത്തരം. ദൈവം മനുഷ്യ​നെ സൃഷ്ടിച്ച ആ കാലഘ​ട്ട​ത്തിൽ മനുഷ്യ​ജീ​വി​തം കഷ്ടപ്പാ​ടി​ല്ലാ​ത്ത​താ​യി​രു​ന്നു. മനുഷ്യൻ മരിക്കണം എന്നതും ദൈവ​ത്തി​ന്‍റെ ഉദ്ദേശ്യ​മാ​യി​രു​ന്നില്ല. (ഉല്‌പത്തി 2:7-9, 15-17) ഇത്‌ വിശ്വ​സി​ക്കുക പ്രയാ​സ​മാ​ണോ? ഒരിക്ക​ലും സംഭവി​ക്കാത്ത കാര്യ​മാ​ണോ? അല്ല. ഇങ്ങനെ​യൊ​ന്നു ചിന്തി​ച്ചു​നോ​ക്കൂ: സർവശ​ക്ത​നായ ഒരു സ്രഷ്ടാ​വു​ണ്ടെ​ങ്കിൽ, ആ സ്രഷ്ടാ​വി​ന്‍റെ പ്രമു​ഖ​ഗു​ണം സ്‌നേ​ഹ​മാ​ണെ​ങ്കിൽ മനുഷ്യ​വർഗ​ത്തി​നു​വേണ്ടി ആ ദൈവം കഷ്ടപ്പാ​ടി​ല്ലാത്ത ജീവിതം തരാനല്ലേ നമ്മൾ പ്രതീ​ക്ഷി​ക്കുക?

എങ്കിൽപ്പി​ന്നെ, മനുഷ്യ​വർഗ​ത്തി​ന്‍റെ അവസ്ഥകൾ ഇത്ര​ത്തോ​ളം വഷളാ​യ​തി​ന്‍റെ കാരണം എന്താണ്‌? ദൈവം മനുഷ്യ​നെ സൃഷ്ടി​ച്ചത്‌ ഇച്ഛാസ്വാ​ത​ന്ത്ര്യ​ത്തോ​ടെ​യാ​ണെന്ന് ബൈബിൾ പറയുന്നു. അനുസ​രി​ക്കാൻ നിർബ​ന്ധി​ത​രായ റോ​ബോ​ട്ടു​ക​ളെ​പ്പോ​ലെയല്ല നമ്മൾ. എന്നാൽ, ഇച്ഛാസ്വാ​ത​ന്ത്ര്യം ദുരു​പ​യോ​ഗം ചെയ്‌ത ആദ്യമാ​താ​പി​താ​ക്കൾ ദൈവ​ത്തി​ന്‍റെ മാർഗ​നിർദേശം തള്ളിക്ക​ള​ഞ്ഞു​കൊണ്ട് സ്വാർഥ​ഗതി പിന്തു​ട​രാൻ തീരു​മാ​നി​ച്ചു. (ഉല്‌പത്തി 3:1-6, 22-24) അതിന്‍റെ വേദനാ​ക​ര​മായ ഫലങ്ങളാണ്‌ മക്കളായ നമ്മൾ അനുഭ​വി​ക്കു​ന്നത്‌.

മനുഷ്യ​രു​ടെ കഷ്ടപ്പാ​ടു​കൾ ദൈവ​ത്തി​ന്‍റെ ഉദ്ദേശ്യ​മാ​യി​രു​ന്നില്ല എന്ന അറിവു​തന്നെ നമുക്ക് വലിയ മനസ്സമാ​ധാ​നം നൽകുന്നു. എന്നാൽ കഷ്ടപ്പാ​ടിൽനിന്ന് ഒരു മോച​ന​വും നമുക്ക് ആവശ്യ​മാണ്‌. അതെ, ഒരു നല്ല ഭാവി​പ്ര​തീക്ഷ.

3. ഭാവിപ്രതീക്ഷ

മനുഷ്യ​വർഗം ദൈവ​ത്തോ​ടു മത്സരിച്ച ഉടനെ ഭൂമിയെ സംബന്ധിച്ച് താൻ തുടക്ക​ത്തിൽ ഉദ്ദേശി​ച്ചി​രു​ന്നത്‌ എന്താണോ അത്‌ കൃത്യ​സ​മ​യ​ത്തു​തന്നെ നിവർത്തി​ക്കു​മെന്ന് ദൈവം വാഗ്‌ദാ​നം ചെയ്‌തു. ദൈവം സർവശ​ക്ത​നാ​യ​തി​നാൽ അതിൽനി​ന്നു ദൈവത്തെ തടയാൻ മറ്റൊ​ന്നി​നു​മാ​കില്ല. (യെശയ്യാ​വു 55:11) എത്രയും​പെ​ട്ടെന്ന്, ദൈവം തനി​ക്കെ​തി​രെ​യു​ണ്ടായ മത്സരഗ​തി​യു​ടെ പരിണ​ത​ഫ​ല​ങ്ങ​ളെ​ല്ലാം തുടച്ചു​നീ​ക്കും. അങ്ങനെ ഭൂമി​യെ​ക്കു​റി​ച്ചും മനുഷ്യ​വർഗ​ത്തെ​ക്കു​റി​ച്ചും ഉള്ള തന്‍റെ ആദി​മോ​ദ്ദേ​ശ്യം ദൈവം നടപ്പാ​ക്കും.

ഇതിലൂ​ടെ, എന്തെല്ലാം പ്രയോ​ജ​ന​ങ്ങ​ളാണ്‌ നിങ്ങൾക്കു ലഭിക്കുക? ഭാവി​ക്കാ​യി ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന നിരവധി ബൈബിൾവാ​ഗ്‌ദാ​ന​ങ്ങ​ളിൽ രണ്ടെണ്ണം നമുക്ക് ഇപ്പോൾ നോക്കാം.

  • ദുഷ്ടത നീക്കം ചെയ്യു​ന്ന​തി​ലൂ​ടെ മുഴു​ഭൂ​മി​യി​ലും സമാധാ​നം കളിയാ​ടും. “കുറ​ഞ്ഞോ​ന്നു കഴിഞ്ഞി​ട്ടു ദുഷ്ടൻ ഇല്ല; നീ അവന്‍റെ ഇടം സൂക്ഷി​ച്ചു​നോ​ക്കും; അവനെ കാണു​ക​യില്ല. എന്നാൽ സൌമ്യ​ത​യു​ള്ളവർ ഭൂമിയെ കൈവ​ശ​മാ​ക്കും; സമാധാ​ന​സ​മൃ​ദ്ധി​യിൽ അവർ ആനന്ദി​ക്കും.”—സങ്കീർത്തനം 37:10, 11.

  • രോഗ​വും മരണവും നീങ്ങി​പ്പോ​കും. “എനിക്കു ദീനം എന്നു യാതൊ​രു നിവാ​സി​യും പറകയില്ല.” (യെശയ്യാ​വു 33:24) ‘അവൻ മരണത്തെ സദാകാ​ല​ത്തേ​ക്കും നീക്കി​ക്ക​ള​യും; യഹോ​വ​യായ കർത്താവു സകലമു​ഖ​ങ്ങ​ളി​ലും​നി​ന്നു കണ്ണുനീർ തുടയ്‌ക്കും.’—യെശയ്യാ​വു 25:8.

ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ദൈവ​ത്തി​ന്‍റെ വാഗ്‌ദാ​നങ്ങൾ വിശ്വ​സി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്? കാരണം, അതിലെ നിരവധി പ്രവച​നങ്ങൾ ഇതി​നോ​ടകം നിഷേ​ധി​ക്കാ​നാ​കാ​ത്ത​വി​ധം നിറ​വേ​റി​യി​ട്ടുണ്ട്. എന്നിരു​ന്നാ​ലും, ഭാവി​യിൽ കഷ്ടപ്പാ​ടു​കൾ ഇല്ലാതാ​കും എന്ന പ്രതീക്ഷ ഇപ്പോൾ നമ്മൾ അനുഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ബുദ്ധി​മു​ട്ടു​കൾ നീക്കം ചെയ്യു​ന്നില്ല. അങ്ങനെ​യെ​ങ്കിൽ, ഇപ്പോ​ഴത്തെ ദുരി​തങ്ങൾ നിറഞ്ഞ ജീവിതം മുന്നോ​ട്ടു​കൊ​ണ്ടു​പോ​കാൻ ദൈവം മറ്റെന്തു സഹായ​മാണ്‌ നൽകു​ന്നത്‌?

4. പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നും തീരു​മാ​നങ്ങൾ എടുക്കാ​നും സഹായം

പ്രശ്‌നങ്ങൾ നേരി​ടാ​നും നല്ല തീരു​മാ​നങ്ങൾ എടുക്കാ​നും ദൈവം നമുക്ക് മാർഗ​നിർദേശം നൽകുന്നു. പല തീരു​മാ​ന​ങ്ങ​ളും അത്ര ഗൗരവ​മു​ള്ള​താ​യി​രി​ക്കില്ല; എന്നാൽ, മറ്റുള്ളവ നീണ്ടു​നിൽക്കുന്ന പരിണ​ത​ഫ​ലങ്ങൾ ഉളവാ​ക്കി​യേ​ക്കാം. ഇക്കാര്യ​ത്തിൽ, നമ്മുടെ സ്രഷ്ടാവ്‌ നൽകുന്ന അറിവി​നെ​ക്കാൾ മികച്ച ഒന്ന് നൽകാൻ ഒരു മനുഷ്യ​നു​മാ​വില്ല. കാരണം, ദൈവ​ത്തിന്‌ അനന്തത​യി​ലേക്ക് കാണാ​നാ​കു​മെന്നു മാത്രമല്ല ദൈവ​മാണ്‌ മനുഷ്യ​ജീ​വന്‍റെ ഉറവ്‌. അതു​കൊണ്ട് നമുക്ക് ഏറ്റവും മികച്ചത്‌ എന്താ​ണെന്ന് പറഞ്ഞു​ത​രാൻ ദൈവ​ത്തി​നാ​കും.

ദൈവ​ത്തി​ന്‍റെ ചിന്തകൾ ബൈബി​ളിൽ അടങ്ങി​യി​രി​ക്കു​ന്നു. ആ ചിന്തകൾ എഴുതി​വെ​ക്കാൻ ദൈവം ചില മനുഷ്യ​രെ പ്രാപ്‌ത​രാ​ക്കി. ബൈബിൾ ഇങ്ങനെ പറയുന്നു: “ശുഭക​ര​മാ​യി പ്രവർത്തി​പ്പാൻ നിന്നെ അഭ്യസി​പ്പി​ക്ക​യും നീ പോ​കേ​ണ്ടുന്ന വഴിയിൽ നിന്നെ നടത്തു​ക​യും ചെയ്യുന്ന നിന്‍റെ ദൈവ​മായ യഹോവ ഞാൻ തന്നേ.”—യെശയ്യാ​വു 48:17, 18.

ദൈവ​ത്തിന്‌ അളവറ്റ ശക്തിയുണ്ട്. അത്‌ നമുക്കു​വേണ്ടി ഉപയോ​ഗി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു. നമ്മെ സഹായി​ക്കാൻ ആഗ്രഹി​ക്കുന്ന സ്‌നേ​ഹ​വാ​നായ ഒരു പിതാ​വാ​യാണ്‌ ബൈബിൾ ദൈവത്തെ വർണി​ക്കു​ന്നത്‌. “സ്വർഗ​സ്ഥ​നായ പിതാവ്‌ തന്നോടു ചോദി​ക്കു​ന്ന​വർക്കു പരിശു​ദ്ധാ​ത്മാ​വി​നെ . . . നൽകും” എന്ന് ബൈബിൾ പറയുന്നു. (ലൂക്കോസ്‌ 11:13) നമ്മെ നയിക്കാ​നും വേണ്ട മാർഗ​നിർദേശം നൽകാ​നും പരിശു​ദ്ധാ​ത്മാ​വിന്‌ കഴിയും.

അത്തരം സഹായം ദൈവ​ത്തിൽനിന്ന് നിങ്ങൾക്ക് എങ്ങനെ ലഭിക്കും? ബൈബിൾ ഉത്തരം നൽകുന്നു: “ദൈവത്തെ സമീപി​ക്കു​ന്നവൻ ദൈവ​മു​ണ്ടെ​ന്നും തന്നെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വർക്ക് അവൻ പ്രതി​ഫലം നൽകു​ന്നു​വെ​ന്നും വിശ്വ​സി​ക്കേ​ണ്ട​താ​കു​ന്നു.” (എബ്രായർ 11:6) അതെ, ദൈവം സ്ഥിതി​ചെ​യ്യു​ന്നു എന്ന വസ്‌തുത ബോധ്യ​പ്പെ​ടാൻ നിങ്ങൾതന്നെ മുൻകൈ എടുത്ത്‌ തെളി​വു​കൾ പരി​ശോ​ധി​ക്കണം.

നിങ്ങൾ ശ്രമി​ക്കു​മോ?

ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം അന്വേ​ഷി​ക്കാൻ അൽപം സമയം നീക്കി​വെ​ക്കാ​നാ​കു​മോ? അങ്ങനെ ചെയ്യു​ന്നത്‌ തീർച്ച​യാ​യും നിങ്ങൾക്ക് പ്രയോ​ജ​ന​പ്പെ​ടും. ചൈന​യിൽ ജനിച്ച് ഇപ്പോൾ ഐക്യ​നാ​ടു​ക​ളിൽ താമസി​ക്കുന്ന സ്യൂജിൻ സിയൂ​വി​ന്‍റെ അനുഭവം ശ്രദ്ധി​ക്കുക: “ഞാൻ പരിണാ​മ​ത്തിൽ വിശ്വ​സി​ച്ചി​രു​ന്നെ​ങ്കി​ലും ബൈബി​ളി​നെ​ക്കു​റിച്ച് അറിയാൻ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട് ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾപ​ഠനം ആരംഭിച്ചു. എന്നാൽ കോ​ളേ​ജി​ലെ പഠനത്തി​ന്‍റെ അവസാന വർഷം വളരെ തിരക്കാ​യി​രു​ന്ന​തി​നാൽ ബൈബിൾ പഠിക്കു​ന്ന​തിന്‌ ആവശ്യ​മായ സമയം എനിക്കു ലഭിച്ചില്ല. അതോടെ എന്‍റെ സന്തോഷം നഷ്ടപ്പെട്ടു. എന്നാൽ, ബൈബിൾപ​ഠ​ന​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ത്ത​തോ​ടെ നഷ്ടപ്പെട്ട സന്തോഷം എനിക്കു വീണ്ടു​കി​ട്ടി.”

നമ്മുടെ സ്രഷ്ടാ​വായ യഹോ​വ​യാം ദൈവത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? അതിനു​വേണ്ടി അൽപം സമയം ചെലവ​ഴി​ച്ചു​കൂ​ടേ? ▪ (g15-E 03)