വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംങ്ങൾക്കുവേണ്ടി | ദാമ്പത്യം

എങ്ങനെ വിട്ടുവീഴ്‌ച ചെയ്യാം?

എങ്ങനെ വിട്ടുവീഴ്‌ച ചെയ്യാം?

പ്രശ്‌നം

നിങ്ങളും ഇണയും തമ്മിൽ ഒരു കാര്യത്തിൽ അഭിപ്രാവ്യത്യാത്തിലാണ്‌. ഇപ്പോൾ നിങ്ങളുടെ മുമ്പിൽ കുറഞ്ഞത്‌ മൂന്ന് മാർഗങ്ങളുണ്ട്:

  1. നിങ്ങളുടെ വഴിക്ക് കാര്യം നടക്കണമെന്ന് വാശിയോടെ നിർബന്ധംപിടിക്കാം.

  2. ഇണയുടെ താത്‌പര്യങ്ങൾക്കു മനസ്സില്ലാസ്സോടെ കീഴ്‌പ്പെടാം.

  3. നിങ്ങൾക്കു രണ്ടുപേർക്കും വിട്ടുവീഴ്‌ച ചെയ്യാം.

‘വിട്ടുവീഴ്‌ച ചെയ്യുക എന്ന ആശയത്തോട്‌ എനിക്ക് യോജിപ്പില്ല, രണ്ടുപേർക്കും ഒരു നേട്ടവുമില്ലാത്ത കാര്യമാണ്‌ അത്‌’ എന്ന് നിങ്ങൾ പറഞ്ഞേക്കാം.

വിട്ടുവീഴ്‌ച ചെയ്യുക എന്നത്‌ എപ്പോഴും ഒരു നഷ്ടക്കച്ചടം ആകണമെന്നില്ല, പ്രത്യേകിച്ച് പ്രശ്‌നം ഉചിതമായി കൈകാര്യം ചെയ്യുയാണെങ്കിൽ. എന്നാൽ വിട്ടുവീഴ്‌ച ചെയ്യേണ്ടത്‌ എങ്ങനെയാണെന്ന് കാണുന്നതിനു മുമ്പ്, ഈ സവിശേപ്രാപ്‌തിയെക്കുറിച്ച് നിങ്ങൾ ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.

നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്‌

വിട്ടുവീഴ്‌ച ചെയ്യണമെങ്കിൽ ഒരുമിച്ച് പ്രവർത്തിക്കണം. വിവാത്തിനു മുമ്പ്, ഒറ്റയ്‌ക്ക് തീരുമാമെടുക്കുന്ന ശീലമായിരിക്കാം നിങ്ങൾക്കുണ്ടായിരുന്നത്‌. ഇപ്പോൾ സാഹചര്യം മാറി, നിങ്ങൾ രണ്ടുപേരും സ്വന്തം താത്‌പര്യങ്ങളെക്കാൾ അധികം വിവാജീവിത്തിന്‌ പ്രാധാന്യം കൊടുക്കണം. ഇങ്ങനെ ചെയ്യുന്നത്‌ ഒരു കുറവായി കരുതുന്നതിനു പകരം, അതുകൊണ്ടുള്ള പ്രയോങ്ങളെക്കുറിച്ച് ചിന്തിക്കുക. ഒരു ഭാര്യയായ അലക്‌സാൻഡ്ര പറയുന്നു: “ഓരോരുത്തരും ഒറ്റയ്‌ക്കു കണ്ടെത്തുന്ന പരിഹാത്തേക്കാൾ മെച്ചമായിരിക്കും, രണ്ടുപേരുടെയും അഭിപ്രാങ്ങൾ ഒത്തുചേർന്നുള്ള പരിഹാരം.”

വിട്ടുവീഴ്‌ച ചെയ്യണമെങ്കിൽ ഒരു തുറന്ന മനസ്സുണ്ടായിരിക്കണം. ഒരു വിവാഹോദേഷ്ടാവായ ജോൺ. എം. ഗോട്ട്മാൻ ഇങ്ങനെ എഴുതി: “നിങ്ങളുടെ ഇണ പറയുയോ വിശ്വസിക്കുയോ ചെയ്യുന്ന എല്ലാ കാര്യങ്ങളും നിങ്ങൾ അംഗീരിക്കമെന്നില്ല; പക്ഷേ, ഇണയ്‌ക്കു പറയാനുള്ളത്‌ കണക്കിലെടുക്കുയും ആത്മാർഥമായി വിലയിരുത്തുയും വേണം. . . . ഒരു പ്രശ്‌നം പരിഹരിക്കുന്നതിനെക്കുറിച്ച് പറയാൻ ഇണ ശ്രമിക്കുമ്പോൾ, ‘അഭിപ്രായം ആവശ്യമില്ല’ എന്ന മട്ടിൽ നിങ്ങൾ പെരുമാറുയോ ചിന്തിക്കുയോ ചെയ്യുന്നെങ്കിൽ ആ ചർച്ചകൊണ്ട് ഒരു പ്രയോവുമില്ല.” *

വിട്ടുവീഴ്‌ച ചെയ്യണമെങ്കിൽ വിട്ടുകൊടുക്കുന്നരായിരിക്കണം. ‘ഞാൻ പറയുന്ന വഴിയേ പോയില്ലെങ്കിൽ പെരുഴിയിലാകും’ എന്നു കരുതുന്ന ഇണയോടൊപ്പമുള്ള ജീവിതം ദുസ്സഹമായിരിക്കും. രണ്ടുപേർക്കും വിട്ടുകൊടുക്കാനുള്ള മനസ്സുണ്ടെങ്കിൽ കാര്യങ്ങൾ എത്ര വ്യത്യസ്‌തമായിരിക്കും! ഒരു ഭാര്യയായ ജൂൺ പറയുന്നു: “ഭർത്താവിനെ സന്തോഷിപ്പിക്കാൻ ഞാൻ ചില കാര്യങ്ങൾ സമ്മതിച്ചുകൊടുക്കാറുണ്ട്, ചിലപ്പോൾ എനിക്കുവേണ്ടി അദ്ദേഹവും അങ്ങനെ ചെയ്യും. പരസ്‌പമാല്ലോ വിവാത്തിന്‍റെ അടിസ്ഥാനം, ‘എല്ലാം എന്‍റെ വഴിക്ക് നടക്കണം’ എന്നു വിചാരിച്ചാൽ പോരാ.”

നിങ്ങൾക്കു ചെയ്യാനാകുന്നത്‌

ചർച്ച ശാന്തമായി തുടങ്ങാൻ ശ്രദ്ധിക്കുക. ഒരു ചർച്ച തുടങ്ങുന്ന അതേ സ്വരത്തിലായിരിക്കും മിക്കപ്പോഴും അത്‌ അവസാനിക്കുന്നതും. ആക്രോത്തോടെയാണ്‌ നിങ്ങൾ തുടങ്ങുന്നതെങ്കിൽ, ഒരു സമാധാമായ യോജിപ്പിൽ എത്താൻ തീരെ സാധ്യയില്ല. അതുകൊണ്ട്, പിൻവരുന്ന ബൈബിൾബുദ്ധിയുദേശം പ്രാവർത്തിമാക്കുക: “നിങ്ങൾ മനസ്സലിവ്‌, ദയ, താഴ്‌മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊള്ളുവിൻ.” (കൊലോസ്യർ 3:12) തർക്കിക്കുന്നത്‌ ഒഴിവാക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കാനും ഇത്തരം ഗുണങ്ങൾ നിങ്ങളെ രണ്ടുപേരെയും സഹായിക്കും.—ബൈബിൾതത്ത്വം: കൊലോസ്യർ 4:6.

യോജിക്കാവുന്ന ആശയങ്ങൾ കണ്ടെത്തുക. യോജിപ്പിൽ എത്താനുള്ള നിങ്ങളുടെ ശ്രമങ്ങൾ വാശിയേറിയ തർക്കങ്ങളിലാണ്‌ ചെന്നെത്തുന്നത്‌ എങ്കിലോ? അതിന്‍റെ കാരണം നിങ്ങൾ രണ്ടുപേരും അഭിപ്രാവ്യത്യാങ്ങളിൽ ആവശ്യത്തിധികം ശ്രദ്ധ കൊടുക്കുന്നതായിരിക്കാം. അതിനു പകരം, യോജിക്കാവുന്ന ആശയങ്ങൾ കണ്ടെത്തുക. അത്‌ എങ്ങനെ സാധിക്കും? ഇത്‌ ഒന്ന് ശ്രമിച്ചുനോക്കൂ:

നിങ്ങൾ ഓരോരുത്തരും രണ്ടു കോളങ്ങളുള്ള ഒരു ലിസ്റ്റ് തയ്യാറാക്കുക. ആദ്യത്തെ കോളത്തിൽ, ചർച്ച ചെയ്യുന്ന പ്രശ്‌നത്തിൽ ഏറ്റവും പ്രധാമായി കാണുന്ന കാര്യങ്ങൾ എഴുതുക. രണ്ടാമത്തെ കോളത്തിൽ, വിട്ടുവീഴ്‌ച ചെയ്യാമെന്ന് നിങ്ങൾക്കു തോന്നുന്നയും എഴുതുക. എന്നിട്ട്, രണ്ടുപേരും എഴുതിയ കാര്യങ്ങൾ ചർച്ച ചെയ്‌തുനോക്കൂ. നേരത്തെ കരുതിതിനെക്കാളും കൂടുതൽ കാര്യങ്ങളിൽ യോജിക്കാൻ പറ്റുന്നതായി നിങ്ങൾ കണ്ടെത്തിയേക്കാം. അങ്ങനെയാണെങ്കിൽ വിട്ടുവീഴ്‌ച ചെയ്യാൻ അത്ര പ്രയാമുണ്ടാകില്ല. ഇനി അഥവാ എഴുതിയ കാര്യങ്ങളിൽ യോജിക്കാൻ പറ്റുന്നില്ലെങ്കിൽത്തന്നെ, പ്രശ്‌നത്തിന്‍റെ എല്ലാ വശങ്ങളും കടലാസ്സിൽ എഴുതിവെക്കുന്നത്‌ ആ പ്രശ്‌നത്തെ കൂടുതൽ മെച്ചമായി നോക്കിക്കാണാൻ നിങ്ങളെ രണ്ടുപേരെയും സഹായിക്കും.

ഒരുമിച്ചിരുന്ന് ചിന്തിക്കുക. ചില പ്രശ്‌നങ്ങൾ പരിഹരിക്കാൻ താരതമ്യേന എളുപ്പമായിരിക്കും. എന്നാൽ കൂടുതൽ ഗുരുമായ പ്രശ്‌നങ്ങൾ ഒരുമിച്ചിരുന്ന് ചിന്തിച്ച് പരിഹരിക്കാൻ കഴിയും. അങ്ങനെയാകുമ്പോൾ, ഒറ്റയ്‌ക്ക് ചിന്തിച്ചാൽ ലഭിക്കുമായിരുന്നതിനെക്കാൾ മെച്ചമായ പരിഹാരം ലഭിച്ചേക്കാം. അതോടൊപ്പം അവർ തമ്മിലുള്ള ബന്ധം ഉറപ്പുള്ളതാകുയും ചെയ്യും.—ബൈബിൾതത്ത്വം: സഭാപ്രസംഗി 4:9.

കാഴ്‌ചപ്പാടിനു മാറ്റം വരുത്താൻ തയ്യാറാകുക. ബൈബിൾ ഇങ്ങനെ പറയുന്നു: “നിങ്ങളിൽ ഓരോരുത്തനും തന്‍റെ ഭാര്യയെ തന്നെപ്പോലെന്നെ സ്‌നേഹിക്കണം; ഭാര്യയോ ഭർത്താവിനെ ആഴമായി ബഹുമാനിക്കേണ്ടതുമാകുന്നു.” (എഫെസ്യർ 5:33) സ്‌നേവും ആദരവും നിറഞ്ഞൊഴുകുമ്പോൾ ഭാര്യാഭർത്താക്കന്മാർ പരസ്‌പരം അഭിപ്രായം കണക്കിലെടുക്കാൻ മനസ്സുള്ളരായിരിക്കും, ഒരുപക്ഷേ ഇണയുടെ അഭിപ്രായം സ്വീകരിച്ചെന്നും വരാം. ഒരു ഭർത്താവായ കാമറൂൺ പറയുന്നു: “ചില കാര്യങ്ങൾ ഇണയ്‌ക്ക് ഇഷ്ടമാതുകൊണ്ടുമാത്രം നാം ചെയ്‌തേക്കാം, ‘അങ്ങനെ ചെയ്‌തത്‌ എത്ര നന്നായി’ എന്ന് പിന്നീട്‌ തോന്നുയും ചെയ്യും.”—ബൈബിൾതത്ത്വം: ഉല്‌പത്തി 2:18.▪ (g14-E 12)

^ ഖ. 12 വിവാഹം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഏഴ്‌ തത്ത്വങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തത്തിൽനിന്ന്.