വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംങ്ങൾക്കുവേണ്ടി | ദാമ്പത്യം

ദാമ്പത്യ​ത്തിൽ നിരാശ നിഴൽവീ​ഴ്‌ത്തു​മ്പോൾ

ദാമ്പത്യ​ത്തിൽ നിരാശ നിഴൽവീ​ഴ്‌ത്തു​മ്പോൾ

പ്രശ്‌നം

‘ഞങ്ങൾ തമ്മിൽ എന്തൊരു പൊ​രുത്ത​മാണ്‌!’ വി​വാഹ​ത്തിനു മുമ്പ് അതാ​യി​രു​ന്നിരി​ക്കാം നി​ങ്ങളു​ടെ ചിന്ത. എന്നാൽ, ജീവി​തയാ​ഥാർഥ്യ​ങ്ങളി​ലേക്കു കട​ന്ന​പ്പോൾ, എല്ലാം മി​ഥ്യ​യായി​രു​ന്നല്ലോ എന്ന തി​രി​ച്ചറി​വിൽനിന്നു​ണ്ടായ നിരാശ നിങ്ങൾക്കി​ടയിൽ വി​ള്ളലു​ണ്ടാ​ക്കിയി​രി​ക്കുന്നു. ആത്മമി​ത്ര​ങ്ങളാ​യിരി​ക്കേണ്ട നിങ്ങൾ ഒരു തട​വറയി​ലെ രണ്ട് ബന്ദി​കളെ​പ്പോലെ​യായി.

എന്നാൽ പ്ര​തീക്ഷയ്‌ക്കു വകയുണ്ട്! നി​ങ്ങളു​ടെ ബന്ധത്തിനു വീണ്ടും നിറം പകരാൻ കഴിയും. പക്ഷേ, അതിനു മുമ്പ് നി​ങ്ങളു​ടെ ദാമ്പത്യ​ത്തി​ന്‍റെ നിറം കെ​ടുത്തി​യത്‌ എന്താ​യിരി​ക്കാം എന്നു തി​രി​ച്ചറി​യേണ്ട​തുണ്ട്. ചില സാ​ധ്യ​തകൾ നോക്കാം.

എന്തു​കൊണ്ട് അതു സം​ഭവി​ക്കുന്നു?

ജീവിതയാഥാർഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ. നി​ത്യേ​നയുള്ള ജോ​ലി​ഭാരം, മക്കളെ വളർത്തൽ, ഇണയുടെ വീട്ടു​കാ​രുമാ​യുള്ള ഇട​പെട​ലുകൾ ഇവ​യൊ​ക്കെ ക്രമേണ ദാമ്പ​ത്യ​സന്തോ​ഷം കെടു​ത്തി​ക്കള​ഞ്ഞേക്കാം. ചില അ​പ്രതീ​ക്ഷി​തപ്രശ്‌ന​ങ്ങളും ദാ​മ്പത്യ​ത്തെ പിടി​ച്ചു​ലച്ചേ​ക്കാം. സാമ്പ​ത്തികതി​രിച്ച​ടികൾ, രോ​ഗി​യായ കുടും​ബാം​ഗത്തെ പരി​ചരി​ക്കൽ എന്നിങ്ങനെ.

പൊരുത്തപ്പെടാനാവില്ലെന്നു തോന്നുന്ന അഭിപ്രായഭിന്നതകൾ. വി​വാഹ​ത്തിനു മുമ്പ് മ​റ്റേയാ​ളുടെ കു​റവു​കൾ പല​പ്പോ​ഴും ശ്ര​ദ്ധിക്കാ​റില്ല, ശ്രദ്ധി​ച്ചാൽത്തന്നെ അത്ര കാ​ര്യ​മാക്കു​കയു​മില്ല. എന്നാൽ വി​വാഹ​ത്തിനു ശേഷമോ? കാ​ണു​ന്നതു മു​ഴുവ​നും പൊ​രുത്ത​ക്കേടു​കൾ! ഇണ സം​സാരി​ക്കുന്ന വിധം, പണം കൈകാ​ര്യം ചെയ്യുന്ന വിധം, പ്രശ്‌നം പരി​ഹരി​ക്കുന്ന വിധം അതി​ലെ​ല്ലാം പൊ​രുത്ത​ക്കേടു​കൾ! ആദ്യ​മൊ​ക്കെ ചെ​റി​യൊരു അ​ലോസ​രമേ തോ​ന്നിയി​രു​ന്നുള്ളൂ, ഇപ്പോൾ വന്നുവന്ന് സഹിക്കാൻ പറ്റാ​തായി​രി​ക്കുന്നു!

മാനസികമായി വളരെ അകന്നു പോയിരിക്കുന്നു. കാലം കടന്നു​പോ​കവെ, ഇണയുടെ ഭാഗ​ത്തുനി​ന്നു​ണ്ടായ ദയാ​രഹി​തമായ വാ​ക്കുക​ളും പ്രവൃ​ത്തി​ക​ളും മനസ്സിന്‍റെ ഒരു മൂലയിൽ കുന്നു​കൂ​ടുന്നു. മറ്റൊരു കോണിൽ, പരി​ഹരി​ക്കാതെ കിടക്കുന്ന പ്രശ്‌നങ്ങ​ളുടെ കനലുകൾ എരി​യു​ന്നു. അങ്ങനെ ഇണകൾ ഓ​രോ​രുത്ത​രും ഓരോ ‘തോ​ടിനു​ള്ളി​ലേക്ക്’ ഉൾവലി​യുന്നു. ഇവിടെ ഏറ്റവും അപ​കടക​രമായ മ​റ്റൊന്നുണ്ട്: ഇണയല്ലാത്ത ഒരാ​ളോ​ടു തോന്നുന്ന മാ​നസി​കമായ അടുപ്പം!

പ്രതീക്ഷകൾ യാഥാർഥ്യത്തിൽനിന്നും അകലെ. താൻ കാ​ത്തി​രുന്ന, തനി​ക്കു​വേണ്ടി മാത്രം ജനിച്ച, ആ ജീവിതപങ്കാളിയെ കണ്ടെത്തി എന്നൊക്കെ ചി​ന്തിച്ചാണ്‌ ചിലർ വിവാ​ഹ​ത്തി​ലേക്കു കട​ക്കു​ന്നത്‌. അതി​മനോ​ഹര​മാ​യൊരു പ്രണ​യസങ്കല്‌പ​മാണ്‌ അ​തെങ്കി​ലും യാഥാർഥ്യ​ബോ​ധമി​ല്ലാത്ത അത്തരം ചിന്ത വിവാ​ഹത്ത​കർച്ചയ്‌ക്കു​തന്നെ വഴി​യൊ​രു​ക്കാം. പ്രശ്‌നങ്ങ​ളുണ്ടാ​കു​മ്പോൾ, ‘എന്തൊരു പൊ​രു​ത്തം’ എന്ന് അഭി​മാ​നിച്ച ബന്ധം ഒരു ചീട്ടു​കൊ​ട്ടാ​രം​പോലെ പൊ​ളിഞ്ഞു​വീ​ഴുക​യായി. അതോടെ, ‘എന്‍റെ തീ​രുമാ​നം തെറ്റി​പ്പോയ​ല്ലോ’ എന്ന് ഇണകൾ ഓ​രോ​രുത്ത​രും പരി​തപിച്ചു​തുട​ങ്ങുന്നു.

നിങ്ങൾക്കു ചെയ്യാനാകുന്നത്‌

ഇണയുടെ നല്ല ഗുണങ്ങൾ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്‌തു നോക്കാം: ഇണയുടെ മൂന്ന് നല്ല ഗുണങ്ങൾ എഴു​തി​വെക്കുക. നി​ങ്ങളു​ടെ വിവാ​ഹഫോ​ട്ടോ​യുടെ പു​റകി​ലോ മൊ​ബൈലി​ലോ നിങ്ങൾക്ക് ആ ലിസ്റ്റ് സൂ​ക്ഷി​ക്കാം. എന്നിട്ട്, ഇണയെ ജീ​വി​തപങ്കാ​ളി​യായി സ്വീ​കരി​ക്കാൻ ഇട​യാ​ക്കിയ ആ സദ്‌ഗുണ​ങ്ങളി​ലൂടെ ഇടയ്‌ക്കി​ടെ ഒന്നു ക​ണ്ണോടി​ക്കൂ. ഇങ്ങനെ ഇണയുടെ നല്ല ഗു​ണങ്ങ​ളിൽ ശ്രദ്ധി​ക്കു​ന്നെ​ങ്കിൽ നി​ങ്ങളു​ടെ ദാ​മ്പത്യ​ത്തിൽ സമാ​ധാ​നവും സ്വ​സ്ഥത​യും ഉണ്ടാകും; അഭി​പ്രാ​യഭി​ന്നത​കളു​ണ്ടെങ്കി​ലും പരസ്‌പ​രം പൊ​രുത്ത​പ്പെട്ടു​പോ​കാൻ എളു​പ്പമാ​കും.—ബൈബിൾതത്ത്വം: റോമർ 14:19.

നിങ്ങൾക്ക് ഇരുവർക്കും മാത്രമായി സമയം കണ്ടെത്തുക. വി​വാഹ​ത്തിനു മുമ്പ് ഒരുപക്ഷേ നിങ്ങൾ പരസ്‌പ​രം കാ​ണാ​നും സംസാ​രി​ക്കാ​നും എങ്ങ​നെ​യും അല്‌പം സമയം ക​ണ്ടെത്തി​യി​ട്ടുണ്ടാ​കും. നിങ്ങൾ കാത്തു​കാ​ത്തി​രുന്ന വേ​ളക​ളായി​രു​ന്നില്ലേ അവ? അതു​പോ​ലെ, നിങ്ങൾക്കു മാ​ത്രമാ​യി കുറെ നി​മി​ഷങ്ങൾ ഇ​പ്പോ​ഴും മാറ്റി​വെ​ച്ചുകൂ​ടേ? അങ്ങനെ ചെ​യ്യു​മ്പോൾ നിങ്ങൾ പരസ്‌പ​രം കൂടുതൽ അടുക്കും; അപ്ര​തീക്ഷി​തമാ​യി ഉണ്ടാകുന്ന ജീവി​ത​പ്രശ്‌നങ്ങളെ ഏറെ മെ​ച്ചമാ​യി നേ​രിടാ​നും കഴിയും.—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 5:18.

മനസ്സു തുറന്നു സംസാരിക്കുക. ഇണയുടെ വാക്കോ പ്രവൃ​ത്തി​യോ നിങ്ങളെ മുറി​പ്പെ​ടുത്തി​യെ​ന്നിരി​ക്കട്ടെ. നിങ്ങൾക്ക് അതു വിട്ടു​കളയാ​നാകു​മോ? വി​ട്ടുക​ളയാൻ കഴി​യുന്നി​ല്ലെ​ങ്കിൽ ‘മൗന​വ്രത​ത്തിലൂ​ടെ’ പകരം വീട്ടാൻ ശ്ര​മിക്ക​രുത്‌. പി​ന്നെ​യോ ശാ​ന്തമാ​യി കാര്യങ്ങൾ സം​സാരി​ക്കുക. എത്രയും പെട്ടെന്ന്, എന്നു​വ​ച്ചാൽ അന്നുതന്നെ!—ബൈബിൾതത്ത്വം: എഫെസ്യർ 4:26.

ഇണയുടെ വാക്കോ പ്രവൃ​ത്തി​യോ നിങ്ങളെ മുറി​പ്പെ​ടുത്തി​യെ​ന്നിരി​ക്കട്ടെ. നിങ്ങൾക്ക് അതു വിട്ടു​കളയാ​നാകു​മോ?

ഇണ ദ്ദേശിച്ചതും നിങ്ങൾ മനസ്സിലാക്കിയതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ പഠിക്കുക. പരസ്‌പ​രം വേദ​നിപ്പി​ക്കാൻ നിങ്ങൾ ഇരു​വ​രും മനഃ​പൂർവം ആ​ഗ്രഹി​ക്കു​ന്നുണ്ടാ​വില്ല. നി​ങ്ങളു​ടെ ഭാഗ​ത്തുനി​ന്നു​ണ്ടായ വാക്കോ പ്രവൃ​ത്തി​യോ ഇണയെ വേദ​നി​പ്പി​ച്ചെന്നു മന​സ്സിലാ​യാൽ ഉടനെ ആത്മാർഥ​മായി ക്ഷമ ചോ​ദി​ക്കുക. അത്‌ മനഃ​പൂർവമ​ല്ലായി​രു​ന്നെന്ന് അങ്ങനെ ഇണയെ ബോ​ധ്യ​പ്പെടു​ത്താ​നാ​യേക്കും. മേലാൽ, അറി​യാ​തെപോ​ലും ഇണയുടെ മനസ്സ് നോ​വി​ക്കാ​തിരി​ക്കാൻ, ‘എന്തു ചെയ്യണം,’ ‘എന്തു ചെ​യ്യരുത്‌’ എന്ന് ഒരു​മി​ച്ചു ചർച്ച ചെയ്യുക. ബൈബി​ളി​ന്‍റെ ഈ ഉപദേശം പിൻപ​റ്റുക: “തമ്മിൽ ദയയും ആർദ്രാനു​കമ്പ​യും ഉള്ള​വരാ​യി ... അ​ന്യോ​ന്യം ഉദാ​രമാ​യി ക്ഷമി​ക്കു​വിൻ.”—എഫെസ്യർ 4:32.

പ്രതീക്ഷകൾ യാഥാർഥ്യബോധമുള്ളതായിരിക്കട്ടെ. വിവാഹം കഴി​ക്കുന്ന​വർക്ക് “കഷ്ടം ഉണ്ടാകും” എന്നു ബൈബിൾ സമ്മതിച്ചു പറയുന്നു. (1 കൊ​രി​ന്ത്യർ 7:28) ഇത്തരം കഷ്ടങ്ങ​ളിൽക്കൂടെ കടന്നു​പോ​കു​മ്പോൾ ദാ​മ്പത്യ​ത്തെ ഒരു പരാ​ജയ​മായി പെട്ടെന്ന് എഴു​തി​ത്തള്ളരുത്‌. പകരം, അഭി​പ്രാ​യഭി​ന്നതകൾ നിങ്ങൾ ഒത്തൊ​രു​മിച്ചു പരി​ഹരി​ക്കുക. അതു​പോ​ലെ, “അ​ന്യോ​ന്യം പൊ​റു​ക്കുക​യും ഉദാ​രമാ​യി ക്ഷമി​ക്കു​കയും” ചെയ്യുക.—കൊ​ലോ​സ്യർ 3:13. ▪ (g14-E 03)