വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ഇറ്റലി

2011-ൽ, ഇറ്റ​ലി​യിൽ കാ​റുക​ളുടെ വിൽപ്പന​യെക്കാൾ കൂടു​തലാ​യി​രുന്നു സൈക്കിളിന്‍റെ വിൽപ്പന. ഈ സാഹ​ചര്യ​ത്തിന്‌ ഇടയായ കാ​രണങ്ങ​ളിൽ ചിലത്‌ സാമ്പ​ത്തിക​ത്തകർച്ച, ഇന്ധന​വില​യിലെ വർധനവ്‌, നന്നാക്കുന്നതിന്‍റെ ചെലവ്‌ എന്നി​വയാണ്‌. സൈ​ക്കിളാ​കട്ടെ ഉപ​യോഗി​ക്കാൻ എളു​പ്പ​വും നന്നാ​ക്കുന്ന​തിനു ചെലവു കുറവും സൗക​ര്യ​പ്രദ​വും ആണ്‌.

അർമേനിയ

സൈനികാധികാരികളുടെ മേൽനോ​ട്ടത്തി​ലുള്ള പൊ​തുജ​നസേ​വനം ചെയ്യാൻ വി​സമ്മ​തിച്ച യ​ഹോവ​യുടെ സാ​ക്ഷിക​ളായ 17 ചെറു​പ്പ​ക്കാരു​ടെ അവ​കാ​ശങ്ങൾ നി​ഷേധിച്ച് അർമേനി​യൻ ഗവണ്മെന്‍റ് അവരെ തടവിൽ വെച്ചു. ആ 17 പേർക്കും നഷ്ട​പരി​ഹാരം നൽകാ​നും അവരുടെ കോ​ടതി​ച്ചെല​വുകൾ വഹി​ക്കാ​നും യൂ​റോ​പ്യൻ മനു​ഷ്യാ​വകാശ കോടതി അർമേനി​യൻ ഗവണ്മെന്‍റിനോട്‌ ആവ​ശ്യ​പ്പെട്ടു.

ജപ്പാൻ

സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റു​കൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ഇരയായ 63 ശതമാനം കു​ട്ടികൾക്കും അവയിൽ ഒളി​ഞ്ഞിരി​ക്കുന്ന അപക​ടങ്ങ​ളെക്കു​റിച്ച് മാതാ​പി​താക്ക​ളിൽനിന്ന് ഒരു മുന്ന​റിയി​പ്പും ലഭി​ച്ചിരു​ന്നില്ല. പരി​ശോ​ധിച്ച 599 കേ​സുക​ളിൽ 74 ശതമാനം കുറ്റ​വാ​ളിക​ളും, തങ്ങൾ ഈ സൈറ്റു​കൾ ഉപ​യോഗി​ച്ചതു പ്രാ​യ​പൂർത്തിയാ​കാത്ത കുട്ടി​ക​ളുമാ​യി ലൈം​ഗി​കബന്ധ​ത്തിൽ ഏർപ്പെടാൻ​വേണ്ടി​യായി​രു​ന്നെന്നു സമ്മ​തിക്കു​ന്നു. (g13-E 10)

ചൈന

ഗതാഗതകുരുക്ക് ഒഴി​വാ​ക്കുക എന്ന ലക്ഷ്യത്തിൽ പ്രധാ​നന​ഗരങ്ങൾ പുതിയ വാഹ​നരജിസ്‌ട്രേ​ഷനു​കളിൽ നി​യ​ന്ത്രണം ഏർപ്പെടു​ത്തി. ഉദാ​ഹരണ​ത്തിന്‌, ബെയ്‌ജിങ്‌ നഗരം പ്ര​തിവർഷം 2,40,000-ൽ കൂടുതൽ രജിസ്‌​ട്രേഷ​നുകൾ നൽകില്ല. 2012 ആഗസ്റ്റിൽ ഏതാണ്ട് 10,50,000 ആളുകൾ രജി​സ്‌​ട്രേഷനാ​യുള്ള നറു​ക്കെടു​പ്പിൽ പേർ ചാർത്തി. എന്നാൽ 19,926 പേർക്കു മാത്രമേ രജിസ്‌​ട്രേഷൻ സർട്ടിഫി​ക്കറ്റു ലഭി​ച്ചു​ള്ളൂ. അതായത്‌ 53 പേരിൽ ഒരാൾക്കു മാത്രം.