വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്റെ ബൈബിൾപഠനം എങ്ങനെ രസകരമാക്കാം?

എന്റെ ബൈബിൾപഠനം എങ്ങനെ രസകരമാക്കാം?

യുവജനങ്ങൾ ചോദിക്കുന്നു

എന്റെ ബൈബിൾപഠനം എങ്ങനെ രസകരമാക്കാം?

ഞാൻ എന്തിന്‌ ബൈബിൾ പഠിക്കണം? ഇങ്ങനെയൊന്നു ചിന്തിച്ചുനോക്കൂ:

ഒരു നിധി കണ്ടുപിടിക്കാൻ ബൈബിൾ നിങ്ങളെ സഹായിക്കുമെങ്കിലോ? അതെ, പ്രചുരപ്രചാരം നേടിയിരിക്കുന്ന ഈ പുസ്‌തകം:

● ഏറ്റവും നല്ല ജീവിതത്തിനായി നിങ്ങളെ സജ്ജരാക്കും

● മറ്റൊരു പ്രകാരത്തിലും അറിയാൻ കഴിയാത്ത കാര്യങ്ങൾ, അതായത്‌ ഭാവിയിൽ നടക്കാനിരിക്കുന്ന സംഭവങ്ങളും ഒപ്പം കഴിഞ്ഞകാല സംഭവങ്ങളും നിങ്ങൾക്കു പറഞ്ഞുതരും

● സ്വയം വിലയിരുത്തുന്നതിനും നല്ലൊരു വ്യക്തിത്വം നേടുന്നതിനും നിങ്ങളെ സഹായിക്കും *

ബൈബിൾ പഠിക്കാൻ ശ്രമം ആവശ്യമാണ്‌. പക്ഷേ, അതിന്റെ പ്രതിഫലമോ? വളരെ വലുതും! നിങ്ങളുടെ തരപ്പടിക്കാർ അത്‌ എങ്ങനെയാണ്‌ ചെയ്യുന്നതെന്ന്‌ അറിയേണ്ടേ? അടുത്ത പേജ്‌ മുറിച്ചെടുത്ത്‌ മടക്കി സൂക്ഷിക്കുക. ബൈബിൾപഠനത്തിനു പ്രതിബന്ധമായി നിൽക്കുന്ന കാര്യങ്ങൾ നിങ്ങളുടെ സമപ്രായക്കാർ മറികടക്കുന്നത്‌ എങ്ങനെയെന്നും ബൈബിൾ വ്യക്തിപരമായി പഠിക്കുന്നതിൽനിന്ന്‌ അവർ പരമാവധി പ്രയോജനം നേടുന്നത്‌ എങ്ങനെയെന്നും അറിയാൻ ആ വിവരങ്ങൾ നിങ്ങൾക്ക്‌ ഉപയോഗിക്കാനാകും.

“രസകരവും അതേസമയം പ്രയോജനവും ഉള്ള എന്തെങ്കിലുമൊക്കെ എല്ലാവർക്കും ബൈബിളിൽനിന്ന്‌ കണ്ടെത്താനാകും. പഠിക്കാനുള്ള അസംഖ്യം വിഷയങ്ങളാണ്‌ ബൈബിളിലുള്ളത്‌.”—വലേറിൻ. * (g12-E 02)

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org /ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 7 ഈ കാര്യങ്ങളിൽ ബൈബിൾ നിങ്ങളെ സഹായിക്കുന്നത്‌ എങ്ങനെയെന്ന്‌ കൂടുതലായി മനസ്സിലാക്കാൻ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളോടു ചോദിക്കുകയോ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ എഴുതുകയോ ചെയ്യുക.

^ ഖ. 9 ചില പേരുകൾ മാറ്റിയിരിക്കുന്നു.

[13, 14 പേജുകളിലെ ചതുരം/ചിത്രങ്ങൾ]

എങ്ങനെ ബൈബിൾ പഠിക്കാം?

പ്രശ്‌നം: താത്‌പര്യമില്ല

“ഒരു മണിക്കൂറോളം കുത്തിയിരുന്നു പഠിക്കുന്നത്‌ എന്നെക്കൊണ്ട്‌ പറ്റുന്ന കാര്യമല്ല.”—ലീന.

നിങ്ങൾക്ക്‌ ആവശ്യം: പ്രേരകഘടകം

‘ഇത്രയധികം സമയവും ശ്രമവും ചെലവഴിച്ച്‌ ബൈബിൾ പഠിക്കുന്നതുകൊണ്ട്‌ എനിക്ക്‌ എന്തു പ്രയോജനം?’ ഈ ചോദ്യത്തിന്റെ ഉത്തരം അറിഞ്ഞാൽ മാത്രമേ നിങ്ങൾക്ക്‌ ബൈബിൾപഠനം രസകരമാക്കാനാകൂ. ദൈവത്തിന്റെ ഒരു സുഹൃത്തായിരിക്കാൻ നിങ്ങൾക്ക്‌ ആഗ്രഹമുണ്ടോ, ലോകത്തു സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ കൂടുതൽ മനസ്സിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ, നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്താൻ നിങ്ങൾക്ക്‌ ആഗ്രഹമില്ലേ? ഇക്കാര്യങ്ങളിൽ മാത്രമല്ല ഇതിലുമേറെ കാര്യങ്ങളിൽ നിങ്ങളെ സഹായിക്കാൻ ബൈബിളിനു കഴിയും.

“ബൈബിൾപഠനത്തെ ഒരു ജോലിയായോ സ്‌കൂൾപഠനംപോലെയോ കാണരുത്‌. പകരം, കിട്ടാവുന്നതിൽവെച്ച്‌ ഏറ്റവും നല്ല സുഹൃത്തായ യഹോവയാംദൈവവുമായി അടുക്കാനുള്ള ഒരു മാർഗമായി അതിനെ കാണുക.”—ബെഥാനി.

“യഹോവയാംദൈവത്തോടൊപ്പമുള്ള നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളാണ്‌ പഠനവേളകൾ. നിങ്ങൾ ഒരാളുമായി സമയം ചെലവഴിക്കുന്നത്‌ അച്ഛനമ്മമാരുടെകൂടെ മാത്രമാണെങ്കിൽ ആ വ്യക്തി നിങ്ങളുടെ സുഹൃത്തായിരിക്കുമോ അതോ അവരുടേതായിരിക്കുമോ? യഹോവ നിങ്ങളുടെ സുഹൃത്തായിത്തീരണമെങ്കിൽ നിങ്ങൾ വ്യക്തിപരമായി ബൈബിൾ പഠിക്കണം”—ബിയാങ്ക.

ഓർക്കുക: “എല്ലാ തിരുവെഴുത്തും ദൈവത്താൽ നൽകപ്പെട്ടതാണ്‌. എല്ലാ തിരുവെഴുത്തും പഠിപ്പിക്കുവാനും ജനങ്ങളുടെ ജീവിതത്തിലെ . . . തെറ്റുകളെ തിരുത്താനും ശരിയായി ജീവിക്കേണ്ടതെങ്ങനെയെന്നു കാണിക്കുവാനും ഉപയോഗപ്രദമാണ്‌.” (2 തിമൊഥെയൊസ്‌ 3:16, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ്‌ വേർഷൻ) ഈ വിധങ്ങളിലും ബൈബിൾ നിങ്ങളെ സഹായിക്കും!

“ലഭിക്കുന്ന പ്രയോജനങ്ങളിലേക്കാണ്‌ ഞാൻ നോക്കാറുള്ളത്‌. ഏതെങ്കിലും വശത്ത്‌ ഞാൻ മെച്ചപ്പെടേണ്ടതുണ്ടെങ്കിൽ, അതിന്‌ എന്നെ സഹായിക്കുന്നത്‌ പഠനമാണ്‌.”—മാക്‌സ്‌.

ചിന്തിക്കാൻ:

ബൈബിൾ പഠിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌?

പ്രശ്‌നം: ബോറടിക്കും

“10 മിനിട്ട്‌ പഠിച്ചുകഴിയുമ്പോൾത്തന്നെ ഞാൻ ക്ഷീണിക്കും, 20 മിനിട്ടൊക്കെ ആകുമ്പോൾ വേറെ എന്തെങ്കിലും ചെയ്‌താലോ എന്നു തോന്നും. 30 മിനിട്ട്‌ ആകുമ്പോഴേക്കും ഞാൻ ബോറടിച്ച്‌ മരിച്ചിട്ടുണ്ടാകും!”—അലിസൺ.

എന്താണ്‌ ആവശ്യം: സർഗാത്മകത

പഠനം രസകരമാക്കാൻ നിങ്ങളുടെ ഭാവന ഉപയോഗിക്കുക. എന്തു പഠിച്ചാലും എങ്ങനെ പഠിച്ചാലും വ്യത്യസ്‌തതകൾ പരീക്ഷിക്കുക. പഠിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലും പുതുമ തേടുക.

“നിങ്ങളുടെ മനസ്സിലുള്ള ചോദ്യങ്ങളെക്കുറിച്ച്‌ ഗവേഷണം നടത്തുക. ഉള്ളിൽ ചോദ്യമായി കിടന്നിരുന്ന കാര്യങ്ങൾക്ക്‌ ഉത്തരം കിട്ടിക്കഴിയുമ്പോൾ എന്തെന്നില്ലാത്ത ഒരു ആത്മസംതൃപ്‌തിയും സന്തോഷവും നിങ്ങൾക്ക്‌ അനുഭവിക്കാനാകും.”—റിച്ചാർഡ്‌.

“ഒരു സംഭവത്തെക്കുറിച്ചു വായിക്കുമ്പോൾ അതു നിങ്ങളുടെ കണ്മുന്നിൽ നടക്കുന്നതായി ഭാവനയിൽ കാണുക. നിങ്ങളെ അതിലെ മുഖ്യകഥാപാത്രമായോ ആ സംഭവം വീക്ഷിക്കുന്ന ഒരാളായോ സങ്കൽപ്പിക്കാനാകും.”—സ്റ്റീവെൻ.

“പഠനം ഉല്ലാസകരമാക്കുക. മുറ്റത്തോ പറമ്പിലോ പോയിരുന്ന്‌ പഠിക്കാം, അൽപ്പം ജ്യൂസോ മറ്റോ കൂടെ കരുതിക്കോളൂ. എന്തെങ്കിലുമൊക്കെ കൊറിച്ചുകൊണ്ട്‌ പഠിക്കാനാണ്‌ എനിക്കിഷ്ടം. അതുപിന്നെ നിങ്ങൾക്കും അങ്ങനെയല്ലേ!”—അലക്‌സാൻഡ്ര.

ഓർക്കുക: ബോറടിക്കുന്നു എന്നത്‌ ഒരു തോന്നലാണ്‌, എല്ലായ്‌പോഴും അതു യാഥാർഥ്യം ആയിരിക്കില്ല. അതുകൊണ്ട്‌, “പഠനം ബോറാണ്‌” എന്നു പറയാതെ “എനിക്കു ബോറടിക്കുന്നു” എന്നു പറയുക. പഠനം വിരസമായി തോന്നുന്നതിന്റെ പൂർണ ഉത്തരവാദിത്വം നിങ്ങൾക്കു മാത്രമാണെന്നു ചിന്തിക്കുക. ആ ചിന്ത, സ്വയം നിയന്ത്രിക്കാനും അതു പരിഹരിക്കുന്നതിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാനും നിങ്ങൾക്കു പ്രേരണയേകും.—സദൃശവാക്യങ്ങൾ 2:10, 11.

“പഠനം ബോറായിരിക്കണമെന്നില്ല. നിങ്ങൾക്ക്‌ ഇഷ്ടമുള്ളതുപോലെ അതിനെ മാറ്റിയെടുക്കാനാകും.”—വനേസ.

ചിന്തിക്കാൻ:

നിങ്ങൾക്ക്‌ എങ്ങനെ പഠനത്തിൽ വ്യത്യസ്‌തത പരീക്ഷിക്കാനാകും?

പ്രശ്‌നം: സമയമില്ല

“കുറെ സമയം ഇരുന്ന്‌ ബൈബിൾ പഠിക്കുന്നതൊക്കെ എനിക്ക്‌ ഇഷ്ടമാണ്‌. പക്ഷേ, വേറെ ഒരുപാടു കാര്യങ്ങൾ ചെയ്യാനുള്ളതിനാൽ ഒട്ടും സമയം കിട്ടുന്നില്ല.”—മരിയ.

എന്താണ്‌ ആവശ്യം: മുൻഗണനകൾ

“പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കാൻ” പഠിക്കുക എന്നത്‌ പക്വതയിലേക്കു വളരുന്നതിന്റെ ലക്ഷണമാണ്‌.—ഫിലിപ്പിയർ 1:10.

“സമയം തനിയെ ഉണ്ടാകില്ല എന്ന സത്യം മനസ്സിലാക്കാൻ അമ്മ എന്നെ സഹായിച്ചു. ഏതെങ്കിലും കാര്യത്തിന്‌ സമയം ആവശ്യമാണെങ്കിൽ ഞാൻതന്നെ അതു കണ്ടെത്തണമായിരുന്നു. പഠിക്കണമെന്ന ഒരു ലക്ഷ്യംവെച്ചപ്പോൾ ഞാൻ അതിനു സമയം കണ്ടെത്തി.”—നതാന്യ.

“പഠനത്തിനുവേണ്ടി ഒരു സമയം നീക്കിവെക്കണമെന്ന്‌ വളർന്നുവന്നപ്പോൾ ഞാൻ മനസ്സിലാക്കി. എന്തൊക്കെ സംഭവിച്ചാലും ആ സമയത്ത്‌ ഞാൻ പഠിക്കും, ഞാൻ അതു മുടക്കാറില്ല.”—യോലാൻഡ.

“വിനോദത്തിൽ ഏർപ്പെടുന്നതിനു മുമ്പ്‌ പഠിക്കുകയാണെങ്കിൽ നിങ്ങൾ പഠനം കൂടുതൽ ആസ്വദിക്കുമെന്ന്‌ ഞാൻ ഉറപ്പുതരുന്നു. എന്നുമാത്രമല്ല വിനോദത്തിൽ ഏർപ്പെടുമ്പോൾ നിങ്ങൾക്ക്‌ കുറ്റബോധം തോന്നുകയുമില്ല.”—ഡയാന.

ഓർക്കുക: മുൻഗണനകൾ വെക്കുന്നില്ലെങ്കിൽ സമയത്തിന്മേലുള്ള നിങ്ങളുടെ നിയന്ത്രണം നഷ്ടമാകും, നിങ്ങൾ അതിന്റെ അടിമയായിത്തീരും. അതിലും നല്ലത്‌ പഠിക്കാനായി മുൻകൈ എടുക്കുന്നതല്ലേ?—എഫെസ്യർ 5:15, 16.

“ഹൈസ്‌കൂളിൽ പഠിക്കുന്ന എനിക്ക്‌ ചെയ്യാനാകുന്ന കാര്യങ്ങൾക്ക്‌ ഒരു പഞ്ഞവുമില്ല. എന്നാൽ വ്യക്തിപരമായ ബൈബിൾപഠനത്തിന്‌ ഒന്നാം സ്ഥാനം നൽകാൻ ഞാൻ എപ്പോഴും ശ്രമിക്കും.”—ജോർഡൻ.

ചിന്തിക്കാൻ:

എങ്ങനെയുള്ള ഒരു പഠനചര്യയാണ്‌ നിങ്ങൾക്കു വെക്കാനാകുന്നത്‌?

[13-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

സമപ്രായക്കാരുടെ കൊച്ചുകൊച്ചു വിദ്യകൾ

സക്കറിയഅച്ഛനമ്മമാരോ മറ്റുള്ളവരോ പഠിക്കുന്നതുതന്നെ നിങ്ങളും പഠിക്കണമെന്നില്ല. നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്നത്‌ പഠിക്കുമ്പോഴാണ്‌ അത്‌ വ്യക്തിപരമായ പഠനമാകുന്നത്‌.

കെയ്‌ലിചെറുതായി തുടങ്ങുക. അഞ്ചുമിനിട്ടേ സാധിക്കുകയുള്ളൂ എങ്കിലും അതു പതിവായി ചെയ്യുക. ക്രമേണ അത്‌ പത്തുമിനിട്ടോ പതിനഞ്ചുമിനിട്ടോ ഒക്കെയായി വർധിപ്പിക്കാം. പതിയെപ്പതിയെ നിങ്ങൾക്ക്‌ അത്‌ ഇഷ്ടമാകും.

ഡാനിയേലകൊച്ചുകൊച്ചു കാര്യങ്ങൾപോലും പഠനം രസകരമാക്കും. പല നിറങ്ങളിലുള്ള പേനകളും ഭംഗിയുള്ള നോട്ടുബുക്കും ഉപയോഗിക്കാനാകും. കമ്പ്യൂട്ടർ ഉപയോഗിച്ചാണ്‌ പഠിക്കുന്നതെങ്കിൽ ‘എന്റെ പഠനം’ എന്ന പേരിൽ ഒരു ഫയൽ ഉണ്ടാക്കുക.

ജോർഡൻഇഷ്ടപ്പെട്ട ഒരു വിഷയമാണെങ്കിൽ ഏറെ നേരം എനിക്കു പഠിക്കാനാകും. പക്ഷേ, ഒച്ചപ്പാടും ബഹളവും ആണെങ്കിൽ ഒന്നും നടക്കില്ല.

[12-ാം പേജിലെ രേഖാചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

മുറിക്കുക

മടക്കുക