ബൈബിൾ അതിന്റെ സന്ദേശം എന്താണ്?
ബൈബിൾ അതിന്റെ സന്ദേശം എന്താണ്?
● ലോകത്തിൽ ഏറ്റവുമധികം വിതരണം ചെയ്യപ്പെട്ടിട്ടുള്ള പുസ്‌തകമാണ് ബൈബിൾ. അനേകരും അതിനെ അമൂല്യമായി കരുതുന്നു. കോടതികളിൽ ആളുകൾ ഇതിൽ തൊട്ട് സത്യംചെയ്യുന്നു; പലയിടങ്ങളിലും അധികാരികൾ സത്യപ്രതിജ്ഞചെയ്യുന്നതും ഇതിൽ കൈവെച്ചാണ്. ഒരുവന് ഏറ്റവും ശ്രേഷ്‌ഠമായ വിദ്യാഭ്യാസം ബൈബിളിൽനിന്നു നേടാനാകും.
കൂടുതൽക്കൂടുതൽ ആളുകൾ ബൈബിൾ വായിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്‌തിരുന്നെങ്കിൽ ഈ ലോകത്തിന്റെ അവസ്ഥ എത്രയോ മെച്ചപ്പെടുമായിരുന്നുവെന്ന് അനേകരും സമ്മതിക്കുന്നു. 32 പേജുള്ളതും ആകർഷകമായ വിധത്തിൽ തയ്യാറാക്കിയിരിക്കുന്നതുമായ, ബൈബിൾ നൽകുന്ന സന്ദേശം എന്ന ലഘുപത്രികയ്‌ക്ക് ബൈബിൾ പഠിപ്പിക്കലുകൾ മനസ്സിലാക്കുന്നതിന് നിങ്ങളെ സഹായിക്കാനാകും. അതിന്റെ ആദ്യത്തെ രണ്ടുഭാഗങ്ങളിൽ, സ്രഷ്ടാവ് മനുഷ്യർക്ക് ഒരു പറുദീസ നൽകിയതിനെക്കുറിച്ചും അത് അവർക്ക് നഷ്ടമായതിനെക്കുറിച്ചും വിവരിച്ചിരിക്കുന്നു. ഭൂമിയിൽ പറുദീസ പുനഃസ്ഥാപിക്കുന്ന രാജ്യഗവണ്മെന്റിന്റെ ഭരണാധികാരിയെ ദൈവം പ്രദാനംചെയ്‌തത് ഒരു ജനതയിലൂടെയാണ്; അവരെക്കുറിച്ചുള്ള ചരിത്രവിവരണമാണ് പിന്നീടുവരുന്ന ഏതാനും ഭാഗങ്ങളിൽ കാണുന്നത്.
ദിവ്യനിയമിത ഭരണാധികാരിയായ യേശുക്രിസ്‌തുവിന്റെ ജീവിതം, ശുശ്രൂഷ, അത്ഭുതങ്ങൾ, മരണം, പുനരുത്ഥാനം എന്നിവ വിവരിക്കുന്നതാണ് അടുത്ത ഭാഗങ്ങൾ. യേശുവിന്റെ ഒന്നാം നൂറ്റാണ്ടിലെ അനുഗാമികളുടെ ശുശ്രൂഷ, പരിശോധനകളിന്മധ്യേയുള്ള വിശ്വാസം, നിശ്വസ്‌ത ലേഖനങ്ങൾ എന്നിവയെക്കുറിച്ചുള്ള ഹ്രസ്വമെങ്കിലും ആവേശം ജനിപ്പിക്കുന്ന വിവരണങ്ങളാണ് തുടർന്നുള്ള നാലുഭാഗങ്ങൾ. “വീണ്ടും പറുദീസ!” എന്ന അവസാന ഭാഗവും അതിനെ തുടർന്നുള്ള, വർണശബളമായ ചിത്രങ്ങളോടുകൂടിയ “ബൈബിളിന്റെ സന്ദേശം—ഒരു സംഗ്രഹം” എന്ന പേജും ശ്രദ്ധേയമാണ്.
ഈ ലഘുപത്രികയുടെ ഒരു കോപ്പി ലഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്‌ക്കുക.
❑ ഇവിടെ കാണിച്ചിരിക്കുന്ന ലഘുപത്രികയുടെ ഒരു കോപ്പി ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
❑ സൗജന്യ ബൈബിൾപഠനത്തിനു താത്‌പര്യമുണ്ട്.