വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉത്തരം പറയാമോ?

ഉത്തരം പറയാമോ?

ഉത്തരം പറയാമോ?

എവിടെ സംഭവിച്ചു?

മത്തായി 2:1-16 വരെ വായിച്ച്‌ താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുക.

1. നക്ഷത്രം വിദ്വാന്മാരെ ആദ്യം ഏതു നഗരത്തിലേക്കാണു വഴിനയിച്ചത്‌?

ഭൂപടത്തിൽ നിങ്ങളുടെ ഉത്തരത്തിനു വട്ടമിടുക.

യെരീഹോ

യെരൂശലേം

ബേഥാന്യ

ബേത്ത്‌ലേഹെം

◆ എന്തു ചെയ്യാനാണ്‌ ഹെരോദാരാജാവ്‌ വിദ്വാന്മാരോട്‌ ആവശ്യപ്പെട്ടത്‌?

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

◆ യേശു എവിടെയാണെന്നറിയാൻ ഹെരോദാവ്‌ ആഗ്രഹിച്ചത്‌ എന്തുകൊണ്ട്‌?

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

ചർച്ചയ്‌ക്ക്‌: പരമ്പരാഗതമായ ക്രിസ്‌തുമസ്സ്‌ കഥകളും ബൈബിൾ വിവരണങ്ങളും തമ്മിൽ എന്തു വ്യത്യാസമാണ്‌ നിങ്ങൾ നിരീക്ഷിച്ചിരിക്കുന്നത്‌?

ചരിത്രത്തിൽ എപ്പോൾ?

നൽകിയിരിക്കുന്ന ഓരോ ബൈബിൾ പുസ്‌തകവും എഴുതിയത്‌ ആർ? ഓരോ പുസ്‌തകവും അതിന്റെ എഴുത്തു പൂർത്തിയായ ഏകദേശ വർഷവും വരകൊണ്ടു ബന്ധിപ്പിക്കുക.

പൊ.യു. 50 പൊ.യു. 65 പൊ.യു. 77 പൊ.യു. 96 പൊ.യു. 98

2. 1 യോഹന്നാൻ

3. യൂദാ

4. വെളിപ്പാടു

ഞാൻ ആരാണ്‌?

5. ആതിഥ്യമര്യാദയുടെയും സ്‌നേഹത്തിന്റെയും പേരിൽ യോഹന്നാൻ എന്നെ അനുമോദിച്ചിട്ടുണ്ട്‌.

ഞാൻ ആരാണ്‌?

6. ആദാമിൽനിന്ന്‌ ഏഴാമത്തവൻ ആണെങ്കിലും യൂദായുടെ പുസ്‌തകത്തിൽ എന്റെ പ്രവചനം രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഈ ലക്കത്തിൽനിന്ന്‌

ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുകയും വിട്ടുപോയ ബൈബിൾ വാക്യമോ വാക്യങ്ങളോ പൂരിപ്പിക്കുകയും ചെയ്യുക.

4-ാം പേജ്‌ മരിച്ചവരുടെ അവസ്ഥയെന്താണ്‌? (സഭാപ്രസംഗി 9:______)

8-ാം പേജ്‌ ദൈവം മരണത്തെ എന്തു ചെയ്യും? (യെശയ്യാവു 25:______)

10-ാം പേജ്‌ ഭൂമിയെ നശിപ്പിക്കുന്നവരെ ദൈവം എന്തു ചെയ്യും? (വെളിപ്പാടു 11:______)

14-ാം പേജ്‌ അശ്ലീലം ഒഴിവാക്കുന്നതിന്‌ നിങ്ങൾ എന്തു ചെയ്യാൻ പഠിക്കണം? (സങ്കീർത്തനം 97:______)

കുട്ടികളുടെ ചിത്രാന്വേഷണം

ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപിടിക്കാമോ? ഓരോ ചിത്രത്തിലെയും സംഭവങ്ങൾ സ്വന്തം വാക്കുകളിൽ വിവരിക്കുക.

(ഉത്തരങ്ങൾ 28-ാം പേജിൽ)

31-ാം പേജിലെ ചോദ്യങ്ങളുടെ ഉത്തരം

1. യെരൂശലേം.

◆ കുട്ടിയെക്കുറിച്ചുള്ള വിവരം തന്നെ അറിയിക്കാൻ. ◆ കുട്ടിയെ കൊല്ലാൻ.

2. യോഹന്നാൻ അപ്പൊസ്‌തലൻ, പൊ.യു. 98.

3. യേശുവിന്റെ അർധസഹോദരൻ യൂദാ, പൊ.യു. 65.

4. യോഹന്നാൻ അപ്പൊസ്‌തലൻ, പൊ.യു. 96.

5. ഗായൊസ്‌.—3 യോഹന്നാൻ 1, 3-6.

6. ഹാനോക്ക്‌.—യൂദാ 14.