“അത് ഒന്നാന്തരമൊരു ലഘുപത്രികയാണ്!”
“അത് ഒന്നാന്തരമൊരു ലഘുപത്രികയാണ്!”
◼ ഉണരുക!യുടെ വിദ്യാഭ്യാസപരമായ മൂല്യം തിരിച്ചറിഞ്ഞ ബ്രസീലിലെ ഒരു ഭൂമിശാസ്ത്ര അധ്യാപകൻ ശരിക്കും വിസ്മയിച്ചുപോയി. അദ്ദേഹം ഇങ്ങനെ എഴുതി: “വിദ്യാഭ്യാസ മേഖലയെ ഉദ്ദേശിച്ചു തയ്യാറാക്കിയിട്ടുള്ള പല പ്രസിദ്ധീകരണങ്ങളും നൽകുന്നതിനെക്കാൾ വിവരങ്ങളാണ് പഠിപ്പിക്കുന്നതിനായി ഈ മാസിക എനിക്കു നൽകിത്തരുന്നത്. എന്റെ മതപരമായ വിശ്വാസങ്ങൾ വ്യത്യസ്തമാണെങ്കിലും ഉണരുക! പകർന്നുനൽകുന്ന മൂല്യങ്ങളോടു ഞാൻ പൂർണമായും യോജിക്കുന്നു.”
എന്നാൽ യഹോവയുടെ സാക്ഷികളുടെ നിരവധി പ്രസിദ്ധീകരണങ്ങളിൽ ഒന്നു മാത്രമാണ് ഉണരുക! എന്ന് ആ അധ്യാപകൻ മനസ്സിലാക്കാനിടയായി. അദ്ദേഹം ഇങ്ങനെ എഴുതി: “6-ാം ഗ്രേഡിലെ ഒരു വിദ്യാർഥി കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന ലഘുപത്രിക എനിക്കു തന്നു. അതിലെ വിവരങ്ങളുടെ ഗുണമേന്മ എന്നെ അതിശയിപ്പിച്ചു. അത് ഒന്നാന്തരമൊരു ലഘുപത്രികയാണ്! ബൈബിൾ സംഭവങ്ങൾ ഭാവനയിൽ കാണുകയും അത് എവിടെയാണ് നടന്നതെന്നു കണ്ടുപിടിക്കുകയും ചെയ്യുന്നതു ബൈബിൾ പഠനത്തിനു കൂടുതലായ അർഥം പകരുന്നു, പ്രത്യേകിച്ചും യുവജനങ്ങൾക്ക്.”
അദ്ദേഹം കൂട്ടിച്ചേർത്തു: “നിങ്ങളുടെ പ്രസിദ്ധീകരണങ്ങൾ എവിടെയുമുണ്ട്. ബസ്സിൽ, വിദ്യാർഥികൾക്കിടയിൽ, എന്തിന് ബാങ്കിൽ ക്യൂ നിൽക്കുന്നവരുടെ കൈയിൽപ്പോലും. ഗുണമേന്മയുള്ള വിവരങ്ങൾ ആവശ്യമുള്ളവരെങ്കിലും അത് അത്ര എളുപ്പം ലഭിക്കാത്തവരുടെ പക്കൽ അവ എത്തിച്ചേരുന്നതു കാണുന്നത് സന്തോഷം പകരുന്നു. നിങ്ങളുടെ നല്ല വേലയ്ക്ക് അഭിനന്ദനങ്ങൾ.”
കാണ്മിൻ! ആ ‘നല്ല ദേശം’ 80-ഓളം ഭാഷകളിൽ ലഭ്യമാണ്. ഇതിൽ ബൈബിളിൽ പരാമർശിച്ചിരിക്കുന്ന വ്യത്യസ്ത പ്രദേശങ്ങളുടെ പ്രത്യേകിച്ച് വ്യത്യസ്ത കാലഘട്ടങ്ങളിലുള്ള വാഗ്ദത്ത ദേശത്തിന്റെ മുഴുവർണ ഭൂപടങ്ങളും ഫോട്ടോകളും ധാരാളമുണ്ട്. 36 പേജുള്ള ഈ ലഘുപത്രികയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അതിൽ കാണുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുക.
□ കടപ്പാടുകളൊന്നും കൂടാതെ, കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന ലഘുപത്രികയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു:
[32-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ലഘുപത്രികയുടെ പുറംചട്ട: Pictorial Archive (Near Eastern History) Est.