നിങ്ങൾക്ക് അറിയാമോ?
നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസ്സിന്റെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളുടെ മുഴു ലിസ്റ്റും 13-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1. ഏതു കപ്പലുകളാണ് ശലോമോന്റെ നാളിൽ വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ ഇസ്രായേലിലേക്കു കൊണ്ടുവന്നത്? (1 രാജാക്കന്മാർ 10:22)
2. താൻ സഹിച്ചുനിന്നിരിക്കുന്നുവെന്നു ബോധ്യമുള്ളതായി ജീവിതാവസാനത്തോടടുത്ത് പൗലൊസ് പ്രകടമാക്കിയത് എങ്ങനെ? (2 തിമൊഥെയൊസ് 4:7)
3. ഫറവോൻ കണ്ട ഏതു സ്വപ്നമാണ് ഏഴുവർഷം നീണ്ടുനിൽക്കുന്ന ഒരു കടുത്തക്ഷാമത്തിന്റെ വരവിനെ അർഥമാക്കുന്നതായി യോസേഫ് വ്യാഖ്യാനിച്ചത്? (ഉല്പത്തി 41:17-24)
4. ഏതു രണ്ടു സ്ത്രീകളാണ് തിമൊഥെയൊസിനെ തിരുവെഴുത്തുകൾ പഠിപ്പിച്ചത്? (2 തിമൊഥെയൊസ് 1:5)
5. ഏത് അസാധാരണ വിധത്തിലാണ് അബ്ശാലോം മരണമടഞ്ഞത്, അവന്റെ ജഡം മറവുചെയ്യപ്പെട്ടത് ഏതു വിധത്തിൽ? (2 ശമൂവേൽ 18:9, 14-17)
6. പാപത്തിന്റെ ശമ്പളം എന്ത്? (റോമർ 6:23)
7. ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്നു കാണിക്കാൻ യേശു ഏത് അതിശയോക്ത്യലങ്കാരമാണ് ഉപയോഗിച്ചത്? (മത്തായി 19:24)
8. യഹൂദന്മാരുടെ പ്രീതി സമ്പാദിക്കുന്നതിനായി പൗലൊസിനെ തടവുകാരനായി വിട്ടിട്ടുപോയത് യെഹൂദ്യയുടെ ഏതു റോമൻ അധിപതിയാണ്? (പ്രവൃത്തികൾ 24:27)
9. ദൈവത്തിന്റെ ശത്രുക്കളുടെ വധനിർവഹണത്തെ ചിത്രീകരിക്കാൻ, വീഞ്ഞു നിർമാണത്തോടു ബന്ധപ്പെട്ട എന്തു പ്രവർത്തനത്തിൽ യേശു ഏർപ്പെട്ടിരിക്കുന്നതായാണ് വർണിച്ചിരിക്കുന്നത്? (വെളിപ്പാടു 19:15)
10. പത്തു കൽപ്പനകൾ ആദ്യം എഴുതപ്പെട്ടത് എന്തിനാൽ, എന്തിന്മേൽ? (പുറപ്പാടു 31:18)
11. ക്രിസ്തീയ വനിതകൾ തങ്ങളെത്തന്നെ എങ്ങനെ അലങ്കരിക്കാനാണ് അപ്പൊസ്തലനായ പൗലൊസ് ആഗ്രഹിച്ചത്? (1 തിമൊഥെയൊസ് 2:9, 10എ)
12. യഹോവയുടെ മാഹാത്മ്യം എടുത്തുകാട്ടുന്നതിന്, അവന് എന്തിനാൽ “വെള്ളം” അളക്കാൻ കഴിയുമെന്നാണ് യെശയ്യാവ് പറഞ്ഞത്? (യെശയ്യാവു 40:12)
13. ആദാമിന്റെയും ഹവ്വായുടെയും വാസസ്ഥലത്തിന്റെ പേരെന്തായിരുന്നു? (ഉല്പത്തി 2:15)
14. യാക്കോബ് തന്റെ ഏതു രണ്ടു പുത്രന്മാരുടെ അക്രമപ്രവൃത്തിയോടുള്ള അപ്രീതിയാണു പ്രകടമാക്കിയത്? (ഉല്പത്തി 49:5-7)
15. ഏദെനിൽനിന്നു പുറപ്പെട്ട നദിയുടെ നാലു ശാഖകൾ ഏതെല്ലാം? (ഉല്പത്തി 2:11-14)
16. ഒരു സഹവിശ്വാസി എന്തെങ്കിലും തെറ്റിൽ അകപ്പെട്ടുപോയാൽ ആത്മീയ യോഗ്യതയുള്ള ക്രിസ്ത്യാനികൾ എന്തു ചെയ്യണം? (ഗലാത്യർ 6:1)
ക്വിസ്സിനുള്ള ഉത്തരങ്ങൾ
1. തർശീശ് കപ്പലുകൾ
2. “ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു” എന്ന് അവൻ പറഞ്ഞു
3. മെലിഞ്ഞ ഏഴു പശുക്കൾ മാംസപുഷ്ടിയുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു, ഉണങ്ങിയതും നേർത്തതുമായ ഏഴു കതിരുകൾ നിറഞ്ഞതും നല്ലതുമായ ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു
4. അവന്റെ അമ്മ യൂനീക്കയും വല്ല്യമ്മ ലോവീസും
5. അബ്ശാലോമിന്റെ തലമുടി ഒരു മരത്തിൽ ഉടക്കി അവൻ തൂങ്ങിക്കിടക്കവേ യോവാബും അവന്റെ ബാല്യക്കാരും അബ്ശാലോമിനെ കൊന്നു. അതിനുശേഷം അവന്റെ മൃതശരീരം എടുത്ത് ഒരു കുഴിയിൽ ഇടുകയും അതിന്മേൽ വലിയൊരു കൽക്കൂമ്പാരം കൂട്ടുകയും ചെയ്തു
6. മരണം
7. അവൻ പറഞ്ഞു: “ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം”
8. ഫേലിക്സ്
9. മുന്തിരിച്ചക്കു മെതിക്കുന്നത്
10. ‘ദൈവം [തന്റെ] വിരൽകൊണ്ട്’ രണ്ടു കൽപ്പലകകളിൽ അവ എഴുതുകയായിരുന്നു
11. സ്ത്രീകൾ “യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരി”ക്കാനാണ് അപ്പൊസ്തലനായ പൗലൊസ് ആഗ്രഹിച്ചത്, “പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല”
12. ഉള്ളംകൈയാൽ
13. ഏദെൻതോട്ടം
14. ശിമെയോന്റെയും ലേവിയുടെയും
15. പീശോൻ, ഗീഹോൻ, ഹിദ്ദേക്കെൽ, ഫ്രാത്ത്
16. അയാളെ ‘സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തണം’