“ശ്രദ്ധേയമാംവിധം അർഥസമ്പുഷ്ടം”
“ശ്രദ്ധേയമാംവിധം അർഥസമ്പുഷ്ടം”
ജർമനിയിലെ കാസ്സെലിൽ നടന്ന ഒരു അന്താരാഷ്ട്ര കലാ പ്രദർശനവേദിയിൽ യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങളിലെ ചിത്രങ്ങളെ കുറിച്ചു കേട്ട അഭിപ്രായമാണ് ഇത്. സഹപാഠികളുമൊത്ത് കലാപ്രദർശനത്തിലെ മതാത്മക വിഭാഗം സന്ദർശിച്ചപ്പോൾ എന്താണു സംഭവിച്ചതെന്ന് 16-കാരിയായ കാറ്റ്യാ വിശദീകരിക്കുന്നു:
“യഹോവയുടെ സാക്ഷികളുടെ മാസികകൾ എപ്പോഴെങ്കിലും വായിച്ചിട്ടുണ്ടോ എന്ന് ഗൈഡ് ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു എല്ലാവരുടെയും മറുപടി. അപ്പോൾ, വീക്ഷാഗോപുരം, ഉണരുക! മാസികകളിലെ ചിത്രീകരണങ്ങളെ അയാൾ വാനോളം പുകഴ്ത്തി. ചിത്രങ്ങൾ വളരെ നന്നായി വരച്ചവയാണെന്നും ഫോട്ടോകൾ ചിന്താപൂർവം തിരഞ്ഞെടുത്തതാണെന്നും മാത്രമല്ല അവ ‘ശ്രദ്ധേയമാംവിധം അർഥസമ്പുഷ്ട’മാണെന്നും അയാൾ പറഞ്ഞു.
“ആകർഷകമായ ആ ചിത്രങ്ങൾ ശ്രദ്ധാപൂർവം പരിശോധിക്കേണ്ടതാണ്” എന്നും അയാൾ ഞങ്ങളോടു നിർദേശിച്ചു. കാരണം ബൈബിൾ സംഭവങ്ങളുടെ ആധുനിക ചിത്രീകരണങ്ങൾ, നമ്മുടെ കാലത്ത് അവയ്ക്കുള്ള പ്രയുക്തത വ്യക്തമാക്കുന്നതിൽ സഹായിക്കുമത്രേ. ആരെങ്കിലും ഈ മാസികകൾ നൽകിയാൽ അവ സ്വീകരിക്കാനും ചിത്രങ്ങൾ കാണുന്നതിൽ മാത്രം തൃപ്തിപ്പെടാതെ അതിലെ വിവരസമ്പുഷ്ടവും താത്പര്യജനകവുമായ ലേഖനങ്ങൾ വായിക്കാനും അയാൾ പ്രോത്സാഹിപ്പിച്ചു. (g04 4/22)