ഒരു മതസമൂഹത്തെ കുറിച്ചുള്ള വിവരണം
ഒരു മതസമൂഹത്തെ കുറിച്ചുള്ള വിവരണം
പതിനഞ്ചുകാരനായ ഫിലിപ്പിനോട് ഓസ്ട്രേലിയയിലുള്ള തന്റെ ജന്മസ്ഥലമായ സിഡ്നിയിലെ കായികമോ രാഷ്ട്രീയമോ സാംസ്കാരികമോ മതപരമോ ആയ സമൂഹങ്ങളിൽ ഏതെങ്കിലും ഒന്നിനെ കുറിച്ച് ഗവേഷണം നടത്തി ഒരു റിപ്പോർട്ട് തയ്യാറാക്കാൻ ആവശ്യപ്പെട്ടു. ഹൈസ്കൂളിലെ ഭൂമിശാസ്ത്ര പാഠ്യവിഷയത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. ഫിലിപ്പും അവന്റെ കുടുംബവും അംഗങ്ങളായിരിക്കുന്ന, യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയെ കുറിച്ചു റിപ്പോർട്ട് തയ്യാറാക്കാനാണ് അവൻ തീരുമാനിച്ചത്. വിദ്യാർഥികളോട്, അവർ തിരഞ്ഞെടുത്തിരിക്കുന്ന “സമൂഹത്തിന്റെ സവിശേഷതകൾ” ഉൾപ്പടെയുള്ള വിവരങ്ങൾ സമാഹരിക്കുന്നതിനായി അതിലെ 20 അംഗങ്ങളോടു സംസാരിക്കാൻ നിർദേശിച്ചിരുന്നു.
തന്റെ സർവേയുടെ ഫലങ്ങൾ സമാഹരിച്ചശേഷം ഫിലിപ്പ് ഇങ്ങനെ എഴുതി: “മുഖ്യമായും ബൈബിളിൽനിന്ന് പഠിക്കുകയെന്ന ഉദ്ദേശ്യത്തിൽ കൂടിവരുന്ന ഒരു മത സംഘടനയാണ് യഹോവയുടെ സാക്ഷികളുടെ [പ്രാദേശിക] സഭ. ഈ കൂടിവരവുകളിൽ ബൈബിളിൽനിന്നുള്ള ഭാഗങ്ങൾ വായിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു. ബൈബിളിനെ കുറിച്ച് മറ്റുള്ളവരെ ഏറ്റവും മെച്ചമായി എങ്ങനെ പഠിപ്പിക്കാമെന്നതു സംബന്ധിച്ച് ഞങ്ങൾക്ക് പ്രബോധനം നൽകുക എന്ന മറ്റൊരു ഉദ്ദേശ്യം കൂടെ യോഗങ്ങൾക്കുണ്ട്. വീടുകൾതോറും സന്ദർശനം നടത്തിയാണ് ഇതു നിർവഹിക്കുന്നത്. ആളുകൾ ഏറ്റവും പിരിമുറുക്കം കുറഞ്ഞിരിക്കുന്നത് അവരുടെ ഭവനങ്ങളിലാണ് എന്നതിനാലാണ് അവരെ അവരുടെ വീടുകളിൽ വെച്ചുതന്നെ കാണാൻ ശ്രമിക്കുന്നത്. ഈ മതസമൂഹത്തിലെ എല്ലാ ആളുകളും തങ്ങളുടെ സാഹചര്യം അനുസരിച്ച് വ്യത്യസ്ത അളവുകളിൽ ക്രമമായി ഈ വേലയിൽ പങ്കുപറ്റുന്നു. വ്യക്തിപരമായി ബൈബിൾ പഠിക്കുകയും മറ്റുള്ളവരെ അതേ കുറിച്ച് പഠിപ്പിക്കുകയും ചെയ്യുന്നതിനു പുറമേ, ഇതിലെ അംഗങ്ങൾ വിജ്ഞാനപ്രദവും ആനുകാലികവുമായ വിവരങ്ങൾ അടങ്ങിയ വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകൾ വിതരണം ചെയ്യുകയും ചെയ്യുന്നു. പ്രകൃതി, ചരിത്രം എന്നിവയെയും ആഗോളാടിസ്ഥാനത്തിലും പ്രാദേശികമായും പ്രാധാന്യം അർഹിക്കുന്ന കാര്യങ്ങളെയും കുറിച്ചുള്ള താത്പര്യജനകമായ ഒട്ടേറെ ലേഖനങ്ങൾ ഈ മാസികകളിൽ ഉണ്ട്. സെപ്റ്റംബർ 11-ന് നടന്നതുപോലുള്ള, ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കുന്ന ഘോരകൃത്യങ്ങൾ അരങ്ങേറുമ്പോൾ മാനസികവ്യഥ അനുഭവിക്കുന്നവർക്ക് വൈകാരിക പിന്തുണ നൽകാനും ഞങ്ങൾ ശ്രമിക്കുന്നു. വിവാഹം, കുടുംബജീവിതം, യൗവനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സഹായകമായ സാഹിത്യങ്ങളും ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു.”
ഫിലിപ്പിന്റെ ഗവേഷണത്തിന്റെ ഗുണമേന്മയും അവൻ വിവരങ്ങൾ അവതരിപ്പിച്ച രീതിയും നിമിത്തം ലഭിക്കാവുന്നതിലേക്കും ഏറ്റവും ഉയർന്ന ഗ്രേഡ് അവന്റെ റിപ്പോർട്ടിനു ലഭിക്കുകയുണ്ടായി. യഹോവയുടെ സാക്ഷികൾ നിർവഹിക്കുന്ന വേലയെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അടുത്ത തവണ അവർ നിങ്ങളെ സന്ദർശിക്കുമ്പോൾ അവരുമായി സംസാരിക്കുക, അല്ലെങ്കിൽ 5-ാം പേജിൽ നൽകിയിരിക്കുന്ന നിങ്ങളുടെ ഏറ്റവും അടുത്തുള്ള വിലാസം ഉപയോഗിച്ച് അവരുമായി ബന്ധപ്പെടുക. (g03 8/22)
[14-ാം പേജിലെ ചിത്രം]
ഫിലിപ്പ്
[14-ാം പേജിലെ ചിത്രം]
ഇറ്റലി
[14-ാം പേജിലെ ചിത്രം]
ഓസ്ട്രേലിയ
[14-ാം പേജിലെ ചിത്രം]
ബ്രസീൽ
[14-ാം പേജിലെ ചിത്രം]
നെതർലൻഡ്സ്