‘എന്റെ ജീവിതത്തെ വിലയിരുത്താൻ അതു സഹായിച്ചിരിക്കുന്നു’
‘എന്റെ ജീവിതത്തെ വിലയിരുത്താൻ അതു സഹായിച്ചിരിക്കുന്നു’
ചെറെപ്പൊവിറ്റ്സ് നഗരത്തിലെ മരിയ എന്ന 18 വയസ്സുകാരി യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തെ കുറിച്ചു പറഞ്ഞത് അങ്ങനെയാണ്. തന്റെ നഗരത്തിൽനിന്ന് 400-ഓളം കിലോമീറ്റർ അകലെയുള്ള റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിലേക്ക് അവൾ പിൻവരുന്നപ്രകാരം എഴുതി.
“എന്നെയും എന്റെ ലക്ഷ്യങ്ങളെയും എനിക്കു ചുറ്റുമുള്ള ആളുകളെയും വിലയിരുത്താൻ ഈ പ്രസിദ്ധീകരണം എന്നെ സഹായിച്ചിരിക്കുന്നു. എന്റെ മുഖ്യ ചോദ്യങ്ങൾക്കുള്ള ഉത്തരം അതിൽനിന്ന് എനിക്കു ലഭിച്ചു. അതു വായിച്ചപ്പോൾ, സന്തോഷംകൊണ്ട് എന്റെ കണ്ണുനിറഞ്ഞുപോയി.”
മരിയ ഇങ്ങനെ കൂട്ടിച്ചേർത്തു: “മൂടുപടലം നീങ്ങിക്കിട്ടിയതു പോലെയാണ് എനിക്കു തോന്നിയത്. ആശ്ചര്യംകൊണ്ട് ഞാൻ കണ്ണു മിഴിച്ചുപോയി. ഇത്ര നല്ലൊരു പുസ്തകം ഞാൻ ഇതുവരെ വായിച്ചിട്ടില്ല. ഈ പുസ്തകം ബൈബിളധിഷ്ഠിതവും അതിലൂടെ യഹോവ നൽകിയിരിക്കുന്ന ബുദ്ധിയുപദേശം സർവോത്തമവുമാണ്. അതിനാൽ മറ്റേതൊരു പുസ്തകത്തെക്കാളും ശ്രേഷ്ഠമാണ് ഇത്.”
യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം ലഭിക്കാനും അതിൽനിന്നു പ്രയോജനം നേടാനും നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ, ഇവിടെ കാണുന്ന കൂപ്പൺ പൂരിപ്പിച്ച് അതിൽത്തന്നെ ഉള്ള മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ ഒരു മേൽവിലാസത്തിലോ അയയ്ക്കുക.
□ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ എന്നെ അറിയിക്കുക.
□ സൗജന്യമായി ബൈബിൾ പഠിക്കാൻ താത്പര്യമുണ്ട്, എന്റെ വിലാസം: