വിശ്വസിക്കാവുന്ന ഉപദേശങ്ങൾ എവിടെ കണ്ടെത്താം?
കാര്യങ്ങൾ പെട്ടെന്നുപെട്ടെന്നു മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ, നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ ഏറ്റവും നല്ലതാണെന്ന് എങ്ങനെ ഉറപ്പുവരുത്താം? ശരിയെന്ന് ഇന്നു പറയുന്ന കാര്യങ്ങൾ നാളെ തെറ്റാകില്ലെന്നു നമുക്ക് എങ്ങനെ ഉറപ്പോടെ പറയാനാകും?
പിന്നീട് ഓർത്ത് ദുഃഖിക്കേണ്ടിവരില്ലാത്ത നല്ല തീരുമാനങ്ങളെടുക്കാൻ ബൈബിളിനു നിങ്ങളെ സഹായിക്കാനാകും. അത് എങ്ങനെയാണ്? ബൈബിൾ നമുക്കു തന്നിരിക്കുന്നതു നമ്മുടെ സ്രഷ്ടാവാണ്. നമുക്ക് യഥാർഥസന്തോഷവും സുരക്ഷിതത്വവും നൽകുന്നത് എന്താണെന്ന് ആ ദൈവത്തിന് അറിയാം.
“നല്ലത് എന്താണെന്നു ദൈവം നിനക്കു പറഞ്ഞുതന്നിട്ടുണ്ട്.”—മീഖ 6:8
ബൈബിളിൽ കാണുന്ന പ്രായോഗികജ്ഞാനം നമുക്കു വിശ്വസിക്കാം. “അവയിൽ എപ്പോഴും ആശ്രയിക്കാം, ഇന്നും എന്നും.”—സങ്കീർത്തനം 111:8.
എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ, ബൈബിളിനു നിങ്ങളെ എങ്ങനെ സഹായിക്കാനാകുമെന്നു സ്വന്തമായി ഒന്നു പരിശോധിച്ചുനോക്കാനാകില്ലേ?