വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

തോൽവി​ക​ളിൽ പതറാതെ വിജയ​ത്തി​ലേക്ക്‌

തോൽവി​ക​ളിൽ പതറാതെ വിജയ​ത്തി​ലേക്ക്‌
  • ജനനം: 1953

  • രാജ്യം: ഓസ്‌ട്രേലിയ

  • ചരിത്രം: അശ്ലീലത്തിന്‌ അടിമ

മുൻകാ​ല​ജീ​വി​തം:

1949-ൽ ജർമനി​യിൽനിന്ന്‌ ഓസ്‌​ട്രേ​ലി​യ​യി​ലേക്കു കുടി​യേ​റി​യ​താണ്‌ എന്റെ അച്ഛൻ. ഖനന-വൈദ്യു​തോ​ത്‌പാ​ദന മേഖല​യിൽ ഒരു ജോലി​യാ​യി​രു​ന്നു ലക്ഷ്യം. വിക്‌ടോ​റി​യ​യു​ടെ ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളിൽ താമസ​മാ​ക്കിയ അദ്ദേഹം അവി​ടെ​വെച്ച്‌ എന്റെ അമ്മയെ വിവാഹം കഴിച്ചു. 1953-ലായി​രു​ന്നു എന്റെ ജനനം.

കുറച്ച്‌ വർഷങ്ങൾ കഴിഞ്ഞ​പ്പോൾ എന്റെ അമ്മ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. അതു​കൊ​ണ്ടു​തന്നെ ബൈബിൾ പഠിപ്പി​ക്ക​ലു​കൾ ഓർമ​വെച്ച നാൾ മുതലേ എന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നു. എങ്കിലും അച്ഛന്‌ ഒരു മതത്തോ​ടും തീരെ താത്‌പ​ര്യ​മി​ല്ലാ​യി​രു​ന്നു. ഇടയ്‌ക്കി​ടെ അക്രമാ​സ​ക്ത​നാ​കു​മാ​യി​രുന്ന അദ്ദേഹം അമ്മയെ വിരട്ടി​യി​രു​ന്നു. അമ്മയ്‌ക്ക്‌ അദ്ദേഹത്തെ പേടി​യു​മാ​യി​രു​ന്നു. പക്ഷേ അമ്മ തുടർന്നും രഹസ്യ​മാ​യി ബൈബിൾ പഠിച്ചു. പഠിച്ച​തെ​ല്ലാം അമ്മയ്‌ക്കു വളരെ ഇഷ്ടവു​മാ​യി. അച്ഛൻ പുറത്ത്‌ പോകുന്ന സമയത്ത്‌ അമ്മ ആ കാര്യ​ങ്ങ​ളെ​ല്ലാം എനിക്കും അനിയ​ത്തി​ക്കും പറഞ്ഞു​ത​രു​മാ​യി​രു​ന്നു. ഭൂമി ഒരു പറുദീ​സ​യാ​കു​മെ​ന്നും ബൈബി​ളി​ന്റെ നിലവാ​ര​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ച്ചാൽ സന്തോഷം ലഭിക്കു​മെ​ന്നും അമ്മ പറഞ്ഞു​തന്നു.—സങ്കീർത്തനം 37:10, 29; യശയ്യ 48:17.

18-ാമത്തെ വയസ്സിൽ അച്ഛന്റെ അക്രമ​സ്വ​ഭാ​വം കാരണം എനിക്കു വീടു വിട്ട്‌ ഇറങ്ങേ​ണ്ടി​വന്നു. അമ്മ ബൈബി​ളിൽനിന്ന്‌ പഠിപ്പിച്ച കാര്യങ്ങൾ ഞാൻ വിശ്വ​സി​ച്ചി​രു​ന്നെ​ങ്കി​ലും അതിന്റെ മൂല്യം എനിക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ അതനു​സ​രിച്ച്‌ ജീവി​ക്കു​ന്ന​തിൽ ഞാൻ പരാജ​യ​പ്പെട്ടു. കൽക്കരി​ഖ​നി​ക​ളിൽ ഒരു ഇലക്‌ട്രീ​ഷ്യ​നാ​യി ഞാൻ ജോലി ചെയ്‌തു. 20 വയസ്സു​ള്ള​പ്പോൾ ഞാൻ വിവാ​ഹി​ത​നാ​യി. മൂന്നു വർഷം കഴിഞ്ഞ​പ്പോൾ ഞങ്ങൾക്ക്‌ ഒരു പെൺകുഞ്ഞ്‌ ജനിച്ചു. എന്റെ ജീവി​ത​ത്തിൽ ഏറ്റവും പ്രാധാ​ന്യം അർഹി​ക്കു​ന്നത്‌ എന്താ​ണെന്നു ഞാൻ അപ്പോൾ ഒരിക്കൽക്കൂ​ടി ചിന്തിച്ചു. ബൈബി​ളി​നു ഞങ്ങളുടെ കുടും​ബത്തെ സഹായി​ക്കാ​നാ​കു​മെന്നു മനസ്സി​ലാ​ക്കിയ ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാ​ളോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. പക്ഷേ എന്റെ ഭാര്യക്കു സാക്ഷി​കളെ ഒട്ടും ഇഷ്ടമല്ലാ​യി​രു​ന്നു. ഞാൻ അവരുടെ ഒരു യോഗ​ത്തി​നു പോയ​പ്പോൾ അവൾ ഒരു അന്ത്യശാ​സനം തന്നു—ഒന്നുകിൽ ബൈബിൾപ​ഠനം നിറു​ത്തുക, അല്ലെങ്കിൽ വീടു വിട്ട്‌ പോകുക. അതിനു വഴങ്ങേ​ണ്ടി​വന്ന എനിക്കു സാക്ഷി​ക​ളു​മാ​യുള്ള ബന്ധം ഉപേക്ഷി​ക്കേ​ണ്ടി​വന്നു. ശരിയാ​ണെന്നു ബോധ്യ​മു​ണ്ടാ​യി​രുന്ന ഒരു കാര്യം ഇടയ്‌ക്കു​വെച്ച്‌ നിറു​ത്തേ​ണ്ടി​വ​ന്ന​തിൽ എനിക്കു പിന്നീടു വലിയ ഖേദം തോന്നി.

ഒരു ദിവസം സഹപ്ര​വർത്തകർ എന്നെ അശ്ലീല​ചി​ത്രങ്ങൾ കാണിച്ചു. സംഗതി കൊള്ളാ​മെന്നു തോന്നി​യെ​ങ്കി​ലും എനിക്ക്‌ ആകെപ്പാ​ടെ​യൊ​രു വല്ലായ്‌മ അനുഭ​വ​പ്പെട്ടു. കുറ്റ​ബോ​ധം എന്നെ കീഴ്‌പെ​ടു​ത്തി. ബൈബി​ളിൽനിന്ന്‌ അറിഞ്ഞ കാര്യ​ങ്ങൾവെച്ച്‌ ദൈവം എന്നെ ശിക്ഷി​ക്കു​മെ​ന്നു​തന്നെ ഞാൻ ഉറച്ച്‌ വിശ്വ​സി​ച്ചു. പക്ഷേ മോശ​മായ ചിത്രങ്ങൾ വീണ്ടും​വീ​ണ്ടും കാണാൻ തുടങ്ങി​യ​തോ​ടെ അശ്ലീല​ത്തോ​ടുള്ള എന്റെ മനോ​ഭാ​വം ആകെ മാറി. വൈകാ​തെ ഞാൻ അതിന്‌ അടിമ​യാ​യി.

അടുത്ത 20 വർഷം​കൊണ്ട്‌ എനിക്കു വല്ലാത്ത മാറ്റം വന്നു. അമ്മ എന്നെ പഠിപ്പി​ക്കാൻ ശ്രമിച്ച നിലവാ​ര​ങ്ങ​ളിൽനിന്ന്‌ ഞാൻ കൂടു​തൽക്കൂ​ടു​തൽ അകന്നു. ഞാൻ മനസ്സി​ലേക്കു കടത്തി​വിട്ട കാര്യങ്ങൾ എന്റെ സ്വഭാ​വ​ത്തി​ലും പ്രതി​ഫ​ലി​ച്ചു. അശ്ലീല​ത​മാ​ശ​ക​ളും അസഭ്യ​സം​സാ​ര​വും പതിവാ​യി. ലൈം​ഗി​ക​ത​യെ​ക്കു​റിച്ച്‌ വികല​മാ​യൊ​രു കാഴ്‌ച​പ്പാട്‌ എന്റെ ഉള്ളിൽ വളർന്നു. അപ്പോ​ഴും ഭാര്യ​യോ​ടൊ​പ്പ​മാ​യി​രു​ന്നു താമസ​മെ​ങ്കി​ലും മറ്റു സ്‌ത്രീ​ക​ളു​മാ​യും എനിക്കു ബന്ധമു​ണ്ടാ​യി​രു​ന്നു. ഒരു ദിവസം കണ്ണാടി​യിൽ നോക്കി​നി​ന്ന​പ്പോൾ എന്റെ മനസ്സു പറഞ്ഞു: ‘എനിക്കു നിന്നെ ഇഷ്ടമല്ല.’ എന്റെ ആത്മാഭി​മാ​നം പൊയ്‌പ്പോ​യി​രു​ന്നു. എന്റെ ഉള്ളു നിറയെ എന്നോ​ടു​ത​ന്നെ​യുള്ള വെറു​പ്പാ​യി​രു​ന്നു.

ഞങ്ങളുടെ വിവാ​ഹ​ബന്ധം തകർന്നു, എന്റെ ജീവിതം താറു​മാ​റാ​യി. ഞാൻ ഉള്ളുരു​കി യഹോ​വ​യോ​ടു പ്രാർഥി​ച്ചു. രണ്ടു പതിറ്റാ​ണ്ടു​കാ​ലത്തെ ഇടവേ​ള​യ്‌ക്കു ശേഷം ഞാൻ ബൈബിൾപ​ഠനം പുനരാ​രം​ഭി​ച്ചു. എന്റെ അച്ഛൻ പക്ഷേ ഇതി​നോ​ടകം മരിച്ചു​പോ​യി​രു​ന്നു. അമ്മ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തി​രു​ന്നു.

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു:

ബൈബി​ളി​ന്റെ ശ്രേഷ്‌ഠ​മായ നിലവാ​ര​ങ്ങ​ളും എന്റെ ജീവി​ത​രീ​തി​യും ഒരു തരത്തി​ലും ഒത്തു​പോ​കു​ന്നി​ല്ലാ​യി​രു​ന്നു. പക്ഷേ, ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്ന മനസ്സമാ​ധാ​നം നേടാൻ ഞാൻ ഇത്തവണ തീരു​മാ​നി​ച്ചു​റ​ച്ചി​രു​ന്നു. സംസാരം നല്ലതാ​ക്കാ​നും പെട്ടെന്നു ദേഷ്യ​പ്പെ​ടുന്ന ശീലം മാറ്റി​യെ​ടു​ക്കാ​നും ഞാൻ ശ്രമം തുടങ്ങി. ഒപ്പം ചൂതാട്ടം, അമിത​മ​ദ്യ​പാ​നം, തൊഴിൽസ്ഥ​ല​ത്തു​നി​ന്നുള്ള മോഷണം എന്നിവ നിറു​ത്താ​നും അസാന്മാർഗി​ക​ജീ​വി​ത​രീ​തി ഉപേക്ഷി​ക്കാ​നും ഞാൻ തീരു​മാ​നി​ച്ചു.

ഞാൻ ഇത്ര വലിയ മാറ്റങ്ങൾ വരുത്താൻ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ എന്റെ സഹപ്ര​വർത്ത​കർക്ക്‌ എത്ര ചിന്തി​ച്ചി​ട്ടും മനസ്സി​ലാ​യില്ല. എന്നെ പഴയപ​ടി​യാ​ക്കാൻ അവർ മൂന്നു വർഷം തുടർച്ച​യാ​യി പല വഴിക​ളും നോക്കി. ഞാൻ പെട്ടെന്നു ദേഷ്യ​പ്പെ​ടു​ക​യോ മോശ​മായ ഒരു വാക്ക്‌ എന്റെ വായിൽനിന്ന്‌ വീഴു​ക​യോ ചെയ്‌താൽ അവർ അതിൽ കയറി​പ്പി​ടി​ക്കും. അതു​പോ​ലുള്ള എന്തെങ്കി​ലും ചെറിയ വീഴ്‌ച എന്റെ ഭാഗത്തു​നി​ന്നു​ണ്ടാ​യാൽ അവർ വിജയ​ഭാ​വ​ത്തിൽ പറയും: “കൊള്ളാം! ദാ, നമ്മുടെ പഴയ ജോ.” ആ വാക്കുകൾ എന്നെ എത്ര മുറി​പ്പെ​ടു​ത്തി​യെ​ന്നോ! ഞാൻ ഒരു പരാജ​യ​മാ​ണെന്നു പലപ്പോ​ഴും എനിക്കു തോന്നി.

എന്റെ ജോലി​സ്ഥലം ഇലക്‌​ട്രോ​ണിക്‌ രൂപത്തി​ലും പുസ്‌ത​ക​രൂ​പ​ത്തി​ലും ഉള്ള അശ്ലീല​ചി​ത്ര​ങ്ങ​ളും വീഡി​യോ​ക​ളും കൊണ്ട്‌ നിറഞ്ഞി​രു​ന്നെന്നു പറയാം. എന്റെ സഹപ്ര​വർത്തകർ പതിവാ​യി കമ്പ്യൂ​ട്ട​റി​ലൂ​ടെ മോശ​മായ ചിത്രങ്ങൾ അയച്ചു​ത​രു​മാ​യി​രു​ന്നു. മുമ്പ്‌ ഞാനും ഇതുതന്നെ ചെയ്‌തി​രു​ന്ന​താണ്‌. അശ്ലീല​ത്തിന്‌ അടിമ​യായ ഞാൻ പക്ഷേ ഇപ്പോൾ അതിൽനിന്ന്‌ ഓടി​യ​ക​ലാൻ ശ്രമി​ക്കു​ക​യാ​യി​രു​ന്നു. എന്നാൽ എന്റെ ഓരോ ചുവടു​വ​യ്‌പി​ലും എന്നെ വീഴി​ക്കാൻ തുനി​ഞ്ഞി​റ​ങ്ങിയ രീതി​യി​ലാ​യി​രു​ന്നു അവരുടെ പെരു​മാ​റ്റം. പിന്തു​ണ​യും പ്രോൽസാ​ഹ​ന​വും തേടി ഞാൻ, എന്നെ ബൈബിൾ പഠിപ്പി​ക്കുന്ന ആളെ സമീപി​ച്ചു. ഞാൻ മനസ്സു തുറന്ന​പ്പോൾ അദ്ദേഹം ക്ഷമയോ​ടെ എല്ലാം ശ്രദ്ധിച്ചു. ഈ ദുശ്ശീ​ലത്തെ എങ്ങനെ മറിക​ട​ക്കാ​മെന്നു ചില പ്രത്യേക ബൈബിൾ ഭാഗങ്ങൾ ഉപയോ​ഗിച്ച്‌ അദ്ദേഹം കാണി​ച്ചു​തന്നു. നിരന്ത​ര​മായ പ്രാർഥ​ന​യി​ലൂ​ടെ യഹോ​വ​യു​ടെ സഹായം തേടാ​നും അദ്ദേഹം പ്രോൽസാ​ഹി​പ്പി​ച്ചു.—സങ്കീർത്തനം 119:37.

ഒരു ദിവസം ഞാൻ എന്റെ സഹപ്ര​വർത്ത​ക​രെ​യെ​ല്ലാം വിളി​ച്ചു​കൂ​ട്ടി. എല്ലാവ​രും എത്തിയ​പ്പോൾ, അവരുടെ കൂട്ടത്തിൽ മദ്യത്തിന്‌ അടിമ​ക​ളാ​യി​രുന്ന രണ്ടു പേർക്ക്‌ ഓരോ കുപ്പി ബിയർ കൊടു​ക്കാൻ ഞാൻ പറഞ്ഞു. എല്ലാവ​രും ഒറ്റക്കെ​ട്ടാ​യി എതിർത്തു. അവർ പറഞ്ഞു: “അങ്ങനെ ചെയ്യരുത്‌! ഇവർ മദ്യത്തിന്‌ അടിമ​ക​ളാ​ണെന്ന്‌ അറിയി​ല്ലേ?” അപ്പോൾ ഞാൻ പറഞ്ഞു: “ഞാനും അതു​പോ​ലൊ​രു ദുശ്ശീ​ല​ത്തിന്‌ അടിമ​യാണ്‌.” അശ്ലീല​ത്തിന്‌ അടിമ​യായ ഞാൻ ആ ദുശ്ശീ​ല​വു​മാ​യി പോരാ​ട്ട​ത്തി​ലാ​ണെന്ന്‌ അവർ മനസ്സി​ലാ​ക്കി. അന്നുമു​തൽ ഇന്നോളം പഴയ വഴിക​ളി​ലേക്കു മടങ്ങാൻ അവർ എന്നെ നിർബ​ന്ധി​ച്ചി​ട്ടേ​യില്ല.

കാലം കടന്നു​പോ​യി. യഹോ​വ​യു​ടെ സഹായ​ത്താൽ അശ്ലീല​മെന്ന ദുശ്ശീ​ലത്തെ ഞാൻ കീഴടക്കി. 1999-ൽ ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി സ്‌നാ​ന​മേറ്റു. സന്തോഷം നിറഞ്ഞ, മാന്യ​മാ​യൊ​രു ജീവിതം നയിക്കാൻ എനിക്കു രണ്ടാമ​തൊ​ര​വ​സരം തന്നതിനു ഞാൻ വളരെ നന്ദിയു​ള്ള​വ​നാണ്‌.

കാലങ്ങ​ളാ​യി ഞാൻ പ്രിയ​പ്പെ​ട്ടി​രുന്ന കാര്യ​ങ്ങളെ യഹോവ വെറു​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു ഞാൻ ഇപ്പോൾ മനസ്സി​ലാ​ക്കു​ന്നു. എന്റെ സ്‌നേ​ഹ​മുള്ള പിതാ​വായ യഹോ​വ​യു​ടെ ഉദ്ദേശ്യം, അശ്ലീലം വരുത്തി​വെ​ക്കുന്ന ദോഷ​ത്തിൽനിന്ന്‌ എന്നെ സംരക്ഷി​ക്കു​ക​യാ​യി​രു​ന്നു. സദൃശ​വാ​ക്യ​ങ്ങൾ 3:5,6-ലെ വാക്കുകൾ എത്ര സത്യമാണ്‌! അവിടെ ഇങ്ങനെ പറയുന്നു: “പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയിക്ക; സ്വന്ത വിവേ​ക​ത്തിൽ ഊന്നരു​തു. നിന്റെ എല്ലാവ​ഴി​ക​ളി​ലും അവനെ നിനെ​ച്ചു​കൊൾക; അവൻ നിന്റെ പാതകളെ നേരെ​യാ​ക്കും.” ബൈബിൾനി​ല​വാ​രങ്ങൾ അനുസ​രി​ച്ചത്‌ എനിക്ക്‌ ഒരു സംരക്ഷ​ണ​മാ​യി​രു​ന്നി​ട്ടുണ്ട്‌. അതിലു​പരി, അതാണ്‌ എനിക്കു വിജയം ഉറപ്പു​ത​ന്നത്‌.—സങ്കീർത്തനം 1:1-3.

എനിക്കു ലഭിച്ച പ്രയോ​ജ​നങ്ങൾ:

മുമ്പ്‌ എനിക്ക്‌ എന്നോ​ടു​തന്നെ വെറു​പ്പാ​യി​രു​ന്നു. പക്ഷേ ഇപ്പോൾ എനിക്ക്‌ ആത്മാഭി​മാ​ന​മുണ്ട്‌, മനസ്സമാ​ധാ​ന​വും! അശുദ്ധി​യു​ടെ കറ പുരളാത്ത ജീവി​ത​മാണ്‌ ഇപ്പോൾ എന്റേത്‌. യഹോ​വ​യു​ടെ ക്ഷമയും പിന്തു​ണ​യും ഞാൻ അനുഭ​വി​ച്ച​റി​യു​ന്നു. 2000-ത്തിൽ ഞാൻ കാരൊ​ളി​നെ വിവാഹം കഴിച്ചു. എന്നെ​പ്പോ​ലെ യഹോ​വയെ സ്‌നേ​ഹി​ക്കുന്ന, സുന്ദരി​യായ ഒരു ക്രിസ്‌തീ​യ​സ്‌ത്രീ​യാണ്‌ അവൾ. സമാധാ​നം കളിയാ​ടുന്ന ഒരിട​മാണ്‌ ഇന്നു ഞങ്ങളുടെ കുടും​ബം. ശുദ്ധി​യും സ്‌നേ​ഹ​വും ഉള്ള ഒരു ലോക​വ്യാ​പക ക്രിസ്‌തീയ സഹോ​ദ​ര​കു​ടും​ബ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കാൻ കഴിയു​ന്നത്‌ ഒരു വലിയ പദവി​യാ​യാ​ണു ഞങ്ങൾ കാണു​ന്നത്‌. ▪ (wp16-E No. 4)