സുരക്ഷിതത്വമില്ലായ്മയുടെ മുറിപ്പാടുകൾ മായ്ക്കാം, എങ്ങനെ?
ഒരു നവജാതശിശുവിനെപ്പോലെ ഇത്ര നിസ്സഹായാവസ്ഥയിൽ ആയിരിക്കുന്ന മറ്റൊന്നും ലോകത്തില്ല! പിറന്നുവീണപ്പോൾമുതൽ നമ്മുടെ സുരക്ഷിതത്വം പൂർണമായും ആശ്രയിച്ചിരുന്നത് മാതാപിതാക്കളെയാണ്. പിച്ചവെച്ചുതുടങ്ങിയപ്പോൾ അപരിചിതരായ ആളുകൾ നമുക്ക് മാനംമുട്ടെ നിൽക്കുന്ന രാക്ഷസന്മാരെപ്പോലെ തോന്നിച്ചു. അച്ഛനമ്മമാർ അടുത്തെങ്ങാനുമില്ലെങ്കിൽ അവരെ പേടിയാകും. പക്ഷേ, അച്ഛന്റെയോ അമ്മയുടെയോ തലവെട്ടം കണ്ടാൽ പേടിയൊക്കെ പമ്പ കടക്കും.
കുട്ടികളായിരുന്നപ്പോൾ, അച്ഛനമ്മമാർ നൽകിയ സ്നേഹവും പ്രോത്സാഹനവും ആയിരുന്നു നമ്മുടെ നിലനിൽപ്പിന്റെ അടിസ്ഥാനം. അവർ സ്നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവ് സുരക്ഷിതരാണെന്ന നമ്മുടെ ബോധ്യം ശക്തിപ്പെടുത്തി. നമ്മൾ ചെയ്ത ഒരു നല്ല കാര്യത്തിന് തോളിൽത്തട്ടി അഭിനന്ദിച്ചപ്പോൾ നമ്മുടെ ആത്മവിശ്വാസം വർധിച്ചു, തുടർന്നും സത്പ്രവൃത്തികൾ ചെയ്യാനുള്ള ഊർജം പകർന്നു.
അൽപ്പംകൂടി മുതിർന്നപ്പോൾ അടുത്ത കൂട്ടുകാരും നമ്മുടെ സുരക്ഷയുടെ കാര്യത്തിൽ പങ്കാളികളായി. അവരുടെ സാമീപ്യം നമുക്ക് ആശ്വാസം പകർന്നു, സ്കൂളിലെ അന്തരീക്ഷത്തോടുള്ള പേടിയും കുറഞ്ഞു.
ഇതുപോലുള്ള ഒരു ബാല്യകാലം ആരും കൊതിച്ചുപോകും. പക്ഷെ, ചില ചെറുപ്പക്കാർക്ക് ഉറ്റചങ്ങാതിമാർ തീരെ കുറച്ചേ ഉള്ളൂ. മിക്കവർക്കും അച്ഛനമ്മമാരുടെ വാത്സല്യവും പിന്തുണയും കിട്ടുന്നതോ പേരിനു മാത്രം! “കുടുംബം ഒത്തൊരുമിച്ച് കാര്യങ്ങൾ ചെയ്യുന്നതിന്റെ ചിത്രങ്ങൾ കാണുമ്പോൾ ഞാൻ ഇങ്ങനെ ചിന്തിക്കാറുണ്ട്. ‘എന്റെ ബാല്യവും ഇതുപോലെ ആയിരുന്നെങ്കിൽ!’” എന്ന് മെലീസ തുറന്നുപറയുന്നു. a ഒരുപക്ഷെ, നിങ്ങൾക്കും ഇങ്ങനെ തോന്നിയിട്ടുണ്ടാകും.
സുരക്ഷിതത്വം ഇല്ലാതെ വളർന്നതിന്റെ പ്രശ്നങ്ങൾ
വളർച്ചയുടെ ഘട്ടത്തിൽ, നിങ്ങൾക്ക് ആത്മവിശ്വാസത്തിന്റെ കുറവ് ഉണ്ടായിരുന്നിരിക്കാം. വാത്സല്യവും പ്രോത്സാഹനവും വളരെ കുറച്ചു മാത്രമേ കിട്ടിയിട്ടുണ്ടാകൂ. ഒരുപക്ഷെ, അച്ഛനമ്മമാർ നിരന്തരമായി വഴക്കടിച്ചതും അവസാനം വിവാഹമോചനത്തിൽ കലാശിച്ചതും നിങ്ങൾ ഇപ്പോഴും ഓർക്കുന്നുണ്ടാകാം. ‘അവർ വേർപിരിഞ്ഞതിന്റെ കാരണക്കാരൻ ഞാനാണല്ലോ’ എന്ന് നിങ്ങൾ തെറ്റായി നിഗമനം ചെയ്തേക്കാം. അതിലും മോശമായ സംഗതി, ഒരുപക്ഷെ അച്ഛനോ അമ്മയോ നിങ്ങളെ അധിക്ഷേപിക്കുകയോ ക്രൂരമായി ദേഹോപദ്രവമേൽപ്പിക്കുകയോ ചെയ്തിട്ടുണ്ടാകാം എന്നതാണ്.
സുരക്ഷിതത്വം ലഭിക്കാതെ വളർന്നുവന്ന കുട്ടി എങ്ങനെയായിരിക്കും പ്രതികരിക്കുക? ചിലർ മയക്കുമരുന്നിലേക്കോ കടുത്ത മദ്യപാനത്തിലേക്കോ കൗമാരത്തിൽത്തന്നെ വഴിതിരിഞ്ഞേക്കാം. തന്നെ സ്നേഹിക്കുന്ന ആരെയെങ്കിലും കിട്ടുമോയെന്ന് അന്വേഷിച്ച് ചിലർ കുറ്റവാളിസംഘങ്ങളിൽ ചെന്നുപെടുന്നു. മറ്റു ചിലർ സ്നേഹവും പരിഗണനയും തേടി പ്രണയബന്ധങ്ങളിലേക്ക് എടുത്തുചാടുന്നു. പക്ഷെ, ഇത്തരം ബന്ധങ്ങൾ നിലനിൽക്കുന്നത് വളരെ അപൂർവമാണ്. അതിന്റെ തകർച്ചയോ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് അവരെ നയിക്കുന്നു.
ചില കൗമാരക്കാർ ഇത്തരം വൻചതിക്കുഴികളിൽ വീണില്ലെങ്കിൽപ്പോലും അവർ ഒരുപക്ഷെ, ആത്മാഭിമാനം ഇല്ലാതെയായിരിക്കാം വളർന്നുവന്നത്. അന്ന ഇങ്ങനെ മനസ്സുതുറക്കുന്നു: “നീ ഒന്നിനും കൊള്ളാത്തവളാണെന്ന എന്റെ അമ്മയുടെ സ്ഥിരം പല്ലവി കേട്ടുകേട്ട് എന്റെ മനസ്സിടിഞ്ഞുപോയി. എന്നെക്കുറിച്ച് അമ്മ
എന്തെങ്കിലും ഒരു നല്ലവാക്കു പറഞ്ഞതായോ എന്നെ ഒന്നു തലോടിയതായോ എന്റെ ഓർമയിലെങ്ങും ഇല്ല.”നമ്മളെ വളർത്തിയ വിധം മാത്രമല്ല, സുരക്ഷിതത്വമില്ലായ്മയുടെ കാരണം. വേദനാജനകമായ ഒരു വിവാഹമോചനമോ വാർധക്യത്തിന്റെ ക്ലേശങ്ങളോ എന്തിന്, ആകാരഭംഗിയെക്കുറിച്ചുള്ള ആകുലതകൾപോലും അതിന് കാരണമായേക്കാം. കാരണം എന്തായാലും, അരക്ഷിതബോധത്തിന് നമ്മുടെ സന്തോഷം കവരാനും മറ്റുള്ളവരുമായുള്ള ബന്ധം താറുമാറാക്കാനും കഴിയും. ഇത്തരം വികാരവിചാരങ്ങളെ എങ്ങനെ മറികടക്കാം?
ദൈവം നമ്മളെക്കുറിച്ച് കരുതുന്നുണ്ട്
നമുക്ക് സഹായം ലഭ്യമാണെന്ന് ഓർക്കുക. നമ്മളെയെല്ലാം സഹായിക്കാൻ കഴിയുന്നവനും സഹായിക്കാൻ ആഗ്രഹിക്കുന്നവനും ആയ ഒരുവനുണ്ട്—ദൈവം!
തന്റെ പ്രവാചകനായ യശയ്യയിലൂടെ ദൈവം നമുക്ക് തരുന്ന സന്ദേശം ഇതാണ്: “ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.” (യശയ്യ 41:10, 13) ദൈവം ആലങ്കാരികമായി തന്റെ കൈകൊണ്ട് നമ്മളെ താങ്ങും എന്നത് എത്ര ആശ്വാസദായകമാണ്! ഉത്കണ്ഠപ്പെടേണ്ട യാതൊരു കാര്യവുമില്ല!
ജീവിതത്തിൽ ഉത്കണ്ഠ അനുഭവിച്ച അനേകരെക്കുറിച്ച് ബൈബിൾ വിവരിക്കുന്നു. അവർക്ക് ഉത്കണ്ഠ അനുഭവപ്പെട്ടെങ്കിലും ആലങ്കാരികമായ അർഥത്തിൽ ദൈവത്തിന്റെ കൈ പിടിക്കാൻ അവർ പഠിച്ചു. ഒരു കുട്ടിയുണ്ടാകാതിരുന്നതുകൊണ്ട് താനൊരു പരാജയമാണെന്ന് ശമൂവേലിന്റെ അമ്മയായ ഹന്നായ്ക്കു തോന്നി. വന്ധ്യതയെപ്രതി അവൾ പലപ്പോഴും പരിഹാസം നേരിട്ടിരുന്നു. അതിന്റെ ഫലമായി ഹന്നായ്ക്ക് വിശപ്പില്ലാതാകുകയും മിക്കപ്പോഴും കരയുകയും ചെയ്തു. (1 ശമുവേൽ 1:6, 8) പക്ഷെ, തന്റെ വികാരങ്ങൾ ദൈവമുമ്പാകെ പകർന്നുകഴിഞ്ഞപ്പോൾ അവൾക്കു പിന്നീട് ഒരിക്കലും അരക്ഷിതബോധം തോന്നിയിട്ടില്ല.—1 ശമുവേൽ 1:18.
സങ്കീർത്തനക്കാരനായ ദാവീദിനെയും അരക്ഷിതബോധം അലട്ടിയിരുന്നു. വർഷങ്ങളോളം ശൗൽ ദാവീദിനെ വേട്ടയാടി. തന്റെ നേർക്കുണ്ടായ പല വധശ്രമങ്ങളും അതിജീവിച്ചെങ്കിലും ചിലപ്പോൾ ദാവീദിന് താൻ പ്രശ്നങ്ങളിൽ മുങ്ങിത്താഴുകയാണെന്ന് തോന്നി. (സങ്കീർത്തനങ്ങൾ 55:3-5; 69:1) എന്നിട്ടും ദാവീദ് ഇങ്ങനെ എഴുതി: “ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നത്.”—സങ്കീർത്തനങ്ങൾ 4:8.
ഹന്നായും ദാവീദും തങ്ങളുടെ വൈകാരികഭാരങ്ങൾ യഹോവയുടെ മേൽ ഇട്ടു. ദൈവം അവരെ പുലർത്തിയത് അവർ അനുഭവിച്ചറിയുകയും ചെയ്തു. (സങ്കീർത്തനങ്ങൾ 55:22) നമുക്കും അതുപോലെ എങ്ങനെ ആശ്വാസം കണ്ടെത്താൻ കഴിയും?
സുരക്ഷിതബോധം ഉള്ളവരായിരിക്കാനുള്ള മൂന്നു വഴികൾ
1. ഒരു പിതാവിനെ എന്നപോലെ യഹോവയെ ആശ്രയിക്കുക
“ഏകസത്യദൈവ”മായ തന്റെ പിതാവിനെക്കുറിച്ച് അറിയാൻ യോഹന്നാൻ 17:3) “അവനോ നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല” എന്ന് പൗലോസ് അപ്പൊസ്തലൻ നമുക്ക് ഉറപ്പുനൽകുന്നു. (പ്രവൃത്തികൾ 17:27) “ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തു വരും” എന്ന് യാക്കോബും എഴുതി.—യാക്കോബ് 4:8.
യേശു നമ്മളോടു ആവശ്യപ്പെട്ടു. (നമ്മളെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന സ്നേഹവാനായ ഒരു സ്വർഗീയപിതാവ് ഉണ്ടെന്നുള്ള അറിവ് ഉത്കണ്ഠകൾ തരണം ചെയ്യാനുള്ള നിർണായകമായ ഒരു പടിയാണ്. ഈ വിശ്വാസം പടുത്തുയർത്താൻ സമയം എടുത്തേക്കാമെന്നത് ശരിയാണ്. പക്ഷെ, അങ്ങനെ ചെയ്യുന്നത് ശരിക്കും പ്രയോജനകരമാണെന്ന് അനേകർ കണ്ടെത്തിയിരിക്കുന്നു. “യഹോവയെ എന്റെ പിതാവായി സ്വീകരിച്ചപ്പോൾ എന്റെ ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളെല്ലാം യാതൊരു സങ്കോചവും കൂടാതെ തുറന്നുപറയാൻ വിശ്വസ്തനായ ഒരാളെ എനിക്കു ലഭിച്ചു. ഇത് എനിക്ക് വലിയ ആശ്വാസം നൽകി” എന്ന് കരോളിൻ പറയുന്നു.
റെയ്ച്ചൽ ഓർക്കുന്നു: “മാതാപിതാക്കൾപോലും സഹായത്തിനില്ലാതെ ഞാൻ ഒറ്റയ്ക്കാണെന്ന് തോന്നിയ സന്ദർഭങ്ങളിലെല്ലാം എന്നെ സഹായിച്ചതും സംരക്ഷിച്ചതും യഹോവയാണ്. എനിക്ക് യഹോവയോട് സംസാരിക്കാനും എന്റെ പ്രശ്നങ്ങളിൽ സഹായിക്കണമെന്ന് അപേക്ഷിക്കാനും സാധിക്കുന്നു. ദൈവം എന്നെ സഹായിക്കുകയും ചെയ്തു.” b
2. ഒരു ആത്മീയകുടുംബം കണ്ടെത്തുക.
യേശു തന്റെ ശിഷ്യന്മാരെ അന്യോന്യം സഹോദരീസഹോദരന്മാരായി കരുതാൻ പഠിപ്പിച്ചു. യേശു പറഞ്ഞു: “എല്ലാവരും സഹോദരന്മാർ.” (മത്തായി 23:8) തന്റെ യഥാർഥ അനുഗാമികൾ പരസ്പരം സ്നേഹിക്കണമെന്നും ഒരു വലിയ ആത്മീയകുടുംബമായിത്തീരണമെന്നും യേശു ആഗ്രഹിച്ചു.—മത്തായി 12:48-50; യോഹന്നാൻ 13:35.
സഭകൾ യഥാർഥ ആത്മീയകുടുംബത്തിന്റെ ഊഷ്മളതയും ആശ്വാസവും പകരുന്ന ഒരു ഇടമായിരിക്കാൻ യഹോവയുടെ സാക്ഷികൾ ആത്മാർഥമായി യത്നിക്കുന്നു. (എബ്രായർ 10:24, 25) തങ്ങളുടെ വൈകാരികക്ഷതങ്ങൾ സുഖപ്പെടുത്താനുള്ള ആശ്വാസദായകമായ ലേപനമായി സഭായോഗങ്ങൾ വർത്തിക്കുന്നെന്ന് അനേകർ അനുഭവിച്ചറിഞ്ഞിരിക്കുന്നു.
ഇത് ശരിവെക്കുന്നതാണ് ബീന എന്ന സഹോദരിയുടെ അഭിപ്രായം: “ഞാൻ അനുഭവിക്കുന്ന വേദനയുടെ തീവ്രത അതേ അളവിൽ മനസ്സിലാക്കുന്ന ഒരു ഉറ്റസുഹൃത്ത് എനിക്കു സഭയിൽ ഉണ്ട്. അവൾ ഞാൻ പറയുന്നത് കേൾക്കും, എനിക്ക് ആശ്വാസം തരുന്ന തിരുവെഴുത്തുകൾ കാണിച്ചുതരും, എന്നോടൊപ്പം പ്രാർഥിക്കും. ഞാൻ ഒറ്റപ്പെടുന്നില്ലെന്ന് അവൾ ഉറപ്പാക്കും. എന്റെ വിഷമങ്ങൾ തുറന്നുപറയാനും എന്റെ ഭാരങ്ങൾ ഇറക്കിവെക്കാനും എന്നെ സഹായിക്കും. അവളുടെ സഹായം ഞാൻ വളരെയേറെ വിലമതിക്കുന്നു. ഞാൻ സുരക്ഷിതയാണെന്ന് തോന്നാൻ അവൾ ഇടയാക്കുന്നു.” റെയ്ച്ചലിനും സമാനമായ അഭിപ്രായമാണുള്ളത്: “സഭയിൽ എനിക്ക് ഒരുപാട് അച്ഛന്മാരെയും അമ്മമാരെയും കിട്ടി. എനിക്ക് സ്നേഹം ലഭിക്കുന്നുണ്ടെന്നും ഞാൻ സുരക്ഷിതയാണെന്നും തോന്നാൻ അവർ ഇടയാക്കി.”
3. മറ്റുള്ളവരോട് സ്നേഹവും ദയയും കാണിക്കുക.
മറ്റുള്ളവരോട് സ്നേഹവും ദയയും കാണിക്കുന്നത് നിലനിൽക്കുന്ന സുഹൃദ്ബന്ധം കെട്ടിപ്പടുക്കാൻ സഹായിക്കും. “വാങ്ങുന്നതിനെക്കാൾ പ്രവൃത്തികൾ 20:35) നമ്മൾ എത്രയധികം സ്നേഹം കാണിക്കുന്നുവോ അത്രയധികം സ്നേഹം നമുക്ക് തിരിച്ച് ലഭിക്കും എന്നത് സംശയമില്ലാത്ത കാര്യമാണ്. യേശു ശിഷ്യന്മാരോട് പറഞ്ഞു: “കൊടുത്തുശീലിക്കുവിൻ; അപ്പോൾ ആളുകൾ നിങ്ങൾക്കും തരും.”—ലൂക്കോസ് 6:38.
സന്തോഷം കൊടുക്കുന്നതിലത്രേ” എന്ന് യേശു പറഞ്ഞു. (അങ്ങനെ, സ്നേഹം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതിലൂടെ നമുക്ക് കൂടുതൽ സുരക്ഷിതത്വബോധം തോന്നും. ബൈബിൾ ചൂണ്ടിക്കാണിക്കുന്നതുപോലെ “സ്നേഹം ഒരിക്കലും നിലച്ചുപോകുകയില്ല.” (1 കൊരിന്ത്യർ 13:8) മരിയ തുറന്നുസമ്മതിക്കുന്നു: “ഞാൻ എന്നെക്കുറിച്ചുതന്നെ ചില തെറ്റായ ധാരണകളാണ് വെച്ചുപുലർത്തുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. അത്തരം ചിന്താഗതികളിൽനിന്ന് പുറത്തുകടക്കാൻ എന്നാലാവോളം മറ്റുള്ളവരെ സഹായിക്കുകയും എന്നെപ്പറ്റി മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നത് മതിയാക്കുകയും ചെയ്തു. ഇത് എല്ലായ്പോഴും എനിക്ക് സംതൃപ്തി നൽകുന്നു.”
എല്ലാവർക്കും സുരക്ഷിതത്വം
ഇവയൊന്നും സത്വരവും ശാശ്വതവും ആയ ആശ്വാസം നൽകുന്ന ‘സൂത്രവിദ്യകൾ’ അല്ല. പക്ഷെ, അവയ്ക്ക് വലിയ മാറ്റം വരുത്താനുള്ള കഴിവുണ്ട്. എങ്കിലും,“സുരക്ഷിതയല്ലെന്ന തോന്നൽ എന്നെ ഇടയ്ക്കിടെ അലട്ടാറുണ്ടെന്ന്” കരോളിൻ സമ്മതിച്ചുപറയുന്നു. “എന്നാൽ, ദൈവം എനിക്കുവേണ്ടി കരുതുന്നതുകൊണ്ടും, സുരക്ഷ ഉറപ്പാക്കുന്ന അനേകം കൂട്ടുകാർ ഉള്ളതുകൊണ്ടും ഇപ്പോൾ കൂടുതൽ ആത്മാഭിമാനം തോന്നുന്നു.” റെയ്ച്ചലിന്റെ അഭിപ്രായവും മറ്റൊന്നല്ല: “ദുഃഖകരമായ കാര്യങ്ങൾ ഇടയ്ക്കിടെ പൊങ്ങിവരാറുണ്ട്. എന്നാൽ, എനിക്കുവേണ്ട മാർഗനിർദേശം തരാനും കാര്യങ്ങളുടെ നല്ലവശം കാണുന്നതിന് സഹായിക്കാനും ആത്മീയ സഹോദരന്മാരും സഹോദരിമാരും ഉണ്ട്. എല്ലാറ്റിലുമുപരി, എല്ലാ ദിവസവും എനിക്ക് തുറന്നുസംസാരിക്കാൻ ഒരു സ്വർഗീയപിതാവും! ഇവയെല്ലാം ആശ്വാസത്തിന്റെ ഉറവുകളാണ്.”
എല്ലാവർക്കും പൂർണസുരക്ഷ ഉറപ്പാക്കുന്ന ഒരു പുതിയ ലോകം വരുന്നതിനെക്കുറിച്ച് ബൈബിൾ പറയുന്നു
നമ്മുടെ പ്രശ്നങ്ങൾക്ക് ഒരു ശാശ്വതപരിഹാരവും ഉണ്ട്. എല്ലാവർക്കും പൂർണസുരക്ഷ ഉറപ്പാക്കുന്ന ഒരു പുതിയ ലോകം വരുന്നതിനെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.” (മീഖ 4:4) ആ സമയത്ത്, നമ്മുടെ സുരക്ഷിതത്വത്തിന് തുരങ്കംവെക്കാൻ ആരുമുണ്ടായിരിക്കില്ല; ആരും നമ്മളെ ഉപദ്രവിക്കുകയും ഇല്ല. കഴിഞ്ഞ കാലങ്ങൾ മനസ്സിന് ഏല്പിച്ച യാതൊരു മുറിപ്പാടുകളും ‘ആരുടെയും മനസ്സിൽ വരികയില്ല’ (യശയ്യ 65:17, 25) ദൈവവും പുത്രനായ യേശുക്രിസ്തുവും ‘നീതിയുടെ പ്രവൃത്തികൾ’ നടപ്പാക്കും. അതിന്റെ ഫലം, “ശാശ്വതവിശ്രാമവും നിർഭയതയും ആയിരിക്കും.”—യശയ്യ 32:17. ▪(w16-E No.1)
a പേരുകൾക്ക് മാറ്റം വരുത്തിയിരിക്കുന്നു.