വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2019 ജൂണ്‍
ഈ ലക്കത്തിൽ 2019 ആഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 1 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു
‘സൂക്ഷിക്കുക! ആരും നിങ്ങളെ അടിമകളാക്കരുത്!’
ആളുകളെ വിഡ്ഢികളാക്കുന്നതിൽ വിദഗ്ധനാണു സാത്താൻ. സാത്താൻ എങ്ങനെയാണ് നമ്മളെ സ്വാധീനിക്കുകയും യഹോവയ്ക്കെതിരെ തിരിക്കുകയും ചെയ്യുന്നത്?
ദൈവപരിജ്ഞാനത്തിന് എതിരായ എല്ലാ ചിന്താഗതികളെയും കീഴടക്കുക
പശ്ചാത്തലം, സംസ്കാരം, വിദ്യാഭ്യാസം ഇവയൊക്കെ നമ്മുടെ ചിന്താരീതിയെ സ്വാധീനിക്കുന്നുണ്ട്. നമ്മുടെ മനസ്സിൽ ‘കോട്ടകളെപ്പോലെ’ ഉറച്ചുപോയ ചിന്താഗതികളെ നമുക്ക് എങ്ങനെ നീക്കിക്കളയാൻ കഴിയും?
സമ്മർദം അനുഭവിക്കുമ്പോൾ യഹോവയിൽ ആശ്രയിക്കുക
കഠിനമായ സമ്മർദം ശരീരത്തിനും മനസ്സിനും ദോഷം ചെയ്യും. നീണ്ടുനിൽക്കുന്ന സമ്മർദവും പ്രശ്നമാണ്. മുൻകാലങ്ങളിൽ സമ്മർദം നേരിടാൻ യഹോവ ദൈവദാസരെ സഹായിച്ചതിൽനിന്ന് നമുക്കു ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയും.
ദുരിതങ്ങൾ നേരിടാൻ മറ്റുള്ളവരെ സഹായിക്കുക
ലോത്തും ഇയ്യോബും നൊവൊമിയും യഹോവയെ വിശ്വസ്തമായി സേവിച്ചവരാണ്. എന്നിട്ടും അവർക്കു ജീവിതത്തിൽ ദുരിതങ്ങൾ അനുഭവിക്കേണ്ടിവന്നു. അവരുടെ അനുഭവത്തിൽനിന്ന് നമുക്ക് എന്തൊക്കെ പാഠങ്ങൾ പഠിക്കാം?
സാത്താന്റെ ഒരു കെണി—എങ്ങനെ സംരക്ഷണം നേടാം?
അശ്ലീലം പല ദൈവദാസരെയും കെണിയിലാക്കിയിരിക്കുന്നു. അശുദ്ധമായ ഈ പ്രവൃത്തി നമുക്ക് എങ്ങനെ ഒഴിവാക്കാം?
ഒരു പുരാതന ചുരുൾ ‘തുറക്കുന്നു’
ഇസ്രായേലിലെ ഏൻ ഗദിയിൽ 1970-ൽ പുരാവസ്തുഗവേഷകർ കരിഞ്ഞ ഒരു ചുരുൾ കുഴിച്ചെടുത്തു. ഒരു ത്രിമാന (3-D) സാങ്കേതികവിദ്യ ഉപയോഗിച്ച് ചുരുൾ ‘തുറന്നു.’ എന്തായിരുന്നു ആ ചുരുളിൽ?