ദമ്പതികൾക്ക്
1: പ്രതിബദ്ധത
അതിന്റെ അർഥം
ദാമ്പത്യത്തോടു പ്രതിബദ്ധതയുള്ള ഭാര്യാഭർത്താക്കന്മാർ അതിനെ ആജീവനാന്തബന്ധമായിട്ടായിരിക്കും കാണുന്നത്. അവർക്ക് ആ ബന്ധത്തിൽ സുരക്ഷിതത്വം തോന്നും. ബുദ്ധിമുട്ടുനിറഞ്ഞ സാഹചര്യങ്ങളിൽപ്പോലും ജീവിതപങ്കാളി തങ്ങളെ വിട്ടുപോകില്ല എന്ന ഉറപ്പ് അവർക്കുണ്ട്.
വിവാഹമോചനം നേടിയാൽ മറ്റുള്ളവർ എന്തു വിചാരിക്കുമെന്ന് ഓർത്ത് ചില ദമ്പതികൾ വീർപ്പുമുട്ടി ഒരുമിച്ച് കഴിയുന്നു. എന്നാൽ ഒരുമിച്ച് ജീവിക്കുന്നതിനുള്ള അടിസ്ഥാനം പരസ്പര സ്നേഹവും ബഹുമാനവും ആണെങ്കിൽ അത് എത്രയോ നല്ലതായിരിക്കും.
ബൈബിൾതത്ത്വം: ‘ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കരുത്.’—1 കൊരിന്ത്യർ 7:11.
“നിങ്ങൾക്ക് ദാമ്പത്യത്തോട് പ്രതിബദ്ധതയുണ്ടെങ്കിൽ നിങ്ങൾ പെട്ടെന്നു മുഷിയില്ല. ക്ഷമിക്കാനും ക്ഷമ ചോദിക്കാനും നിങ്ങൾ മടി കാണിക്കില്ല. നിങ്ങൾ പ്രശ്നങ്ങളെ പ്രശ്നങ്ങൾ മാത്രമായി കാണും, അല്ലാതെ അതിനെ വിവാഹമോചനത്തിനുള്ള ഒരു അടിസ്ഥാനമാക്കില്ല.”—മൈക്ക.
അതിന്റെ പ്രാധാന്യം
പ്രതിബദ്ധതയില്ലാത്ത ദമ്പതികൾ, പ്രശ്നങ്ങൾ വരുമ്പോൾ ‘ഞങ്ങൾ തമ്മിൽ ഒരു ചേർച്ചയുമില്ല’ എന്നു പറഞ്ഞ് വിവാഹമോചനത്തിനുള്ള വഴികൾ നോക്കും.
“‘വേണ്ടിവന്നാൽ വിവാഹമോചനം ചെയ്യാം’ എന്ന ചിന്തയോടെയാണ് പലരും വിവാഹം കഴിക്കുന്നത്. ഇങ്ങനെയൊരു ചിന്തയോടെ വിവാഹം കഴിക്കുന്നവർക്ക് തുടക്കത്തിലേ പ്രതിബദ്ധത ഉണ്ടായിരിക്കില്ല.”—ജീൻ.
നിങ്ങൾക്ക് ചെയ്യാനാകുന്നത്
ചിന്തിച്ചുനോക്കൂ
ഒരു വഴക്കിനിടയ്ക്ക്. . .
-
‘ഈ വ്യക്തിയെ വിവാഹം ചെയ്തല്ലോ’ എന്ന് ഓർത്ത് നിങ്ങൾക്ക് വിഷമം തോന്നിയിട്ടുണ്ടോ?
-
മറ്റൊരാളോടൊപ്പം ജീവിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
-
“എനിക്കു നിന്നെ/നിങ്ങളെ വേണ്ട,” “എന്നെ ഇഷ്ടപ്പെടുന്ന ആരുടെയെങ്കിലുംകൂടെ ഞാൻ ജീവിച്ചുകൊള്ളാം” എന്നൊക്കെ നിങ്ങൾ പറഞ്ഞിട്ടുണ്ടോ?
ഇതിൽ ഏതെങ്കിലും ചോദ്യത്തിനുള്ള നിങ്ങളുടെ ഉത്തരം ‘ഉണ്ട്’ എന്നാണെങ്കിൽ നിങ്ങളുടെ പ്രതിബദ്ധത ശക്തമാക്കാൻ സമയമായി.
ജീവിതപങ്കാളിയുമായി ചർച്ച ചെയ്യുക
-
നമ്മുടെ വിവാഹജീവിതത്തിലെ പ്രതിബദ്ധത കുറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ട്?
-
പ്രതിബദ്ധത ശക്തമാക്കുന്നതിനു നമുക്ക് ഇപ്പോൾ എന്തു ചെയ്യാനാകും?
നുറുങ്ങുകൾ
-
ഇടയ്ക്കൊക്കെ ഇണയ്ക്ക് ഒരു പ്രണയക്കുറിപ്പ് എഴുതുക
-
ജോലിസ്ഥലത്ത് നിങ്ങൾക്ക് കാണാൻ കഴിയുന്ന ഒരിടത്ത് ഇണയുടെ ഫോട്ടോകൾ വെക്കുക, അങ്ങനെ ഇണയോടുള്ള പ്രതിബദ്ധത കാണിക്കാം
-
ജോലിസ്ഥലത്തായിരിക്കുമ്പോഴോ അകലെയായിരിക്കുമ്പോഴോ എല്ലാ ദിവസവും ഇണയോടു സംസാരിക്കുക
ബൈബിൾതത്ത്വം: “ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപെടുത്താതിരിക്കട്ടെ.”—മത്തായി 19:6.