വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബി​ളി​ന്റെ വീക്ഷണം

ഉത്‌കണ്‌ഠ

ഉത്‌കണ്‌ഠ

ഉത്‌ക​ണ്‌ഠ​യ്‌ക്ക്‌ രണ്ടു മുഖങ്ങ​ളുണ്ട്‌. ഒന്ന്‌ ബാധ്യത; മറ്റേത്‌ മുതൽക്കൂട്ട്‌. ഇവ രണ്ടും തിരി​ച്ച​റി​യാൻ ബൈബിൾ സഹായി​ക്കു​ന്നു.

ഉത്‌കണ്‌ഠ തോന്നു​ന്നത്‌ സ്വാഭാ​വി​ക​മായ ഒരു കാര്യ​മാ​ണോ?

യാഥാർഥ്യം:

ഉത്‌കണ്‌ഠ​പ്പെ​ടു​ന്ന​തിൽ അസ്വസ്ഥ​രാ​കു​ന്ന​തും പിരി​മു​റു​ക്ക​വും ആകുല​ത​യും അനുഭ​വ​പ്പെ​ടു​ന്ന​തും ഉൾപ്പെ​ടു​ന്നു. ഒന്നിനും യാതൊ​രു ഉറപ്പും ഇല്ലാത്ത ഒരു ലോക​ത്തിൽ ജീവി​ക്കു​ന്ന​തു​കൊണ്ട്‌ ആവർത്തി​ച്ചുള്ള ഉത്‌കണ്‌ഠകൾ നമ്മളെ എല്ലാവ​രെ​യും പിടി​കൂ​ടി​യേ​ക്കാം.

ബൈബിൾ പറയു​ന്നത്‌:

“എത്ര​ത്തോ​ളം ഞാൻ എന്റെ ഉള്ളിൽ വിചാ​രം​പി​ടി​ച്ചു എന്റെ ഹൃദയ​ത്തിൽ ദിവസം​പ്രതി ദുഃഖം അനുഭ​വി​ക്കേ​ണ്ടി​വ​രും?” എന്ന്‌ ദാവീദ്‌ രാജാവ്‌ എഴുതി. (സങ്കീർത്തനം 13:2) സഹിച്ചു​നിൽക്കാൻ ദാവീ​ദി​നെ സഹായി​ച്ചത്‌ എന്താണ്‌? അദ്ദേഹം, ദൈവ​ത്തി​ന്റെ വിശ്വസ്‌തസ്‌നേ​ഹ​ത്തിൽ പൂർണ​മാ​യി ആശ്രയി​ച്ചു​കൊണ്ട്‌ പ്രാർഥ​ന​യിൽ തന്റെ ഹൃദയം മുഴു​വ​നും ദൈവ​ത്തി​ലേക്ക്‌ പകർന്നു. (സങ്കീർത്ത​നങ്ങൾ 13:5; 62:8) വാസ്‌ത​വ​ത്തിൽ, നമ്മുടെ സകല ആകുല​ത​ക​ളും തന്നിൽ ഇറക്കി​വെ​ക്കാൻ ദൈവം നമ്മളോട്‌ ആവശ്യ​പ്പെ​ടു​ക​പോ​ലും ചെയ്യുന്നു. “അവൻ നിങ്ങൾക്കാ​യി കരുതു​ന്ന​താ​ക​യാൽ നിങ്ങളു​ടെ സകല ചിന്താ​കു​ല​വും അവന്റെ​മേൽ ഇട്ടു​കൊൾവിൻ” എന്നാണ്‌ 1 പത്രോസ്‌ 5:7 പറയു​ന്നത്‌.

നമ്മൾ സ്‌നേ​ഹി​ക്കു​ന്ന​വ​രു​ടെ ആവശ്യങ്ങൾ അറിഞ്ഞു​പ്ര​വർത്തി​ക്കു​ന്നത്‌ അവരെ​ക്കു​റി​ച്ചുള്ള നമ്മുടെ ഉത്‌കണ്‌ഠ കുറയ്‌ക്കാൻ സഹായി​ക്കും

ഇനിയും, ഉത്‌കണ്‌ഠകൾ അകറ്റി​നി​റു​ത്താൻ ചില പ്രാ​യോ​ഗി​ക​കാ​ര്യ​ങ്ങ​ളും നമുക്ക്‌ ചെയ്യാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌, “സർവ്വസ​ഭ​ക​ളെ​യും കുറി​ച്ചു​ളള ചിന്താ​ഭാ​രം” പൗലോ​സി​നെ അലട്ടി​യ​പ്പോൾ ആ സഭകളിൽ സഹായ​മാ​വ​ശ്യ​മാ​യ​വരെ ആശ്വസി​പ്പി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വേണ്ടി കഠിനാ​ധ്വാ​നം ചെയ്യാൻ അദ്ദേഹം തയാറാ​യി. (2 കൊരി​ന്ത്യർ 11:28) അങ്ങനെ നോക്കു​മ്പോൾ, അവർക്കു​വേണ്ടി ആവശ്യ​മാ​യ​തെ​ല്ലാം ചെയ്യാൻ പൗലോ​സി​നെ പ്രേരി​പ്പി​ച്ചു​കൊണ്ട്‌ ഉത്‌കണ്‌ഠ അദ്ദേഹ​ത്തിന്‌ ഒരു മുതൽക്കൂട്ട്‌ ആയിത്തീർന്നു. നമ്മുടെ കാര്യ​ത്തി​ലും ഇത്‌ സത്യമാണ്‌. എന്നാൽ, ഇതിനു നേർവി​പ​രീ​ത​മായ മനോ​ഭാ​വങ്ങൾ—ഉദാസീ​ന​ത​യും അനാസ്ഥ​യും—സഭയിലെ അംഗങ്ങ​ളോ​ടുള്ള സ്‌നേ​ഹ​ശൂ​ന്യ​തയെ ആയിരി​ക്കും സൂചി​പ്പി​ക്കു​ന്നത്‌.—സദൃശ​വാ​ക്യ​ങ്ങൾ 17:17.

“ഓരോ​രു​ത്ത​രും സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ നോക്കണം.”ഫിലി​പ്പി​യർ 2:4.

അമിത​മായ ഉത്‌കണ്‌ഠ തരണം ചെയ്യാൻ എങ്ങനെ കഴിയും?

യാഥാർഥ്യം:

കഴിഞ്ഞ കാലത്തെ പിഴവു​ക​ളെ​പ്പ​റ്റി​യോ ഭാവി​യെ​ക്കു​റി​ച്ചോ സാമ്പത്തി​ക​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചോ ഒക്കെ ആളുകൾ ഉത്‌കണ്‌ഠ​പ്പെ​ട്ടേ​ക്കാം. a

ബൈബിൾ പറയു​ന്നത്‌:

കഴിഞ്ഞ​കാല പിഴവു​ക​ളെ​ക്കു​റി​ച്ചുള്ള ഉത്‌കണ്‌ഠ: ഒന്നാം നൂറ്റാ​ണ്ടി​ലെ ചില ആളുകൾ ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീ​രു​ന്ന​തി​നു മുമ്പ്‌ ‘മദ്യപ​ന്മാ​രും, പിടി​ച്ചു​പ​റി​ക്കാ​രും പരസം​ഗി​ക​ളും കള്ളന്മാ​രും’ ഒക്കെയാ​യി​രു​ന്നു. (1 കൊരി​ന്ത്യർ 6:9-11) തങ്ങളുടെ കഴിഞ്ഞ​കാ​ല​ത്തെ​ക്കു​റിച്ച്‌ ചിന്തിച്ച്‌ ആകുല​പ്പെ​ടു​ന്ന​തി​നു പകരം ഇവർ, ദൈവം വെച്ചു​നീ​ട്ടിയ മഹത്തായ കരുണ​യിൽ പൂർണ​മാ​യി ആശ്രയി​ച്ചു​കൊണ്ട്‌ തങ്ങളുടെ വഴി വിട്ടു​തി​രി​ഞ്ഞു. “നിന്നെ ഭയപ്പെ​ടു​വാൻ തക്കവണ്ണം നിന്റെ പക്കൽ വിമോ​ചനം ഉണ്ട്‌” എന്ന്‌ സങ്കീർത്തനം 130:4 പറയുന്നു.

ഭാവി​യെ​ക്കു​റി​ച്ചുള്ള ഉത്‌കണ്‌ഠ: “നാളെ​യെ​ക്കു​റിച്ച്‌ ഒരിക്ക​ലും ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌; നാളത്തെ ദിവസ​ത്തിന്‌ അതി​ന്റേ​തായ ഉത്‌കണ്‌ഠകൾ ഉണ്ടായി​രി​ക്കു​മ​ല്ലോ” എന്ന്‌ യേശു​ക്രിസ്‌തു പറഞ്ഞു. (മത്തായി 6:25, 34) യേശു എന്താണ്‌ ഉദ്ദേശി​ച്ചത്‌? ഇന്നത്തെ ദിവസ​ത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക. അതിന്റെ കൂടെ നാളത്തെ കാര്യ​ങ്ങ​ളും കൂട്ടി​ക്കു​ഴയ്‌ക്കു​ന്നത്‌ ന്യായ​ബോ​ധത്തെ ഞെരു​ക്കാ​നും അതിന്റെ ഫലമായി എടുത്തു​ചാ​ടി​യുള്ള തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും ഇടയാ​ക്കും. മാത്രമല്ല, ഇന്നു നമ്മൾ ചിന്തി​ച്ചു​കൂ​ട്ടുന്ന കാര്യ​ങ്ങ​ളിൽ പലതും ഭാവി​യിൽ സംഭവി​ക്കാൻ പോകു​ന്നേ ഇല്ല എന്നതാണ്‌ വാസ്‌തവം.

പണത്തെ​ക്കു​റി​ച്ചു​ള്ള ഉത്‌കണ്‌ഠ: ‘ദാരി​ദ്ര്യ​വും സമ്പത്തും എനിക്കു തരരുതേ’ എന്ന്‌ ജ്ഞാനി​യായ ഒരു മനുഷ്യൻ ഒരിക്കൽ പ്രാർഥി​ച്ചു. (സദൃശ​വാ​ക്യ​ങ്ങൾ 30:8) പകരം, ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെ​ടാ​നാണ്‌ അദ്ദേഹം ആഗ്രഹി​ച്ചത്‌. ദൈവാം​ഗീ​കാ​രം നേടി​ത്ത​രുന്ന ഒരു ഗുണമാണ്‌ അത്‌. “നിങ്ങളു​ടെ ജീവിതം ദ്രവ്യാ​ഗ്ര​ഹ​മി​ല്ലാ​ത്ത​താ​യി​രി​ക്കട്ടെ. ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെ​ടു​വിൻ. ‘ഞാൻ നിന്നെ ഒരുനാ​ളും കൈവി​ടു​ക​യില്ല; ഒരു​പ്ര​കാ​ര​ത്തി​ലും ഉപേക്ഷി​ക്കു​ക​യു​മില്ല’ എന്ന്‌ അവൻ അരുളി​ച്ചെയ്‌തി​രി​ക്കു​ന്നു​വ​ല്ലോ” എന്ന്‌ എബ്രായർ 13:5-ൽ നമ്മൾ വായി​ക്കു​ന്നു. പണത്തിന്‌ നമ്മൾ ആഗ്രഹി​ക്കുന്ന സംരക്ഷണം നൽകാൻ എപ്പോ​ഴും കഴി​ഞ്ഞെ​ന്നു​വ​രില്ല. എന്നാൽ, തന്നിൽ ആശ്രയി​ച്ചു​കൊണ്ട്‌ ലളിത​ജീ​വി​തം നയിക്കു​ന്ന​വരെ ദൈവം സംരക്ഷി​ക്കു​ക​തന്നെ ചെയ്യുന്നു.

“നീതി​മാൻ തുണയി​ല്ലാ​തി​രി​ക്കു​ന്ന​തും അവന്റെ സന്തതി ആഹാരം ഇരക്കു​ന്ന​തും ഞാൻ കണ്ടിട്ടില്ല.”സങ്കീർത്തനം 37:25.

ഉത്‌കണ്‌ഠകൾ ഏതുമി​ല്ലാത്ത ഒരു കാലം വരുമോ?

ആളുകൾ പറയു​ന്നത്‌:

“നമ്മൾ ഉത്‌കണ്‌ഠ​യു​ടെ പുതിയ യുഗത്തി​ലേക്ക്‌ പ്രവേ​ശി​ച്ചി​രി​ക്കു​ക​യാണ്‌” എന്ന്‌ 2008-ൽ ഒരു ദിനപ്പ​ത്ര​ത്തിൽ (The Guardian) വന്ന ലേഖന​ത്തിൽ ഹാരി​യെറ്റ്‌ ഗ്രീൻ എന്ന പത്ര​പ്ര​വർത്തകൻ പറയു​ക​യു​ണ്ടാ​യി. “അമേരി​ക്ക​ക്കാർ മുമ്പെ​ങ്ങു​മി​ല്ലാ​ത്ത​വി​ധം ഉത്‌കണ്‌ഠ​യു​ടെ കൊടു​മു​ടി​യിൽ എത്തി​ച്ചേർന്നി​രി​ക്കു​ന്നു” എന്ന്‌ 2014-ൽ പാട്രിക്‌ ഓകോ​ണർ ഒരു പ്രസി​ദ്ധീ​ക​ര​ണ​ത്തിൽ (The Wall Street Journal) എഴുതി.

ബൈബിൾ പറയു​ന്നത്‌:

“മനോ​വ്യ​സനം ഹേതു​വാ​യി മനുഷ്യ​ന്റെ മനസ്സി​ടി​യു​ന്നു; ഒരു നല്ല വാക്കോ അതിനെ സന്തോ​ഷി​പ്പി​ക്കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 12:25) ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവാർത്ത​യിൽ ഈ ‘നല്ല വാക്ക്‌’ കാണാൻ കഴിയും. (മത്തായി 24:14) ആ രാജ്യം, അതായത്‌ ദൈവം ഭരിക്കുന്ന ഒരു ഗവണ്മെന്റ്‌ നമുക്ക്‌ ഒരിക്ക​ലും സ്വയം ചെയ്യാൻ കഴിയാത്ത എല്ലാ കാര്യ​ങ്ങ​ളും ചെയ്യും. അതെ, രോഗ​വും മരണവും ഉൾപ്പെടെ ഉത്‌കണ്‌ഠ​യു​ടെ സകലകാ​ര​ണ​ങ്ങ​ളും ഇല്ലാതാ​ക്കും. “അവൻ (ദൈവം) അവരുടെ കണ്ണിൽനി​ന്നു കണ്ണുനീ​രെ​ല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാ​പ​മോ മുറവി​ളി​യോ വേദന​യോ ഇനി ഉണ്ടായിരിക്കുകയില്ല.”—വെളി​പാട്‌ 21:4. ◼ (g16-E No. 2)

“പ്രത്യാശ നൽകുന്ന ദൈവം നിങ്ങളു​ടെ വിശ്വാ​സ​ത്താൽ നിങ്ങളെ സകല സന്തോ​ഷ​വും സമാധാ​ന​വും​കൊ​ണ്ടു നിറയ്‌ക്കു​മാ​റാ​കട്ടെ.”റോമർ 15:13.

a ഗുരുതരമായ ഉത്‌കണ്‌ഠ അനുഭ​വ​പ്പെ​ടു​ന്നവർ ഒരു ആരോ​ഗ്യ​വി​ദഗ്‌ധനെ കാണേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. ഉണരുക! ഏതെങ്കി​ലും പ്രത്യേക ചികി​ത്സാ​രീ​തി ശുപാർശ ചെയ്യു​ന്നില്ല.