ചോദ്യം 3
ബൈബിൾ എഴുതിയത് ആരാണ്?
“മോശ യഹോവയുടെ വാക്കുകളെല്ലാം എഴുതിവെച്ചു.”
“ദാനിയേലിന് ഒരു സ്വപ്നമുണ്ടായി, കിടക്കയിൽവെച്ച് ചില ദർശനങ്ങൾ കണ്ടു. ദാനിയേൽ ആ സ്വപ്നം എഴുതിവെച്ചു. കാര്യങ്ങളെല്ലാം ഒന്നും വിടാതെ രേഖപ്പെടുത്തി.”
“ഞങ്ങളിൽനിന്ന് കേട്ട ദൈവവചനം നിങ്ങൾ സ്വീകരിച്ചതു മനുഷ്യരുടെ വാക്കുകളായിട്ടല്ല, അത് യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ ദൈവത്തിന്റെതന്നെ വചനമായിട്ടാണ്.”
‘തിരുവെഴുത്തുകൾ മുഴുവൻ ദൈവപ്രചോദിതമായി എഴുതിയതാണ്. അവ പഠിപ്പിക്കാൻ ഉപകരിക്കുന്നു.’
“പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല; പകരം പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ മനുഷ്യർ പ്രസ്താവിച്ചതാണ്.”