യോഹ​ന്നാൻ എഴുതിയ മൂന്നാ​മത്തെ കത്ത്‌ 1:1-14

1  വൃദ്ധനായ* ഈ ഞാൻ ആത്മാർഥ​മാ​യി സ്‌നേ​ഹി​ക്കുന്ന എന്റെ പ്രിയ​പ്പെട്ട ഗായൊ​സിന്‌: 2  പ്രിയപ്പെട്ട ഗായൊ​സേ, ഇപ്പോ​ഴാ​യി​രി​ക്കു​ന്ന​തുപോലെ​തന്നെ നീ ആരോ​ഗ്യത്തോ​ടെ ഇരിക്കട്ടെയെ​ന്നും എല്ലാ കാര്യ​ത്തി​ലും ഇനിയും പുരോ​ഗതി നേട​ട്ടെയെ​ന്നും ഞാൻ പ്രാർഥി​ക്കു​ന്നു. 3  സഹോദരന്മാർ വന്ന്‌, നീ സത്യം മുറുകെ പിടി​ക്കുന്നെ​ന്നും സത്യത്തിൽ നടക്കുന്നെ​ന്നും പറഞ്ഞ​പ്പോൾ എനിക്ക്‌ ഒരുപാ​ടു സന്തോഷം തോന്നി.+ 4  എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു+ എന്നു കേൾക്കു​ന്ന​തിനെ​ക്കാൾ വലിയ സന്തോഷം എനിക്കില്ല.* 5  പ്രിയപ്പെട്ട ഗായൊ​സേ, സഹോ​ദ​ര​ന്മാർക്കുവേണ്ടി ചെയ്യുന്ന കാര്യ​ങ്ങ​ളി​ലൂ​ടെ നീ നിന്റെ വിശ്വ​സ്‌തത കാണി​ക്കു​ന്നു. അവർ അപരിചിതരായിരുന്നിട്ടുകൂടി+ നീ അവർക്കു​വേണ്ടി പലതും ചെയ്‌തു. 6  സഭയുടെ മുമ്പാകെ അവർ നിന്റെ സ്‌നേ​ഹത്തെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്നു. ദൈവ​ത്തി​നു പ്രസാ​ദ​ക​ര​മായ വിധത്തിൽ അവരെ യാത്ര​യാ​ക്കുക.+ 7  ദൈവത്തിന്റെ പേരിനെപ്ര​തി​യാ​ണ​ല്ലോ അവർ പുറ​പ്പെ​ട്ടി​രി​ക്കു​ന്നത്‌; ജനതക​ളിൽപ്പെ​ട്ട​വ​രിൽനിന്ന്‌ അവർ ഒന്നും സ്വീക​രി​ക്കു​ന്നില്ല.+ 8  അതുകൊണ്ട്‌ ഇങ്ങനെ​യു​ള്ള​വരോട്‌ ആതിഥ്യം കാണി​ക്കാൻ നമ്മൾ ബാധ്യ​സ്ഥ​രാണ്‌.+ അങ്ങനെ നമ്മൾ സത്യത്തി​നുവേണ്ടി പ്രവർത്തി​ക്കു​ന്ന​വ​രു​ടെ സഹപ്ര​വർത്ത​ക​രാ​യി​ത്തീ​രും.+ 9  സഭയ്‌ക്കു ഞാൻ ചില കാര്യങ്ങൾ എഴുതി​യി​രു​ന്നു. പക്ഷേ അവരിൽ ഒന്നാമ​നാ​കാൻ ആഗ്രഹി​ക്കുന്ന ദിയൊത്രെഫേസ്‌+ ഞങ്ങളുടെ വാക്കു​കളൊ​ന്നും ആദര​വോ​ടെ സ്വീക​രി​ക്കു​ന്നില്ല.+ 10  അതുകൊണ്ട്‌ ഞാൻ അവിടെ വന്നാൽ ദിയൊ​ത്രെഫേ​സി​ന്റെ ചെയ്‌തി​കൾ ഓർമ​യിലേക്കു കൊണ്ടു​വ​രും. ദിയൊ​ത്രെഫേസ്‌ ദ്രോ​ഹ​ബു​ദ്ധിയോ​ടെ ഞങ്ങളെ​ക്കു​റിച്ച്‌ മോശ​മായ കാര്യങ്ങൾ പറഞ്ഞു​ന​ട​ക്കു​ന്നു;+ സഹോദരന്മാരെ+ ആദര​വോ​ടെ സ്വീക​രി​ക്കാ​നും തയ്യാറല്ല. അതും പോരാ​ഞ്ഞിട്ട്‌, അങ്ങനെ ചെയ്യാൻ ആഗ്രഹി​ക്കു​ന്ന​വരെ തടയാനും സഭയിൽനി​ന്ന്‌ പുറത്താ​ക്കാനും നോക്കുന്നു. 11  പ്രിയപ്പെട്ട ഗായൊ​സേ, തിന്മയാ​യ​തി​നെ അനുക​രി​ക്കാ​തെ നന്മയാ​യ​തി​നെ അനുക​രി​ക്കുക.+ നന്മ ചെയ്യു​ന്നവർ ദൈവ​ത്തിൽനി​ന്നു​ള്ളവർ.+ തിന്മ ചെയ്യു​ന്ന​വ​രോ ദൈവത്തെ കണ്ടിട്ടില്ല.+ 12  ദമേത്രിയൊസിനെക്കുറിച്ച്‌ എല്ലാവ​രും നല്ല അഭി​പ്രാ​യം പറഞ്ഞി​രി​ക്കു​ന്നു; സത്യവും അതുതന്നെ സാക്ഷി പറയുന്നു. ഞങ്ങൾക്കും ദമേ​ത്രിയൊ​സിനെ​ക്കു​റിച്ച്‌ നല്ല അഭി​പ്രാ​യ​മാണ്‌. ഞങ്ങൾ പറയു​ന്നതു സത്യമാ​ണെന്നു നിനക്ക്‌ അറിയാ​മ​ല്ലോ. 13  ഇനിയും പലതും നിനക്ക്‌ എഴുതാ​നുണ്ട്‌. എന്നാൽ അതു പേനയും മഷിയും കൊണ്ട്‌ എഴുതാൻ ഞാൻ ആഗ്രഹി​ക്കു​ന്നില്ല. 14  നിന്നെ ഉടനെ നേരിൽ കാണാ​മെന്നു ഞാൻ പ്രതീ​ക്ഷി​ക്കു​ന്നു. അപ്പോൾ നമുക്കു മുഖാ​മു​ഖം സംസാ​രി​ക്കാം. നിനക്കു സമാധാ​നം! ഇവി​ടെ​യു​ള്ള സുഹൃ​ത്തു​ക്കൾ നിന്നെ സ്‌നേഹം അറിയി​ക്കു​ന്നു. അവി​ടെ​യുള്ള സുഹൃ​ത്തു​ക്കളെയെ​ല്ലാം പേരുപേ​രാ​യി അന്വേ​ഷണം അറിയി​ക്കുക.

അടിക്കുറിപ്പുകള്‍

അഥവാ “മൂപ്പനായ.”
മറ്റൊരു സാധ്യത “കേൾക്കു​ന്ന​താ​ണു നന്ദിയു​ള്ള​വ​നാ​യി​രി​ക്കാൻ എനിക്കുള്ള ഏറ്റവും വലിയ കാരണം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം