രാജാ​ക്ക​ന്മാർ ഒന്നാം ഭാഗം 10:1-29

10  യഹോ​വ​യു​ടെ പേരു​മാ​യി ബന്ധപ്പെട്ട്‌ ശലോമോനെക്കുറിച്ച്‌+ കേട്ടറിഞ്ഞ ശേബയി​ലെ രാജ്ഞി, ശലോ​മോ​നെ പരീക്ഷി​ക്കാൻ കുഴപ്പി​ക്കുന്ന കുറെ ചോദ്യങ്ങളുമായി* അദ്ദേഹ​ത്തി​ന്റെ അടുത്ത്‌ വന്നു.+ 2  പരിവാരങ്ങളോടൊപ്പം, ഒട്ടകപ്പു​റത്ത്‌ ധാരാളം സ്വർണ​വും അമൂല്യ​ര​ത്‌ന​ങ്ങ​ളും സുഗന്ധതൈലവും*+ കയറ്റി പ്രൗഢി​യോ​ടെ​യാ​ണു രാജ്ഞി യരുശ​ലേ​മി​ലേക്കു വന്നത്‌.+ രാജ്ഞി ശലോ​മോ​ന്റെ സന്നിധി​യിൽ ചെന്ന്‌ ഹൃദയ​ത്തി​ലു​ണ്ടാ​യി​രുന്ന എല്ലാ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ശലോ​മോ​നോ​ടു സംസാ​രി​ച്ചു. 3  രാജ്ഞിയുടെ എല്ലാ ചോദ്യ​ങ്ങൾക്കും ശലോ​മോൻ ഉത്തരം കൊടു​ത്തു. ഉത്തരം കൊടു​ക്കാൻ രാജാ​വിന്‌ ഒട്ടും പ്രയാ​സ​പ്പെ​ടേ​ണ്ടി​വ​ന്നില്ല.* 4  ശലോമോന്റെ അതിരറ്റ ജ്ഞാനം,+ ശലോ​മോൻ പണിത ഭവനം,+ 5  മേശയിലെ വിഭവങ്ങൾ,+ ഭൃത്യ​ന്മാ​രു​ടെ ഇരിപ്പി​ട​ക്ര​മീ​ക​ര​ണങ്ങൾ, ഭക്ഷണം വിളമ്പുന്ന പരിചാ​ര​ക​രു​ടെ ഉപചാ​രങ്ങൾ, അവരുടെ വേഷഭൂ​ഷാ​ദി​കൾ, പാനപാ​ത്ര​വാ​ഹകർ, യഹോ​വ​യു​ടെ ഭവനത്തിൽ ശലോ​മോൻ പതിവാ​യി അർപ്പി​ക്കുന്ന ദഹനബ​ലി​കൾ എന്നിങ്ങ​നെ​യു​ള്ള​തെ​ല്ലാം നേരിട്ട്‌ കണ്ടപ്പോൾ ശേബാ​രാ​ജ്ഞി അമ്പരന്നു​പോ​യി!* 6  രാജ്ഞി ശലോ​മോൻ രാജാ​വി​നോ​ടു പറഞ്ഞു: “അങ്ങയുടെ നേട്ടങ്ങളെയും* ജ്ഞാന​ത്തെ​യും കുറിച്ച്‌ എന്റെ ദേശത്തു​വെച്ച്‌ കേട്ട​തെ​ല്ലാം സത്യമാ​ണെന്ന്‌ എനിക്കു ബോധ്യ​മാ​യി. 7  പക്ഷേ ഇവിടെ വന്ന്‌ ഇതെല്ലാം സ്വന്തം കണ്ണു​കൊണ്ട്‌ കാണു​ന്ന​തു​വരെ ഞാൻ അതു വിശ്വ​സി​ച്ചില്ല. ഇതിന്റെ പാതി​പോ​ലും ഞാൻ കേട്ടി​രു​ന്നില്ല എന്നതാണു വാസ്‌തവം! അങ്ങയുടെ ജ്ഞാനവും സമ്പദ്‌സ​മൃ​ദ്ധി​യും ഞാൻ കേട്ടതി​ലും എത്രയോ അധിക​മാണ്‌! 8  അങ്ങയുടെ ജനവും അങ്ങയുടെ ജ്ഞാനം കേട്ടു​കൊണ്ട്‌ അങ്ങയുടെ സന്നിധി​യിൽ നിത്യം നിൽക്കുന്ന ഭൃത്യ​ന്മാ​രും എത്ര ഭാഗ്യ​വാ​ന്മാർ!+ 9  അങ്ങയിൽ പ്രസാ​ദിച്ച്‌ അങ്ങയെ ഇസ്രാ​യേ​ലി​ന്റെ സിംഹാ​സ​ന​ത്തിൽ അവരോ​ധിച്ച അങ്ങയുടെ ദൈവ​മായ യഹോവ വാഴ്‌ത്ത​പ്പെ​ടട്ടെ.+ ഇസ്രാ​യേ​ലി​നോ​ടുള്ള നിത്യ​സ്‌നേഹം കാരണ​മാ​ണു നീതി​യോ​ടും ന്യായ​ത്തോ​ടും കൂടെ ഭരിക്കാൻ യഹോവ അങ്ങയെ രാജാ​വാ​യി നിയമി​ച്ചി​രി​ക്കു​ന്നത്‌.” 10  പിന്നെ രാജ്ഞി ശലോ​മോൻ രാജാ​വിന്‌ 120 താലന്തു* സ്വർണ​വും വളരെ​യ​ധി​കം സുഗന്ധതൈലവും+ അമൂല്യ​ര​ത്‌ന​ങ്ങ​ളും സമ്മാനി​ച്ചു.+ ശേബാ​രാ​ജ്ഞി ശലോ​മോൻ രാജാ​വി​നു സമ്മാനിച്ച അത്രയും സുഗന്ധ​തൈലം പിന്നീട്‌ ഒരിക്ക​ലും ആരും കൊണ്ടു​വ​ന്നി​ട്ടില്ല. 11  ഓഫീരിൽനിന്ന്‌ സ്വർണം+ കൊണ്ടു​വന്ന ഹീരാ​മി​ന്റെ കപ്പൽവ്യൂ​ഹം അവി​ടെ​നിന്ന്‌ കണക്കി​ല്ലാ​തെ രക്തചന്ദനത്തടികളും+ അമൂല്യരത്‌നങ്ങളും+ കൊണ്ടു​വന്നു. 12  രാജാവ്‌ ആ രക്തചന്ദ​ന​ത്ത​ടി​കൊണ്ട്‌ യഹോ​വ​യു​ടെ ഭവനത്തി​നും രാജാ​വി​ന്റെ കൊട്ടാ​ര​ത്തി​നും വേണ്ടി താങ്ങു​ക​ളും ഗായകർക്കു​വേണ്ടി കിന്നര​ങ്ങ​ളും തന്ത്രിവാദ്യങ്ങളും+ നിർമി​ച്ചു. അത്രയും നല്ല രക്തചന്ദ​ന​ത്ത​ടി​കൾ പിന്നീട്‌ ഒരിക്ക​ലും ലഭിച്ചി​ട്ടില്ല, ഇന്നുവരെ കണ്ടിട്ടു​മില്ല. 13  ശലോമോൻ രാജാവ്‌, താൻ ഉദാര​മാ​യി കൊടുത്ത സമ്മാന​ങ്ങൾക്കു പുറമേ, ശേബാ​രാ​ജ്ഞി ആഗ്രഹി​ച്ച​തും ചോദി​ച്ച​തും എല്ലാം കൊടു​ത്തു. പിന്നെ രാജ്ഞി ഭൃത്യ​ന്മാ​രോ​ടൊ​പ്പം സ്വദേ​ശ​ത്തേക്കു മടങ്ങി​പ്പോ​യി.+ 14  ശലോമോന്‌ ഒരു വർഷം ലഭിക്കുന്ന സ്വർണ​ത്തി​ന്റെ തൂക്കം 666 താലന്താ​യി​രു​ന്നു.+ 15  കച്ചവടക്കാരും ഗവർണർമാ​രും എല്ലാ അറബി​രാ​ജാ​ക്ക​ന്മാ​രും നൽകി​യ​തി​നും വ്യാപാ​രി​ക​ളു​ടെ ലാഭത്തിൽനി​ന്ന്‌ ലഭിച്ച​തി​നും പുറ​മേ​യാ​യി​രു​ന്നു ഇത്‌. 16  സങ്കരസ്വർണംകൊണ്ട്‌ ശലോ​മോൻ രാജാവ്‌ 200 വലിയ പരിചകളും+ (ഓരോ​ന്നി​നും 600 ശേക്കെൽ* സ്വർണം വേണ്ടി​വന്നു.)+ 17  കൂടാതെ 300 ചെറുപരിചകളും* (ഓരോ​ന്നി​നും മൂന്നു മിന* സ്വർണം വേണ്ടി​വന്നു.) ഉണ്ടാക്കി. രാജാവ്‌ അവ ലബാ​നോൻ-വനഗൃഹത്തിൽ+ സൂക്ഷിച്ചു. 18  രാജാവ്‌ ആനക്കൊ​മ്പു​കൊണ്ട്‌ ഒരു മഹാസിംഹാസനം+ പണിക​ഴി​പ്പിച്ച്‌ ശുദ്ധീ​ക​രിച്ച സ്വർണം​കൊണ്ട്‌ അതു പൊതി​ഞ്ഞു.+ 19  സിംഹാസനത്തിലേക്ക്‌ ആറു പടിക​ളു​ണ്ടാ​യി​രു​ന്നു. സിംഹാ​സ​ന​ത്തി​നു പിന്നിൽ വട്ടത്തി​ലുള്ള ഒരു മേലാ​പ്പും ഇരിപ്പി​ട​ത്തി​ന്റെ ഇരുവ​ശ​ങ്ങ​ളി​ലും കൈ വെക്കാ​നുള്ള താങ്ങു​ക​ളും ഉണ്ടായി​രു​ന്നു. ആ താങ്ങു​ക​ളു​ടെ സമീപത്ത്‌ രണ്ടു സിംഹങ്ങളെ+ ഉണ്ടാക്കി​വെ​ച്ചി​രു​ന്നു. 20  കൂടാതെ ഓരോ പടിയു​ടെ​യും രണ്ട്‌ അറ്റത്തും ഓരോ സിംഹം എന്ന കണക്കിൽ ആറു പടിക​ളി​ലാ​യി 12 സിംഹങ്ങൾ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു. മറ്റൊരു രാജ്യ​ത്തും ഇതു​പോ​ലെ ഒന്നുണ്ടാ​യി​രു​ന്നില്ല. 21  ശലോമോൻ രാജാ​വി​ന്റെ പാനപാ​ത്ര​ങ്ങ​ളെ​ല്ലാം സ്വർണം​കൊ​ണ്ടും ലബാ​നോൻ-വനഗൃഹത്തിലെ+ ഉപകര​ണ​ങ്ങ​ളെ​ല്ലാം തനിത്ത​ങ്കം​കൊ​ണ്ടും ഉള്ളതാ​യി​രു​ന്നു. വെള്ളി​കൊണ്ട്‌ ഉണ്ടാക്കിയ ഒന്നുമു​ണ്ടാ​യി​രു​ന്നില്ല. കാരണം ശലോ​മോ​ന്റെ കാലത്ത്‌ വെള്ളിക്കു തീരെ വിലയി​ല്ലാ​യി​രു​ന്നു.+ 22  രാജാവിനു ഹീരാ​മി​ന്റെ കപ്പൽവ്യൂ​ഹ​ത്തോ​ടൊ​പ്പം കടലിൽ തർശീശുകപ്പലുകളുടെ+ ഒരു വ്യൂഹ​മു​ണ്ടാ​യി​രു​ന്നു. ആ തർശീ​ശു​ക​പ്പ​ലു​കൾ മൂന്നു വർഷം കൂടു​മ്പോൾ സ്വർണം, വെള്ളി, ആനക്കൊ​മ്പ്‌,+ ആൾക്കു​ര​ങ്ങു​കൾ, മയിലു​കൾ എന്നിവ കൊണ്ടു​വ​രു​മാ​യി​രു​ന്നു. 23  അങ്ങനെ ശലോ​മോൻ രാജാവ്‌ ജ്ഞാനംകൊണ്ടും+ സമ്പത്തുകൊണ്ടും+ ഭൂമി​യി​ലെ മറ്റെല്ലാ രാജാ​ക്ക​ന്മാ​രെ​ക്കാ​ളും മികച്ചു​നി​ന്നു. 24  ദൈവം ശലോ​മോ​നു നൽകിയ ജ്ഞാനം+ കേൾക്കാ​നാ​യി ഭൂമി​യിൽ എല്ലായി​ട​ത്തു​മുള്ള ആളുകൾ ശലോ​മോ​നെ കാണാൻ ആഗ്രഹി​ച്ചു. 25  രാജാവിന്റെ അടുത്ത്‌ വരുന്ന​വ​രെ​ല്ലാം രാജാ​വി​നു സ്വർണ​ത്തി​ന്റെ​യും വെള്ളി​യു​ടെ​യും വസ്‌തു​ക്കൾ, വസ്‌ത്രങ്ങൾ, ആയുധങ്ങൾ, സുഗന്ധ​തൈലം, കുതി​രകൾ, കോവർക​ഴു​തകൾ എന്നിങ്ങ​നെ​യുള്ള കാഴ്‌ചകൾ കൊണ്ടു​വ​രു​മാ​യി​രു​ന്നു. എല്ലാ വർഷവും ഇതു തുടർന്നു. 26  ശലോമോൻ ധാരാളം കുതിരകളെയും* രഥങ്ങ​ളെ​യും സമ്പാദി​ച്ചു​കൊ​ണ്ടി​രു​ന്നു. അദ്ദേഹ​ത്തിന്‌ 1,400 രഥങ്ങളും 12,000 കുതിരകളും*+ ഉണ്ടായി​രു​ന്നു. രാജാവ്‌ അവയെ രഥനഗ​ര​ങ്ങ​ളി​ലും യരുശ​ലേ​മിൽ തന്റെ അടുത്തും സൂക്ഷിച്ചു.+ 27  ശലോമോൻ രാജാവ്‌ വെള്ളിയെ കല്ലുകൾപോ​ലെ​യും ദേവദാ​രു​ത്ത​ടി​യെ ഷെഫേ​ല​യി​ലെ അത്തി മരങ്ങൾപോ​ലെ​യും യരുശ​ലേ​മിൽ സുലഭ​മാ​ക്കി.+ 28  ഈജിപ്‌തിൽനിന്ന്‌ ഇറക്കു​മതി ചെയ്‌ത​വ​യാ​യി​രു​ന്നു ശലോ​മോ​ന്റെ കുതി​രകൾ. രാജാ​വി​ന്റെ വ്യാപാ​രി​സം​ഘം ഓരോ കുതി​ര​ക്കൂ​ട്ട​ത്തെ​യും മൊത്ത​മാ​യി ഒരു വില കൊടു​ത്താ​ണു വാങ്ങി​യി​രു​ന്നത്‌.*+ 29  ഈജിപ്‌തിൽനിന്ന്‌ ഇറക്കു​മതി ചെയ്‌ത ഓരോ രഥത്തി​ന്റെ​യും വില 600 വെള്ളി​ക്കാ​ശും ഓരോ കുതി​ര​യു​ടെ​യും വില 150 വെള്ളി​ക്കാ​ശും ആയിരു​ന്നു. അവർ അവ ഹിത്യരുടെ+ എല്ലാ രാജാ​ക്ക​ന്മാർക്കും സിറി​യ​യി​ലെ രാജാ​ക്ക​ന്മാർക്കും ഇറക്കു​മതി ചെയ്‌തു​കൊ​ടു​ക്കു​മാ​യി​രു​ന്നു.

അടിക്കുറിപ്പുകള്‍

അഥവാ “കടങ്കഥ​ക​ളു​മാ​യി.”
അഥവാ “സുഗന്ധ​ക്ക​റ​യും.”
അക്ഷ. “രാജാ​വി​നു മറഞ്ഞി​രുന്ന ഒന്നുമു​ണ്ടാ​യി​രു​ന്നില്ല.”
അക്ഷ. “അവളിൽ ആത്മാവി​ല്ലാ​തെ​യാ​യി.”
അഥവാ “വാക്കു​ക​ളെ​യും.”
ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
സാധാരണയായി വില്ലാ​ളി​ക​ളാ​ണ്‌ ഇവ ഉപയോ​ഗി​ച്ചി​രു​ന്നത്‌.
എബ്രായതിരുവെഴുത്തുകളിലെ മിന = 570 ഗ്രാം. അനു. ബി14 കാണുക.
അഥവാ “കുതി​ര​ക്കാ​രെ​യും.”
അഥവാ “കുതി​ര​ക്കാ​രും.”
മറ്റൊരു സാധ്യത “ശലോ​മോ​ന്റെ കുതി​രകൾ ഈജി​പ്‌തിൽനി​ന്നും കുവേ​യിൽനി​ന്നും ഇറക്കു​മതി ചെയ്‌ത​വ​യാ​യി​രു​ന്നു. രാജാ​വി​ന്റെ വ്യാപാ​രി​സം​ഘം അവയെ കുവേ​യിൽനി​ന്ന്‌ മൊത്ത​മാ​യി ഒരു വില കൊടു​ത്താ​ണു വാങ്ങി​യി​രു​ന്നത്‌.” കുവേ എന്നത്‌ ഒരുപക്ഷേ കിലി​ക്യ​യാ​യി​രി​ക്കാം.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം