സങ്കീർത്തനം 53:1-6
സംഗീതസംഘനായകന്; മഹലത്* ശൈലിയിൽ. മാസ്കിൽ.* ദാവീദിന്റേത്.
53 “യഹോവ ഇല്ല” എന്നു
വിഡ്ഢി* ഹൃദയത്തിൽ പറയുന്നു.+
അവരുടെ നീതികെട്ട പ്രവൃത്തികൾ ദുഷിച്ചതും അറപ്പുളവാക്കുന്നതും;നല്ലതു ചെയ്യുന്ന ആരുമില്ല.+
2 ആർക്കെങ്കിലും ഉൾക്കാഴ്ചയുണ്ടോ എന്നു കാണാൻ,ആരെങ്കിലും യഹോവയെ അന്വേഷിക്കുന്നുണ്ടോ എന്ന് അറിയാൻ,+ദൈവം സ്വർഗത്തിൽനിന്ന് മനുഷ്യമക്കളെ നോക്കുന്നു.+
3 അവരെല്ലാം വഴിവിട്ടുപോയിരിക്കുന്നു;എല്ലാവരും ഒരുപോലെ ദുഷിച്ചവർ.
നല്ലതു ചെയ്യുന്ന ആരുമില്ല,ഒരാൾപ്പോലുമില്ല.+
4 ദുഷ്പ്രവൃത്തിക്കാർക്കൊന്നും ഒരു ബോധവുമില്ലേ?
അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ വിഴുങ്ങിക്കളയുന്നു.
അവർ യഹോവയെ വിളിക്കുന്നില്ല.+
5 പക്ഷേ ആ ദുഷ്പ്രവൃത്തിക്കാരിൽ ഉഗ്രഭയം നിറയും;മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്തൊരു ഭയം.*കാരണം, നിന്നെ ആക്രമിക്കുന്നവരുടെ* അസ്ഥികൾ ദൈവം ചിതറിച്ചുകളയും.
യഹോവ അവരെ തള്ളിക്കളഞ്ഞിരിക്കുന്നതിനാൽ നീ അവരെ നാണംകെടുത്തും.
6 ഇസ്രായേലിന്റെ രക്ഷ സീയോനിൽനിന്ന് വന്നിരുന്നെങ്കിൽ!+
ബന്ദികളായി കൊണ്ടുപോയ തന്റെ ജനത്തെ യഹോവ തിരികെ കൊണ്ടുവരുമ്പോൾയാക്കോബ് സന്തോഷിക്കട്ടെ, ഇസ്രായേൽ ആനന്ദിക്കട്ടെ.
അടിക്കുറിപ്പുകള്‍
^ അഥവാ “വിവരംകെട്ടവൻ.”
^ മറ്റൊരു സാധ്യത “പേടിക്കാൻ കാരണമൊന്നുമില്ലാഞ്ഞിട്ടും അവർ പേടിക്കും.”
^ അക്ഷ. “നിനക്ക് എതിരെ പാളയമടിച്ചിരിക്കുന്നവരുടെ.”