സങ്കീർത്തനം 23:1-6
ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
23 യഹോവ എന്റെ ഇടയൻ.+
എനിക്ക് ഒന്നിനും കുറവുണ്ടാകില്ല.+
2 പച്ചപ്പുൽപ്പുറങ്ങളിൽ ദൈവം എന്നെ കിടത്തുന്നു;ജലസമൃദ്ധമായ വിശ്രമസ്ഥലങ്ങളിലേക്ക്* എന്നെ നടത്തുന്നു.+
3 എന്റെ ദൈവം എനിക്ക് ഉന്മേഷം പകരുന്നു.+
തിരുനാമത്തെ കരുതി എന്നെ നീതിപാതകളിൽ നടത്തുന്നു.+
4 കൂരിരുൾത്താഴ്‌വരയിലൂടെ നടക്കുമ്പോഴും+എനിക്കൊരു പേടിയുമില്ല;+അങ്ങ് എന്റെകൂടെയുണ്ടല്ലോ;+അങ്ങയുടെ വടിയും കോലും എനിക്കു ധൈര്യമേകുന്നു.*
5 എന്റെ ശത്രുക്കൾ കാൺകെ അങ്ങ് എനിക്കു വിരുന്ന് ഒരുക്കുന്നു.+
എണ്ണകൊണ്ട് എന്റെ തലയ്‌ക്കു കുളിർമയേകുന്നു;*+എന്റെ പാനപാത്രം നിറഞ്ഞുകവിയുന്നു.+
6 ജീവിതകാലമെല്ലാം നന്മയും അചഞ്ചലമായ സ്നേഹവും എന്നെ പിന്തുടരും;+ആയുഷ്കാലം മുഴുവൻ ഞാൻ യഹോവയുടെ ഭവനത്തിൽ കഴിയും.+
അടിക്കുറിപ്പുകള്‍
^ മറ്റൊരു സാധ്യത “ശാന്തമായ ജലാശയത്തിന് അരികിലേക്ക്.”
^ അഥവാ “ആശ്വാസമേകുന്നു.”
^ അഥവാ “തലയിൽ എണ്ണ തേക്കുന്നു.”