സങ്കീർത്ത​നം 150:1-6

150  യാഹിനെ സ്‌തു​തി​പ്പിൻ!*+ ദൈവത്തിന്റെ വിശു​ദ്ധ​സ്ഥ​ലത്ത്‌ സ്‌തുതി അർപ്പി​ക്കു​വിൻ!+ ദൈവശക്തിക്കു തെളി​വേ​കുന്ന വിതാനത്തിൽ* ദൈവത്തെ സ്‌തു​തി​പ്പിൻ!+  2  ദൈവത്തിന്റെ അത്ഭുത​ങ്ങ​ളു​ടെ പേരിൽ ദൈവത്തെ സ്‌തു​തി​പ്പിൻ!+ അളവറ്റ മാഹാ​ത്മ്യം നിമിത്തം ദൈവത്തെ സ്‌തു​തി​പ്പിൻ!+  3  കൊമ്പുവിളിയോടെ ദൈവത്തെ സ്‌തു​തി​പ്പിൻ!+ തന്ത്രിവാദ്യത്തിന്റെയും കിന്നര​ത്തി​ന്റെ​യും അകമ്പടി​യോ​ടെ ദൈവത്തെ സ്‌തു​തി​പ്പിൻ!+  4  തപ്പുകൊട്ടി നൃത്തം* ചെയ്‌ത്‌ ദൈവത്തെ സ്‌തു​തി​പ്പിൻ!+ തന്ത്രിവാദ്യങ്ങളുടെയും+ കുഴൽവിളിയുടെയും+ അകമ്പടി​യോ​ടെ ദൈവത്തെ സ്‌തു​തി​പ്പിൻ!  5  ഇലത്താളം അടിച്ച്‌ ദൈവത്തെ സ്‌തു​തി​പ്പിൻ! ഉച്ചത്തിൽ ഇലത്താളം മുഴക്കി ദൈവത്തെ സ്‌തു​തി​പ്പിൻ!+  6  ശ്വാസമുള്ളതെല്ലാം യാഹിനെ സ്‌തു​തി​ക്കട്ടെ. യാഹിനെ സ്‌തു​തി​പ്പിൻ!*+

അടിക്കുറിപ്പുകള്‍

അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”
അഥവാ “ആകാശ​ത്തിൽ.”
അഥവാ “വട്ടംവ​ട്ട​മാ​യി നൃത്തം.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം