യോഹ​ന്നാ​നു ലഭിച്ച വെളി​പാട്‌ 16:1-21

16  “നിങ്ങൾ പോയി ആ ഏഴു പാത്ര​ങ്ങ​ളി​ലുള്ള ദൈവകോ​പം ഭൂമി​യു​ടെ മേൽ ഒഴിക്കുക”+ എന്ന്‌ ഒരു ശബ്ദം വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനിന്ന്‌ ഏഴു ദൂതന്മാ​രോ​ട്‌ ഉറക്കെ പറയു​ന്നതു ഞാൻ കേട്ടു.+ 2  ഒന്നാമൻ ചെന്ന്‌ തന്റെ പാത്ര​ത്തി​ലു​ള്ളതു ഭൂമി​യിൽ ഒഴിച്ചു.+ അപ്പോൾ കാട്ടു​മൃ​ഗ​ത്തി​ന്റെ മുദ്ര​യുള്ള,+ അതിന്റെ പ്രതി​മയെ ആരാധിക്കുന്ന+ മനുഷ്യർക്കു വേദനാ​ക​ര​മായ മാരകവ്ര​ണങ്ങൾ ഉണ്ടായി.+ 3  രണ്ടാമൻ തന്റെ പാത്ര​ത്തി​ലു​ള്ളതു സമു​ദ്ര​ത്തിൽ ഒഴിച്ചു.+ അപ്പോൾ സമുദ്രം, മരിച്ച ഒരാളു​ടെ രക്തം​പോലെ​യാ​യി.+ സമുദ്രത്തിലെ+ ജീവി​കളെ​ല്ലാം ചത്തു​പോ​യി. 4  മൂന്നാമൻ തന്റെ പാത്ര​ത്തി​ലു​ള്ളതു നദിക​ളി​ലും ഉറവക​ളി​ലും ഒഴിച്ചു.+ അവ രക്തമാ​യി​ത്തീർന്നു.+ 5  അപ്പോൾ വെള്ളത്തി​ന്റെ മേൽ അധികാ​ര​മുള്ള ദൂതൻ ഇങ്ങനെ പറയു​ന്നതു ഞാൻ കേട്ടു: “ഉണ്ടായി​രു​ന്ന​വ​നും ഉള്ളവനും+ വിശ്വസ്‌തനും+ ആയ ദൈവമേ, ഇങ്ങനെ ന്യായം വിധി​ച്ച​തുകൊണ്ട്‌ അങ്ങ്‌ നീതി​മാ​നാണ്‌.+ 6  കാരണം വിശു​ദ്ധ​രുടെ​യും പ്രവാ​ച​ക​ന്മാ​രുടെ​യും രക്തം ചൊരിഞ്ഞവർക്ക്‌+ അങ്ങ്‌ രക്തം കുടി​ക്കാൻ കൊടു​ത്തി​രി​ക്കു​ന്നു;+ അവർ അത്‌ അർഹി​ക്കു​ന്നു.”+ 7  യാഗപീഠം ഇങ്ങനെ പറയു​ന്നതു ഞാൻ കേട്ടു: “അതെ, സർവശ​ക്ത​നാം ദൈവ​മായ യഹോവേ,*+ അങ്ങയുടെ ന്യായ​വി​ധി​കൾ സത്യത്തി​നും നീതി​ക്കും നിരക്കു​ന്നവ!”+ 8  നാലാമൻ തന്റെ പാത്ര​ത്തി​ലു​ള്ളതു സൂര്യ​നിൽ ഒഴിച്ചു.+ തീകൊ​ണ്ട്‌ മനുഷ്യ​രെ പൊള്ളി​ക്കാൻ സൂര്യന്‌ അനുവാ​ദം ലഭിച്ചു. 9  കൊടുംചൂടിൽ ആളുകൾക്കു പൊള്ള​ലേറ്റു. പക്ഷേ ഈ ബാധക​ളു​ടെ മേൽ അധികാ​ര​മുള്ള ദൈവ​ത്തി​ന്റെ പേര്‌ നിന്ദി​ച്ച​ത​ല്ലാ​തെ മാനസാ​ന്ത​രപ്പെട്ട്‌ ദൈവത്തെ മഹത്ത്വപ്പെ​ടു​ത്താൻ അവർക്കു മനസ്സി​ല്ലാ​യി​രു​ന്നു. 10  അഞ്ചാമൻ തന്റെ പാത്ര​ത്തി​ലു​ള്ളതു കാട്ടു​മൃ​ഗ​ത്തി​ന്റെ സിംഹാ​സ​ന​ത്തിൽ ഒഴിച്ചു. അപ്പോൾ അതിന്റെ രാജ്യം ഇരുട്ടി​ലാ​യി.+ ആളുകൾ വേദന​കൊ​ണ്ട്‌ നാക്കു കടിച്ചു. 11  എന്നിട്ടും, വേദന​യും വ്രണങ്ങ​ളും കാരണം സ്വർഗ​ത്തി​ലെ ദൈവത്തെ നിന്ദി​ച്ച​ത​ല്ലാ​തെ അവർ അവരുടെ ചെയ്‌തി​കളെ​ക്കു​റിച്ച്‌ പശ്ചാത്ത​പി​ച്ചില്ല. 12  ആറാമൻ തന്റെ പാത്ര​ത്തി​ലു​ള്ളതു മഹാന​ദി​യായ യൂഫ്ര​ട്ടീ​സിൽ ഒഴിച്ചു;+ അതിലെ വെള്ളം വറ്റി​പ്പോ​യി.+ അങ്ങനെ സൂര്യോദയത്തിൽനിന്നുള്ള* രാജാ​ക്ക​ന്മാർക്കു വഴി ഒരുങ്ങി.+ 13  ഭീകരസർപ്പത്തിന്റെ+ വായിൽനി​ന്നും കാട്ടു​മൃ​ഗ​ത്തി​ന്റെ വായിൽനി​ന്നും കള്ളപ്ര​വാ​ച​കന്റെ വായിൽനി​ന്നും അശുദ്ധ​മായ മൂന്ന്‌ അരുളപ്പാടുകൾ* തവളക​ളു​ടെ രൂപത്തിൽ വരുന്നതു ഞാൻ കണ്ടു. 14  വാസ്‌തവത്തിൽ ആ അരുള​പ്പാ​ടു​കൾ ഭൂതങ്ങ​ളിൽനി​ന്നു​ള്ള​വ​യാണ്‌. ഭൂമി​യിൽ എല്ലായി​ട​ത്തു​മുള്ള രാജാ​ക്ക​ന്മാ​രെ സർവശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദിവസത്തിലെ+ യുദ്ധത്തി​നു കൂട്ടിച്ചേർക്കാനായി+ അവ അടയാ​ളങ്ങൾ കാണിച്ചുകൊണ്ട്‌+ ആ രാജാ​ക്ക​ന്മാ​രു​ടെ അടു​ത്തേക്കു പോകു​ന്നു. 15  “ഇതാ, ഞാൻ കള്ളനെപ്പോ​ലെ വരുന്നു.+ ഉണർന്നിരുന്ന്‌+ സ്വന്തം ഉടുപ്പു കാത്തു​സൂ​ക്ഷി​ക്കു​ന്ന​യാൾ സന്തുഷ്ടൻ. അയാൾ നഗ്നനായി നടക്കേ​ണ്ടി​വ​രില്ല, മറ്റുള്ളവർ അയാളു​ടെ നാണ​ക്കേടു കാണു​ക​യു​മില്ല.”+ 16  അവ അവരെ എബ്രായ ഭാഷയിൽ അർമഗെദോൻ*+ എന്ന്‌ അറിയപ്പെ​ടുന്ന സ്ഥലത്ത്‌ കൂട്ടി​ച്ചേർത്തു. 17  ഏഴാമൻ തന്റെ പാത്ര​ത്തി​ലു​ള്ളതു വായു​വിൽ ഒഴിച്ചു. അപ്പോൾ, “എല്ലാം കഴിഞ്ഞി​രി​ക്കു​ന്നു” എന്നു വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനിന്ന്‌, സിംഹാ​സ​ന​ത്തിൽനിന്ന്‌, ഒരു വലിയ ശബ്ദം കേട്ടു.+ 18  മിന്നൽപ്പിണരുകളും ശബ്ദങ്ങളും ഇടിമു​ഴ​ക്ക​ങ്ങ​ളും ഉണ്ടായി. ഭൂമി​യിൽ മനുഷ്യൻ ഉണ്ടായ​തു​മു​തൽ ഇന്നുവരെ ഉണ്ടായി​ട്ടി​ല്ലാ​ത്തത്ര വലുതും ശക്തവും ആയ ഒരു ഭൂകമ്പ​വും ഉണ്ടായി.+ 19  മഹാനഗരം+ മൂന്നായി പിളർന്നു; ജനതക​ളു​ടെ നഗരങ്ങ​ളും നശിച്ചുപോ​യി. ദൈവം തന്റെ ഉഗ്ര​കോ​പം എന്ന വീഞ്ഞു നിറച്ച പാനപാത്രം+ ബാബി​ലോൺ എന്ന മഹതിക്കു+ കൊടു​ക്കാൻവേണ്ടി അവളെ ഓർത്തു. 20  ദ്വീപുകളെല്ലാം ഓടിപ്പോ​യി; പർവതങ്ങൾ അപ്രത്യ​ക്ഷ​മാ​യി.+ 21  ആകാശത്തുനിന്ന്‌ വലിയ ആലിപ്പ​ഴങ്ങൾ വീഴാൻതു​ടങ്ങി;+ ഓരോ​ന്നി​നും ഏകദേശം ഒരു താലന്തു* ഭാരമു​ണ്ടാ​യി​രു​ന്നു. അവ മനുഷ്യ​രു​ടെ മേൽ വീണു. ഈ ബാധ വളരെ​യ​ധി​കം നാശം വിതച്ചു. ആലിപ്പഴവർഷം+ കാരണം മനുഷ്യർ ദൈവത്തെ നിന്ദിച്ചു.

അടിക്കുറിപ്പുകള്‍

അനു. എ5 കാണുക.
അഥവാ “കിഴക്കു​നി​ന്നുള്ള.”
അക്ഷ. “മൂന്ന്‌ അശുദ്ധാ​ത്മാ​ക്കൾ.”
ഗ്രീക്കിൽ ഹർ മഗെ​ദോൻ. “മെഗി​ദ്ദോ​പർവതം” എന്ന്‌ അർഥം വരുന്ന എബ്രായ പദപ്ര​യോ​ഗ​ത്തിൽനി​ന്ന്‌ ഉത്ഭവി​ച്ചത്‌.
ഒരു ഗ്രീക്കു​താ​ലന്ത്‌ = 20.4 കി.ഗ്രാം. അനു. ബി14 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം