ലേവ്യ 1:1-17

1  യഹോവ മോശയെ വിളിച്ച്‌ സാന്നിധ്യകൂടാരത്തിൽനിന്ന്‌*+ അവനോ​ടു പറഞ്ഞു: 2  “ഇസ്രായേ​ല്യരോ​ടു പറയുക: ‘നിങ്ങളിൽ ആരെങ്കി​ലും വളർത്തു​മൃ​ഗ​ങ്ങ​ളിൽനിന്ന്‌ യഹോ​വ​യ്‌ക്കു യാഗം അർപ്പി​ക്കുന്നെ​ങ്കിൽ അതു കന്നുകാ​ലി​ക​ളിൽനി​ന്നോ ആട്ടിൻപ​റ്റ​ത്തിൽനി​ന്നോ ആയിരി​ക്കണം.+ 3  “‘ദഹനയാ​ഗം കന്നുകാ​ലി​ക​ളിൽനി​ന്നു​ള്ള​താണെ​ങ്കിൽ അതു ന്യൂന​ത​യി​ല്ലാത്ത ആണായി​രി​ക്കണം.+ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽവെച്ച്‌ അവൻ അതു സ്വമനസ്സാലെ+ യഹോ​വ​യു​ടെ സന്നിധി​യിൽ അർപ്പി​ക്കണം. 4  അവൻ ദഹനയാ​ഗ​ത്തി​നുള്ള മൃഗത്തി​ന്റെ തലയിൽ കൈ വെക്കണം. അങ്ങനെ അത്‌ അവന്റെ പാപപ​രി​ഹാ​ര​ത്തി​നാ​യി അവന്റെ പേരിൽ സ്വീക​രി​ക്കും. 5  “‘പിന്നെ കാളക്കു​ട്ടി​യെ യഹോ​വ​യു​ടെ സന്നിധി​യിൽവെച്ച്‌ അറുക്കണം. എന്നിട്ട്‌, അഹരോ​ന്റെ പുത്ര​ന്മാ​രായ പുരോഹിതന്മാർ+ രക്തം കൊണ്ടു​വന്ന്‌ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​ലുള്ള യാഗപീ​ഠ​ത്തി​ന്റെ എല്ലാ വശങ്ങളി​ലും തളിക്കണം.+ 6  ദഹനയാഗമൃഗത്തെ തോലു​രിച്ച്‌ കഷണങ്ങ​ളാ​ക്കണം.+ 7  അഹരോന്റെ പുത്ര​ന്മാ​രായ പുരോ​ഹി​ത​ന്മാർ, യാഗപീ​ഠ​ത്തിൽ തീ ഇട്ട്‌+ തീയുടെ മുകളിൽ വിറക്‌ അടുക്കണം. 8  അഹരോന്റെ പുത്ര​ന്മാ​രായ പുരോ​ഹി​ത​ന്മാർ ദഹനയാ​ഗ​മൃ​ഗ​ത്തി​ന്റെ കഷണങ്ങൾ തലയും കൊഴുപ്പും* സഹിതം യാഗപീ​ഠ​ത്തി​ലെ തീയുടെ മുകളി​ലുള്ള വിറകിൽ അടുക്കിവെ​ക്കണം.+ 9  അതിന്റെ കുടലു​ക​ളും കണങ്കാ​ലു​ക​ളും വെള്ളം​കൊ​ണ്ട്‌ കഴുകണം. പുരോ​ഹി​തൻ അവയെ​ല്ലാം ഒരു ദഹനയാ​ഗ​മാ​യി യാഗപീ​ഠ​ത്തിൽ വെച്ച്‌ പുക ഉയരും​വി​ധം ദഹിപ്പി​ക്കണം. യഹോ​വയെ പ്രസാദിപ്പിക്കുന്ന* സുഗന്ധ​മാ​യി അഗ്നിയിൽ അർപ്പി​ക്കുന്ന യാഗമാ​ണ്‌ ഇത്‌.+ 10  “‘ഒരു ആടി​നെ​യാ​ണു ദഹനയാ​ഗ​മാ​യി അർപ്പി​ക്കു​ന്നതെ​ങ്കിൽ,+ അത്‌ ഇളം​പ്രാ​യ​ത്തി​ലുള്ള ചെമ്മരി​യാ​ടോ കോലാ​ടോ ആകട്ടെ, ന്യൂന​ത​യി​ല്ലാത്ത ആണായി​രി​ക്കണം.+ 11  അതിനെ യാഗപീ​ഠ​ത്തി​ന്റെ വടക്കു​വ​ശ​ത്തുവെച്ച്‌ യഹോ​വ​യു​ടെ സന്നിധി​യിൽ അറുക്കണം. അഹരോ​ന്റെ പുത്ര​ന്മാ​രായ പുരോ​ഹി​ത​ന്മാർ അതിന്റെ രക്തം യാഗപീ​ഠ​ത്തി​ന്റെ എല്ലാ വശങ്ങളി​ലും തളിക്കു​ക​യും വേണം.+ 12  പുരോഹിതൻ അതിനെ മുറിച്ച്‌ കഷണങ്ങ​ളാ​ക്കണം. എന്നിട്ട്‌ അവ യാഗപീ​ഠ​ത്തി​ലെ തീയുടെ മുകളി​ലുള്ള വിറകിൽ തലയും കൊഴുപ്പും* സഹിതം അടുക്കിവെ​ക്കണം. 13  അതിന്റെ കുടലു​ക​ളും കണങ്കാ​ലു​ക​ളും വെള്ളം​കൊ​ണ്ട്‌ കഴുകി​യിട്ട്‌ അവയെ​ല്ലാം കൊണ്ടു​വന്ന്‌ യാഗപീ​ഠ​ത്തിൽ വെച്ച്‌ ദഹിപ്പി​ക്കണം.* യഹോ​വയെ പ്രസാ​ദി​പ്പി​ക്കുന്ന സുഗന്ധ​മാ​യി അഗ്നിയിൽ അർപ്പി​ക്കുന്ന ദഹനയാ​ഗ​മാണ്‌ ഇത്‌. 14  “‘അതേസ​മയം, പക്ഷിക​ളിൽനി​ന്നാണ്‌ യഹോ​വ​യ്‌ക്കു ദഹനയാ​ഗം അർപ്പി​ക്കു​ന്നതെ​ങ്കിൽ, അതു ചെങ്ങാ​ലിപ്രാ​വോ നാട്ടുപ്രാവിൻകുഞ്ഞോ+ ആയിരി​ക്കണം. 15  പുരോഹിതൻ അതിനെ യാഗപീ​ഠ​ത്തിലേക്കു കൊണ്ടു​വന്ന്‌ അതിന്റെ കഴുത്തു മുറിച്ച്‌ യാഗപീ​ഠ​ത്തിൽ വെച്ച്‌ ദഹിപ്പി​ക്കണം. എന്നാൽ അതിന്റെ രക്തം യാഗപീ​ഠ​ത്തി​ന്റെ വശത്തു​കൂ​ടെ ഒഴുക്കി​ക്ക​ള​യണം. 16  അവൻ അതിന്റെ കണ്‌ഠ​സ​ഞ്ചി​യും തൂവലും നീക്കം ചെയ്‌ത്‌ അവ യാഗപീ​ഠ​ത്തിന്‌ അരികെ കിഴക്കു​വ​ശത്ത്‌, ചാരം*+ ഇടുന്ന സ്ഥലത്തേക്ക്‌ എറിയണം. 17  അവൻ അതിനെ ചിറകി​ന്റെ ഭാഗത്ത്‌ പിളർക്കണം. എന്നാൽ രണ്ടു ഭാഗമാ​യി വേർപെ​ടു​ത്ത​രുത്‌. പിന്നെ പുരോ​ഹി​തൻ അതിനെ യാഗപീ​ഠ​ത്തിൽ, തീയുടെ മുകളി​ലുള്ള വിറകി​ന്മേൽ വെച്ച്‌ ദഹിപ്പി​ക്കണം. യഹോ​വയെ പ്രസാ​ദി​പ്പി​ക്കുന്ന സുഗന്ധ​മാ​യി അഗ്നിയിൽ അർപ്പി​ക്കുന്ന ദഹനയാ​ഗ​മാണ്‌ ഇത്‌.

അടിക്കുറിപ്പുകള്‍

അഥവാ “സമാഗ​മ​ന​കൂ​ടാ​ര​ത്തിൽനിന്ന്‌.” പദാവലി കാണുക.
അഥവാ “വൃക്കകൾക്കു ചുറ്റു​മുള്ള കൊഴു​പ്പും.”
അഥവാ “യഹോ​വ​യ്‌ക്കു പ്രീതി​ക​ര​മായ; യഹോ​വ​യു​ടെ മനം കുളിർപ്പി​ക്കുന്ന.” അക്ഷ. “യഹോ​വയെ ശാന്തമാ​ക്കുന്ന.”
അഥവാ “വൃക്കകൾക്കു ചുറ്റു​മുള്ള കൊഴു​പ്പും.”
അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കണം.”
അതായത്‌, ബലിമൃ​ഗ​ങ്ങ​ളു​ടെ കൊഴു​പ്പിൽ കുതിർന്ന ചാരം.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം