യിരെമ്യ 7:1-34

7  യഹോ​വ​യിൽനിന്ന്‌ യിരെ​മ്യ​ക്കു കിട്ടിയ സന്ദേശം: 2  “യഹോ​വ​യു​ടെ ഭവനത്തി​ന്റെ കവാട​ത്തിൽ നിന്നു​കൊണ്ട്‌ ഈ സന്ദേശം ഘോഷി​ക്കുക: ‘യഹോ​വ​യു​ടെ സന്നിധി​യിൽ കുമ്പി​ടാൻ ഈ കവാട​ത്തി​ലൂ​ടെ പ്രവേ​ശി​ക്കുന്ന, യഹൂദ​യി​ലെ നിവാ​സി​കളേ, നിങ്ങ​ളെ​ല്ലാ​വ​രും യഹോ​വ​യു​ടെ സന്ദേശം കേൾക്കൂ! 3  ഇസ്രായേലിന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയുന്നു: “നിങ്ങളു​ടെ വഴിക​ളും പ്രവൃ​ത്തി​ക​ളും നേരെ​യാ​ക്കൂ! എങ്കിൽ, ഈ സ്ഥലത്തു​തന്നെ താമസി​ക്കാൻ ഞാൻ നിങ്ങളെ അനുവ​ദി​ക്കും.+ 4  നിങ്ങൾ കപടവാ​ക്കു​ക​ളിൽ ആശ്രയി​ച്ച്‌, ‘ഇത്‌* യഹോ​വ​യു​ടെ ആലയം, യഹോ​വ​യു​ടെ ആലയം, യഹോ​വ​യു​ടെ ആലയം!’ എന്നു പറയരു​ത്‌.+ 5  പകരം, നിങ്ങൾ ആത്മാർഥ​മാ​യി നിങ്ങളു​ടെ വഴിക​ളും പ്രവൃ​ത്തി​ക​ളും നേരെ​യാ​ക്കി​യാൽ, ഒരാളും അയൽക്കാ​ര​നും തമ്മിലുള്ള പ്രശ്‌ന​ങ്ങ​ളിൽ നീതി നടപ്പാ​ക്കി​യാൽ,+ 6  നിങ്ങളുടെ ഇടയിൽ താമസ​മാ​ക്കുന്ന വിദേ​ശി​ക​ളെ​യും അനാഥരെയും* വിധവ​മാ​രെ​യും കഷ്ടപ്പെ​ടു​ത്താ​തി​രു​ന്നാൽ,+ നിരപ​രാ​ധി​ക​ളു​ടെ രക്തം ഇവിടെ വീഴി​ക്കാ​തി​രു​ന്നാൽ, നിങ്ങൾക്കു​തന്നെ ദോഷം വരുത്തി​വെ​ച്ചു​കൊണ്ട്‌ മറ്റു ദൈവ​ങ്ങ​ളു​ടെ പുറകേ പോകാ​തി​രു​ന്നാൽ,+ 7  നിങ്ങളുടെ പൂർവി​കർക്കു ഞാൻ എന്നേക്കുമായി* കൊടുത്ത ഈ ദേശത്തു​തന്നെ താമസി​ക്കാൻ ഞാൻ നിങ്ങളെ അനുവ​ദി​ക്കും.”’” 8  “പക്ഷേ നിങ്ങൾ കപടവാ​ക്കു​ക​ളിൽ ആശ്രയി​ക്കു​ന്നു;+ അതു​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല. 9  നിങ്ങൾ മോഷ്ടിക്കുകയും+ കൊല്ലു​ക​യും വ്യഭി​ച​രി​ക്കു​ക​യും കള്ളസത്യം ചെയ്യുകയും+ ബാലിനു ബലികൾ അർപ്പിക്കുകയും*+ നിങ്ങൾക്കു പരിച​യ​മി​ല്ലാത്ത ദൈവ​ങ്ങ​ളു​ടെ പുറകേ പോകു​ക​യും ചെയ്യുന്നു. 10  ഇത്തരം വൃത്തി​കേ​ടു​ക​ളൊ​ക്കെ ചെയ്‌തി​ട്ട്‌, എന്റെ പേരി​ലുള്ള ഭവനത്തിൽ വന്ന്‌ എന്റെ സന്നിധി​യിൽ നിന്നു​കൊണ്ട്‌, ‘ഞങ്ങൾക്കു കുഴപ്പ​മൊ​ന്നും വരില്ല’ എന്നു നിങ്ങൾക്ക്‌ എങ്ങനെ പറയാ​നാ​കും? 11  എന്റെ പേരി​ലുള്ള ഈ ഭവനത്തെ കവർച്ച​ക്കാ​രു​ടെ ഗുഹയാ​യി​ട്ടാ​ണോ നിങ്ങൾ കാണു​ന്നത്‌?+ ഞാൻ ഇതു സ്വന്തക​ണ്ണാൽ കണ്ടു” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 12  “‘എന്നാൽ എന്റെ പേര്‌ സ്ഥാപി​ക്കാൻ ഞാൻ ആദ്യമാ​യി തിരഞ്ഞെടുത്ത+ എന്റെ സ്ഥലമായ ശീലോയിൽ+ ചെന്ന്‌ ഞാൻ അതി​നോ​ടു ചെയ്‌തത്‌ എന്തെന്നു കാണുക. എന്റെ ജനമായ ഇസ്രാ​യേ​ലി​ന്റെ വഷളത്തം കാരണ​മാ​ണു ഞാൻ അതെല്ലാം ചെയ്‌തത്‌.+ 13  പക്ഷേ നിങ്ങൾ ഈ വക കാര്യ​ങ്ങ​ളൊ​ക്കെ പിന്നെ​യും ചെയ്‌തു​കൊ​ണ്ടി​രു​ന്നു’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘ഞാൻ വീണ്ടുംവീണ്ടും* നിങ്ങ​ളോ​ടു സംസാ​രി​ച്ചി​ട്ടും നിങ്ങൾ ശ്രദ്ധി​ച്ചില്ല.+ ഞാൻ എത്ര വിളി​ച്ചി​ട്ടും നിങ്ങൾ വിളി കേട്ടില്ല.+ 14  അതുകൊണ്ട്‌ ഞാൻ, നിങ്ങൾ ആശ്രയിക്കുന്ന+ എന്റെ പേരി​ലുള്ള ഭവനത്തോടും+ നിങ്ങൾക്കും നിങ്ങളു​ടെ പൂർവി​കർക്കും തന്ന ഈ സ്ഥലത്തോ​ടും, ശീലോ​യോ​ടു ചെയ്‌ത​തു​പോ​ലെ​തന്നെ ചെയ്യും.+ 15  നിങ്ങളുടെ സഹോ​ദ​ര​ന്മാ​രായ എഫ്രയീം​വം​ശ​ജരെ മുഴുവൻ ഞാൻ നീക്കി​ക്ക​ള​ഞ്ഞ​തു​പോ​ലെ​തന്നെ നിങ്ങ​ളെ​യും എന്റെ കൺമു​ന്നിൽനിന്ന്‌ നീക്കി​ക്ക​ള​യും.’+ 16  “നീയോ, ഈ ജനത്തി​നു​വേണ്ടി പ്രാർഥി​ക്ക​രുത്‌. അവർക്കു​വേണ്ടി എന്നോട്‌ അപേക്ഷി​ക്കു​ക​യോ പ്രാർഥി​ക്കു​ക​യോ യാചി​ക്കു​ക​യോ അരുത്‌;+ ഞാൻ അതു കേൾക്കില്ല.+ 17  യഹൂദാനഗരങ്ങളിലും യരുശ​ലേം​തെ​രു​വു​ക​ളി​ലും അവർ ചെയ്‌തു​കൂ​ട്ടു​ന്ന​തൊ​ന്നും നീ കാണു​ന്നി​ല്ലേ? 18  ആകാശരാജ്ഞിക്ക്‌*+ അർപ്പി​ക്കാ​നുള്ള അടകൾ ഉണ്ടാക്കാൻ മക്കൾ വിറകു ശേഖരി​ക്കു​ന്നു, അപ്പന്മാർ തീ കത്തിക്കു​ന്നു, ഭാര്യ​മാർ മാവ്‌ കുഴയ്‌ക്കു​ന്നു. എന്നെ ദേഷ്യം പിടി​പ്പി​ക്കാൻ അവർ മറ്റു ദൈവ​ങ്ങൾക്കു പാനീ​യ​യാ​ഗങ്ങൾ അർപ്പി​ക്കു​ന്നു.+ 19  ‘വാസ്‌ത​വ​ത്തിൽ എന്നെയാ​ണോ അവർ വേദനി​പ്പി​ക്കു​ന്നത്‌’* എന്ന്‌ യഹോവ ചോദി​ക്കു​ന്നു. ‘അവർക്കു മാന​ക്കേ​ടു​ണ്ടാ​ക്കി​ക്കൊണ്ട്‌ അവർ അവരെ​ത്ത​ന്നെ​യല്ലേ വേദനി​പ്പി​ക്കു​ന്നത്‌?’+ 20  അതുകൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘ഇതാ, ഞാൻ ഈ സ്ഥലത്ത്‌, മനുഷ്യ​ന്റെ​യും മൃഗത്തി​ന്റെ​യും നിലത്തെ മരങ്ങളു​ടെ​യും വിളയു​ടെ​യും മേൽ എന്റെ കോപ​വും ക്രോ​ധ​വും ചൊരി​യാൻപോ​കു​ന്നു.+ അതു കത്തി​ക്കൊ​ണ്ടി​രി​ക്കും, ആരും കെടു​ത്തില്ല.’+ 21  “ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയുന്നു: ‘ചെന്ന്‌, നിങ്ങൾ അർപ്പി​ക്കുന്ന ബലിക​ളു​ടെ​കൂ​ടെ സമ്പൂർണ​ദ​ഹ​ന​യാ​ഗ​ങ്ങ​ളും അർപ്പിക്കൂ. എന്നിട്ട്‌, നിങ്ങൾതന്നെ അവയുടെ മാംസം തിന്നു​കൊ​ള്ളൂ.+ 22  കാരണം, ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നിങ്ങളു​ടെ പൂർവി​കരെ വിടു​വിച്ച്‌ കൊണ്ടു​വന്ന ആ ദിവസം ഞാൻ അവരോ​ടു ബലിക​ളെ​ക്കു​റി​ച്ചും സമ്പൂർണ​ദ​ഹ​ന​യാ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും ഒന്നും പറയു​ക​യോ കല്‌പി​ക്കു​ക​യോ ചെയ്‌തില്ല.+ 23  പക്ഷേ ഞാൻ അവരോ​ട്‌ ഇങ്ങനെ കല്‌പി​ച്ചി​രു​ന്നു: “എന്റെ വാക്കു കേട്ടനു​സ​രി​ക്കൂ! അങ്ങനെ​യെ​ങ്കിൽ ഞാൻ നിങ്ങളു​ടെ ദൈവ​വും നിങ്ങൾ എന്റെ ജനവും ആകും.+ ഞാൻ കല്‌പി​ക്കുന്ന വഴിയേ നിങ്ങൾ നടക്കണം; അപ്പോൾ നിങ്ങൾക്കു നല്ലതു വരും.”’+ 24  എന്നാൽ അവർ ശ്രദ്ധി​ക്കു​ക​യോ ചെവി ചായി​ക്കു​ക​യോ ചെയ്‌തില്ല.+ പകരം, അവർ ശാഠ്യ​പൂർവം തങ്ങളുടെ ദുഷ്ടഹൃ​ദ​യത്തെ അനുസ​രിച്ച്‌ തങ്ങൾക്കു തോന്നിയ വഴികളിൽ* നടന്നു;+ അവർ മുന്നോ​ട്ടല്ല, പിന്നോ​ട്ടാ​ണു പോയത്‌. 25  നിങ്ങളുടെ പൂർവി​കർ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ പോന്ന അന്നുമു​തൽ ഇന്നുവരെ കാര്യ​ങ്ങൾക്ക്‌ ഒരു മാറ്റവു​മില്ല.+ അതു​കൊണ്ട്‌, ഞാൻ എന്നും മുടങ്ങാതെ* എന്റെ ദാസന്മാ​രായ പ്രവാ​ച​ക​ന്മാ​രെ നിങ്ങളു​ടെ അടു​ത്തേക്ക്‌ അയച്ചു​കൊ​ണ്ടി​രു​ന്നു.+ 26  പക്ഷേ അവർ എന്നെ ശ്രദ്ധി​ക്കാൻ കൂട്ടാ​ക്കി​യില്ല; അവരുടെ ചെവി ചായി​ച്ച​തു​മില്ല.+ പകരം, അവർ ദുശ്ശാ​ഠ്യം കാണിച്ചു;* അവരുടെ പെരു​മാ​റ്റം അവരുടെ പൂർവി​ക​രു​ടേ​തി​നെ​ക്കാൾ മോശ​മാ​യി​രു​ന്നു! 27  “ഈ വാക്കു​ക​ളൊ​ക്കെ നീ അവരോ​ടു പറയും;+ പക്ഷേ അവർ നിന്നെ ശ്രദ്ധി​ക്കില്ല. നീ അവരെ വിളി​ക്കും; പക്ഷേ അവർ വിളി കേൾക്കില്ല. 28  അപ്പോൾ നീ അവരോ​ടു പറയണം: ‘സ്വന്തം ദൈവ​മായ യഹോ​വ​യു​ടെ വാക്കു കേട്ടനു​സ​രി​ക്കാത്ത, ശിക്ഷണം സ്വീക​രി​ക്കാൻ കൂട്ടാ​ക്കാത്ത ജനതയാ​ണ്‌ ഇത്‌. വിശ്വ​സ്‌തത ഇല്ലാതാ​യി​രി​ക്കു​ന്നു; അതെക്കു​റിച്ച്‌ അവർക്കി​ട​യിൽ പറഞ്ഞു​കേൾക്കു​ന്നു​പോ​ലു​മില്ല.’+ 29  “നിങ്ങളു​ടെ നീട്ടിവളർത്തിയ* മുടി മുറിച്ച്‌ എറിഞ്ഞു​ക​ള​യുക. മൊട്ട​ക്കു​ന്നു​ക​ളിൽ വിലാ​പ​ഗീ​തം ആലപി​ക്കുക. തന്നെ കോപി​പ്പിച്ച ഈ തലമു​റയെ യഹോവ തള്ളിക്ക​ള​ഞ്ഞി​രി​ക്കു​ന്ന​ല്ലോ; അവൻ അവരെ കൈ​വെ​ടി​യു​ക​യും ചെയ്യും. 30  ‘കാരണം, എന്റെ മുന്നിൽവെച്ച്‌ മോശ​മായ കാര്യ​ങ്ങ​ളാണ്‌ യഹൂദാ​ജനം ചെയ്‌തി​രി​ക്കു​ന്നത്‌’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘എന്റെ പേരി​ലുള്ള ഭവനത്തെ അശുദ്ധ​മാ​ക്കാൻ അവർ അവരുടെ മ്ലേച്ഛവി​ഗ്ര​ഹങ്ങൾ അവിടെ സ്ഥാപി​ച്ചി​രി​ക്കു​ന്നു.+ 31  സ്വന്തം മക്കളെ തീയിൽ ബലി അർപ്പിക്കാൻ+ അവർ ബൻ-ഹിന്നോം+ താഴ്‌വരയിലുള്ള* തോ​ഫെ​ത്തിൽ ആരാധനാസ്ഥലങ്ങൾ* പണിതി​രി​ക്കു​ന്നു. ഇതു ഞാൻ കല്‌പി​ച്ചതല്ല; ഇങ്ങനെ​യൊ​രു കാര്യം എന്റെ മനസ്സിൽപ്പോ​ലും വന്നിട്ടില്ല.’*+ 32  “യഹോവ പ്രഖ്യാ​പി​ക്കു​ന്നു: ‘അതു​കൊണ്ട്‌ അതിനെ മേലാൽ തോ​ഫെത്ത്‌ എന്നോ ബൻ-ഹിന്നോം താഴ്‌വര* എന്നോ വിളി​ക്കാ​തെ കശാപ്പു​താ​ഴ്‌വര എന്നു വിളി​ക്കുന്ന നാളുകൾ ഇതാ വരുന്നു. അവർ തോ​ഫെ​ത്തിൽ ശവങ്ങൾ അടക്കും; പക്ഷേ അതിനു സ്ഥലം പോരാ​തെ​വ​രും.+ 33  അങ്ങനെ, ഈ ജനത്തിന്റെ ശവങ്ങൾ ആകാശ​ത്തി​ലെ പക്ഷികൾക്കും ഭൂമി​യി​ലെ മൃഗങ്ങൾക്കും ആഹാര​മാ​കും; അവയെ ആട്ടി​യോ​ടി​ക്കാൻ ആരുമു​ണ്ടാ​കില്ല.+ 34  യഹൂദാനഗരങ്ങളിൽനിന്നും യരുശ​ലേം​തെ​രു​വു​ക​ളിൽനി​ന്നും ഞാൻ ആഹ്ലാദ​ത്തി​മിർപ്പും ആനന്ദ​ഘോ​ഷ​വും ഇല്ലാതാ​ക്കും; മണവാ​ള​ന്റെ​യും മണവാ​ട്ടി​യു​ടെ​യും സ്വരം കേൾക്കാ​താ​കും;+ കാരണം, ദേശം നശിച്ചു​പോ​കും.’”+

അടിക്കുറിപ്പുകള്‍

അക്ഷ. “അവ.” ദേവാ​ല​യ​വ​ള​പ്പി​നു​ള്ളി​ലെ എല്ലാ കെട്ടി​ട​ങ്ങ​ളെ​യും സൂചി​പ്പി​ക്കു​ന്നു.
അഥവാ “പിതാ​വി​ല്ലാത്ത കുട്ടി​ക​ളെ​യും.”
അഥവാ “അനാദി​കാ​ലം​മു​തൽ അനന്തകാ​ലം​വരെ.”
അഥവാ “പുക ഉയരും​വി​ധം ബാലിനു ബലിവ​സ്‌തു​ക്കൾ ദഹിപ്പി​ക്കു​ക​യും.”
അക്ഷ. “അതിരാ​വി​ലെ എഴു​ന്നേറ്റ്‌.”
വിശ്വാസത്യാഗികളായ ഇസ്രാ​യേ​ല്യർ ആരാധി​ച്ചി​രുന്ന ഒരു ദേവി​യു​ടെ സ്ഥാന​പ്പേര്‌. സാധ്യ​ത​യ​നു​സ​രി​ച്ച്‌, പ്രത്യു​ത്‌പാ​ദ​ന​ത്തി​ന്റെ​യും ഫലപു​ഷ്ടി​യു​ടെ​യും ഒരു ദേവി.
അഥവാ “ദേഷ്യം പിടി​പ്പി​ക്കു​ന്നത്‌; പ്രകോ​പി​പ്പി​ക്കു​ന്നത്‌.”
അഥവാ “പദ്ധതി​ക​ളിൽ.”
അക്ഷ. “ദിവസ​വും അതിരാ​വി​ലെ എഴു​ന്നേറ്റ്‌.”
അക്ഷ. “അവരുടെ കഴുത്തു വഴങ്ങാ​താ​ക്കി.”
അഥവാ “നിങ്ങൾ സമർപ്പിച്ച.”
അർഥം: “ഹിന്നോം​പു​ത്രന്റെ താഴ്‌വര.” പദാവ​ലി​യിൽ ഗീഹെന്ന കാണുക.
അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
അഥവാ “ഞാൻ ചിന്തി​ച്ചി​ട്ടു​പോ​ലു​മില്ല.”
പദാവലിയിൽ ഗീഹെന്ന കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം