യശയ്യ 12:1-6
12 അന്നു നീ ഇങ്ങനെ പറയും:
“യഹോവേ, അങ്ങയ്ക്കു നന്ദി,അങ്ങ് എന്നോടു കോപിച്ചെങ്കിലും,അങ്ങയുടെ കോപം ആറിത്തണുത്തു, അങ്ങ് എന്നെ ആശ്വസിപ്പിച്ചു.+
2 ഇതാ, ദൈവം എന്റെ രക്ഷ,+
ഞാൻ ദൈവത്തിൽ ആശ്രയിക്കും; ഞാൻ ഒന്നിനെയും പേടിക്കില്ല,+യഹോവയാം യാഹ്* എന്റെ ശക്തിയും ബലവും ആകുന്നു,ദൈവം എന്റെ രക്ഷയായിത്തീർന്നിരിക്കുന്നു.”+
3 രക്ഷയുടെ നീരുറവകളിൽനിന്ന്ആഹ്ലാദത്തോടെ നീ വെള്ളം കോരും.+
4 അന്നാളിൽ നീ പറയും:
“യഹോവയോടു നന്ദി പറയൂ, തിരുനാമം വിളിച്ചപേക്ഷിക്കൂ,ദൈവത്തിന്റെ പ്രവൃത്തികൾ ജനങ്ങൾക്കിടയിൽ പ്രസിദ്ധമാക്കൂ!+
ദൈവത്തിന്റെ പേര് ഉയർന്നിരിക്കുന്നെന്നു പ്രഖ്യാപിക്കൂ.+
5 യഹോവയ്ക്കു സ്തുതി പാടുവിൻ,*+ ദൈവം മഹനീയമായ കാര്യങ്ങൾ ചെയ്തിരിക്കുന്നല്ലോ.+
ഭൂമി മുഴുവൻ ഇത് അറിയിക്കുവിൻ.
6 സീയോൻനിവാസിയേ,* സന്തോഷിച്ചാർക്കുവിൻ,നിന്റെ മധ്യേയുള്ള ഇസ്രായേലിന്റെ പരിശുദ്ധൻ മഹാനല്ലോ.”
അടിക്കുറിപ്പുകള്‍
^ യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
^ അഥവാ “സംഗീതം ഉതിർക്കുവിൻ.”
^ അക്ഷ. “സീയോൻനിവാസിനിയേ.” ജനങ്ങളെ ഒന്നാകെ ഒരു സ്ത്രീയായി പരാമർശിച്ചിരിക്കുന്നു.