മീഖ 4:1-13

4  അവസാനനാളുകളിൽ*യഹോ​വ​യു​ടെ ആലയമുള്ള പർവതം+പർവത​ങ്ങ​ളു​ടെ മുകളിൽ സുസ്ഥാ​പി​ത​വുംകുന്നു​ക​ളെ​ക്കാൾ ഉന്നതവും ആയിരി​ക്കും. ആളുകൾ അതി​ലേക്ക്‌ ഒഴുകി​ച്ചെ​ല്ലും.+  2  അനേകം ജനതകൾ ചെന്ന്‌ ഇങ്ങനെ പറയും: “വരൂ, നമുക്ക്‌ യഹോ​വ​യു​ടെ പർവത​ത്തി​ലേക്കു കയറി​പ്പോ​കാം,യാക്കോ​ബിൻദൈ​വ​ത്തി​ന്റെ ഭവനത്തി​ലേക്കു കയറി​ച്ചെ​ല്ലാം.+ ദൈവം തന്റെ വഴികൾ നമുക്കു പഠിപ്പി​ച്ചു​ത​രും,നമ്മൾ ദൈവ​ത്തി​ന്റെ പാതക​ളിൽ നടക്കും.” സീയോ​നിൽനിന്ന്‌ നിയമവും*യരുശ​ലേ​മിൽനിന്ന്‌ യഹോ​വ​യു​ടെ വചനവും പുറ​പ്പെ​ടും.  3  ദൈവം ജനസമൂ​ഹ​ങ്ങളെ ന്യായം വിധി​ക്കും,+അകലെ​യു​ള്ള പ്രബല​രാ​ജ്യ​ങ്ങൾക്കു തിരുത്തൽ നൽകും. അവർ അവരുടെ വാളുകൾ കലപ്പകളായും*കുന്തങ്ങൾ അരിവാ​ളു​ക​ളാ​യും അടിച്ചു​തീർക്കും.+ ജനത ജനതയ്‌ക്കു നേരെ വാൾ ഉയർത്തില്ല,അവർ ഇനി യുദ്ധം ചെയ്യാൻ പരിശീ​ലി​ക്കു​ക​യു​മില്ല.+  4  അവർ ഓരോ​രു​ത്ത​രും സ്വന്തം മുന്തി​രി​വ​ള്ളി​യു​ടെ​യും അത്തി മരത്തി​ന്റെ​യും ചുവട്ടിൽ ഇരിക്കും;*+ആരും അവരെ പേടി​പ്പി​ക്കില്ല;+സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യാണ്‌ ഇതു പറഞ്ഞി​രി​ക്കു​ന്നത്‌.  5  ആളുകളെല്ലാം അവരവ​രു​ടെ ദൈവ​ത്തി​ന്റെ നാമത്തിൽ നടക്കും;എന്നാൽ നമ്മൾ നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തിൽ എന്നു​മെ​ന്നേ​ക്കും നടക്കും.+  6  യഹോവ പ്രഖ്യാ​പി​ക്കു​ന്നു:“അന്നു ഞാൻ മുടന്തു​ള്ള​വളെ കൂട്ടി​ച്ചേർക്കും;നാലു​പാ​ടും ചിതറി​പ്പോ​യ​വ​ളെ​യുംഞാൻ മുറി​വേൽപ്പി​ച്ച​വ​രെ​യും ഒന്നിച്ചു​ചേർക്കും.+  7  മുടന്തുള്ളവളുടെ ഒരു ചെറിയ കൂട്ടത്തെ ഞാൻ ശേഷി​പ്പി​ക്കും,+ദൂരേക്ക്‌ ഓടി​ച്ച​വളെ ഞാൻ ശക്തിയുള്ള ഒരു ജനതയാ​ക്കും.+യഹോവ സീയോൻ പർവത​ത്തിൽ രാജാ​വാ​യി ഭരിക്കും;ഇന്നുമു​തൽ എന്നെന്നും അവരുടെ മേൽ വാഴും.  8  ആട്ടിൻപറ്റത്തിന്റെ ഗോപു​രമേ,സീയോൻപു​ത്രി​യു​ടെ കുന്നേ,+ആദ്യത്തെ* സാമ്രാ​ജ്യം നിന്നി​ലേക്കു വരും,+യരുശ​ലേം​പു​ത്രി​യു​ടെ സ്വന്തമായ രാജ്യം നിന്നി​ലേക്കു വരും.+  9  നീ എന്തിനാ​ണ്‌ ഇങ്ങനെ ബഹളമു​ണ്ടാ​ക്കു​ന്നത്‌? നിനക്കു രാജാ​വി​ല്ലേ?നിനക്ക്‌ ഉപദേ​ശ​ക​നി​ല്ലേ?പിന്നെ എന്തിനാ​ണു പ്രസവി​ക്കുന്ന സ്‌ത്രീ​യെ​പ്പോ​ലെ വേദനി​ക്കു​ന്നത്‌?+ 10  സീയോൻപുത്രിയേ, പ്രസവി​ക്കുന്ന ഒരു സ്‌ത്രീ​യെ​പ്പോ​ലെ ഞരങ്ങുക, വേദന​കൊണ്ട്‌ പുളയുക;നിനക്കു നഗരം വിട്ട്‌ വിജന​പ്ര​ദേ​ശത്ത്‌ താമസി​ക്കേ​ണ്ടി​വ​രും.നീ ബാബി​ലോൺ വരെ ചെല്ലും,+അവിടെ നിനക്കു രക്ഷ കിട്ടും.+അവി​ടെ​വെച്ച്‌ യഹോവ ശത്രു​ക്ക​ളു​ടെ കൈയിൽനി​ന്ന്‌ നിന്നെ തിരികെ വാങ്ങും.+ 11  ഇപ്പോൾ അനേകം ജനതകൾ നിനക്ക്‌ എതിരെ കൂട്ടം​കൂ​ടും.അവർ പറയും: ‘അവൾ അശുദ്ധ​യാ​കട്ടെ,സീയോന്‌ ഇങ്ങനെ സംഭവി​ക്കു​ന്നതു കണ്ട്‌ നമുക്കു രസിക്കാം.’ 12  എന്നാൽ യഹോ​വ​യു​ടെ ചിന്തകൾ അവർക്ക്‌ അറിയില്ല;ദൈവ​ത്തി​ന്റെ ഉദ്ദേശ്യം അവർക്കു മനസ്സി​ലാ​കു​ന്നില്ല.കൊയ്‌തെ​ടു​ത്ത പുതിയ കറ്റകൾ മെതി​ക്ക​ള​ത്തിൽ ശേഖരി​ക്കു​ന്ന​തു​പോ​ലെ ദൈവം അവരെ ശേഖരി​ക്കും. 13  സീയോൻപുത്രിയേ, എഴു​ന്നേറ്റ്‌ മെതി​ക്കുക;+ഞാൻ നിന്റെ കൊമ്പു​കൾ ഇരുമ്പുംനിന്റെ കുളമ്പു​കൾ ചെമ്പും ആക്കും;നീ അനേകം രാജ്യ​ങ്ങളെ ഇടിച്ചു​പൊ​ടി​യാ​ക്കും.+ അവർ ഉണ്ടാക്കിയ അന്യാ​യ​ലാ​ഭം നീ യഹോ​വ​യ്‌ക്കു സമർപ്പി​ക്കും;അവരുടെ സമ്പത്തു മുഴു​ഭൂ​മി​യു​ടെ​യും നാഥനു നൽകും.”+

അടിക്കുറിപ്പുകള്‍

അഥവാ “അന്ത്യനാ​ളു​ക​ളിൽ.”
അഥവാ “ഉപദേ​ശ​വും.” പദാവലി കാണുക.
അക്ഷ. “കലപ്പക​ളു​ടെ നാക്കു​ക​ളാ​യും.”
അഥവാ “താമസി​ക്കും.”
അഥവാ “മുമ്പു​ണ്ടാ​യി​രുന്ന.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം