നഹൂം 1:1-15
1 നിനെവെക്കെതിരെയുള്ള പ്രഖ്യാപനം:+ എൽക്കോശ്യനായ നഹൂമിന്* ഉണ്ടായ ദിവ്യദർശനത്തിന്റെ പുസ്തകം:
2 യഹോവ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്,+ പ്രതികാരം ചെയ്യുന്ന ദൈവം;യഹോവ പ്രതികാരം ചെയ്യുന്നു, ക്രോധം വെളിപ്പെടുത്താൻ ഒരുങ്ങിനിൽക്കുന്നു.+
യഹോവ എതിരാളികളോടു പ്രതികാരം ചെയ്യുന്നു.ശത്രുക്കൾക്കുവേണ്ടി ക്രോധം കരുതിവെക്കുന്നു.
3 യഹോവ പെട്ടെന്നു കോപിക്കാത്തവനും+ അതിശക്തനും ആണ്.+എന്നാൽ അർഹിക്കുന്ന ശിക്ഷ യഹോവ കൊടുക്കാതിരിക്കില്ല.+
വിനാശകാരിയായ കാറ്റോടും പേമാരിയോടും കൂടെ ദൈവം വരുന്നു,മേഘങ്ങൾ ദൈവത്തിന്റെ കാലിലെ പൊടി.+
4 ദൈവം കടലിനെ ശകാരിക്കുന്നു,+ അതിനെ ഉണക്കിക്കളയുന്നു;ദൈവം നദികളെയെല്ലാം വറ്റിച്ചുകളയുന്നു.+
ബാശാനും കർമേലും ഉണങ്ങിപ്പോകുന്നു,+ലബാനോനിലെ പൂക്കൾ കരിഞ്ഞുപോകുന്നു.
5 ദൈവം നിമിത്തം പർവതങ്ങൾ കുലുങ്ങുന്നു,കുന്നുകൾ ഉരുകുന്നു.+
തിരുമുഖം നിമിത്തം ഭൂമിയിൽ കോളിളക്കം ഉണ്ടാകുന്നു;ദേശവും അവിടെ താമസിക്കുന്നവരും വിറയ്ക്കുന്നു.+
6 ദൈവക്രോധത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ആർക്കാകും?+
ദൈവകോപത്തിന്റെ ചൂട് ആർക്കു താങ്ങാനാകും?+
ദൈവം തീപോലെ ക്രോധം ചൊരിയും,ദൈവം നിമിത്തം പാറകൾ തകർന്നുതരിപ്പണമാകും.
7 യഹോവ നല്ലവൻ,+ കഷ്ടതയുടെ ദിവസം ഒരു സുരക്ഷിതസ്ഥാനംതന്നെ.+
തന്നിൽ അഭയം തേടുന്നവരെക്കുറിച്ച് ദൈവം ചിന്തയുള്ളവനാണ്.*+
8 ആർത്തലച്ചുവരുന്ന ഒരു പ്രളയംകൊണ്ട് ദൈവം അവളുടെ* സ്ഥലം പൂർണമായും നശിപ്പിക്കും;ദൈവത്തിന്റെ ശത്രുക്കളെ അന്ധകാരം പിന്തുടരും.
9 നിങ്ങൾ യഹോവയ്ക്കെതിരെ എന്തു പദ്ധതി ഉണ്ടാക്കും?
ദൈവം സകലവും നശിപ്പിക്കാൻപോകുന്നു.
രണ്ടാമത് ഒരിക്കൽക്കൂടി കഷ്ടത ഉണ്ടാകില്ല.+
10 കൂടിപ്പിണഞ്ഞുകിടക്കുന്ന മുള്ളുകൾപോലെയാണ് അവർ;മദ്യം* കുടിച്ച് ലക്കുകെട്ടവരെപ്പോലെയാണ് അവർ;എന്നാൽ വയ്ക്കോൽപോലെ അവർ എരിഞ്ഞടങ്ങും.
11 യഹോവയ്ക്കെതിരെ ദുഷ്ടപദ്ധതികൾ ഉണ്ടാക്കുകയുംഒരു ഗുണവുമില്ലാത്ത ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നവൻ നിന്നിൽനിന്ന് വരും.
12 യഹോവ പറയുന്നു:
“അവർ അതിശക്തരാണെങ്കിലും അനേകം പേരുണ്ടെങ്കിലുംഅവരെ നശിപ്പിക്കും, അവർ ഇല്ലാതാകും.*
ഞാൻ നിന്നെ* കഷ്ടപ്പെടുത്തി; എന്നാൽ ഇനി ഞാൻ നിന്നെ കഷ്ടപ്പെടുത്തില്ല.
13 അവൻ നിന്റെ മേൽ വെച്ചിരിക്കുന്ന നുകം ഇനി ഞാൻ തകർത്തുകളയും;+നിന്റെ ബന്ധനങ്ങൾ ഞാൻ പൊട്ടിച്ചുകളയും.
14 യഹോവ നിന്നെക്കുറിച്ച്* കല്പിച്ചിരിക്കുന്നു;‘നിന്റെ പേര് ഇനി നിലനിൽക്കില്ല.
ഞാൻ നിന്റെ ദൈവങ്ങളുടെ ഭവനത്തിൽനിന്ന്,* വിഗ്രഹങ്ങളും ലോഹപ്രതിമകളും ഇല്ലാതാക്കും.
എനിക്കു നിന്നെ അറപ്പായതുകൊണ്ട് ഞാൻ നിനക്ക് ഒരു ശവക്കുഴി ഉണ്ടാക്കും.’
15 സന്തോഷവാർത്തയുമായി വരുകയുംസമാധാനം പ്രഖ്യാപിക്കുകയും ചെയ്യുന്നവന്റെ പാദങ്ങൾ+ അതാ, പർവതങ്ങളിൽ!
യഹൂദേ, നിന്റെ ഉത്സവങ്ങൾ കൊണ്ടാടുക,+ നേർച്ചകൾ നിറവേറ്റുക.ഒരു ഗുണവുമില്ലാത്തവൻ ഇനി നിന്നിലൂടെ കടന്നുപോകില്ല.
അവൻ നശിച്ച് ഇല്ലാതാകും.”
അടിക്കുറിപ്പുകള്
^ അർഥം: “ആശ്വസിപ്പിക്കുന്നവൻ.”
^ അഥവാ “അഭയം തേടുന്നവർക്കുവേണ്ടി ദൈവം കരുതൽ കാണിക്കുന്നു.” അക്ഷ. “അഭയം തേടുന്നവരെ അറിയുന്നവനാണ് അവൻ.”
^ അതായത്, നിനെവെയുടെ.
^ അഥവാ “ഗോതമ്പുബിയർ.”
^ മറ്റൊരു സാധ്യത “അവൻ കടന്നുപോകും.”
^ അതായത്, യഹൂദയെ.
^ അതായത്, അസീറിയയെക്കുറിച്ച്.
^ അഥവാ “ക്ഷേത്രത്തിൽനിന്ന്.”