ആമോസ് 8:1-14
8 പിന്നെ പരമാധികാരിയായ യഹോവ എനിക്കു കാണിച്ചുതന്നത് ഇതാണ്: ഒരു കൊട്ട വേനൽക്കാലപഴങ്ങൾ!
2 അപ്പോൾ ദൈവം, “ആമോസേ, നീ എന്താണു കാണുന്നത്” എന്നു ചോദിച്ചു. “ഒരു കൊട്ട വേനൽക്കാലപഴങ്ങൾ” എന്നു ഞാൻ പറഞ്ഞു. അപ്പോൾ യഹോവ പറഞ്ഞു: “എന്റെ ജനമായ ഇസ്രായേലിന്റെ അന്ത്യം വന്നിരിക്കുന്നു. ഞാൻ ഇനി അവരോടു ക്ഷമിക്കില്ല.+
3 ‘അന്നു ദേവാലയത്തിലെ പാട്ടുകൾ വിലാപഗീതങ്ങൾക്കു വഴിമാറും’+ എന്നു പരമാധികാരിയായ യഹോവ പറയുന്നു. ‘എല്ലായിടത്തും ശവശരീരങ്ങൾ ചിതറിക്കിടക്കും!+ എങ്ങും ശ്മശാനമൂകത!’
4 ദരിദ്രരെ ചവിട്ടിമെതിക്കുന്നവരേ,സൗമ്യരെ കൊന്നൊടുക്കുന്നവരേ,+ ഇതു കേൾക്കൂ!
5 നിങ്ങൾ ഇങ്ങനെ പറയുന്നല്ലോ:‘അമാവാസിയിലെ ഈ ഉത്സവമൊന്നു കഴിഞ്ഞിരുന്നെങ്കിൽ+ ധാന്യം വിൽക്കാമായിരുന്നു.
ശബത്തൊന്നു+ കഴിഞ്ഞിരുന്നെങ്കിൽ ധാന്യം വിൽപ്പനയ്ക്കു വെക്കാമായിരുന്നു.അളവിൽ തട്ടിപ്പു കാണിക്കാൻ നമുക്കു നമ്മുടെ ഏഫാ* അളവുപാത്രത്തിന്റെ വലുപ്പം കുറയ്ക്കാമായിരുന്നു,ശേക്കെലിന്റെ* ഭാരം കൂട്ടാമായിരുന്നു.+
6 അങ്ങനെ നമുക്കു വെള്ളി കൊടുത്ത് സാധുക്കളെയുംഒരു ജോടി ചെരിപ്പു കൊടുത്ത് ദരിദ്രരെയും വാങ്ങാം.+കേടായ ധാന്യവും വിൽക്കാം.’
7 യാക്കോബിന്റെ അഭിമാനമായ യഹോവ+ തന്നെക്കൊണ്ടുതന്നെ സത്യം ചെയ്യുന്നു:‘അവരുടെ പ്രവൃത്തികളൊന്നും ഞാൻ മറക്കില്ല.+
8 അതു നിമിത്തം ദേശം* പേടിച്ചുവിറയ്ക്കും,അതിലുള്ള എല്ലാവരും വിലപിക്കും.+
ദേശം നൈൽപോലെ പൊങ്ങും,ഈജിപ്തിലെ നൈൽപോലെ അതു പ്രക്ഷുബ്ധമാകും.’+
9 പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു:‘അന്നു ഞാൻ നട്ടുച്ചയ്ക്കു സൂര്യൻ അസ്തമിക്കാൻ ഇടയാക്കും,പട്ടാപ്പകൽ ദേശത്ത് ഇരുൾ വീഴ്‌ത്തും.+
10 നിങ്ങളുടെ ഉത്സവദിവസങ്ങളെ ഞാൻ വിലാപദിവസങ്ങളാക്കും,+നിങ്ങളുടെ പാട്ടുകൾ വിലാപഗീതങ്ങളാകും.
നിങ്ങളെ എല്ലാവരെയും ഞാൻ ചാക്കുതുണി ഉടുപ്പിക്കും, തല മൊട്ടയടിപ്പിക്കും.ഏകമകനെച്ചൊല്ലിയുള്ള വിലാപംപോലെയായിരിക്കും അത്.ആ ദിനത്തിന്റെ അന്ത്യം അത്യധികം കയ്പേറിയതായിരിക്കും.’
11 പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു:‘ഇതാ, ഞാൻ ദേശത്ത് ക്ഷാമം അയയ്‌ക്കുന്ന നാളുകൾ വരുന്നു!ആഹാരമില്ലാത്തതുകൊണ്ടുള്ള ക്ഷാമമല്ല, വെള്ളത്തിനായുള്ള ദാഹവുമല്ല,പകരം യഹോവയുടെ വചനം കേൾക്കാനില്ലാത്തതുകൊണ്ടുള്ള ക്ഷാമം!+
12 കടൽമുതൽ കടൽവരെയും വടക്കുമുതൽ കിഴക്കുവരെയും* അവർ വേച്ചുവേച്ച് നടക്കും.യഹോവയുടെ വാക്കുകൾ തേടി അവർ അലഞ്ഞുനടക്കും.
പക്ഷേ കണ്ടെത്തില്ല.
13 അന്നു യുവാക്കളും സുന്ദരികളായ കന്യകമാരും ദാഹിച്ച് തല ചുറ്റി വീഴും.
14 “ദാനേ, നിന്റെ ജീവനുള്ള ദൈവമാണെ”+ എന്നും“ബേർ-ശേബയിലേക്കുള്ള+ വഴിയാണെ” എന്നും പറഞ്ഞ്
ശമര്യയുടെ പാപത്തെച്ചൊല്ലി+ സത്യം ചെയ്യുന്നവർ വീഴും.
അവർ പിന്നെ ഒരിക്കലും എഴുന്നേൽക്കില്ല.’”+