വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ചോദ്യം 1

ദൈവം ആരാണ്‌?

“യഹോവ എന്നു പേരുള്ള അങ്ങ്‌ മാത്രം മുഴു​ഭൂ​മി​ക്കും മീതെ അത്യു​ന്നതൻ എന്ന്‌ ആളുകൾ അറിയട്ടെ.”

സങ്കീർത്ത​നം 83:18

“യഹോവ ദൈവ​മെന്ന്‌ അറിയു​വിൻ. ദൈവ​മാ​ണു നമ്മെ ഉണ്ടാക്കി​യത്‌, നാം ദൈവ​ത്തി​നു​ള്ളവർ.”

സങ്കീർത്ത​നം 100:3

“യഹോവ! അതാണ്‌ എന്റെ പേര്‌; എന്റെ മഹത്ത്വം ഞാൻ മറ്റാർക്കും കൊടു​ക്കില്ല; എനിക്കു ലഭിക്കേണ്ട സ്‌തുതി കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങൾക്കു ഞാൻ നൽകില്ല.”

യശയ്യ 42:8

“യഹോ​വ​യു​ടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും.”

റോമർ 10:13

“ഏതു വീടും ആരെങ്കി​ലും നിർമി​ച്ച​താണ്‌. എന്നാൽ എല്ലാം നിർമി​ച്ചതു ദൈവ​മാണ്‌.”

എബ്രായർ 3:4

“കണ്ണുകൾ ഉയർത്തി ആകാശ​ത്തേക്കു നോക്കുക. ഇവയെ​യെ​ല്ലാം സൃഷ്ടി​ച്ചത്‌ ആരാണ്‌? അവയുടെ സൈന്യ​ത്തെ സംഖ്യാ​ക്ര​മ​ത്തിൽ നയിക്കു​ന്ന​വൻതന്നെ! ദൈവം അവയെ​യെ​ല്ലാം പേരെ​ടുത്ത്‌ വിളി​ക്കു​ന്നു. ദൈവ​ത്തി​ന്റെ അപാര​മായ ഊർജ​വും ഭയഗം​ഭീ​ര​മായ ശക്തിയും കാരണം, അവയിൽ ഒന്നു​പോ​ലും കാണാ​താ​കു​ന്നില്ല.”

യശയ്യ 40:26