വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ബി12-ബി

യേശു​വി​ന്റെ ഭൂമി​യി​ലെ ജീവിതം (ഭാഗം 2)

യരുശലേമും സമീപപ്രദേശവും

  1. ദേവാലയം

  2.   ഗത്ത്‌ശെമന തോട്ടം (?)

  3.    ഗവർണ​റു​ടെ അരമന

  4.   കയ്യഫയു​ടെ വീട്‌ (?)

  5.   ഹെരോദ്‌ അന്തിപ്പാസ്‌ ഉപയോ​ഗി​ച്ചി​രുന്ന കൊട്ടാ​രം (?)

  6. ബേത്‌സഥ കുളം

  7. ശിലോ​ഹാം കുളം

  8.   സൻഹെ​ദ്രിൻ ഹാൾ (?)

  9.   ഗൊൽഗോഥ (?)

  10. അക്കൽദാമ (?)

     തീയതി:  നീസാൻ 12 |  നീസാൻ 13 |  നീസാൻ 14 |  നീസാൻ 15 |  നീസാൻ 16

 നീസാൻ 12

സൂര്യാ​സ്‌ത​മയം (ജൂതന്മാ​രു​ടെ ഒരു ദിവസം സൂര്യാ​സ്‌ത​മ​യ​ത്തോ​ടെ തുടങ്ങി അടുത്ത സൂര്യാ​സ്‌ത​മ​യ​ത്തോ​ടെ അവസാ​നി​ക്കു​ന്നു)

സൂര്യോ​ദയം

  • ശിഷ്യ​ന്മാ​രു​ടെ​കൂ​ടെ സ്വസ്ഥമാ​യി ഒരു ദിവസം

  • ഒറ്റി​ക്കൊ​ടു​ക്കാൻ യൂദാസ്‌ പറഞ്ഞൊക്കുന്നു

സൂര്യാ​സ്‌ത​മയം

 നീസാൻ 13

സൂര്യാ​സ്‌ത​മയം

സൂര്യോ​ദയം

  • പത്രോ​സും യോഹ​ന്നാ​നും പെസഹ​യ്‌ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നു

  • യേശു​വും മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രും വൈകു​ന്നേ​ര​ത്തോ​ടെ എത്തുന്നു

സൂര്യാ​സ്‌ത​മയം

 നീസാൻ 14

സൂര്യാ​സ്‌ത​മയം

  • അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊ​പ്പം പെസഹ കഴിക്കുന്നു

  • അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പാദങ്ങൾ കഴുകുന്നു

  • യൂദാ​സി​നെ പറഞ്ഞുവിടുന്നു

  • കർത്താ​വി​ന്റെ അത്താഴം ഏർപ്പെടുത്തുന്നു

  • ഗത്ത്‌ശെമന തോട്ട​ത്തിൽവെച്ച്‌ യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കു​ന്നു, അറസ്റ്റ്‌ ചെയ്യുന്നു ( 2)

  • അപ്പോ​സ്‌ത​ല​ന്മാർ ഓടിപ്പോകുന്നു

  • കയ്യഫയു​ടെ വീട്ടിൽവെച്ച്‌ സൻഹെ​ദ്രിൻ യേശു​വി​നെ ചോദ്യം ചെയ്യുന്നു ( 4)

  • പത്രോസ്‌ യേശു​വി​നെ നിഷേധിച്ചുപറയുന്നു

സൂര്യോ​ദയം

  • വീണ്ടും സൻഹെ​ദ്രി​നു മുമ്പാകെ ഹാജരാ​കു​ന്നു ( 8)

  • പീലാ​ത്തൊ​സി​ന്റെ അടു​ത്തേക്ക്‌ ( 3), ഹെരോ​ദി​ന്റെ അടു​ത്തേക്ക്‌ ( 5), വീണ്ടും പീലാ​ത്തൊ​സി​ന്റെ അടു​ത്തേക്ക്‌ ( 3)

  • മരണശിക്ഷ വിധി​ക്കു​ന്നു, ഗൊൽഗോ​ഥ​യിൽവെച്ച്‌ വധിക്കു​ന്നു ( 9)

  • ഉച്ച കഴിഞ്ഞ്‌ ഏകദേശം മൂന്നു മണി​യോ​ടെ മരിക്കുന്നു

  • മൃത​ദേഹം എടുത്ത്‌ അടക്കുന്നു

സൂര്യാ​സ്‌ത​മയം

 നീസാൻ 15 (ശബത്ത്‌)

സൂര്യാ​സ്‌ത​മയം

സൂര്യോ​ദയം

  • യേശു​വി​ന്റെ കല്ലറയ്‌ക്കു കാവൽ ഏർപ്പെ​ടു​ത്താൻ പീലാ​ത്തൊസ്‌ അനുമതി കൊടുക്കുന്നു

സൂര്യാ​സ്‌ത​മയം

 നീസാൻ 16

സൂര്യാ​സ്‌ത​മയം

  • മൃതശ​രീ​ര​ത്തിൽ പൂശാൻ കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങുന്നു

സൂര്യോ​ദയം

  • ഉയിർപ്പിക്കപ്പെട്ടു

  • ശിഷ്യ​ന്മാർക്കു പ്രത്യക്ഷപ്പെടുന്നു

സൂര്യാ​സ്‌ത​മയം