ആഗോള പ്രസംഗ-പഠിപ്പിക്കൽ 2007 —ഒറ്റനോട്ടത്തിൽ
ആഗോള പ്രസംഗ-പഠിപ്പിക്കൽ 2007 —ഒറ്റനോട്ടത്തിൽ
കഴിഞ്ഞ സേവനവർഷത്തെക്കുറിച്ചുള്ള തുടർന്നുവരുന്ന പുളകപ്രദമായ റിപ്പോർട്ട് കേവലവിവരങ്ങളുടെ ഒരു സമാഹാരമല്ല. ഭൂമിയിലെങ്ങുമുള്ള ദൈവഭക്തരായ സ്ത്രീപുരുഷന്മാരുടെയും കുട്ടികളുടെയും അളവറ്റ സ്നേഹവും അർപ്പണവുമാണ് ഓരോ പേജിലും നിഴലിക്കുന്നത്. “ഭൂമിയുടെ അറ്റത്തോളവും” സുവാർത്ത പ്രസംഗിക്കാനായി നമ്മുടെ സഹോദരീസഹോദരന്മാർ അനുഷ്ഠിക്കുന്ന ത്യാഗങ്ങളുടെ ഉള്ളറകളിലേക്ക് എത്തിനോക്കുകയാണ് ഈ റിപ്പോർട്ട്. (പ്രവൃ. 1:8) ചെറുതായാലും വലുതായാലും അത്തരം ത്യാഗങ്ങൾ, യഹോവയാം ദൈവത്തിന്റെയും അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെയും വീക്ഷണത്തിൽ അമൂല്യമാണ്. (സങ്കീ. 50:14; ലൂക്കൊ. 21:1-4) “ദൈവം നല്കുന്ന പ്രാപ്തി”കൊണ്ടു മാത്രമേ ജീവരക്ഷാകരമായ ഈ വേല നിർവഹിക്കാനാകു എന്നും വാർഷികറിപ്പോർട്ട് നമ്മെ അനുസ്മരിപ്പിക്കുന്നു. (1 പത്രൊ. 4:11) റിപ്പോർട്ടിനെക്കുറിച്ചും തുടർന്നുവരുന്ന അനുഭവങ്ങളെക്കുറിച്ചും ധ്യാനിക്കവേ “കർത്താവിലും അവന്റെ അമിതബലത്തിലും [നിങ്ങൾ] ശക്തിപ്പെടു”മാറാകട്ടെ.—എഫെ. 6:10.
2007 —ഒറ്റനോട്ടത്തിൽ
യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസുകൾ: 113
റിപ്പോർട്ടു ചെയ്ത ദേശങ്ങൾ: 236
മൊത്തം സഭകൾ: 1,01,376
ലോകവ്യാപക സ്മാരക ഹാജർ: 1,76,72,443
ലോകവ്യാപകമായി സ്മാരകചിഹ്നങ്ങളിൽ പങ്കുപറ്റിയവർ: 9,105
രാജ്യസേവനത്തിൽ പങ്കെടുത്ത പ്രസാധകരുടെ അത്യുച്ചം: 69,57,854
പ്രസംഗവേലയിൽ ഏർപ്പെട്ട പ്രസാധകരുടെ പ്രതിമാസ ശരാശരി: 66,91,790
2006-നെ അപേക്ഷിച്ചുള്ള വർധന: 3.1%
സ്നാനമേറ്റവരുടെ എണ്ണം: 2,98,304
സഹായ പയനിയർമാരുടെ പ്രതിമാസ ശരാശരി: 3,12,741
പയനിയർമാരുടെ പ്രതിമാസ ശരാശരി: 6,78,638
വയലിൽ ചെലവഴിച്ച മൊത്തം മണിക്കൂർ: 143,17,61,554
ബൈബിളധ്യയനങ്ങളുടെ പ്രതിമാസ ശരാശരി: 65,61,426
സേവനവർഷം 2007-ൽ, യഹോവയുടെ സാക്ഷികൾ പ്രത്യേക പയനിയർമാരെയും മിഷനറിമാരെയും സഞ്ചാര മേൽവിചാരകന്മാരെയും അവരുടെ വയൽസേവന നിയമനങ്ങളിൽ സഹായിക്കുന്നതിന് 484 കോടിയിലധികം രൂപ ചെലവഴിച്ചു.
◼ മൊത്തം 19,581 നിയമിത ശുശ്രൂഷകർ വ്യത്യസ്ത ബ്രാഞ്ചോഫീസുകളിൽ സേവിക്കുന്നു. ഇവർ എല്ലാവരും ‘യഹോവയുടെ സാക്ഷികളുടെ പ്രത്യേക മുഴുസമയസേവകരുടെ ലോകവ്യാപക വ്യവസ്ഥ’യിൻ കീഴിൽ വരുന്നവരാണ്.
[32-39 പേജുകളിലെ ചാർട്ട്]
യഹോവയുടെ സാക്ഷികളുടെ സേവന വർഷം 2007-ലെ ലോകവ്യാപക റിപ്പോർട്ട
(പ്രസിദ്ധീകരണം കാണുക)
[40-42 പേജുകളിലെ മാപ്പുകൾ]
(പ്രസിദ്ധീകരണം കാണുക)