വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്‌?

ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്‌?

അധ്യായം 11

ദൈവം ദുഷ്ടത അനുവ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

1. (എ) ഇന്നു ഭൂമി​യി​ലെ സാഹച​ര്യം എന്താണ്‌? (ബി) ചിലർക്ക്‌ എന്തു പരാതി​യുണ്ട്‌?

 നിങ്ങൾ ലോക​ത്തി​ലെ​വി​ടെ നോക്കി​യാ​ലും അവിടെ കുററ​കൃ​ത്യ​വും വിദ്വേ​ഷ​വും കുഴപ്പ​വു​മുണ്ട്‌. മിക്ക​പ്പോ​ഴും നിർദോ​ഷി​ക​ളാ​ണു കഷ്ടപ്പെ​ടു​ന്നത്‌. ചിലർ ദൈവത്തെ കുററ​പ്പെ​ടു​ത്തു​ന്നു. ‘ഒരു ദൈവ​മു​ണ്ടെ​ങ്കിൽ അവൻ ഈ ഭയങ്കര കാര്യ​ങ്ങ​ളെ​ല്ലാം സംഭവി​ക്കാൻ അനുവ​ദി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?’ എന്ന്‌ അവർ ചോദി​ച്ചേ​ക്കാം.

2. (എ) ആരാണു ദുഷ്ടകാ​ര്യ​ങ്ങൾ ചെയ്യു​ന്നത്‌? (ബി) ഭൂമി​യി​ലെ കഷ്ടപ്പാ​ടി​ല​ധി​ക​വും എങ്ങനെ തടയാം?

2 എന്നാൽ മററു​ള​ള​വ​രോട്‌ ഈ ദുഷ്ടതകൾ പ്രവർത്തി​ക്കു​ന്നത്‌ ആരാണ്‌? ആളുക​ളാണ്‌, ദൈവമല്ല. ദൈവം ദുഷ്‌പ്ര​വൃ​ത്തി​കളെ കുററം​വി​ധി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. യഥാർഥ​ത്തിൽ ജനങ്ങൾ ദൈവ​നി​യ​മങ്ങൾ അനുസ​രി​ച്ചി​രു​ന്നെ​ങ്കിൽ ഭൂമി​യി​ലെ കഷ്ടപ്പാ​ടിൽ അധിക​വും തടയാ​മാ​യി​രു​ന്നു. സ്‌നേ​ഹി​ക്കാൻ അവൻ നമ്മോടു കല്‌പി​ക്കു​ന്നുണ്ട്‌. അവൻ കൊല​പാ​ത​ക​ത്തെ​യും മോഷ​ണ​ത്തെ​യും ദുർവൃ​ത്തി​യെ​യും അത്യാ​ഗ്ര​ഹ​ത്തെ​യും മദ്യാ​സ​ക്തി​യെ​യും മനുഷ്യ​രെ കഷ്ടപ്പെ​ടു​ത്തുന്ന മററു ദുഷ്‌പ്ര​വൃ​ത്തി​ക​ളെ​യും വിലക്കു​ന്നു. (റോമർ 13:9; എഫേസ്യർ 5:3, 18) ദൈവം ആദാമി​നെ​യും ഹവ്വാ​യെ​യും അത്ഭുത​ക​ര​മായ ഒരു തലച്ചോ​റി​നോ​ടും ശരീര​ത്തോ​ടും ജീവിതം പൂർണ​മാ​യി ആസ്വദി​ക്കാ​നു​ളള പ്രാപ്‌തി​യോ​ടും​കൂ​ടെ​യാ​ണു നിർമി​ച്ചത്‌. അവരോ അവരുടെ മക്കളോ കഷ്ടപ്പെ​ട​ണ​മെന്ന്‌ അവൻ ഒരിക്ക​ലും ആഗ്രഹി​ച്ചില്ല.

3. (എ) ദുഷ്ടത​യ്‌ക്ക്‌ ഉത്തരവാ​ദി​കൾ ആരാണ്‌? (ബി) ആദാമി​നും ഹവ്വായ്‌ക്കും സാത്താന്റെ പരീക്ഷ​കളെ ചെറു​ത്തു​നിൽക്കാ​മാ​യി​രു​ന്നു​വെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

3 പിശാ​ചായ സാത്താ​നാ​ണു ഭൂമി​യിൽ ദുഷ്ടത ആരംഭി​ച്ചത്‌. എന്നാൽ ആദാമും ഹവ്വായും കുററ​ക്കാ​രാണ്‌. പിശാച്‌ അവരെ പരീക്ഷി​ച്ച​പ്പോൾ ചെറു​ത്തു​നിൽക്കാൻ കഴിയാ​ത്ത​വി​ധം അവർ തീരെ ബലഹീ​ന​രാ​യി​രു​ന്നില്ല. പിൽക്കാ​ലത്തു പൂർണ​മ​നു​ഷ്യ​നാ​യി​രുന്ന യേശു ചെയ്‌ത​തു​പോ​ലെ “ദൂരെ പോ” എന്ന്‌ അവർക്കു സാത്താ​നോ​ടു പറയാൻ കഴിയു​മാ​യി​രു​ന്നു. (മത്തായി 4:10) എന്നാൽ അവർ അതു ചെയ്‌തില്ല. തൽഫല​മാ​യി, അവർ അപൂർണ​രാ​യി​ത്തീർന്നു. നാം ഉൾപ്പെടെ അവരുടെ മക്കളും ആ അപൂർണത അവകാ​ശ​പ്പെ​ടു​ത്തി. അത്‌ അതി​നോ​ടു​കൂ​ടെ രോഗ​വും സങ്കടവും മരണവും കൈവ​രു​ത്തി. (റോമർ 5:12) എന്നാൽ ദൈവം കഷ്ടപ്പാടു തുടരാൻ അനുവ​ദി​ച്ച​തെ​ന്തു​കൊണ്ട്‌?

4. സ്‌നേ​ഹ​വാ​നായ ഒരു ദൈവം താൽക്കാ​ലി​ക​മാ​യി ദുഷ്ടത അനുവ​ദി​ക്കു​മെന്നു ഗ്രഹി​ക്കാൻ നമ്മെ എന്തു സഹായി​ക്കു​ന്നു?

4 ഈ നൂററാ​ണ്ടു​ക​ളി​ലെ​ല്ലാം അനുഭ​വ​പ്പെ​ട്ടി​ട്ടു​ളള മാനു​ഷ​ദു​രി​ത​മെ​ല്ലാം അനുവ​ദി​ക്കു​ന്ന​തി​നു ദൈവ​ത്തി​നു യാതൊ​ന്നും മതിയായ കാരണ​മാ​യി​രി​ക്കു​ന്നി​ല്ലെന്ന്‌ ഒരുവൻ ആദ്യം ചിന്തി​ച്ചേ​ക്കാം. എന്നിരു​ന്നാ​ലും ആ നിഗമ​ന​ത്തി​ലെ​ത്തു​ന്നതു ശരിയാ​ണോ? തങ്ങളുടെ മക്കളെ യഥാർഥ​മാ​യി സ്‌നേ​ഹി​ക്കുന്ന മാതാ​പി​താ​ക്കൻമാർ ഏതെങ്കി​ലും കുഴപ്പം പരിഹ​രി​ക്കു​ന്ന​തി​നു വേദനാ​ജ​ന​ക​മായ ഒരു ഓപ്പ​റേ​ഷനു വിധേ​യ​മാ​കാൻ തങ്ങളുടെ മക്കളെ അനുവ​ദി​ച്ചി​ട്ടി​ല്ലേ? ഉവ്വ്‌, താൽക്കാ​ലിക കഷ്ടപ്പാ​ടി​ന്റെ അനുവാ​ദം മിക്ക​പ്പോ​ഴും കുട്ടികൾ പിൽക്കാ​ല​ജീ​വി​ത​ത്തിൽ മെച്ചപ്പെട്ട ആരോ​ഗ്യം ആസ്വദി​ക്കുക സാധ്യ​മാ​ക്കി​യി​ട്ടുണ്ട്‌. ദൈവം ദുഷ്ടത അനുവ​ദി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ എന്തു നൻമ കൈവ​ന്നി​ട്ടുണ്ട്‌?

പരിഹ​രി​ക്കേണ്ട ഒരു പ്രധാന വിവാ​ദ​പ്ര​ശ്‌നം

5. (എ) സാത്താൻ ദൈവം പറഞ്ഞതി​നു വിരു​ദ്ധ​മാ​യി പറഞ്ഞ​തെ​ങ്ങനെ? (ബി) സാത്താൻ ഹവ്വായ്‌ക്ക്‌ എന്തു വാഗ്‌ദാ​നം ചെയ്‌തു?

5 ഏദൻതോ​ട്ട​ത്തിൽ ദൈവ​ത്തി​നെ​തി​രാ​യി ഉണ്ടായ മത്സരം ഒരു പ്രധാ​ന​പ്പെട്ട വിവാദം ഉയർത്തി. ദൈവം ദുഷ്ടത അനുവ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടെന്നു മനസ്സി​ലാ​ക്കു​ന്ന​തി​നു നാം അതു പരി​ശോ​ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഏദൻതോ​ട്ട​ത്തി​ലെ ഒരു പ്രത്യേ​ക​വൃ​ക്ഷ​ത്തിൽനി​ന്നു ഭക്ഷിക്ക​രു​തെന്നു യഹോവ ആദാമി​നോ​ടു പറഞ്ഞി​രു​ന്നു. ആദാം അതു ഭക്ഷിച്ചാൽ എന്തു സംഭവി​ക്കും? “നീ തീർച്ച​യാ​യും മരിക്കും” എന്നു ദൈവം പറഞ്ഞു. (ഉല്‌പത്തി 2:17) ഏതായാ​ലും സാത്താൻ നേരെ എതിരു പറഞ്ഞു. ഒട്ടും മടിക്കാ​തെ വിലക്ക​പ്പെട്ട വൃക്ഷത്തിൽനി​ന്നു ഭക്ഷിക്കാൻ അവൻ ആദാമി​ന്റെ ഭാര്യ​യായ ഹവ്വാ​യോ​ടു പറഞ്ഞു. “നിങ്ങൾ തീർച്ച​യാ​യും മരിക്ക​യില്ല” എന്നു സാത്താൻ പറഞ്ഞു. യഥാർഥ​ത്തിൽ “നിങ്ങൾ അതിൽനി​ന്നു തിന്നു​ന്ന​ദി​വ​സം​തന്നെ നിങ്ങളു​ടെ കണ്ണുകൾ തുറ​ക്കേ​ണ്ട​താ​ണെ​ന്നും നിങ്ങൾ നൻമയും തിൻമ​യും അറിയു​ന്ന​വ​രാ​യി ദൈവ​ത്തെ​പ്പോ​ലെ ആകേണ്ട​താ​ണെ​ന്നും ദൈവം അറിയു​ന്നു” എന്ന്‌ അവൻ തുടർന്നു പറഞ്ഞു.—ഉല്‌പത്തി 3:1-5.

6. (എ) ഹവ്വാ ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ച​തെ​ന്തു​കൊണ്ട്‌? (ബി) വിലക്ക​പ്പെട്ട വൃക്ഷത്തിൽനി​ന്നു ഭക്ഷിക്കു​ന്ന​തി​ന്റെ അർഥ​മെ​ന്താ​യി​രു​ന്നു?

6 ഹവ്വാ ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കു​ക​യും തിന്നു​ക​യും ചെയ്‌തു. എന്തു​കൊണ്ട്‌? ഹവ്വാ സാത്താനെ വിശ്വ​സി​ച്ചു. ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കു​ന്ന​തി​നാൽ തനിക്കു പ്രയോ​ജനം കിട്ടു​മെന്ന്‌ അവൾ സ്വാർഥ​പൂർവം ചിന്തിച്ചു. മേലാൽ താനോ ആദാമോ ദൈവ​ത്തോ​ടു സമാധാ​നം പറയേ​ണ്ട​തി​ല്ലാ​യി​രി​ക്കു​മെന്ന്‌ അവൾ ന്യായ​വാ​ദം ചെയ്‌തു. മേലാൽ അവർ അവന്റെ നിയമ​ങ്ങൾക്കു കീഴ്‌പ്പെ​ടേ​ണ്ടി​വ​രി​ക​യില്ല. അവർക്കു സ്വയം “നൻമ” എന്തെന്നും “തിൻമ” എന്തെന്നും തീരു​മാ​നി​ക്കാൻ കഴിയും. ഇതൊ​ക്കെ​യാ​യി​രു​ന്നു അവളുടെ മനോ​ഗതം. ആദാം ഹവ്വാ​യോ​ടു യോജി​ക്കു​ക​യും ഭക്ഷിക്കു​ക​യും ചെയ്‌തു. ദൈവ​ത്തി​നെ​തി​രായ മമനു​ഷ്യ​ന്റെ ആദിമ പാപ​ത്തെ​ക്കു​റി​ച്ചു ചർച്ച​ചെ​യ്‌തു​കൊണ്ട്‌ യരുശ​ലേം ബൈബി​ളി​ലെ ഒരു അടിക്കു​റിപ്പ്‌ പറയുന്നു: “അതു നൻമ എന്തെന്നും തിൻമ എന്തെന്നും തന്നെത്താൻ തീരു​മാ​നി​ക്കു​ന്ന​തി​നും അതനു​സ​രി​ച്ചു പ്രവർത്തി​ക്കു​ന്ന​തി​നു​മു​ളള അധികാ​രം, പൂർണ​ധാർമിക സ്വാത​ന്ത്ര്യ​ത്തി​ന്റെ അവകാശം ആണ്‌ . . . ആദ്യപാ​പം ദൈവ​ത്തി​ന്റെ പരമാ​ധി​കാ​ര​ത്തിൻമേ​ലു​ളള ഒരു കടന്നാ​ക്ര​മണം ആയിരു​ന്നു.” അതായത്‌ അതു മമനു​ഷ്യ​ന്റെ സമ്പൂർണ​ഭ​ര​ണാ​ധി​കാ​രി അഥവാ മേലധി​കാ​രി​യാ​യി​രി​ക്കാ​നു​ളള ദൈവ​ത്തി​ന്റെ അവകാ​ശ​ത്തിൻമേ​ലു​ളള ഒരു കടന്നാ​ക്ര​മ​ണ​മാ​യി​രു​ന്നു.

7. (എ) മമനു​ഷ്യ​ന്റെ അനുസ​ര​ണ​ക്കേ​ടി​നാൽ ഏതു വിവാ​ദ​പ്ര​ശ്‌നം ഉന്നയി​ക്ക​പ്പെട്ടു? (ബി) ഈ വിവാ​ദ​പ്ര​ശ്‌ന​ത്തോ​ടു​ളള ബന്ധത്തിൽ ഏതു ചോദ്യ​ങ്ങൾക്ക്‌ ഉത്തരം ആവശ്യ​മാണ്‌?

7 അതു​കൊണ്ട്‌ വിലക്ക​പ്പെട്ട ഫലം തിന്നതി​നാൽ ആദാമും ഹവ്വായും ദൈവ​ത്തി​ന്റെ ഭരണാ​ധി​പ​ത്യ​ത്തിൻകീ​ഴിൽനി​ന്നു പിൻമാ​റി. അവർ സ്വന്ത തീരു​മാ​ന​ങ്ങ​ള​നു​സ​രി​ച്ചു “നൻമ”യോ “തിൻമ”യോ ചെയ്‌തു​കൊ​ണ്ടു സ്വന്തം ഉത്തരവാ​ദി​ത്വ​ത്തിൽ പ്രവർത്തി​ച്ചു. അതു​കൊണ്ട്‌ ഉന്നയി​ക്ക​പ്പെട്ട പ്രധാ​ന​പ്പെട്ട വിവാ​ദ​വി​ഷയം അഥവാ പ്രശ്‌നം ഇതായി​രു​ന്നു: ദൈവ​ത്തി​നു മനുഷ്യ​വർഗ​ത്തി​ന്റെ സമ്പൂർണ ഭരണാ​ധി​കാ​രി​യാ​യി​രി​ക്കാ​നു​ളള അവകാ​ശ​മു​ണ്ടോ? മററു വാക്കു​ക​ളിൽ പറഞ്ഞാൽ മനുഷ്യർക്കു നൻമയോ തിൻമ​യോ എന്തെന്നു നിശ്ചയി​ക്കേണ്ട ഏകൻ യഹോ​വ​യാ​ണോ? ശരിയായ നടത്ത എന്താ​ണെ​ന്നും എന്തല്ലെ​ന്നും പറയേണ്ട ഏകൻ അവനാ​ണോ? അല്ലെങ്കിൽ മനുഷ്യ​നു തന്നേത്തന്നെ മെച്ചമാ​യി ഭരിക്കാൻ കഴിയു​മോ? ആരുടെ ഭരണരീ​തി​യാണ്‌ ഏററവും നല്ലത്‌? സാത്താന്റെ അദൃശ്യ മാർഗ​നിർദേ​ശ​ത്തിൻകീ​ഴിൽ, യഹോ​വ​യു​ടെ മാർഗ​നിർദേശം കൂടാതെ, മനുഷ്യർക്കു വിജയ​പ്ര​ദ​മാ​യി ഭരിക്കാൻ കഴിയു​മോ? അതോ ഭൂമി​യിൽ നിലനി​ല്‌ക്കുന്ന സമാധാ​നം കൈവ​രു​ത്തുന്ന ഒരു നീതി​യു​ളള ഗവൺമെൻറ്‌ സ്ഥാപി​ക്കാൻ ദൈവ​ത്തി​ന്റെ മാർഗ​നിർദേശം ആവശ്യ​മാ​ണോ? ദൈവ​ത്തി​ന്റെ പരമാ​ധി​കാ​ര​ത്തിൻമേൽ, അതായത്‌ മനുഷ്യ​വർഗ​ത്തി​ന്റെ ഏകസമ്പൂർണ​ഭ​ര​ണാ​ധി​കാ​രി​യാ​യി​രി​ക്കാ​നു​ളള അവന്റെ അവകാ​ശ​ത്തിൽ, ഉണ്ടായ ഈ കടന്നാ​ക്ര​മ​ണ​ത്തിൽ ഇത്തരം ചോദ്യ​ങ്ങ​ളെ​ല്ലാം ഉന്നയി​ക്ക​പ്പെട്ടു.

8. യഹോവ ഉടൻതന്നെ മത്സരി​കളെ നശിപ്പി​ക്കാ​ഞ്ഞ​തെ​ന്തു​കൊണ്ട്‌?

8 തീർച്ച​യാ​യും മത്സരം ഉണ്ടായ ഉടനെ യഹോ​വ​യ്‌ക്കു മൂന്നു മത്സരി​ക​ളെ​യും നശിപ്പി​ക്കാ​മാ​യി​രു​ന്നു. അവൻ സാത്താ​നെ​ക്കാ​ളോ ആദാമി​നെ​യും ഹവ്വാ​യെ​യും​കാ​ളോ ശക്തനാ​ണെ​ന്നു​ള​ള​തിൽ സംശയ​മി​ല്ലാ​യി​രു​ന്നു. എന്നാൽ അവരെ നശിപ്പി​ക്കു​ന്നത്‌ ഏററവും നല്ല വിധത്തിൽ കാര്യ​ങ്ങൾക്കു തീർപ്പു കല്‌പി​ക്കു​മാ​യി​രു​ന്നില്ല. ദൃഷ്ടാ​ന്ത​മാ​യി, ദൈവ​ത്തി​ന്റെ സഹായം​കൂ​ടാ​തെ, മനുഷ്യർക്കു വിജയ​ക​ര​മാ​യി തങ്ങളേ​ത്തന്നെ ഭരിക്കാൻ കഴിയു​മോ​യെന്ന പ്രശ്‌ന​ത്തിന്‌ അത്‌ ഉത്തരം നൽകു​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ ഉന്നയി​ക്ക​പ്പെട്ട പ്രധാന വിവാ​ദ​പ്ര​ശ്‌നം പരിഹ​രി​ക്കു​ന്ന​തി​നു യഹോവ സമയമ​നു​വ​ദി​ച്ചു.

വിവാ​ദ​പ്ര​ശ്‌ന​ത്തി​നു തീരു​മാ​ന​മു​ണ്ടാ​ക്കു​ന്നു

9, 10. മനുഷ്യർ ദൈവ​ത്തി​ന്റെ മാർഗ​നിർദേശം കൂടാതെ തങ്ങളേ​ത്തന്നെ ഭരിക്കാൻ ശ്രമി​ക്കു​ന്ന​തി​ന്റെ ഫലമെ​ന്താണ്‌?

9 കാലം കടന്നു​പോയ സ്ഥിതിക്കു ഫലമെ​ന്താണ്‌? നിങ്ങൾ എന്തു പറയുന്നു? ദൈവ​ത്തി​ന്റെ മാർഗ​നിർദേശം കൂടാതെ തങ്ങളേ​ത്തന്നെ ഭരിക്കു​ന്ന​തിൽ മനുഷ്യർ വിജയം വരിച്ചി​രി​ക്കു​ന്നു എന്നു കഴിഞ്ഞ 6,000 വർഷത്തെ ചരിത്രം തെളി​യി​ച്ചി​ട്ടു​ണ്ടോ? എല്ലാവ​രു​ടെ​യും അനു​ഗ്ര​ഹ​ത്തി​നും സന്തുഷ്ടി​ക്കു​മാ​യി മനുഷ്യർ സൽഭരണം പ്രദാനം ചെയ്‌തി​ട്ടു​ണ്ടോ? അതോ ചരി​ത്ര​രേഖ “തന്റെ ചുവടി​നെ നയിക്കു​ന്ന​തു​പോ​ലും നടക്കുന്ന മനുഷ്യ​നു​ള​ളതല്ല” എന്ന യിരെ​മ്യാ​പ്ര​വാ​ച​കന്റെ വാക്കുകൾ ശരിയാ​ണെന്നു പ്രകട​മാ​ക്കി​യി​രി​ക്കു​ക​യാ​ണോ?—യിരെ​മ്യാവ്‌ 10:23.

10 ചരി​ത്ര​ത്തി​ലു​ട​നീ​ളം എല്ലാത്തരം ഗവൺമെൻറു​ക​ളും പരീക്ഷി​ച്ചു നോക്കി​യി​ട്ടുണ്ട്‌, എന്നാൽ അവയിൻകീ​ഴിൽ വസിക്കു​ന്ന​വർക്കെ​ല്ലാം യാതൊ​രു ഗവൺമെൻറും സുരക്ഷി​ത​ത്വ​വും സന്തുഷ്ടി​യും കൈവ​രു​ത്തി​യി​ട്ടില്ല. ചിലയാ​ളു​കൾ പുരോ​ഗ​തി​യു​ടെ ലക്ഷണങ്ങ​ളി​ലേക്കു വിരൽ ചൂണ്ടി​യേ​ക്കാം. എന്നാൽ അമ്പിനും വില്ലി​നും പകരം അണു​ബോംബ്‌ സ്ഥലം പിടി​ച്ചി​രി​ക്കു​മ്പോൾ, ഇപ്പോൾ ലോകം മറെറാ​രു ലോക​യു​ദ്ധ​ത്തി​ന്റെ കൊടും​ഭീ​തി​യി​ല​മർന്നി​രി​ക്കു​മ്പോൾ, യഥാർഥ പുരോ​ഗ​തി​യെ​ക്കു​റിച്ച്‌ ഒരുവനു സംസാ​രി​ക്കാൻ കഴിയു​മോ? മനുഷ്യ​നു ചന്ദ്രനിൽ നടക്കാൻ കഴിയു​മെ​ന്നി​രി​ക്കെ, ഭൂമി​യിൽ സമാധാ​ന​ത്തിൽ ഒരുമി​ച്ചു വസിക്കാൻ കഴിയാ​ത്ത​പ്പോൾ, ഏതുതരം പുരോ​ഗ​തി​യാ​ണത്‌? എല്ലാ ആധുനി​ക​സൗ​ക​ര്യ​ങ്ങ​ളോ​ടും​കൂ​ടെ വീടുകൾ നിർമി​ച്ചിട്ട്‌ അതിൽ വസിക്കുന്ന കുടും​ബങ്ങൾ കുഴപ്പ​ങ്ങ​ളാൽ ഛിദ്രി​ച്ചി​രി​ക്കു​മ്പോൾ മനുഷ്യർക്ക്‌ അതു​കൊ​ണ്ടെന്തു ഗുണം? തെരു​വു​ക​ളി​ലെ ലഹളക​ളോ വസ്‌തു​വി​ന്റെ​യും ജീവ​ന്റെ​യും നാശമോ വിപു​ല​വ്യാ​പ​ക​മായ നിയമ​രാ​ഹി​ത്യ​മോ പ്രശം​സി​ക്കാ​നു​ളള കാര്യ​ങ്ങ​ളാ​ണോ? അശേഷമല്ല! എന്നാൽ ഇവ മനുഷ്യർ ദൈവ​ത്തെ​കൂ​ടാ​തെ തങ്ങളേ​ത്തന്നെ ഭരിക്കാൻ ശ്രമി​ക്കു​ന്ന​തി​ന്റെ ഫലങ്ങളാണ്‌.—സദൃശ​വാ​ക്യ​ങ്ങൾ 19:3.

11. അതു​കൊണ്ട്‌, സ്‌പഷ്ട​മാ​യി, മനുഷ്യർക്ക്‌ എന്താവ​ശ്യ​മാണ്‌?

11 തെളിവ്‌ എല്ലാവർക്കും വ്യക്തമാ​യി​രി​ക്കണം. ദൈവ​ത്തിൽനി​ന്നു സ്വത​ന്ത്ര​മാ​യി സ്വയം ഭരിക്കാ​നു​ളള മമനു​ഷ്യ​ന്റെ ശ്രമങ്ങൾ ഭയങ്കര പരാജ​യ​മാണ്‌. അവ വലിയ മാനു​ഷ​ദു​രി​ത​ത്തിൽ കലാശി​ച്ചി​രി​ക്കു​ന്നു. “മനുഷ്യൻ മനുഷ്യ​ന്റെ​മേൽ അവന്റെ ദോഷ​ത്തി​നാ​യി അധികാ​രം നടത്തി​യി​രി​ക്കു​ന്നു” എന്നു ബൈബിൾ വിശദീ​ക​രി​ക്കു​ന്നു. (സഭാ​പ്ര​സം​ഗി 8:9) തങ്ങളുടെ കാര്യങ്ങൾ നിർവ​ഹി​ക്കു​ന്ന​തി​നു മനുഷ്യർക്കു ദൈവ​ത്തി​ന്റെ മാർഗ​നിർദേശം ആവശ്യ​മാ​ണെന്നു വ്യക്തമാണ്‌. ഭക്ഷണം കഴിക്കു​ന്ന​തി​നും വെളളം കുടി​ക്കു​ന്ന​തി​നു​മു​ളള ആവശ്യം സഹിതം ദൈവം മനുഷ്യ​നെ സൃഷ്ടി​ച്ച​തു​പോ​ലെ, ദൈവ​നി​യ​മങ്ങൾ അനുസ​രി​ക്കേണ്ട ആവശ്യം സഹിത​വു​മാണ്‌ മനുഷ്യൻ നിർമി​ക്ക​പ്പെ​ട്ടത്‌. മനുഷ്യൻ ആഹാര​ത്തി​നും വെളള​ത്തി​നും വേണ്ടി​യു​ളള തന്റെ ശരീര​ത്തി​ന്റെ ആവശ്യത്തെ അവഗണി​ച്ചാൽ അവൻ തീർച്ച​യാ​യും ക്ലേശം അനുഭ​വി​ക്കു​ന്ന​തു​പോ​ലെ ദൈവ​നി​യ​മ​ങ്ങളെ അവഗണി​ച്ചാൽ അവൻ പ്രയാ​സ​ത്തി​ല​ക​പ്പെ​ടും.—സദൃശ​വാ​ക്യ​ങ്ങൾ 3:5, 6.

ഇത്ര ദീർഘ​മാ​യി എന്തു​കൊണ്ട്‌?

12. വിവാ​ദ​പ്ര​ശ്‌ന​ത്തി​നു തീരു​മാ​ന​മു​ണ്ടാ​ക്കാൻ ദൈവം ഇത്ര ദീർഘ​മായ സമയം അനുവ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

12 ‘ഈ വിവാ​ദ​പ്ര​ശ്‌ന​ത്തി​നു തീർപ്പു​ക​ല്‌പി​ക്കാൻ ഇപ്പോൾ 6,000 ത്തോളം വർഷം ദൈവം അനുവ​ദി​ച്ചു; ഇത്രയും കാലം ദൈവം അനുവ​ദി​ച്ച​തെ​ന്തു​കൊണ്ട്‌? തൃപ്‌തി​ക​ര​മായ വിധത്തിൽ പണ്ടേ അതിനു തീർപ്പു​കൽപ്പി​ക്കാൻ കഴിയു​മാ​യി​രു​ന്നി​ല്ലേ?’ എന്ന്‌ ഒരുവൻ ചോദി​ച്ചേ​ക്കാം. യഥാർഥ​ത്തിൽ അതു കഴിയു​മാ​യി​രു​ന്നില്ല. ദൈവം പണ്ടേ മുമ്പോ​ട്ടു വന്ന്‌ ഇടപെ​ട്ടി​രു​ന്നു​വെ​ങ്കിൽ, പരീക്ഷണം നടത്തു​ന്ന​തി​നു മനുഷ്യർക്കു വേണ്ടത്ര സമയം കൊടു​ത്തി​ല്ലെ​ന്നു​ളള ആരോ​പണം ഉണ്ടാകു​മാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ, സകല പ്രജക​ളു​ടെ​യും ആവശ്യത്തെ തൃപ്‌തി​പ്പെ​ടു​ത്തുന്ന ഒരു ഗവൺമെൻറ്‌ വികസി​പ്പി​ച്ചെ​ടു​ക്കാൻ മാത്രമല്ല, എല്ലാവ​രു​ടെ​യും ഐശ്വ​ര്യ​ത്തി​നു സംഭാവന ചെയ്യാൻ കഴിയുന്ന ശാസ്‌ത്രീയ കണ്ടുപി​ടി​ത്തങ്ങൾ നടത്തു​ന്ന​തി​നും മനുഷ്യർക്കു ധാരാളം സമയം ലഭിച്ചി​രി​ക്കു​ന്നു. മനുഷ്യർ നൂററാ​ണ്ടു​ക​ളാ​യി മിക്കവാ​റും എല്ലാത്തരം ഗവൺമെൻറും പരീക്ഷി​ച്ചു​നോ​ക്കി​യി​ട്ടുണ്ട്‌. ശാസ്‌ത്ര​മ​ണ്ഡ​ല​ത്തി​ലെ അവരുടെ പുരോ​ഗതി ഗണനീ​യ​മാണ്‌. അവർ ആററത്തെ ഉപയു​ക്ത​മാ​ക്കു​ക​യും ചന്ദ്രനി​ലേക്കു സഞ്ചരി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. എന്നാൽ ഫലമെ​ന്താണ്‌? അതു മനുഷ്യ​വർഗ​ത്തി​ന്റെ അനു​ഗ്ര​ഹ​ത്തി​നാ​യി തികച്ചും പുതിയ ഒരു വ്യവസ്ഥി​തി കൈവ​രു​ത്തി​യി​ട്ടു​ണ്ടോ?

13. (എ) മമനു​ഷ്യ​ന്റെ ശാസ്‌ത്രീ​യ​പു​രോ​ഗ​തി​യെ​ല്ലാ​മു​ണ്ടാ​യി​ട്ടും ഇന്നത്തെ സാഹച​ര്യം എന്താണ്‌? (ബി) ഇതു വ്യക്തമാ​യി എന്തു തെളി​യി​ക്കു​ന്നു?

13 അശേഷ​മില്ല! പകരം മുമ്പെ​ന്ന​ത്തേ​ക്കാ​ളും അസന്തു​ഷ്ടി​യും കുഴപ്പ​വു​മാ​ണു ഭൂമി​യി​ലു​ള​ളത്‌. വാസ്‌ത​വ​ത്തിൽ കുററ​കൃ​ത്യ​വും മലിനീ​ക​ര​ണ​വും യുദ്ധവും കുടും​ബ​ത്ത​കർച്ച​യും മററു പ്രശ്‌ന​ങ്ങ​ളും വളരെ അപകട​ക​ര​മായ ഘട്ടത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​തി​നാൽ മമനു​ഷ്യ​ന്റെ അസ്‌തി​ത്വ​ത്തി​നു​തന്നെ ഭീഷണി നേരി​ട്ടി​രി​ക്കു​ക​യാ​ണെന്നു ശാസ്‌ത്ര​ജ്ഞൻമാർ വിശ്വ​സി​ക്കു​ന്നു. അതെ, സ്വയം​ഭ​ര​ണ​ത്തി​ന്റെ 6,000 ത്തോളം വർഷത്തെ പരിച​യ​സ​മ്പ​ത്തി​നു​ശേ​ഷ​വും, ശാസ്‌ത്രീയ “പുരോ​ഗതി”യുടെ കൊടു​മു​ടി​യി​ലെ​ത്തി​യ​ശേ​ഷ​വും, മനുഷ്യ​വർഗം ഇപ്പോൾ സ്വവി​നാ​ശത്തെ അഭിമു​ഖീ​ക​രി​ക്കു​ക​യാണ്‌! ദൈവത്തെ കൂടാതെ മനുഷ്യർക്കു തങ്ങളേ​ത്തന്നെ വിജയ​ക​ര​മാ​യി ഭരിക്കാൻ സാധ്യ​മ​ല്ലെന്ന്‌ എത്ര വ്യക്തം! ഈ വിവാ​ദ​പ്ര​ശ്‌ന​ത്തി​നു തീരു​മാ​ന​മു​ണ്ടാ​ക്കാൻ ദൈവം വേണ്ടത്ര സമയം അനുവ​ദി​ച്ചി​ല്ലെന്ന്‌ ആർക്കും ഇപ്പോൾ പരാതി പറയാ​നും സാധ്യമല്ല.

14. സാത്താൻ ഉന്നയിച്ച മറേറ പ്രധാന വിവാ​ദ​പ്ര​ശ്‌നം പരി​ശോ​ധി​ക്കാൻ നാം പ്രോ​ത്സാ​ഹി​ത​രാ​കേ​ണ്ട​തെ​ന്തു​കൊണ്ട്‌?

14 സാത്താന്റെ ഭരണത്തിൻകീ​ഴിൽ ഇത്രയും നാൾ നിലനിന്ന ദുഷ്ടത വരുത്തി​ക്കൂ​ട്ടു​ന്ന​തി​നു മനുഷ്യ​രെ അനുവ​ദി​ച്ച​തി​നു ദൈവ​ത്തി​നു തീർച്ച​യാ​യും നല്ല ന്യായം ഉണ്ടായി​രു​ന്നു. സാത്താൻ തന്റെ മത്സരത്താൽ മറെറാ​രു വിവാ​ദ​പ്ര​ശ്‌ന​വും ഉന്നയിച്ചു. അതിനു തീരു​മാ​ന​മു​ണ്ടാ​ക്കു​ന്ന​തി​നും സമയം ആവശ്യ​മാണ്‌. ഈ വിവാ​ദ​പ്ര​ശ്‌ന​ത്തി​ന്റെ പരി​ശോ​ധന ദൈവം ദുഷ്ടത അനുവ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടെന്നു ഗ്രഹി​ക്കു​ന്ന​തി​നു കൂടു​ത​ലായ സഹായം നൽകും. നിങ്ങൾ വ്യക്തി​പ​ര​മാ​യി ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തി​നാൽ ഈ വിവാ​ദ​പ്ര​ശ്‌ന​ത്തിൽ നിങ്ങൾ വിശേ​ഷാൽ തൽപ്പര​നാ​യി​രി​ക്കും.

[അധ്യയന ചോദ്യ​ങ്ങൾ]

[100-ാം പേജിലെ ചിത്രം]

നല്ലകാരണത്താൽ, ഒരു പിതാ​വൊ മാതാ​വൊ തങ്ങളുടെ പ്രിയ​പ്പെട്ട കുട്ടി വേദനാ​ജ​ന​ക​മായ ഒരു ഓപ്പ​റേ​ഷനു വിധേ​യ​മാ​കാൻ അനുവ​ദി​ക്കും. മനുഷ്യർ താല്‌ക്കാ​ലി​ക​മാ​യി കഷ്ടത അനുഭ​വി​ക്കു​ന്ന​തിന്‌ അനുവ​ദി​ക്കാൻ ദൈവ​ത്തി​നും നല്ല കാരണ​ങ്ങ​ളുണ്ട്‌

[101-ാം പേജിലെ ചിത്രം]

ആദാമും ഹവ്വായും വിലക്ക​പ്പെട്ട ഫലം തിന്നതി​നാൽ ദൈവ​ത്തി​ന്റെ ആധിപ​ത്യ​ത്തെ ഉപേക്ഷി​ച്ചു. നൻമയോ തിൻമ​യോ എന്താ​ണെന്ന്‌ അവർ തങ്ങളുടെ സ്വന്തം തീരു​മാ​ന​ങ്ങ​ളെ​ടു​ത്തു തുടങ്ങി

[103-ാം പേജിലെ ചിത്രം]

ഭക്ഷണം കഴിക്കു​ന്ന​തി​നും വെളളം കുടി​ക്കു​ന്ന​തി​നും ഉളള ആവശ്യ​ത്തോ​ടെ മനുഷ്യൻ സൃഷ്ടി​ക്ക​പ്പെ​ട്ട​തു​പോ​ലെ, ദൈവ​ത്തി​ന്റെ മാർഗ​നിർദേ​ശ​ത്തി​ന്റെ ആവശ്യ​ത്തോ​ടെ​യു​മാണ്‌ അവൻ സൃഷ്ടി​ക്ക​പ്പെ​ട്ടത്‌