വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനുബന്ധം

സ്വയംഭോഗം എന്ന ദുശ്ശീലത്തെ കീഴടക്കുക

സ്വയംഭോഗം എന്ന ദുശ്ശീലത്തെ കീഴടക്കുക

ദൈവത്തെ അപ്രീതിപ്പെടുത്തുന്ന ഒരു ദുശ്ശീമാണു സ്വയംഭോഗം. അത്‌ ഒരാളിൽ സ്വാർഥതയെ ഉന്നമിപ്പിക്കുന്ന, മനസ്സിനെ ദുഷിപ്പിക്കുന്ന ചിന്താതികൾ ഉൾനടുന്നു. * കൂടാതെ, സ്വയംഭോഗം ചെയ്യുന്നയാൾ ലൈംഗിതൃഷ്‌ണ ശമിപ്പിക്കാനുള്ള ഉപാധിളായി മാത്രമാകാം മറ്റുള്ളവരെ കാണുന്നത്‌. ലൈംഗിയെക്കുറിച്ചുള്ള അയാളുടെ കാഴ്‌ചപ്പാടുതന്നെ മറ്റൊന്നായിരിക്കും. രണ്ടു പേർക്കിയിലുള്ള സ്‌നേത്തിന്‍റെ പ്രകടമെന്ന നിലയിലല്ല, നൈമിഷിക സുഖാനുഭൂതിയേകുന്ന വെറുമൊരു ശാരീരിപ്രവർത്തമായിട്ടാണ്‌ അയാൾ അതിനെ കാണുക. ശക്തമായ ലൈംഗിവികാങ്ങൾക്കു ശമനംരുത്തമെന്നേ അയാൾക്കുള്ളൂ. പക്ഷേ ആ ശമനം താത്‌കാലിമാണ്‌. വാസ്‌തത്തിൽ, സ്വയംഭോഗം എന്ന ദുശ്ശീലം “ലൈംഗിക അധാർമികത, അശുദ്ധി, അനിയന്ത്രിമായ കാമാവേശം” എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ശരീരാങ്ങളെ കൊല്ലുകയല്ല മറിച്ച്, അവയെ ഉദ്ദീപിപ്പിക്കുയാണു ചെയ്യുന്നത്‌.—കൊലോസ്യർ 3:5.

അപ്പോസ്‌തനായ പൗലോസ്‌ എഴുതി: “പ്രിയപ്പെട്ടവരേ, . . . ശരീരത്തെയും ചിന്തകളെയും മലിനമാക്കുന്ന എല്ലാത്തിൽനിന്നും നമ്മളെത്തന്നെ ശുദ്ധീരിച്ച് ദൈവത്തോടെ നമ്മുടെ വിശുദ്ധി പരിപൂർണമാക്കാം.” (2 കൊരിന്ത്യർ 7:1) ഇതിനനുസൃമായി ജീവിക്കാൻ പാടുപെടുന്ന വ്യക്തിയാണു നിങ്ങളെങ്കിൽ, നിരാപ്പെരുത്‌. ‘ക്ഷമിക്കാനും’ സഹായിക്കാനും യഹോവ എപ്പോഴും സന്നദ്ധനാണ്‌. (സങ്കീർത്തനം 86:5; ലൂക്കോസ്‌ 11:9-13) ഇടയ്‌ക്കൊക്കെ വീഴ്‌ചന്നുപോകുമെങ്കിലും, ഈ ശീലം തെറ്റാണെന്നുള്ള നിങ്ങളുടെ തോന്നലും അതു നിറുത്താനുള്ള നിങ്ങളുടെ ശ്രമവും നല്ലൊരു മനോഭാത്തിന്‍റെ സൂചനയാണ്‌. “ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയനും എല്ലാം അറിയുന്നനും” ആണെന്നുള്ള കാര്യവും മനസ്സിൽപ്പിടിക്കുക. (1 യോഹന്നാൻ 3:20) നമ്മുടെ പാപങ്ങൾ മാത്രമല്ല ദൈവം കാണുന്നത്‌, പിന്നെയോ മുഴുവ്യക്തിയെയുമാണ്‌. നമ്മളെക്കുറിച്ച് എല്ലാം അറിയാവുന്നതുകൊണ്ട് കരുണയ്‌ക്കായുള്ള നമ്മുടെ ആത്മാർഥമായ യാചനകൾ അനുകമ്പയോടെ കേൾക്കാൻ ദൈവത്തിനു കഴിയും. അതുകൊണ്ട് താഴ്‌മയോടെ ഹൃദയംമായി ദൈവത്തോടു പ്രാർഥിക്കുന്നതിൽ ഒരിക്കലും മടുത്തുപോരുത്‌. എന്തെങ്കിലും പ്രശ്‌നമുള്ളപ്പോൾ സ്വന്തം പിതാവിന്‍റെ അടുത്തേക്ക് ഓടിച്ചെല്ലുന്ന ഒരു കുട്ടിയെപ്പോലെയായിരിക്കണം നിങ്ങൾ. പ്രയോമോ? ശുദ്ധമായ ഒരു മനസ്സാക്ഷിയുണ്ടായിരിക്കാൻ യഹോവ നിങ്ങളെ സഹായിക്കും. (സങ്കീർത്തനം 51:1-12, 17; യശയ്യ 1:18) എന്നാൽ, പ്രാർഥയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കേണ്ടതുണ്ടെന്ന കാര്യം മനസ്സിൽപ്പിടിക്കുക. ഏതുതരം അശ്ലീലവും ചീത്തക്കൂട്ടുകെട്ടും ഒഴിവാക്കുന്നത്‌ അതിലുൾപ്പെടുന്നു. *

സ്വയംഭോഗം ഇപ്പോഴും നിങ്ങൾക്കൊരു പ്രശ്‌നമാണെങ്കിൽ ക്രിസ്‌തീയ മാതാവിനോടോ പിതാവിനോടോ ആത്മീയക്വയും കരുതലും ഉള്ള ഒരു ഉറ്റസുഹൃത്തിനോടോ കാര്യങ്ങൾ തുറന്ന് സംസാരിക്കുക. *സുഭാഷിതങ്ങൾ 1:8, 9; 1 തെസ്സലോനിക്യർ 5:14; തീത്തോസ്‌ 2:3-5.

^ ഖ. 1 ലൈംഗികാവയവങ്ങളെ തടവിയോ തിരുമ്മിയോ രതിമൂർച്ഛയിലെത്തിക്കുന്ന പ്രവൃത്തിയാണു സ്വയംഭോഗം അഥവാ ഹസ്‌തമൈഥുനം.

^ ഖ. 1 വീട്ടിലൊരു കമ്പ്യൂട്ടറുണ്ടെങ്കിൽ, അതിന്‍റെ ദുരുയോഗം തടയാനായി പല കുടുംങ്ങളും എല്ലാവരുടെയും കണ്ണെത്തുന്ന ഒരു സ്ഥലത്താണ്‌ അതു വെക്കാറ്‌. ചിലർ അശ്ലീലവിരങ്ങൾ തടയുന്ന ചില സോഫ്‌റ്റ്‌വെറുകൾ ഉപയോപ്പെടുത്താറുണ്ട്. എങ്കിലും ഇക്കാര്യത്തിൽ നമുക്കു പൂർണമായും ആശ്രയിക്കാവുന്ന സോഫ്‌റ്റ്‌വെറുളില്ല.

^ ഖ. 2 സ്വയംഭോഗം എന്ന ദുശ്ശീലം ഉപേക്ഷിക്കാനുള്ള പ്രായോഗിനിർദേങ്ങൾക്ക് 2006 നവംബർ ലക്കം ഉണരുക!-യിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . ഈ ദുശ്ശീലം എനിക്കെങ്ങനെ ഉപേക്ഷിക്കാം?” എന്ന ലേഖനവും യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും, വാല്യം 1, 205-11 പേജുളും കാണുക.