വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 52

നമ്മുടെ വസ്‌ത്ര​ധാ​ര​ണ​വും ചമയവും ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

നമ്മുടെ വസ്‌ത്ര​ധാ​ര​ണ​വും ചമയവും ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

വസ്‌ത്രം ധരിക്കുന്ന കാര്യ​ത്തി​ലും ഒരുങ്ങുന്ന കാര്യ​ത്തി​ലും നമുക്ക്‌ എല്ലാവർക്കും നമ്മു​ടേ​തായ ഇഷ്ടങ്ങളുണ്ട്‌. അത്തരം ഇഷ്ടാനി​ഷ്ട​ങ്ങ​ളെ​ല്ലാം മാറ്റി​വെ​ക്കാ​തെ​തന്നെ യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നാ​കും. അതിനു ലളിത​മായ ചില ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ച്ചാൽ മാത്രം മതി. അതിൽ ചിലതു നമുക്കു നോക്കാം.

1. വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ​യും ചമയത്തി​ന്റെ​യും കാര്യ​ത്തിൽ നമ്മളെ സഹായി​ക്കുന്ന ബൈബിൾത​ത്ത്വ​ങ്ങൾ എന്തൊ​ക്കെ​യാണ്‌?

നമ്മൾ ‘മാന്യ​മാ​യി, സുബോ​ധ​ത്തോ​ടെ, അന്തസ്സുള്ള വസ്‌ത്രം ധരിക്കണം.’ കൂടാതെ നമ്മുടെ ചമയം അഥവാ ഒരുക്കം ‘ദൈവ​ഭ​ക്ത​നായ’ ഒരു വ്യക്തിക്കു യോജിച്ച വിധത്തി​ലു​ള്ള​താ​യി​രി​ക്കണം. (1 തിമൊ​ഥെ​യൊസ്‌ 2:9, 10) ഇനി പറയുന്ന നാലു തത്ത്വങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക: (1) നമ്മുടെ വസ്‌ത്ര​ധാ​രണം ‘മാന്യ​മാ​യി​രി​ക്കണം.’ സഭയിൽ മീറ്റി​ങ്ങു​കൾക്കു വന്നപ്പോൾ നിങ്ങൾ ഒരു കാര്യം ശ്രദ്ധി​ച്ചി​ട്ടു​ണ്ടാ​കും. ഓരോ​രു​ത്ത​രു​ടെ​യും ഇഷ്ടാനി​ഷ്ടങ്ങൾ പലതാ​ണെ​ങ്കി​ലും എല്ലാവ​രും വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ​യും ചമയത്തി​ന്റെ​യും കേശാ​ല​ങ്കാ​ര​ത്തി​ന്റെ​യും കാര്യ​ത്തിൽ ദൈവ​ത്തിന്‌ ആദരവും ബഹുമാ​ന​വും കൊടു​ക്കു​ന്ന​വ​രാണ്‌. (2) ‘സുബോ​ധ​ത്തോ​ടെ​യുള്ള’ വസ്‌ത്ര​ധാ​രണം. അതിന്റെ അർഥം വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ​യും ചമയത്തി​ന്റെ​യും കാര്യ​ത്തിൽ ഇന്നു ലോകത്ത്‌ പുറത്തി​റ​ങ്ങുന്ന ഓരോ ഫാഷ​ന്റെ​യും പുറകേ നമ്മൾ പോകില്ല എന്നാണ്‌. (3) “അന്തസ്സുള്ള” വസ്‌ത്ര​ധാ​രണം. എന്നു പറഞ്ഞാൽ, ലൈം​ഗി​ക​മോ​ഹങ്ങൾ ഉണർത്തുന്ന വിധത്തി​ലു​ള്ള​തോ നമ്മളി​ലേക്കു വളരെ​യ​ധി​കം ശ്രദ്ധ ആകർഷി​ക്കുന്ന വിധത്തി​ലു​ള്ള​തോ ആയ വസ്‌ത്ര​ധാ​രണം നമ്മൾ ഒഴിവാ​ക്കും. (4) നമ്മുടെ ചമയവും ഒരുക്ക​വും എല്ലാം ‘ദൈവ​ഭ​ക്ത​നായ’ ഒരു വ്യക്തിക്കു യോജിച്ച വിധത്തി​ലു​ള്ള​താ​യി​രി​ക്കണം. അപ്പോൾ നമ്മൾ സത്യ​ദൈ​വത്തെ ആരാധി​ക്കു​ന്ന​വ​രാ​ണെന്നു മറ്റുള്ള​വർക്കു വ്യക്തമാ​കും.—1 കൊരി​ന്ത്യർ 10:31.

2. നമ്മുടെ വസ്‌ത്ര​ധാ​രണം സഹാരാ​ധ​കരെ ഏതെങ്കി​ലും വിധത്തിൽ ബാധി​ക്കു​മോ?

ഏതു വസ്‌ത്രം ധരിക്കണം എന്ന കാര്യ​ത്തിൽ തീരു​മാ​ന​മെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം നമുക്കു​ണ്ടെ​ങ്കി​ലും മറ്റുള്ള​വരെ അത്‌ എങ്ങനെ ബാധി​ക്കും എന്നുകൂ​ടി നമ്മൾ ചിന്തി​ക്കേ​ണ്ട​തുണ്ട്‌. അവർക്ക്‌ ഒരുത​ര​ത്തി​ലും അസ്വസ്ഥത ഉണ്ടാക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല. പകരം, നമ്മുടെ ‘അയൽക്കാ​രനെ പ്രീതി​പ്പെ​ടു​ത്താ​നും ബലപ്പെ​ടു​ത്താ​നും’ ആയിരി​ക്കും നമ്മൾ നോക്കുക.—റോമർ 15:1, 2 വായി​ക്കുക.

3. നമ്മുടെ വസ്‌ത്ര​ധാ​ര​ണ​വും ചമയവും സത്യാ​രാ​ധ​ന​യി​ലേക്ക്‌ ആളുകളെ ആകർഷി​ക്കു​ന്നത്‌ എങ്ങനെ?

നമ്മൾ എപ്പോ​ഴും നല്ല വസ്‌ത്രം ധരിക്കാൻ ശ്രമി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും യോഗ​ങ്ങൾക്കും ശുശ്രൂ​ഷ​യ്‌ക്കും പോകു​മ്പോൾ അക്കാര്യം പ്രത്യേ​കം ശ്രദ്ധി​ക്കും. കാരണം, നമ്മൾ അറിയി​ക്കുന്ന പ്രധാ​ന​പ്പെട്ട സന്ദേശത്തെ ആളുകൾ വിലകു​റ​ച്ചു​കാ​ണാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല. മറിച്ച്‌ നമ്മുടെ വസ്‌ത്ര​ധാ​ര​ണ​വും ചമയവും ‘ദൈവ​ത്തി​ന്റെ പഠിപ്പി​ക്ക​ലിന്‌ ഒരു അലങ്കാ​ര​മാ​കാ​നാണ്‌’ നമ്മൾ ആഗ്രഹി​ക്കു​ന്നത്‌. അപ്പോൾ നമ്മൾ അറിയി​ക്കുന്ന സന്ദേശ​ത്തോട്‌ ആളുകൾക്ക്‌ താത്‌പ​ര്യം തോന്നി​യേ​ക്കാം.—തീത്തോസ്‌ 2:10.

ആഴത്തിൽ പഠിക്കാൻ

നമ്മുടെ വസ്‌ത്ര​ധാ​ര​ണ​വും ചമയവും ക്രിസ്‌ത്യാ​നി​കൾക്കു യോജിച്ച വിധത്തി​ലു​ള്ള​താ​ണെന്നു നമുക്ക്‌ എങ്ങനെ ഉറപ്പാ​ക്കാം?

അധികാരികളോട്‌ ആദരവു​ണ്ടോ എന്നു നമ്മുടെ വസ്‌ത്ര​ധാ​രണം തെളി​യി​ക്കും. നമുക്ക്‌ യഹോ​വ​യോട്‌ ഉള്ളിൽ ആദരവു​ണ്ടെന്ന്‌ യഹോ​വ​യ്‌ക്ക്‌ കാണാ​മെ​ങ്കി​ലും അതു വസ്‌ത്ര​ധാ​ര​ണ​ത്തി​ലൂ​ടെ​യും തെളി​യി​ക്കാം

4. നമ്മുടെ മാന്യ​മായ വസ്‌ത്ര​ധാ​ര​ണ​വും ചമയവും യഹോ​വ​യ്‌ക്ക്‌ ആദരവ്‌ കൊടു​ക്കു​ന്നു

വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ​യും ചമയത്തി​ന്റെ​യും കാര്യ​ത്തിൽ നമ്മൾ നല്ല ശ്രദ്ധ​കൊ​ടു​ക്ക​ണ​മെന്നു പറയു​ന്ന​തി​ന്റെ ഏറ്റവും പ്രധാ​ന​പ്പെട്ട കാരണം എന്താണ്‌? സങ്കീർത്തനം 47:2 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • നമ്മുടെ വസ്‌ത്ര​ധാ​രണം യഹോ​വ​യു​ടെ പേരിനെ ബാധി​ച്ചേ​ക്കാ​മെന്ന കാര്യം ഓർക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • മീറ്റി​ങ്ങി​നും ശുശ്രൂ​ഷ​യ്‌ക്കും പോകു​മ്പോൾ വസ്‌ത്ര​ധാ​ര​ണ​ത്തെ​ക്കു​റി​ച്ചും ചമയ​ത്തെ​ക്കു​റി​ച്ചും ചിന്തി​ക്കേ​ണ്ടതു പ്രധാ​ന​മാ​ണോ, എന്തു​കൊണ്ട്‌?

5. വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ​യും ചമയത്തി​ന്റെ​യും കാര്യ​ത്തിൽ എങ്ങനെ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാം?

വീഡി​യോ കാണുക.

നമ്മുടെ വസ്‌ത്രം വില​യേ​റി​യ​താ​ണെ​ങ്കി​ലും അല്ലെങ്കി​ലും അത്‌ വൃത്തി​യു​ള്ള​തും സന്ദർഭ​ത്തി​നു യോജി​ക്കു​ന്ന​തും ആയിരി​ക്കണം. 1 കൊരി​ന്ത്യർ 10:24; 1 തിമൊ​ഥെ​യൊസ്‌ 2:9, 10 എന്നീ വാക്യങ്ങൾ വായി​ക്കുക. അതിനു ശേഷം താഴെ പറയുന്ന വിധത്തി​ലുള്ള വസ്‌ത്ര​ധാ​ര​ണ​രീ​തി നമ്മൾ ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​ണെന്നു ചർച്ച ചെയ്യുക.

  • വൃത്തി​യി​ല്ലാ​ത്ത​തോ സന്ദർഭ​ത്തി​നു ചേരാ​ത്ത​തോ ആയ അശ്രദ്ധ​മായ വസ്‌ത്ര​ധാ​രണം.

  • ഇറുകി​പ്പി​ടി​ച്ച​തോ ശരീര​ഭാ​ഗങ്ങൾ പ്രദർശി​പ്പി​ക്കു​ന്ന​തോ മറ്റുള്ള​വ​രിൽ ലൈം​ഗി​കാ​ഗ്ര​ഹങ്ങൾ ഉണർത്തു​ന്ന​തോ ആയ വസ്‌ത്ര​ധാ​ര​ണ​രീ​തി.

ക്രിസ്‌ത്യാ​നി​കൾ മോശ​യു​ടെ നിയമ​ത്തിൻകീ​ഴിൽ അല്ലെങ്കി​ലും വസ്‌ത്ര​ധാ​ര​ണ​രീ​തി​യെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ചിന്ത മനസ്സി​ലാ​ക്കാൻ അതു നമ്മളെ സഹായി​ക്കും. ആവർത്തനം 22:5 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • പുരു​ഷനെ കണ്ടാൽ സ്‌ത്രീ​യെ​ന്നും സ്‌ത്രീ​യെ കണ്ടാൽ പുരു​ഷ​നെ​ന്നും തോന്നി​പ്പി​ക്കുന്ന വിധത്തിൽ നമ്മൾ വസ്‌ത്ര​ധാ​രണം ചെയ്യരു​താ​ത്തത്‌ എന്തു​കൊണ്ട്‌?

1 കൊരി​ന്ത്യർ 10:32, 33; 1 യോഹ​ന്നാൻ 2:15, 16 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • നമ്മുടെ വസ്‌ത്ര​ധാ​ര​ണ​രീ​തി നമ്മുടെ പ്രദേ​ശ​ത്തോ സഭയി​ലോ ഉള്ളവരെ അസ്വസ്ഥ​രാ​ക്കു​മോ എന്ന കാര്യം നമ്മൾ ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • നിങ്ങളു​ടെ പ്രദേ​ശത്ത്‌ സർവസാ​ധാ​ര​ണ​മായ വസ്‌ത്ര​ധാ​ര​ണ​രീ​തി​കൾ ഏതൊ​ക്കെ​യാണ്‌?

  • അതിൽ ഏതെങ്കി​ലും ഒരു വസ്‌ത്ര​ധാ​ര​ണ​രീ​തി​യോ ചമയമോ ക്രിസ്‌ത്യാ​നി​കൾക്കു ചേരാ​ത്ത​താ​ണെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ, എന്തു​കൊണ്ട്‌?

നമുക്ക്‌ വൈവി​ധ്യ​ത്തോ​ടെ, എന്നാൽ യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന വിധത്തിൽ വസ്‌ത്ര​ധാ​രണം ചെയ്യാം

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “എനിക്ക്‌ ഇഷ്ടമു​ള്ളതു ഞാൻ ധരിക്കും. അത്‌ എന്റെ അവകാ​ശ​മാണ്‌.”

  • ഈ അഭി​പ്രാ​യ​ത്തോ​ടു നിങ്ങൾ യോജി​ക്കു​ന്നു​ണ്ടോ? വിശദീ​ക​രി​ക്കുക.

ചുരു​ക്ക​ത്തിൽ

വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ​യും ചമയത്തി​ന്റെ​യും കാര്യ​ത്തിൽ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ നമ്മൾ യഹോ​വ​യെ​യും മറ്റുള്ള​വ​രെ​യും ബഹുമാ​നി​ക്കു​ക​യാണ്‌.

ഓർക്കുന്നുണ്ടോ?

  • നമ്മുടെ വസ്‌ത്ര​ധാ​ര​ണ​വും ചമയവും യഹോവ പ്രധാ​ന​മാ​യി കാണു​ന്നു​ണ്ടോ, എന്തു​കൊണ്ട്‌?

  • വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ​യും ചമയത്തി​ന്റെ​യും കാര്യ​ത്തിൽ നല്ല തിര​ഞ്ഞെ​ടു​പ്പു​കൾ നടത്താൻ ഏതൊക്കെ ബൈബിൾത​ത്ത്വ​ങ്ങൾ നമ്മളെ സഹായി​ക്കും?

  • നമ്മുടെ വസ്‌ത്ര​ധാ​ര​ണ​വും ചമയവും, ആളുകൾ യഹോ​വ​യു​ടെ ആരാധ​നയെ വീക്ഷി​ക്കുന്ന വിധത്തെ സ്വാധീ​നി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

നിങ്ങളുടെ വസ്‌ത്ര​ധാ​ര​ണ​രീ​തി കണ്ട്‌ മറ്റുള്ളവർ നിങ്ങ​ളെ​ക്കു​റിച്ച്‌ എന്തായി​രി​ക്കും ചിന്തി​ക്കുക?

“എന്നെ കാണാൻ എങ്ങനെ​യുണ്ട്‌?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ സഹായി​ക്കുന്ന കൂടു​ത​ലായ ചില ബൈബിൾത​ത്ത്വ​ങ്ങ​ളെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കുക.

“നിങ്ങളു​ടെ വസ്‌ത്ര​ധാ​രണം ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​മോ?” (വീക്ഷാ​ഗോ​പു​രം 2016 സെപ്‌റ്റം​ബർ)

വസ്‌ത്രധാരണത്തിന്റെയും ചമയത്തി​ന്റെ​യും കാര്യ​ത്തിൽ മറ്റുള്ള​വ​രു​ടെ ഇഷ്ടാനി​ഷ്ട​ങ്ങളെ മാനി​ക്കാൻ ഒരു സ്‌ത്രീ​യെ സഹായി​ച്ചത്‌ എന്താണ്‌?

“വസ്‌ത്ര​ധാ​ര​ണ​വും ഒരുക്ക​വും ആയിരു​ന്നു എന്നെ പിന്നോ​ട്ടു​വ​ലി​ച്ചത്‌” (വെബ്‌​സൈ​റ്റി​ലെ ലേഖനം)