പാഠം 02
ദൈവം മനോഹരമായ ഒരു ഭാവി ഉറപ്പുതരുന്നു!
ഇന്നു മിക്കവർക്കും ദുഃഖവും വേദനയും ഉത്കണ്ഠയും ഒക്കെയുണ്ട്. കാരണം നമുക്കു ചുറ്റും പ്രശ്നങ്ങളാണല്ലോ. നിങ്ങളുടെ കാര്യമോ? ചിലപ്പോൾ അസുഖമോ പ്രിയപ്പെട്ട ആരുടെയെങ്കിലും മരണമോ ആയിരിക്കാം നിങ്ങളെ വിഷമിപ്പിക്കുന്നത്. ‘ഇതൊന്നുമില്ലാത്ത ഒരു കാലം വരുമോ’ എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടോ? ഇതിനു ബൈബിൾ തരുന്ന ഉത്തരം നിങ്ങളെ ആശ്വസിപ്പിക്കും!
1. ബൈബിൾ ഭാവിയെക്കുറിച്ച് പ്രതീക്ഷ തരുന്നത് എങ്ങനെ?
ലോകത്തിൽ ഇത്രമാത്രം പ്രശ്നങ്ങൾ ഉള്ളത് എന്തുകൊണ്ടാണെന്നു ബൈബിൾ പറയുന്നു. അതു മാത്രമല്ല, ഈ പ്രശ്നങ്ങൾ പെട്ടെന്നുതന്നെ മാറും എന്ന സന്തോഷവാർത്തയും ബൈബിളിലുണ്ട്. ദൈവം ഇങ്ങനെ ഉറപ്പു തന്നിരിക്കുന്നു: ‘ഞാൻ നിങ്ങൾക്ക് ഒരു നല്ല ഭാവിയും പ്രത്യാശയും തരും.’ (യിരെമ്യ 29:11, 12 വായിക്കുക.) ഈ ഉറപ്പ്, പ്രശ്നങ്ങളുണ്ടെങ്കിലും ഇപ്പോൾത്തന്നെ സന്തോഷത്തോടെ മുന്നോട്ടു പോകാൻ നമ്മളെ സഹായിക്കും. കൂടാതെ, എന്നേക്കും സന്തോഷത്തോടെ ജീവിക്കാം എന്ന പ്രതീക്ഷയും അതു തരുന്നു.
2. ഭാവി എങ്ങനെയാകുമെന്നാണു ബൈബിൾ പറയുന്നത്?
ദാരിദ്ര്യം, അനീതി, രോഗം, മരണം ഇതൊക്കെ കാണുമ്പോൾ നമ്മുടെ പ്രതീക്ഷ നഷ്ടപ്പെട്ടേക്കാം. എന്നാൽ ഇവയെല്ലാം ഇല്ലാതാകും. ‘മരണമോ ദുഃഖമോ നിലവിളിയോ വേദനയോ’ ഇല്ലാത്ത കാലം വരുമെന്നാണ് ബൈബിൾ പറയുന്നത്. (വെളിപാട് 21:4 വായിക്കുക.) അന്ന് പ്രശ്നങ്ങളൊന്നുമില്ലാത്ത, സന്തോഷവും സമാധാനവും നിറഞ്ഞ, മനോഹരമായ ഭൂമിയിൽ അഥവാ പറുദീസയിൽ എന്നേക്കും ജീവിക്കാനാകും.
3. ബൈബിൾ പറയുന്ന കാര്യങ്ങൾ സംഭവിക്കുമെന്ന് എങ്ങനെ ഉറപ്പാക്കാം?
ഒരു നല്ല കാലം വരുമെന്നു പലരും വിചാരിക്കുന്നുണ്ടെങ്കിലും അവർക്ക് അക്കാര്യത്തിൽ ഉറപ്പില്ല. എന്നാൽ ബൈബിൾ പറയുന്ന നല്ല കാലം വരും എന്നതിനു കൃത്യമായ തെളിവുകളുണ്ട്. പക്ഷേ അത് നമുക്ക് എങ്ങനെ ഉറപ്പാക്കാം? അതിന് നമ്മൾ ‘ശ്രദ്ധയോടെ തിരുവെഴുത്തുകൾ പരിശോധിക്കണം.’ (പ്രവൃത്തികൾ 17:11) ബൈബിൾ പഠിക്കുമ്പോൾ ഭാവിയെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ വിശ്വസിക്കണോ വേണ്ടയോ എന്ന് നിങ്ങൾക്കു തീരുമാനിക്കാൻ കഴിയും.
ആഴത്തിൽ പഠിക്കാൻ
ഭാവിയിൽ നടക്കുമെന്നു ബൈബിൾ പറയുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്? ഭാവിയെക്കുറിച്ച് ബൈബിൾ തരുന്ന പ്രത്യാശ ഇന്ന് ആളുകളെ എങ്ങനെയാണു സഹായിക്കുന്നത്? നമുക്കു നോക്കാം.
4. പ്രശ്നങ്ങളൊന്നുമില്ലാതെ സന്തോഷത്തോടെ എന്നേക്കും ജീവിക്കാൻ കഴിയും
ഭാവിയെക്കുറിച്ച് ബൈബിൾ ഉറപ്പു തരുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കുക. അതിൽ ഏതൊക്കെയാണു നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്? എന്തുകൊണ്ട്?
നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഉറപ്പുകൾക്കൊപ്പം കൊടുത്തിരിക്കുന്ന ബൈബിൾവാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക.
-
ബൈബിൾ തരുന്ന ഈ ഉറപ്പ് നിങ്ങൾക്കു പ്രയോജനം ചെയ്യുമോ? ഇതു നിങ്ങളുടെ വീട്ടുകാർക്കും കൂട്ടുകാർക്കും ഉപകാരപ്പെടുമോ?
ഇങ്ങനെ ഒരു ലോകത്തെക്കുറിച്ച് ചിന്തിച്ചുനോക്കൂ:
ആർക്കും . . . |
എല്ലാവർക്കും . . . |
---|---|
|
|
|
|
|
|
|
|
|
|
5. ബൈബിളിലെ വാഗ്ദാനങ്ങൾക്ക് ജീവിതത്തിൽ വലിയ മാറ്റം വരുത്താനാകും
ചുറ്റും നടക്കുന്ന പ്രശ്നങ്ങൾ കാണുമ്പോൾ അനേകരുടെയും മനസ്സു മടുത്തുപോകുന്നു, ചിലർക്ക് വല്ലാതെ ദേഷ്യം വരുന്നു. വേറെ ചിലർ എല്ലാം ഒന്നു നന്നാക്കാൻവേണ്ടി ഇറങ്ങിത്തിരിക്കുന്നു. എന്നാൽ ഭാവിയെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങൾ മനസ്സിലാക്കിയത് അനേകരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അത് എങ്ങനെയെന്നു നോക്കാം. വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
-
റഫീക്കയ്ക്കു നേരിടേണ്ടിവന്ന അനീതി നിറഞ്ഞ സാഹചര്യങ്ങൾ എന്തൊക്കെയാണ്?
-
ആ സാഹചര്യങ്ങൾക്കു മാറ്റം വന്നില്ലെങ്കിലും ബൈബിൾ അവരെ എങ്ങനെയാണു സഹായിച്ചത്?
ബൈബിളിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കുക. അപ്പോൾ വിഷമിച്ച് തളർന്നുപോകാതിരിക്കാനും പ്രശ്നങ്ങൾ ഉള്ളപ്പോഴും സന്തോഷത്തോടെ മുന്നോട്ടു പോകാനും നമുക്കു കഴിയും. സുഭാഷിതങ്ങൾ 17:22; റോമർ 12:12 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
-
ബൈബിളിൽ കാണുന്ന വാഗ്ദാനങ്ങൾ നിങ്ങളുടെ ജീവിതത്തിനു മാറ്റം വരുത്തുമെന്നു തോന്നുന്നുണ്ടോ? എന്തുകൊണ്ട്?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ബൈബിൾ പറയുന്ന കാര്യങ്ങളൊക്കെ കൊള്ളാം. പക്ഷേ, ഇതൊന്നും നടക്കാൻ പോകുന്നില്ല.”
-
പഠിക്കുന്ന കാര്യങ്ങൾ ശരിയാണോ എന്ന് നിങ്ങൾ ഉറപ്പാക്കേണ്ടത് എന്തുകൊണ്ട്?
ചുരുക്കത്തിൽ
നല്ല ഒരു ഭാവി ഉണ്ടാകുമെന്ന് ബൈബിൾ പറയുന്നുണ്ട്. അതു നമുക്കു പ്രതീക്ഷ തരുന്നു. കൂടാതെ ഇന്നത്തെ പ്രശ്നങ്ങൾ നേരിടാൻ സഹായിക്കുകയും ചെയ്യുന്നു.
ഓർക്കുന്നുണ്ടോ?
-
ആളുകൾ ദൈവത്തിന്റെ വാഗ്ദാനങ്ങളെക്കുറിച്ച് അറിയേണ്ടത് എന്തുകൊണ്ട്?
-
ഭാവിയെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
-
ഭാവിയെക്കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനം ഇപ്പോൾത്തന്നെ നിങ്ങളെ എങ്ങനെ സഹായിക്കും?
കൂടുതൽ മനസ്സിലാക്കാൻ
പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പ്രത്യാശ എങ്ങനെയാണ് നമ്മളെ സഹായിക്കുന്നതെന്നു മനസ്സിലാക്കാം.
“പ്രത്യാശ—നിങ്ങൾക്ക് അത് എവിടെ കണ്ടെത്താനാകും?” (ഉണരുക! 2004 മേയ് 8)
ഭാവിയെക്കുറിച്ചുള്ള പ്രത്യാശ ഗുരുതരമായ രോഗങ്ങൾ ഉള്ളവർക്കു പ്രതീക്ഷ തരുന്നു.
“മാറാരോഗവുമായി മല്ലിടുമ്പോൾ ബൈബിളിന് സഹായിക്കാനാകുമോ?” (വെബ്സൈറ്റിലെ ലേഖനം)
ഈ സംഗീതവീഡിയോ കാണുമ്പോൾ നിങ്ങളും കുടുംബാംഗങ്ങളും ഭാവിയിലെ പറുദീസയിൽ സന്തോഷത്തോടെ ജീവിക്കുന്നതായി ഭാവനയിൽ കാണുക.
ഭാവിയെക്കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനം ഒരു സാമൂഹ്യപ്രവർത്തകന്റെ ജീവിതം മാറ്റിയത് എങ്ങനെ?
“പിന്നെ ഞാൻ ലോകം നന്നാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല” (വെബ്സൈറ്റിലെ ലേഖനം)