യേശുക്രിസ്തു
യഹോവയുടെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിൽ യേശുവിന്റെ പങ്ക് എത്ര പ്രധാനമാണ്?
പ്രവൃ 4:12; 10:43; 2കൊ 1:20; ഫിലി 2:9, 10
സുഭ 8:22, 23, 30, 31; യോഹ 1:10; വെളി 3:14 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
മത്ത 16:13-17—യേശു ദൈവത്തിന്റെ മകനാണെന്നും ക്രിസ്തുവാണെന്നും പത്രോസ് അപ്പോസ്തലൻ പറഞ്ഞു
-
മത്ത 17:1-9—മൂന്ന് അപ്പോസ്തലന്മാരുടെ മുമ്പിൽവെച്ച് യേശു രൂപാന്തരപ്പെട്ടു; യഹോവ സ്വർഗത്തിൽനിന്ന് യേശുവിനെക്കുറിച്ച് സംസാരിക്കുന്നത് അവർ കേട്ടു
-
എല്ലാ മനുഷ്യരിൽനിന്നും യേശുവിനെ വ്യത്യസ്തനാക്കുന്നത് എന്താണ്?
യോഹ 8:58; 14:9, 10; കൊലോ 1:15-17; 1പത്ര 2:22
-
ബൈബിൾ വിവരണങ്ങൾ:
-
മത്ത 21:1-9—മിശിഹൈകരാജാവിനെക്കുറിച്ചുള്ള പ്രവചനം നിവർത്തിക്കാൻ യേശു യരുശലേമിലേക്ക് ജയഘോഷയാത്രയോടെ പ്രവേശിച്ചു
-
എബ്ര 7:26-28—വലിയ മഹാപുരോഹിതനായ യേശു മറ്റെല്ലാ മഹാപുരോഹിതന്മാരിൽനിന്നും എങ്ങനെ വ്യത്യസ്തനായിരിക്കും എന്നു പൗലോസ് അപ്പോസ്തലൻ വിശദീകരിച്ചു
-
യേശുവിന്റെ അത്ഭുതങ്ങൾ യേശുവിനെക്കുറിച്ചും പിതാവിനെക്കുറിച്ചും എന്തു പഠിപ്പിക്കുന്നു?
-
ബൈബിൾ വിവരണങ്ങൾ:
-
മത്ത 4:23, 24—തനിക്കു ഭൂതങ്ങളുടെമേൽ അധികാരമുണ്ടെന്നും ഏതുതരം രോഗങ്ങളും വൈകല്യങ്ങളും സുഖപ്പെടുത്താൻ കഴിയുമെന്നും യേശു തെളിയിച്ചു
-
മത്ത 14:15-21—വിശന്നിരുന്ന ആയിരക്കണക്കിന് ആളുകൾക്ക് അഞ്ച് അപ്പവും രണ്ടു മീനും ഉപയോഗിച്ച് യേശു അത്ഭുതകരമായി ആഹാരം കൊടുത്തു
-
മത്ത 17:24-27—ഒരു അത്ഭുതത്തിലൂടെ ആലയ നികുതി കൊടുക്കാനുള്ള പണം യേശു പത്രോസിനു കൊടുത്തു; മറ്റുള്ളവരെ ഇടറിക്കാതിരിക്കാൻ അതു സഹായിച്ചു
-
മർ 1:40, 41—ഒരു കുഷ്ഠരോഗിയുടെ ദാരുണമായ അവസ്ഥ കണ്ടപ്പോൾ യേശുവിന് അലിവു തോന്നി, അദ്ദേഹത്തെ സുഖപ്പെടുത്തി. യേശുവിനു രോഗങ്ങൾ മാറ്റാൻ ആത്മാർഥമായ ആഗ്രഹമുണ്ട് എന്നാണ് ഇത് കാണിക്കുന്നത്
-
മർ 4:36-41—അതിശക്തമായ ഒരു കൊടുങ്കാറ്റിനെ യേശു ശാന്തമാക്കി, യഹോവ യേശുവിന് പ്രകൃതിശക്തികളുടെ മേൽ അധികാരം കൊടുത്തിട്ടുണ്ട് എന്നാണ് അതു കാണിക്കുന്നത്
-
യോഹ 11:11-15, 31-45—യേശു തന്റെ സുഹൃത്തായ ലാസർ മരിച്ചപ്പോൾ കരഞ്ഞു, അദ്ദേഹത്തെ ഉയിർപ്പിച്ചു. മരണവും അതു വരുത്തുന്ന വേദനകളും ഇല്ലാതാക്കാൻ യേശു ആഗ്രഹിക്കുന്നു എന്നാണ് ഇതു കാണിക്കുന്നത്
-
യേശു പഠിപ്പിച്ച മുഖ്യവിഷയം എന്തായിരുന്നു?
ഭൂമിയിലായിരുന്നപ്പോൾ യേശു പ്രകടിപ്പിച്ച ചില നല്ല ഗുണങ്ങൾ ആയിരുന്നു . . .
അനുസരണം—ലൂക്ക 2:40, 51, 52; എബ്ര 5:8
അലിവ്; കരുണ—മർ 5:25-34; ലൂക്ക 7:11-15
ആർക്കും സമീപിക്കാം—മത്ത 13:2; മർ 10:13-16; ലൂക്ക 7:36-50
ജ്ഞാനം—മത്ത 12:42; 13:54; കൊലോ 2:3
താഴ്മ—മത്ത 11:29; 20:28; യോഹ 13:1-5; ഫിലി 2:7, 8
ധൈര്യം—മത്ത 4:2-11; യോഹ 2:13-17; 18:1-6
സ്നേഹം—യോഹ 13:1; 14:31; 15:13; 1യോഹ 3:16
യേശു തന്റെ ജീവൻ കൊടുക്കാൻ തയ്യാറായത് എന്തുകൊണ്ട്, അതിൽനിന്ന് നമുക്കു പ്രയോജനം കിട്ടുന്നത് എങ്ങനെ?
യേശു സ്വർഗത്തിൽ രാജാവായി ഭരിക്കുന്നതിൽ നമ്മൾ സന്തോഷിക്കേണ്ടത് എന്തുകൊണ്ട്?
സങ്ക 72:12-14; ദാനി 2:44; 7:13, 14; വെളി 12:9, 10
-
ബൈബിൾ വിവരണങ്ങൾ:
-
സങ്ക 45:2-7, 16, 17—ദൈവം തിരഞ്ഞെടുത്ത രാജാവ്, ശത്രുക്കളെയെല്ലാം കീഴടക്കി സത്യത്തിലും താഴ്മയിലും നീതിയിലും ഭരണം നടത്തുമെന്ന് ഈ സങ്കീർത്തനം പറയുന്നു
-
യശ 11:1-10—യേശു രാജാവായി ഭരിക്കുമ്പോൾ ഭൂമി സമാധാനം നിറഞ്ഞ ഒരു പറുദീസയായിത്തീരും
-
യേശു ഉടനെ എന്തു ചെയ്യും?