മോശമായ പെരുമാറ്റം
നമ്മളോട് ആരെങ്കിലും മോശമായി പെരുമാറിയാൽ നമുക്ക് എന്തു തോന്നും?
സങ്ക 69:20; സുഭ 18:14; സഭ 4:1-3; മല 2:13-16; കൊലോ 3:21
ബൈബിൾ വിവരണങ്ങൾ:
2ശമു 10:1-5—ദാവീദ് രാജാവിന്റെ സൈന്യത്തിലെ ചില പടയാളികളെ ശത്രുക്കൾ അപമാനിക്കുകയും നാണംകെടുത്തുകയും ചെയ്തു. ആ പടയാളികളോടു ദാവീദ് പ്രത്യേക പരിഗണന കാണിച്ചു
2ശമു 13:6-19—അമ്നോൻ താമാറിനെ ബലാത്സംഗം ചെയ്യുകയും അപമാനിക്കുകയും ചെയ്തു. സങ്കടം സഹിക്കവയ്യാതെ താമാർ വസ്ത്രം വലിച്ചുകീറി നിലവിളിച്ചുകൊണ്ട് അവിടെനിന്ന് പോയി
ആർക്കെങ്കിലും മോശമായ പെരുമാറ്റം നേരിടേണ്ടിവരുമ്പോൾ യഹോവ അത് അറിയുന്നുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം, യഹോവ എന്തു നടപടിയെടുക്കും?
ഇയ്യ 34:21, 22; സങ്ക 37:8, 9; യശ 29:15, 19-21; റോമ 12:17-21
സങ്ക 63:6, 7 കൂടെ കാണുക
ബൈബിൾ വിവരണങ്ങൾ:
1ശമു 25:3, 14-17, 21, 32-38—സ്വന്തം കുടുംബത്തിന്റെ ജീവൻ അപകടത്തിലാക്കിക്കൊണ്ട്, ക്രൂരനും പരുക്കനും ആയ നാബാൽ ദാവീദിനെ അധിക്ഷേപിച്ചു. യഹോവ നാബാലിനെ ശിക്ഷിച്ചു
യിര 20:1-6, 9, 11-13—പശ്ഹൂർ എന്ന പുരോഹിതൻ യിരെമ്യയെ അടിക്കുകയും തടിവിലങ്ങിലിടുകയും ചെയ്തു. നിരാശനായ തന്റെ പ്രവാചകനെ യഹോവ പ്രോത്സാഹിപ്പിക്കുകയും രക്ഷിക്കുകയും ചെയ്തു