പിൻപേജ്
അറിയപ്പെടുന്നതിലേക്കും ഏറ്റവും പഴക്കമുള്ള മനുഷ്യ സ്ഥാപനമാണു കുടുംബം. എന്നാൽ, ഇന്നത് ഒട്ടേറെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു. കൗമാരപ്രായക്കാർക്കിടയിൽ ആളിപ്പടരുന്ന മയക്കുമരുന്നു ദുരുപയോഗം, അധാർമികത; വിവാഹമോചനം, കുടുംബത്തിലെ അക്രമം എന്നിങ്ങനെയുള്ള ആധുനിക മഹാമാരി; മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളുടെ ത്വരിതഗതിയിലുള്ള വർധനവ്; തീർന്നില്ല, കുടുംബജീവിതം അതിജീവിക്കുമോയെന്ന് ചിലർ സംശയിക്കാൻ ഇടയാക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങൾ വേറെയുമുണ്ട്.
കുടുംബാംഗങ്ങൾക്കു ഭദ്രതയും പരിപാലനവും ലഭിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ ഇപ്പോഴും കുടുംബത്തിനു സാധിക്കുമോ? ഉവ്വ്, കുടുംബസന്തുഷ്ടിയുടെ യഥാർഥ രഹസ്യമെന്താണെന്നു കുടുംബാംഗങ്ങൾ അറിഞ്ഞിരുന്നാൽ അതു സാധിക്കും. ആ രഹസ്യം മറഞ്ഞിരിക്കുന്ന ഒന്നല്ല. നൂറ്റാണ്ടുകളായി പരീക്ഷിച്ചു തെളിഞ്ഞിരിക്കുന്നതാണത്. എന്താണത്? കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന ഈ പുസ്‌തകം ഉത്തരം നൽകുന്നു. കുടുംബത്തിൽ വെല്ലുവിളിയുയർത്തുന്ന നിരവധി പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നതു സംബന്ധിച്ചുള്ള പ്രായോഗിക മാതൃകകളും ഇതു നൽകുന്നുണ്ട്. അത്തരം വിവരങ്ങൾ ആവശ്യമില്ലാത്ത ആരെങ്കിലും ഇന്നുണ്ടോ?