ഉണർന്നിരിക്കുക!
വംശീയസമത്വം ഒരു സ്വപ്നമാണോ?—ബൈബിളിനു പറയാനുള്ളത്
വംശീയസമത്വം ഒരിക്കലും നടക്കാത്ത ഒരു സ്വപ്നമാണെന്നു പല ആളുകളും കരുതുന്നു.
“ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വംശീയത എന്ന വിഷം, സമൂഹങ്ങളെയും സംഘടനകളെയും ആളുകളുടെ അനുദിനജീവിതത്തെയും ബാധിക്കുന്നുണ്ട്. ചില കൂട്ടരോട് വേർതിരിവ് കാണിക്കാൻ, വിവേചന കാണിക്കാൻ ഇത് ഇടയാക്കുന്നു.”—അന്റോണിയോ ഗുട്ടെറസ്, ഐക്യരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറൽ.
വംശീയസമത്വം എന്നെങ്കിലും സാധ്യമാകുമോ? എന്താണ് ബൈബിൾ പറയുന്നത്?
വംശീയസമത്വം—ദൈവത്തിന്റെ കാഴ്ചപ്പാട്
വ്യത്യസ്ത വംശത്തിലുള്ള ആളുകളെ ദൈവം എങ്ങനെയാണു കാണുന്നതെന്നു ബൈബിൾ പഠിപ്പിക്കുന്നുണ്ട്.
“ഭൂമി മുഴുവൻ മനുഷ്യർ വസിക്കാനായി ദൈവം ഒരു മനുഷ്യനിൽനിന്ന് എല്ലാ ജനതകളെയും ഉണ്ടാക്കി.”—പ്രവൃത്തികൾ 17:26.
‘ദൈവം പക്ഷപാതമുള്ളവനല്ല. ഏതു ജനതയിൽപ്പെട്ട ആളാണെങ്കിലും, ദൈവത്തെ ഭയപ്പെട്ട് ശരിയായതു പ്രവർത്തിക്കുന്ന മനുഷ്യനെ ദൈവം അംഗീകരിക്കുന്നു.’—പ്രവൃത്തികൾ 10:34, 35.
എല്ലാ മനുഷ്യരും ഒരൊറ്റ കുടുംബത്തിന്റെ ഭാഗമാണെന്നും ദൈവം എല്ലാ വംശത്തിലുംപെട്ട ആളുകളെ അംഗീകരിക്കുന്നെന്നും ബൈബിൾ കാണിച്ചുതരുന്നു.
വംശീയസമത്വം യാഥാർഥ്യമാകും—എങ്ങനെ?
ദൈവരാജ്യം എന്ന സ്വർഗീയ ഗവൺമെന്റിലൂടെ വംശീയസമത്വം യാഥാർഥ്യമാകും. എല്ലാവരോടും ഒരുപോലെ, നല്ല രീതിയിൽ ഇടപെടാൻ ഈ ഗവൺമെന്റ് ആളുകളെ പഠിപ്പിക്കും. തങ്ങളുടെ ഉള്ളിൽ വംശീയചിന്തകൾ ഉണ്ടെങ്കിൽ അതു മറികടക്കാൻ ആളുകൾ അങ്ങനെ പഠിക്കും.
‘ദേശവാസികൾ നീതി എന്തെന്ന് അറിയും.’—യശയ്യ 26:9.
“യഥാർഥനീതി സമാധാനം വിളയിക്കും, യഥാർഥനീതിയുടെ ഫലം ദീർഘകാലത്തേക്കു നിലനിൽക്കുന്ന പ്രശാന്തതയും സുരക്ഷിതത്വവും ആയിരിക്കും.”—യശയ്യ 32:17.
മറ്റുള്ളവരോട് ആദരവോടെയും മാന്യതയോടെയും ഇടപെടാൻ ഇപ്പോൾത്തന്നെ ലക്ഷക്കണക്കിന് ആളുകൾ ബൈബിളിൽനിന്ന് പഠിക്കുന്നുണ്ട്.
കൂടുതൽ അറിയാൻ, “മുൻവിധിക്ക് മരുന്നുണ്ടോ?” എന്ന ഉണരുക! മാസിക വായിക്കുക.
മാതാപിതാക്കൾക്ക് കുട്ടികളോട് ഈ വിഷയത്തെക്കുറിച്ച് എങ്ങനെ സംസാരിക്കാമെന്ന് അറിയാൻ, “വംശീയതയെക്കുറിച്ച് മക്കളോടു പറയേണ്ടത്” എന്ന ലേഖനം വായിക്കുക.