സ്മാരക പ്രചാരണപരിപാടി
യേശു കുറ്റകൃത്യം ഇല്ലാതാക്കും
അനീതിയും കുറ്റകൃത്യവും വരുത്തിവെക്കുന്ന കഷ്ടപ്പാടുകൾ യേശുവിന് അറിയാം. യേശുവിനെതിരെ ആളുകൾ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയും യേശുവിനെ നിയമവിരുദ്ധമായി അടിക്കുകയും അന്യായമായി വിചാരണ ചെയ്യുകയും കുറ്റംവിധിക്കുകയും ക്രൂരമായി വധിക്കുകയും ചെയ്തതാണ്. നിരപരാധി ആയിരുന്നിട്ടും യേശു മനസ്സോടെ, നിസ്സ്വാർഥമായി “അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി കൊടുത്തു.” (മത്തായി 20:28; യോഹന്നാൻ 15:13) ഇപ്പോൾ ദൈവരാജ്യത്തിന്റെ രാജാവായ യേശു, ഉടൻതന്നെ മുഴുഭൂമിയിൽനിന്നും കുറ്റകൃത്യം എന്നേക്കുമായി ഇല്ലാതാക്കുകയും നീതി കൊണ്ടുവരുകയും ചെയ്യും.—യശയ്യ 42:3.
യേശു നടപടിയെടുത്ത് കഴിയുമ്പോൾ ലോകത്തിലെ അവസ്ഥ എന്തായിരിക്കുമെന്ന് ബൈബിൾ വിശദീകരിക്കുന്നു:
“ദുഷ്ടന്മാരുണ്ടായിരിക്കില്ല. അവർ ഉണ്ടായിരുന്നിടത്ത് നീ നോക്കും; പക്ഷേ, അവരെ കാണില്ല. എന്നാൽ സൗമ്യതയുള്ളവർ ഭൂമി കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ അത്യധികം ആനന്ദിക്കും.”—സങ്കീർത്തനം 37:10, 11.
യേശു നമുക്കുവേണ്ടി ചെയ്തതും ഇനി ചെയ്യാൻപോകുന്നതും ആയ കാര്യങ്ങളോടു നമുക്ക് എങ്ങനെ നന്ദി കാണിക്കാം? ലൂക്കോസ് 22:19-ൽ യേശു ശിഷ്യന്മാരോടു തന്റെ മരണം ഓർമിക്കണമെന്നു പറഞ്ഞു. അതുകൊണ്ടാണ് എല്ലാ വർഷവും, യേശുവിന്റെ മരണത്തിന്റെ വാർഷികദിനത്തിൽ യഹോവയുടെ സാക്ഷികൾ ഒരുമിച്ചുകൂടുന്നത്. 2024 മാർച്ച് 24-ാം തീയതി ഞായറാഴ്ച യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുമ്പോൾ ഞങ്ങളോടൊപ്പം പങ്കുചേരാൻ ഞങ്ങൾ നിങ്ങളെയും ക്ഷണിക്കുന്നു.