വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നീതി​ക്കാ​യുള്ള നിലവി​ളി ആരെങ്കി​ലും കേൾക്കു​മോ?

നീതി​ക്കാ​യുള്ള നിലവി​ളി ആരെങ്കി​ലും കേൾക്കു​മോ?

 ഇന്ന്‌ സമൂഹ​ത്തിൽ അനീതി കൊടി​കു​ത്തി​വാ​ഴു​ന്ന​താ​യാണ്‌ കാണു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, ആളുകൾ അന്യാ​യ​മാ​യി തടവി​ലാ​ക്ക​പ്പെട്ട രണ്ടു സംഭവങ്ങൾ നോക്കാം:

  •   2018 ജനുവ​രി​യിൽ 38 വർഷമാ​യി തടവി​ലാ​യി​രുന്ന ഒരു വ്യക്തിയെ വിട്ടയ​യ്‌ക്കാൻ ഐക്യ​നാ​ടു​ക​ളി​ലെ ഒരു ജഡ്‌ജി ഉത്തരവി​ട്ടു. കാരണം, ഡിഎൻഎ പരി​ശോ​ധ​ന​യിൽ അദ്ദേഹം നിരപ​രാ​ധി​യാ​ണെന്ന്‌ അവസാനം തെളിഞ്ഞു.

  •   1994 സെപ്‌റ്റം​ബ​റിൽ ഒരു ആഫ്രിക്കൻ രാജ്യത്ത്‌ മനസ്സാ​ക്ഷി​പ​ര​മായ കാരണ​ങ്ങ​ളാൽ സൈന്യ​ത്തിൽ സേവി​ക്കാൻ തയ്യാറാ​കാ​തി​രുന്ന മൂന്നു ചെറു​പ്പ​ക്കാ​രെ തടവി​ലാ​ക്കി. 2020 സെപ്‌റ്റം​ബർ ആയപ്പോ​ഴേ​ക്കും അവർ ജയിലി​ലാ​യിട്ട്‌ 26 വർഷം തികഞ്ഞു. പക്ഷേ, ഔദ്യോ​ഗി​ക​മാ​യി കുറ്റം ചുമത്തു​ക​യോ കോട​തി​യിൽ ഹാജരാ​ക്കു​ക​യോ ചെയ്യാ​തെ​യാണ്‌ അവരെ തടവിൽ വെച്ചി​രി​ക്കു​ന്നത്‌.

 നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും അനീതിക്ക്‌ ഇരയാ​യി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ഇയ്യോ​ബി​നു തോന്നിയ അതേ വികാരം നിങ്ങൾക്കും തോന്നി​യി​ട്ടു​ണ്ടാ​കാം. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഞാൻ സഹായ​ത്തി​നാ​യി നിലവി​ളി​ച്ചു; പക്ഷേ എനിക്കു നീതി കിട്ടി​യില്ല.” (ഇയ്യോബ്‌ 19:7) അതെ, യഥാർഥ നീതി വെറു​മൊ​രു സ്വപ്‌നം മാത്ര​മാ​ണെന്നു തോന്നി​യേ​ക്കാം. എന്നാൽ, നീതി​ക്കാ​യുള്ള നിലവി​ളിക്ക്‌ ഉത്തരം കിട്ടുന്ന ഒരു സമയം വരും എന്ന്‌ ബൈബിൾ ഉറപ്പു​ത​രു​ന്നു. അതോ​ടൊ​പ്പം, ബൈബി​ളി​ലെ ഉപദേ​ശങ്ങൾ അനീതി​യെ നേരി​ടാൻ ഇന്നു നമ്മളെ സഹായി​ക്കു​ക​യും ചെയ്യുന്നു.

എന്താണ്‌ അനീതി​ക്കു കാരണം?

 ദൈവ​ത്തി​ന്റെ മാർഗ​നിർദേ​ശങ്ങൾ തള്ളിക്ക​ള​യു​ന്ന​വ​രാണ്‌ അനീതിക്ക്‌ കാരണ​ക്കാർ. യഥാർഥ നീതി ദൈവ​ത്തിൽനി​ന്നാണ്‌ വരുന്ന​തെന്നു ബൈബിൾ പറയുന്നു. (യശയ്യ 51:4) ബൈബി​ളിൽ നീതി​യെ​ന്നും ന്യായ​മെ​ന്നും പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന വാക്കുകൾ പരസ്‌പരം ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. (സങ്കീർത്തനം 33:5) ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ള​നു​സ​രിച്ച്‌ ന്യായ​മാ​യും ഉചിത​മാ​യും കാര്യങ്ങൾ ചെയ്യു​മ്പോ​ഴാണ്‌ നീതി നടപ്പാ​കു​ന്നത്‌. നേരെ​മ​റിച്ച്‌, ദൈവ​ത്തി​ന്റെ നീതി​യുള്ള നിലവാ​രങ്ങൾ ലംഘി​ച്ചു​കൊണ്ട്‌ ആളുകൾ പാപം ചെയ്യു​മ്പോൾ അവിടെ അനീതി മുള​പൊ​ട്ടു​ന്നു. അതിന്റെ ചില ഉദാഹ​ര​ണങ്ങൾ നോക്കാം:

  •   സ്വാർഥത. സ്വാർഥ​മായ ആഗ്രഹ​വും പാപവും തമ്മിൽ ബന്ധമുണ്ട്‌. (യാക്കോബ്‌ 1:14, 15) ഇന്നു പലരും സ്വന്തം ആഗ്രഹം നേടി​യെ​ടു​ക്കു​ന്ന​തി​നു മറ്റുള്ള​വ​രോട്‌ അന്യാ​യ​മാ​യി പെരു​മാ​റി​ക്കൊണ്ട്‌ അവരെ മുത​ലെ​ടു​ക്കു​ന്നു. എന്നാൽ മറ്റുള്ള​വർക്ക്‌ എന്തു നേട്ടമു​ണ്ടാ​കും എന്നു ചിന്തി​ക്കാ​നാണ്‌ ദൈവം നമ്മളോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌.—1 കൊരി​ന്ത്യർ 10:24.

  •   അറിവി​ല്ലായ്‌മ. ചിലർ അന്യായം കാണി​ക്കു​ന്നത്‌ അവർപോ​ലും അറിയാ​തെ​യാ​യി​രി​ക്കാം. എങ്കിലും ദൈവ​ത്തി​ന്റെ കണ്ണിൽ അതും പാപമാണ്‌. (റോമർ 10:3) അറിവി​ല്ലായ്‌മ കാരണ​മാണ്‌ ആളുകൾ യേശു​ക്രി​സ്‌തു​വി​നെ വധിച്ചത്‌. പക്ഷേ അതു വലി​യൊ​രു അനീതി​ ത​ന്നെ​യാ​യി​രു​ന്നു.—പ്രവൃ​ത്തി​കൾ 3:15, 17.

  •   മനുഷ്യ​രു​ടെ പരാജ​യ​പ്പെട്ട ആശയങ്ങ​ളും സംഘട​ന​ക​ളും. ഇന്ന്‌ ലോക​ത്തി​ലുള്ള രാഷ്ട്രീയ, വാണിജ്യ, മത സംഘട​നകൾ ന്യായ​ത്തോ​ടെ ഇടപെ​ടാ​നും സമൂഹ​ത്തിൽ നീതി ഉറപ്പാ​ക്കാ​നും ശ്രമി​ക്കു​ന്നെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നു. എന്നാൽ വാസ്‌ത​വ​ത്തിൽ അഴിമതി, മുൻവി​ധി, അതി​മോ​ഹം, സാമ്പത്തിക അസമത്വം പോലെ ഇന്നുള്ള പ്രശ്‌ന​ങ്ങ​ളു​ടെ മുഖ്യ കാരണം ഈ സംഘട​ന​കൾത​ന്നെ​യാണ്‌. ഇതെല്ലാം ആളുകളെ അനീതിക്ക്‌ ഇരയാ​ക്കു​ന്നു. നല്ല ഉദ്ദേശ്യ​ത്തോ​ടെ​യാണ്‌ ഇത്തരം ചില സംഘട​ന​കൾക്കു പിന്നിൽ ആളുകൾ പ്രവർത്തി​ക്കു​ന്നത്‌. എന്നാൽ ദൈവ​ത്തി​ന്റെ നിർദേ​ശ​ങ്ങൾക്ക്‌ ശ്രദ്ധ കൊടു​ക്കാ​തെ ആളുകൾ എന്തൊക്കെ ചെയ്യാൻ ശ്രമി​ച്ചാ​ലും അത്‌ ഒടുവിൽ പരാജ​യ​പ്പെ​ടു​കയേ ഉള്ളൂ.—സഭാ​പ്ര​സം​ഗകൻ 8:9; യിരെമ്യ 10:23.

അനീതി​യെ ദൈവം എങ്ങനെ​യാണ്‌ കാണു​ന്നത്‌?

 ദൈവം അനീതി​യും അതിനി​ട​യാ​ക്കുന്ന പ്രവൃ​ത്തി​ക​ളും ചിന്തക​ളും എല്ലാം വെറു​ക്കു​ന്നു. (സുഭാ​ഷി​തങ്ങൾ 6:16-18) പ്രവാ​ച​ക​നായ യശയ്യ​യെ​ക്കൊണ്ട്‌ ദൈവം ഇങ്ങനെ എഴുതി​പ്പി​ച്ചു: “യഹോവ a എന്ന ഞാൻ ന്യായത്തെ സ്‌നേ​ഹി​ക്കു​ന്നു; കവർച്ച​യും അനീതി​യും ഞാൻ വെറു​ക്കു​ന്നു.”—യശയ്യ 61:8.

 പണ്ടുകാ​ലത്ത്‌ ജീവി​ച്ചി​രുന്ന ഇസ്രാ​യേ​ല്യർ നീതി​യോ​ടെ കാര്യങ്ങൾ ചെയ്യാൻ ദൈവം പ്രതീ​ക്ഷി​ച്ചി​രു​ന്നു. ദൈവം അവർക്കു കൊടുത്ത നിയമ​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ അത്‌ മനസ്സി​ലാ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ദൈവം അവരുടെ ന്യായാ​ധി​പ​ന്മാ​രോ​ടു കൈക്കൂ​ലി വാങ്ങരു​തെ​ന്നും നീതി നിഷേ​ധി​ക്കുന്ന മറ്റൊ​ന്നും ചെയ്യരു​തെ​ന്നും കല്‌പി​ച്ചി​രു​ന്നു. (ആവർത്തനം 16:18-20) എളിയ​വ​രെ​യും സാധു​ക്ക​ളെ​യും മുത​ലെ​ടു​ത്തു​കൊണ്ട്‌ തന്നോട്‌ അനുസ​ര​ണ​ക്കേടു കാണിച്ച ഇസ്രാ​യേ​ല്യ​രെ ദൈവം കുറ്റം​വി​ധി​ച്ചു. ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ മറന്നു​കളഞ്ഞ അവരെ ദൈവം ഒടുവിൽ തള്ളിക്ക​ള​യു​ക​യും ചെയ്‌തു.—യശയ്യ 10:1-3.

ദൈവം അനീതി അവസാ​നി​പ്പി​ക്കു​മോ?

 തീർച്ച​യാ​യും. യേശു​ക്രി​സ്‌തു​വി​ലൂ​ടെ അനീതി​യു​ടെ അടിസ്ഥാ​ന​കാ​ര​ണ​മായ പാപം ദൈവം ഇല്ലാതാ​ക്കും. അങ്ങനെ ദൈവം മനുഷ്യ​രെ പൂർണ​രാ​ക്കും. (യോഹ​ന്നാൻ 1:29; റോമർ 6:23) അതു​പോ​ലെ നീതി കളിയാ​ടുന്ന ഒരു പുതിയ ലോകം ദൈവം തന്റെ രാജ്യ​ത്തി​ലൂ​ടെ കൊണ്ടു​വ​രും. അവിടെ എല്ലാവർക്കും ന്യായം നടത്തി​ക്കൊ​ടു​ക്കും. (യശയ്യ 32:1; 2 പത്രോസ്‌ 3:13) ഈ സ്വർഗീ​യ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയു​ന്ന​തി​നാ​യി, എന്താണ്‌ ദൈവ​രാ​ജ്യം? എന്ന വീഡി​യോ കാണുക.

നീതി കളിയാ​ടുന്ന പുതിയ ലോക​ത്തി​ലെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും?

 നീതി​യുള്ള ആ ലോക​ത്തിൽ എല്ലാവർക്കും സമാധാ​ന​വും സുരക്ഷി​ത​ത്വ​വും ലഭിക്കും. (യശയ്യ 32:16-18) ദൈവ​ത്തി​ന്റെ കണ്ണിൽ എല്ലാ മനുഷ്യ​രും ഒരു​പോ​ലെ​യാണ്‌. അതു​കൊ​ണ്ടു​തന്നെ എല്ലാവർക്കും നീതി കിട്ടും. അനീതി കാരണം ഉണ്ടായ ദുഃഖ​വും നിലവി​ളി​യും വേദന​യും എല്ലാം എന്നെ​ന്നേ​ക്കു​മാ​യി പൊയ്‌പോ​യി​രി​ക്കും. അനീതി സഹിച്ച​തി​ന്റെ വിഷമി​പ്പി​ക്കുന്ന ഓർമ​കൾപോ​ലും പതിയെ മാഞ്ഞു​പോ​കും. (യശയ്യ 65:17; വെളി​പാട്‌ 21:3, 4) കൂടുതൽ വിവര​ങ്ങൾക്കാ​യി, “ദൈവ​രാ​ജ്യ​ത്തി​ന്റെ നേട്ടങ്ങൾ” എന്ന ലേഖനം കാണുക.

അനീതി​യി​ല്ലാത്ത ഒരു ലോക​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വാക്ക്‌ വിശ്വ​സി​ക്കാ​നാ​കു​മോ?

 ഉറപ്പാ​യും വിശ്വ​സി​ക്കാം. കാരണം ബൈബി​ളി​നു ശാസ്‌ത്രീ​യ​വും ചരി​ത്ര​പ​ര​വും ആയ കൃത്യ​ത​യു​ണ്ടെ​ന്നും അതിലെ പ്രവച​നങ്ങൾ വിശ്വ​സി​ക്കാൻ കഴിയു​ന്ന​താ​ണെ​ന്നും തെളി​യി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. കൂടാതെ, ബൈബിൾ ഭാഗങ്ങൾ തമ്മിലുള്ള പരസ്‌പ​ര​യോ​ജി​പ്പും കാണി​ക്കു​ന്നത്‌ ബൈബിൾ നമുക്ക്‌ വിശ്വ​സി​ക്കാൻ കഴിയു​മെ​ന്നാണ്‌. കൂടുതൽ അറിയാ​നാ​യി, പിൻവ​രുന്ന ലേഖനങ്ങൾ കാണുക:

ഇപ്പോൾ നീതി​ക്കു​വേണ്ടി പോരാ​ടു​ന്ന​തി​നെ​ക്കു​റി​ച്ചോ?

 അനീതിക്ക്‌ ഇരയാ​യ​പ്പോൾ അതി​നെ​തി​രെ ചെറു​ത്തു​നി​ന്ന​വ​രു​ടെ നല്ല മാതൃ​കകൾ ബൈബി​ളിൽ കാണാം. ഉദാഹ​ര​ണ​ത്തിന്‌, ഒരിക്കൽ അപ്പോ​സ്‌ത​ല​നായ പൗലോ​സി​നെ അന്യാ​യ​മാ​യി വിചാരണ ചെയ്യു​മെന്ന്‌ ഭീഷണി​പ്പെ​ടു​ത്തി. അത്‌ അദ്ദേഹ​ത്തി​ന്റെ മരണത്തി​ലേക്ക്‌ നയി​ച്ചേനേ. ഈ അനീതി വെറുതെ സഹിക്കു​ന്ന​തി​നു പകരം അദ്ദേഹം നിയമ​ത്തി​ന്റെ ആനുകൂ​ല്യ​ങ്ങൾ പ്രയോ​ജ​ന​പ്പെ​ടു​ത്തി​ക്കൊണ്ട്‌ സീസറി​ന്റെ അടുത്ത്‌ അപ്പീലി​നു പോയി.—പ്രവൃ​ത്തി​കൾ 25:8-12.

 എന്നാൽ ഈ ലോക​ത്തി​ലെ അനീതി മുഴുവൻ ഇല്ലാതാ​ക്കാ​നുള്ള മനുഷ്യ​രു​ടെ ശ്രമങ്ങൾ പരാജ​യ​പ്പെ​ടു​കയേ ഉള്ളൂ. (സഭാ​പ്ര​സം​ഗകൻ 1:15) എങ്കിലും, നീതി കളിയാ​ടുന്ന പുതിയ ലോക​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തിൽ വിശ്വാ​സം അർപ്പി​ച്ചത്‌ പലരെ​യും സഹായി​ച്ചി​ട്ടുണ്ട്‌. അനീതി കാരണം മനസ്സി​നു​ണ്ടായ മുറി​വു​ണ​ക്കാ​നും മനസ്സമാ​ധാ​നം വീണ്ടെ​ടു​ക്കാ​നും അങ്ങനെ അവർക്കു കഴിഞ്ഞി​രി​ക്കു​ന്നു.

a ദൈവത്തിന്റെ പേരാണ്‌ യഹോവ.—സങ്കീർത്തനം 83:18.