വിവരങ്ങള്‍ കാണിക്കുക

സ്വന്തം ഭാഷയിൽ ഒരു ബൈബിൾ!

സ്വന്തം ഭാഷയിൽ ഒരു ബൈബിൾ!

ബൈബിൾ വായി​ക്കാൻ ഇഷ്ടമു​ള്ള​വർക്കെ​ല്ലാം യഹോ​വ​യു​ടെ സാക്ഷികൾ വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​രം എന്ന ബൈബിൾവി​വർത്ത​നം കൊടു​ക്കാ​റുണ്ട്‌.

പല ബൈബിൾ സൊ​സൈ​റ്റി​ക​ളും ബൈബി​ളി​ന്റെ നിരവധി വിവർത്ത​ന​ങ്ങൾ പുറത്തി​റ​ക്കി​യി​രി​ക്കു​ന്നു; ധാരാളം കോപ്പി​ക​ളും അച്ചടി​ച്ചി​ട്ടുണ്ട്‌. പക്ഷേ, ദാരി​ദ്ര്യ​വും മതപര​മാ​യ ചില മുൻവി​ധി​ക​ളും കാരണം പലർക്കും മാതൃ​ഭാ​ഷ​യിൽ ഒരു ബൈബിൾ സ്വന്തമാ​ക്കാൻ കഴിഞ്ഞി​ട്ടി​ല്ല. അതു​കൊ​ണ്ടാണ്‌, യഹോ​വ​യു​ടെ സാക്ഷികൾ 115-ലേറെ ഭാഷക​ളിൽ പുതിയ ലോക ഭാഷാ​ന്ത​രം പുറത്തി​റ​ക്കു​ന്നത്‌.

ചിലരു​ടെ അനുഭ​വ​ങ്ങൾ നോക്കാം:

  • റുവാണ്ട: നാലു മക്കളുള്ള സിൽവ​സ്റ്റ​റും വനേ​ന്റെ​യും പറയുന്നു: “ഞങ്ങൾ പാവ​പ്പെ​ട്ട​വ​രാണ്‌. കാശു കൊടുത്ത്‌ എല്ലാവർക്കും ഓരോ ബൈബിൾ വാങ്ങാ​നൊ​ന്നും ഞങ്ങൾക്കു നിവർത്തി​യി​ല്ലാ​യി​രു​ന്നു. പക്ഷേ, ഇപ്പോൾ ഞങ്ങൾക്കെ​ല്ലാം സ്വന്തമാ​യി ബൈബി​ളുണ്ട്‌, കിന്യർവണ്ട ഭാഷയി​ലു​ള്ള പുതിയ ലോക ഭാഷാ​ന്ത​രം! ദിവസ​വും ഞങ്ങൾ ഒരുമി​ച്ചി​രു​ന്നാണ്‌ അതു വായി​ക്കു​ന്നത്‌.”

    അവി​ടെ​യു​ള്ള ആംഗ്ലിക്കൻ സഭയുടെ ഒരു പാസ്റ്റർ പറഞ്ഞു: “വായി​ച്ചാൽ മനസ്സി​ലാ​കു​ന്ന ഒരു ബൈബി​ളാണ്‌ ഇത്‌. ഞാൻ മുമ്പു വായി​ച്ചി​ട്ടു​ള്ള ബൈബി​ളു​ക​ളൊ​ന്നും ഇതിന്റെ അടുത്തു​പോ​ലും എത്തില്ല. ആളുക​ളോ​ടു ശരിക്കും സ്‌നേ​ഹ​മു​ള്ള​വ​രാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ!”

  • കോം​ഗോ ഡെമോ​ക്രാ​റ്റിക്‌ റിപ്പബ്ലിക്‌: ആ രാജ്യത്തെ പ്രധാന ഭാഷയായ ലിംഗാ​ല​യി​ലു​ള്ള ബൈബി​ളു​കൾ യഹോ​വ​യു​ടെ സാക്ഷി​കൾക്കു വിൽക്കാൻ ചില ക്രൈ​സ്‌ത​വ​സ​ഭ​കൾ തയ്യാറ​ല്ലാ​യി​രു​ന്നു.

    അതു​കൊ​ണ്ടു​ത​ന്നെ, ലിംഗാ​ല​യിൽ പുതിയ ലോക ഭാഷാ​ന്ത​രം ബൈബിൾ കിട്ടി​യ​തു​മു​തൽ കോം​ഗോ​യി​ലെ യഹോ​വ​യു​ടെ സാക്ഷികൾ വലിയ ഉത്സാഹ​ത്തോ​ടെ​യാണ്‌ അത്‌ ഉപയോ​ഗി​ക്കു​ക​യും മറ്റുള്ള​വർക്കു കൊടു​ക്കു​ക​യും ചെയ്യു​ന്നത്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൺ​വെൻ​ഷ​നിൽ അതു പ്രകാ​ശ​നം ചെയ്‌ത​പ്പോ​ഴ​ത്തെ ആവേശം ഒന്നു കാണേ​ണ്ട​താ​യി​രു​ന്നു. അവി​ടെ​യു​ണ്ടാ​യി​രു​ന്ന പോലീ​സു​കാർപോ​ലും ബൈബിൾ വാങ്ങാൻ മറ്റുള്ള​വ​രോ​ടൊ​പ്പം ക്യൂ നിന്നു!

  • ഫിജി: ഫിജിയൻ ഭാഷയി​ലു​ള്ള ബൈബി​ളി​നു വില വളരെ കൂടു​ത​ലാ​യി​രു​ന്നു. അതു​കൊണ്ട്‌ അവി​ടെ​യു​ളള യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ പലരും ഇംഗ്ലീ​ഷി​ലു​ള്ള പുതിയ ലോക ഭാഷാ​ന്ത​രം ബൈബി​ളാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌. എന്നാൽ, 2009-ൽ ഫിജി​ക്കാർക്ക്‌ പുതിയ ലോക ഭാഷാ​ന്ത​രം—ക്രിസ്‌തീ​യ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ (പുതിയ നിയമം) അവരുടെ സ്വന്തം ഭാഷയിൽ കിട്ടി.

    ഫിജിയൻ ഭാഷയി​ലു​ള്ള പുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽ കാര്യങ്ങൾ വളരെ വ്യക്തമാ​യി അവതരി​പ്പി​ച്ചി​രി​ക്കു​ന്നത്‌ ഒരു വ്യക്തിക്ക്‌ ഒരുപാട്‌ ഇഷ്ടമായി. അതു​കൊണ്ട്‌, ഒരു ബൈബിൾ തരാമോ എന്ന്‌ അദ്ദേഹം ചോദി​ച്ചു. എന്നാൽ, വന്ന ബൈബി​ളെ​ല്ലാം തീർന്നെ​ന്നും അടുത്തതു വരാൻ ഒരു മാസ​മെ​ങ്കി​ലും വേണ്ടി​വ​രു​മെ​ന്നും അവി​ടെ​യു​ള്ള സാക്ഷികൾ അദ്ദേഹ​ത്തോ​ടു പറഞ്ഞു. അത്രയും കാലം കാത്തി​രി​ക്കാൻ അദ്ദേഹം പക്ഷേ തയ്യാറ​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ 35 കിലോ​മീ​റ്റർ അകലെ താമസി​ക്കു​ന്ന ഒരു സാക്ഷി​യു​ടെ കൈയിൽ ഒരു ബൈബിൾ ഉണ്ടെന്നു കേട്ട​പ്പോൾ നേരെ അങ്ങോട്ടു പോയി. അദ്ദേഹം പറയുന്നു: “ഇത്‌ ഞങ്ങൾ സാധാരണ ഉപയോ​ഗി​ക്കു​ന്ന ബൈബിൾവി​വർത്ത​ന​ത്തെ​ക്കാൾ ഒരുപാട്‌ നല്ലതാണ്‌! വളരെ വ്യക്തമായ ഭാഷ; കാര്യം പെട്ടെന്നു പിടി​കി​ട്ടും.”

  • മലാവി: ഡേവീഡെ എന്ന വ്യക്തി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​കൂ​ടെ ബൈബിൾ പഠിക്കാൻതു​ട​ങ്ങി​യ​പ്പോൾ അവിടത്തെ ബാപ്‌റ്റിസ്റ്റ്‌ സംഘട​ന​യി​ലെ ആളുകൾ അദ്ദേഹ​ത്തി​ന്റെ വീട്ടിൽ ചെന്ന്‌ അവർ കൊടുത്ത ബൈബിൾ തിരികെ വാങ്ങി. അതു​കൊ​ണ്ടു​ത​ന്നെ, ചിചെവ ഭാഷയിൽ പുതിയ ലോക ഭാഷാ​ന്ത​രം കിട്ടി​യ​പ്പോൾ അദ്ദേഹ​ത്തി​ന്റെ വലി​യൊ​രു സ്വപ്‌ന​മാ​ണു പൂവണി​ഞ്ഞത്‌!

    മലാവി​യിൽ ബൈബിൾ വാങ്ങാൻ നല്ല പണച്ചെ​ലവ്‌ വരുമാ​യി​രു​ന്നു. അതു​കൊണ്ട്‌, ഇനി എങ്ങനെ ഒരു ബൈബിൾ വാങ്ങും എന്നോർത്ത്‌ വിഷമി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. അപ്പോ​ഴാണ്‌ പുതിയ ലോക ഭാഷാ​ന്ത​രം കിട്ടു​ന്നത്‌. “മുമ്പ്‌ ഉണ്ടായി​രു​ന്ന​തി​നെ​ക്കാൾ നല്ലൊരു ബൈബിൾ എനിക്ക്‌ ഇപ്പോൾ കിട്ടി,” അദ്ദേഹം പറഞ്ഞു.

60-ലേറെ വർഷം മുമ്പ്‌ ന്യൂ​യോർക്ക്‌ സിറ്റി​യിൽ നടന്ന ഒരു കൺ​വെൻ​ഷ​നിൽ പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ ആദ്യഭാ​ഗം ഇംഗ്ലീ​ഷിൽ പ്രകാ​ശ​നം ചെയ്‌ത​പ്പോൾ കൂടി​വ​ന്ന​വർക്ക്‌ ഈ ആഹ്വാനം ലഭിച്ചു: ‘ഇതു വായി​ക്കു​ക, പഠിക്കുക, മറ്റുള്ള​വർക്കു നൽകുക.’ ആ ലക്ഷ്യം നേടു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷികൾ ഇതി​നോ​ട​കം പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ 17 കോടി 50 ലക്ഷം പ്രതികൾ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്‌. ഇപ്പോൾ നിങ്ങൾക്ക്‌, ഏകദേശം 50 ഭാഷയിൽ ഓൺ​ലൈ​നി​ലും ബൈബിൾ വായി​ക്കാം.